Monday, March 26, 2012

ഹിജ്‌റ: പുതുവത്സരാശംസകള്‍


ടി.വി അഹമ്മദ് ദാരിമി ചെറുപുഴ 
വളരെ നിര്‍ണ്ണായകമായൊരു പ്രയാണത്തിന്റെ ശാശ്വത സ്മാരകമായിട്ടാണ് ഹിജ്‌റ വര്‍ഷം ആരംഭിച്ചത്. എഡി 571 ഏപ്രില്‍ 21ന് മക്കയില്‍ ജനിച്ച പ്രവാചകര്‍ മുഹമ്മദ് നബിതിരുമേനി തങ്ങളുടെ 53 വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതത്തിന്റെ എല്ലാ ചലനങ്ങളും ഒന്നൊഴിയാതെ മക്കയും ചരിത്രവും ഒപ്പിയെടുത്തിരുന്നു. ചരിത്രം അക്കഥ നമ്മോട് പറഞ്ഞ് തരും.
എഴുത്തും വായനുമറിയാതെ അനാഥനായി വളര്‍ന്നുവന്ന മുഹമ്മദ് നബിയുടെ ബാല്യകാല ചലങ്ങളിലൊരിടത്ത് പോലും അധര്‍മ്മത്തിന്റെ പൊടിപടലങ്ങള്‍ പുരണ്ടിട്ടേയില്ല.
ബാല്യവും കൗമാരവും കടന്ന് നാല്‍പതിന്റെ നിറവില്‍, സമുദ്ര നിരപ്പില്‍ നിന്നും 2500 അടി ഉയരമുള്ള പ്രകാശപര്‍വ്വതത്തിലെ (ജബലുനൂര്‍) വലിയപൊത്തില്‍ വെച്ച് വിശുദ്ധ ഖുര്‍ആന്‍ സര്‍വ്വശക്തനും പരിശുദ്ധനുമായ അല്ലാഹു സന്ദേശ വാഹക, മലക്ക് ജീബ്രില്‍ അലൈഹി സലാം വഴി മുഹമ്മദ് നബിയിലൂടെ മനുഷ്യ സമൂഹത്തിനായുള്ള കൈമാറ്റമാരംഭിച്ചു. 23 വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ പൂര്‍ണമായും അവതരിപ്പിച്ചത്.
ഓരോ വാക്യവും അവതരിപ്പിച്ചതിന് ശേഷം അതനുസരിച്ചു ജീവിക്കുന്ന അനുസരണാലുക്കളുടെ ഹൃദയത്തിലേക്കാണ് അടുത്ത വാക്യം അവതീര്‍ണമായികൊണ്ടിരുന്നത്. ഈ നിലയിലാണ് ഖുര്‍ആന്‍ അവതരണവും സംസ്ഥാപനവുമുണ്ടായത്. ഖുര്‍ആന്‍ എന്നാല്‍ വായിക്കപ്പെടുന്നത് എന്നാണര്‍ത്ഥം. 114 അധ്യായങ്ങളുള്ള ഖുര്‍ആനി ലെഫാതിഹ എന്ന അധ്യായം ഒരു മുസ്ലീം ഒരു ദിനം 17 തവണയെങ്കിലും നിര്‍ബന്ധമായും പാരായണം ചെയ്തിരിക്കണം. അങ്ങിനെ വരുമ്പോള്‍ 120 കോടി വരുന്ന ജനത ഒരു ദിവസം (17x120= 2040) രണ്ടായിരം കോടിയിലധികം തവണ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടേയിരിക്കണം.
