ഹംസ ബിന്‍ ജമാല്‍ റംലി
സമസ്‌ത സമ്മേളനമെന്ന സാഗരത്തില്‍
ഒരു ബിന്ദുവാകാന്‍ കഴിഞ്ഞതില്‍ സ്‌തുതി റബ്ബിന്
സന്മാര്‍ഗ്ഗികളാം ജനലക്ഷങ്ങള്‍
സത്യ സാക്ഷ്യം വഹിച്ചോര്‍ വിജയശ്രീലാളിതര്‍
വിളിക്കുത്തരം നല്‌കി വിളിച്ചു പറഞ്ഞു അവര്‍
സമസ്‌ത സമസ്‌ത ഒന്നു മാത്രമെന്ന സത്യം
നൂറാനിയത്തിനായ് നുസ്‌റത്തിനോടടുത്തവര്‍
നൂറുല്‍ അമീന്റെ ചാരെ ചേരാന്‍ കൊതിച്ചവര്‍
ഇമാം മഹ്‌ദിതന്‍ കാലം വരേക്കും
നില നില്‍ക്കട്ടെ ഈ സത്യപതാകയെന്നാര്‍ത്തു വിളിച്ചു അവര്‍
ജനസഹസ്രങ്ങളെ കണ്ടു ബോധംകെട്ടു വീണവര്‍ ഏറെ
സന്തോഷാധിരേകത്താല്‍ അശ്രുകണങ്ങള്‍ പൊഴിച്ചവര്‍ വേറെ
പണം കൊടുത്തു നെല്‍വിത്തു വിതപ്പിച്ചവര്‍
ഇഖ്‌ലാസ് വിതച്ചു ഇസ്‌തിഖാമത്ത് വിളഞ്ഞത്
കണ്ടില്ലെന്ന് നടിച്ചുള്ള പ്രയാണം ഇനിയെത്ര കാലം
മുടിയാല്‍ മുടിഞ്ഞുള്ള ജീവിതം
മുഖം കെട്ടു വികൃതമാം നെട്ടോട്ടം
മുഅ്‌മിനിങ്ങള്‍ക്ക് പഠിക്കാന്‍ പാഠം
കാലം സാക്ഷി....
സത്യസാക്ഷികള്‍...
നമ്മളും സാക്ഷി.
Sathyadhara March 16-31
No comments:
Post a Comment