ഭൂമി ശാസ്ത്രപരമായി ലോകത്തിന്റെ സെന്റര്‍ ആയ മക്കയില്‍ നിന്നും പ്രയാണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ചക്രവാളസീമകളെ മറികടന്ന് ലോകത്ത് പൂര്‍വ്വാധികം ശക്തിയോടെ സാംസ്‌കാരിക വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ വിഗ്രഹാരാധകരായിരുന്ന മക്കനിവാസികള്‍ മുന്നോട്ട് വരുന്നതില്‍ അസൂയപൂണ്ട മുസ്ലിംവിരുദ്ധചേരിയിലെ അക്രമികള്‍ പ്രവാചകരെയും അനുയായികളെയും നിരന്തരം പീഡിപ്പിക്കാന്‍ ഒരുമ്പെട്ടു. നിരന്തരം പരിഹാസത്തിനും നാവുകൊണ്ടുളള അക്രമത്തിനും പുറമെ മര്‍ദ്ദനം ശാരീരികമായും സാമുഹികമായും ഉയര്‍ന്നു വന്നു.
ജീവനും ജീവിതവും അപകടത്തിലാകുമെന്ന ഭീതിതമായൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞപ്പോള്‍ മുഹമ്മദ് നബി(സ)തങ്ങളും സഹചാരി അബൂബക്കര്‍ സിദ്ദീഖ്(റ)തങ്ങളും പ്രയാസത്തോടെ മക്കവിടാന്‍ തീരുമാനിച്ചു.
അനുയായികളില്‍ പലരും നേരത്തേ മക്കയോട് വിടപറഞ്ഞിരുന്നു. ഖുറൈശിപ്രമുഖന്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ ആയുധമേന്തി പ്രവാചക ഭവനത്തിനു ചുറ്റും അന്ധകാരനിബിഡമായൊരു രാത്രി മുഴുക്കെ കാവല്‍നിന്നു. മുഹമ്മദ്‌നബി പുറത്തിറങ്ങിയ ഉടനെ വധിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഈ ദുരന്തം മണത്തറിഞ്ഞ നബി സ്വന്തം ശയ്യയില്‍ അലിഖാനെ കിടത്തി രാത്രിതന്നെ ശത്രുക്കള്‍ക്കിടയിലൂടെ പുറത്തുവന്നു. അബൂബക്കര്‍ സിദ്ദിഖ് (റ) ഒപ്പം മക്കവിട്ടു. നേരം പുലരുവോളം കാത്തിരുന്നിട്ടും നബി പുറത്തേക്കിറങ്ങുന്നത് കാണാന്‍ കഴിയാതെ ക്ഷമയറ്റ ഖുറൈശികള്‍ ഊരിയ വാളുമായി വിട്ടിനകത്തേക്കുകയറിയപ്പോള്‍ നബിയുടെ കട്ടിലില്‍ നിന്നും സുസ്‌മരവദനനായി അലി(റ) ഉറക്കമുണരുന്നതാണവര്‍ കണ്ടത്. ശരിക്കും ഇളിഭ്യരായ ശത്രുവ്യൂഹം നബിയെ നധിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു കോണ്ട് കൊലവിളിയുമായി യസ് രീബ് കേന്ദ്രീകരിച്ച് ഓട്ടം തുടങ്ങി.

പക്ഷെ നബിയും അബൂബക്കര്‍സിദ്ദീഖ്(റ) ഉം നേരെ പോയത് യസ്രിബിലേക്കല്ല. മക്കാനഗര പ്രാന്തത്തിലുളള `സൗര്‍` ഗുഹയില്‍ അഭയം നേടുകയാണവര്‍ ആദ്യം ചെയ്തത്. നഗര പ്രാന്തത്തില്‍തന്നെ നബി അഭയം തേടുമെന്ന് ശത്രുക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചതുമില്ല. മൂന്നാദിവസം അവരാഗുഹക്കകത്ത് കഴിച്ചുക്കൂട്ടി. ശത്രുനേതാക്കന്മാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. നബിയെകണ്ടുപിടിക്കുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങളെ നല്‍കാമെന്ന് അവര്‍ വാഗ്ദാനംചെയ്തു. തുടര്‍ന്ന് വിദഗ്ദരായ അന്വേഷകന്‍മാര്‍ കാടുകളും മലകളും കയറിയിറങ്ങി. ഒരവസരത്തില്‍ അവരില്‍ ചിലര്‍ നബി പാര്‍ത്തിരുന്ന സൗര്‍ ഗുഹയുടെ കവാടത്തില്‍ വരെ എത്തിയിരുന്നു. ഗുഹയില്‍ കയറി ഒരു പരിശോധന നടത്തിയാലോ എന്നുവരെ അവര്‍ ചര്‍ച്ച ചെയ്തു. ഈ സംഭാഷണത്തിനിടെ ഗുഹക്കകത്ത് നിന്നും അബുബക്കര്‍ സിദ്ദിഖ്(റ) നബിയോട് ചോദിച്ചു പ്രവാചകരെ നാം മരണ വക്രത്തിന്റെ മുന്നിലാണ് ശത്രുക്കളിതാ കൈ എത്തും ദൂരത്ത് എത്തിയിരിക്കുന്നു എന്താണ് നമുക്കിനി രക്ഷാമാര്‍ഗം, ദൃഡസ്വരത്തില്‍ പ്രവാചകന്‍ മറുപടി പറഞ്ഞു. പ്രിയ സുഹൃത്തെ ഭയപ്പെടാതിരിക്കു അല്ലാഹു ആപല്‍ബാന്തവനാണ് അവന്‍ നമ്മെ അപായപ്പെടുത്തില്ല, നമ്മെ രക്ഷിക്കും. അല്ലാഹു നമ്മോടൊപ്പമുണ്ട് ധൈര്യമയിരിക്കു. പ്രവാചകന്റെ ഈ വാക്കുകളിലൂടെ അബുബക്കര്‍ സിദ്ദീഖ്(റ)ന് അതിശക്തമായ ആത്മധൈര്യം ലഭിച്ചു. ധൈര്യമവലംഭിച്ച് അദ്ദേഹം ശാന്തനായിരുന്നു.
ഗുഹാന്തര്‍ഭാഗത്ത് കടന്ന് പരിശോധിക്കാന്‍ തയ്യാറായ ചിലര്‍ സമീപ കാലത്തൊന്നും മനുഷ്യന്റെ യാതോരു സ്പര്‍ശനവും ഏല്‍ക്കാന്‍ സാധ്യതയില്ലാത്തവിധം ചിലന്തികള്‍ വലകെട്ടിയതും-പ്രാവുകള്‍ പറന്നു പ്രാകുന്നതും കണ്ടു. ഗുഹയില്‍ കയറാതെ ഗുഹയിലെക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്യാതെ തിരിച്ചുപോയി. അല്ലാഹു പ്രവാചര്‍ക്കും സിദ്ദീഖ്(റ) നും സമ്പൂര്‍ണ സംരക്ഷണം നല്‍കി.
മൂന്നാ ദിവസം മരണത്തെ കണ്‍മുന്നില്‍ കണ്ട് സൗര്‍ ഗുഹാന്തര്‍ഭാഗത്ത് കഴിച്ച് കൂട്ടിയ ഇരുവരും തൊട്ടടുത്തദിവസം തന്നെ യസ്‌രിബിലേക്ക് യാത്രതുടര്‍ന്നു. 9 രാപ്പകലുകള്‍ പിന്നിട്ടാണ് അബൂബക്കര്‍ സിദ്ദീഖ്(റ) അല്‍ഹുവും മുഹമ്മദ് നബി തിരുമേനി (സ) തങ്ങളും യസ്‌രിബ് എന്ന മദീനാ പ്രവിശ്യയിലേക്ക് എത്തിച്ചേരുന്നത്. ഇന്നീ കാണുന്ന അധുനിക സൗകര്യങ്ങളോന്നുപോലും കേട്ട് കേള്‍വി ഇല്ലാത്ത അക്കാലത്ത് പരുക്കന്‍ പ്രതലങ്ങളിലൂടെ അറേമ്പ്യന്‍ മരുഭൂമിയുടെ ചുട്ടുപ്പെളളുന്ന - മണലും- കല്ലും ചവിട്ടി 400 കിലോമീറ്റര്‍ നടന്നും ഒട്ടകപ്പുറത്ത് കയറിയും ശത്രുക്കളെ ഭയന്ന് നടത്തിയ ചരിത്ര പ്രസിദ്ധമായ ഈ പ്രയാണമാണ് ഹിജ്റ എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നത്. ഈ യാത്ര മുതലാണ് ഹിജ്‌റ വര്‍ഷത്തിന് തുടക്കമാവുന്നത്.

change according to the date
ഡിസംബര്‍ 27ന് ഹിജ്‌റ-1433ാം വര്‍ഷം മുഹര്‍റം ഒന്നായി - ഖാസിമാര്‍ സ്ഥിരികരിച്ചിരിക്കുന്നു. ഡിസംബര്‍ 6 നാണ് മുഹറം. 10 വരിക മുഹറം 9ന് 10ന് നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്.

ചന്ദ്രപ്പിറവി അനുസരിച്ചാണ് ഓരാ മാസത്തെയും ക്ലിപ്തമാക്കുന്നത്. - പന്ത്രണ്ട് മാസം ചന്ദ്രന്റെ പ്രയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രപ്പിറവിയുമായി ബന്ധപ്പെടുത്തിയത് കാരണം ഓരോ അറബിമാസവും വിശ്വാസികളില്‍ ആകാംക്ഷയും പ്രതീക്ഷയും ഒപ്പം ആത്മീയബോധവും ചെലത്തുന്നു. 
മുഹറം, സ്വഫര്‍, റബീ ഉല്‍ അവ്വല്‍, റബീ ഉല്‍ ആഖിര്‍, റബീ ഉല്‍ ആഖിര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റംസാന്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജ്.
ഇതില്‍ ഓരാ മാസവും ഇസ്ലാമിക ചരിത്രത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഭവ ബഹുലമായ ചരിത്ര സാക്ഷ്യം വഹിച്ച മാസമാണ് നാം നിലകൊളളുന്ന തുടക്കമായ മുഹറം.
എഡി. 571 ഏപ്രില്‍ 21ന് മക്കയില്‍ ജനിച്ച മുഹമ്മദ് നബി 25ാം വയസില്‍ ഖദീജ ബീവി(റ) യെ വിവാഹം ചെയ്തു. 40ാംമത്തെ വയസ്സല്‍ പ്രവാചകനായി. നബി ആയി - 53ാംമത്തെ വയസില്‍ മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്തു. 10 വര്‍ഷം മദീനയില്‍ താമസിച്ചു. ഇക്കാലയളവിനുളളില്‍ മക്കയും സമീപ അറബ് പ്രദേശങ്ങളും മുഹമ്മദ് നബിയുടെ പതാകക്ക് കീഴിലായി.
ലോകത്തിലെ ഏറ്റവും വലിയ മസ്ജീദുകളിലോന്നായ മസ്ജീദുന്നബവിയുടെ ചാരത്ത് 'റൗളാഷരീഫില്‍' വിശ്വാസികള്‍ക്ക് കണ്‍കുളിര്‍മയായ്.അഷ്‌റഫുല്‍ഖല്‍ഖ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ അന്ത്യവിശ്രമം കൊളളുന്നു. 

Sunday, March 25, 2012

മുഹമ്മദ് നബി (നാല്)

4.  ആദ്യകാല ജീവിതം

അല്‍ അമീന്‍
    കൊച്ചുകാലം മുതല്‍ തന്നെ വിശ്വസ്തകൊണ്ട് പ്രസിദ്ധനായിരുന്നു മുഹമ്മദ്. സത്യസന്ധത, സല്‍സ്വഭാവം, നല്ലപെരുമാറ്റം തുടങ്ങിയ സകല സല്‍ഗുണങ്ങളും അവരില്‍ ഒത്തിണങ്ങിയിരുന്നു. ജാഹിലിയ്യാ കാലത്തിന്റെ സ്വഭാവ ദൂഷ്യങ്ങളോ മോഷപ്പെട്ട പെരുമാറ്റങ്ങളോ ആ മഹല്‍വ്യക്തിത്വത്തെ സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദിന്റെത്. വളരെ സൗമ്യവും സരളവുമായാണ് ആരുമായും വര്‍ത്തിച്ചിരുന്നത്. ഒരാളുമായും പിണങ്ങുകയോ ശണ്ഠ കൂടുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്തിരുന്നില്ല. ഒരൊറ്റ സംസാരംകൊണ്ടുമാത്രം ആരും ആ സ്വഭാവശുദ്ധിയില്‍ ആകൃഷ്ടരാവുമായിരുന്നു.
    ബാല്യം കഴിഞ്ഞ് ടീന്‍ ഏജ് പ്രായത്തിലും യൗവനത്തിലും മുഹമ്മദ് ഈ ജീവിത ശുദ്ധി നിലനിര്‍ത്തി. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവനായി മാറി. സത്യസന്ധതയും വിശ്വസ്തതയും കണ്ട് ജനങ്ങള്‍ക്ക് അവരില്‍ മതിപ്പ് വര്‍ദ്ധിച്ചു. അതുകൊണ്ടുതന്നെ, നാട്ടുകാരെല്ലാം വിശ്വസ്തന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ അമീന്‍ എന്നാണ് ചെറുപ്പകാലം മുതല്‍തന്നെ അവരെ വിളിച്ചിരുന്നത്. തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ മുഹമ്മദിനെ ഏല്‍പ്പിച്ചു. അവരുടെ സ്വഭാവശുദ്ധിയില്‍ ഒരാള്‍ക്കും തരിമ്പും സംശയമുണ്ടായിരുന്നില്ല. പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വേളയില്‍പോലും അവരുടെ കയ്യില്‍ അനവധി സൂക്ഷിപ്പുമുതലുകളുണ്ടായിരുന്നു. അത് അവയുടെ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അലി (റ) വിനെ ചുമതലപ്പെടുത്തിയാണ്  പ്രവാചകന്‍ മക്ക വിട്ടിരുന്നത്. ഇത്രമാത്രം ജനങ്ങള്‍ അവരെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
    കുടുംബബന്ധം പുലര്‍ത്തുക, പാവപ്പെട്ടവരെ സഹായിക്കുക, വൃദ്ധജനങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കുക, വ്യസനങ്ങള്‍ ദൂരീകരിക്കുക, അതിഥികളെ സല്‍കരിക്കുക തുടങ്ങിയവയെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലായിരുന്നു അവരുടെ ജീവിത സന്തോഷം.
ഹര്‍ബുല്‍ ഫിജാര്‍
    പ്രവാചകന് പതിനാലോ പതിനഞ്ചോ മാത്രം പ്രായമായ സമയം. അപ്പോഴാണ് ഖൈസ്-ഖുറൈശ് ഗോത്രങ്ങള്‍ക്കിടയില്‍ ഫിജാര്‍ യുദ്ധം നടക്കുന്നത്. കാലങ്ങള്‍ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ നാട്ടിലെ സര്‍വ്വ പ്രധാനികളും സാവേശം പങ്കെടുത്തു. തങ്ങളുടെ ഗോത്രത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുകയെന്നതായിരുന്നു ഓരോരുത്തരുടെയും ലക്ഷ്യം. ചെറുപ്പക്കാരനായ മുഹമ്മദ് നബിക്കും അതില്‍നിന്നും മാറിനില്‍ക്കാനായില്ല. തന്റെ പിതൃസഹോദരങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കി അവരും യുദ്ധത്തിന് സാക്ഷിയായി. തങ്ങളുടെ കളത്തിലേക്ക് ചീറിവരുന്ന അമ്പുകള്‍ പെറുക്കി നല്‍കുകയായിരുന്നു പ്രവാചകന്‍ അന്ന് ചെയ്തിരുന്നത്. തന്റെ ജീവിതസാഹചര്യവും ചുറ്റുപാടും പരിസരവും എല്ലാം യുദ്ധമയമായിരുന്നതിനാല്‍ എല്ലാ യുദ്ധതന്ത്രങ്ങളും പ്രവാചകന് അറിയാമായിരുന്നു. അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയവയിലും അവര്‍ നൈപുണ്യം കൈവരിച്ചിരുന്നു.
കച്ചവടവുമായി ശാമിലേക്ക്
    മക്കയിലെ പ്രമുഖ കച്ചവട മേധാവിയായിരുന്നു ഖദീജ. ഓരോ സീസണിലും മഹതിയുടെ ചരക്കുകളുമായി വന്‍ കച്ചവട സംഘങ്ങള്‍ ശാമിലേക്കു പോകുമായിരുന്നു. സംഘമേധാവികളുടെ സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു അവര്‍ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം. ആയിടെ ഖുറൈശികള്‍ക്ക് അഭിമാനമായി വളര്‍ന്നുവരുന്ന മുഹമ്മദ് എന്ന വിശ്വസ്തനായ യുവാവിനെക്കുറിച്ച് അവര്‍ കേട്ടു തുടങ്ങിയിരുന്നു. തന്റെ കച്ചവടസംഘത്തിന്റെ മേധാവിയായി അവരെ ചുമതലപ്പെടുത്തിയാലോ എന്ന് മഹതി ചിന്തിച്ചു. താമസിയാതെ ദൂതനെ വിടുകയും അന്വേഷിക്കുകയും ചെയ്തു. ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ലാത്ത ഉന്നത പ്രതിഫലം നല്‍കാമെന്ന ഉറപ്പും നല്‍കി.
    അബൂ ഥാലിബ് ശക്തമായ ദാരിദ്ര്യത്തിന്റെ പിടുത്തത്തിലകപ്പെട്ട സമയമായിരുന്നു അത്. വലിയ സമ്പാദ്യമില്ലാത്ത അദ്ദേഹത്തിന് ചെലവ് നല്‍കല്‍ നിര്‍ബന്ധമായ വലിയൊരു കുടുംബവുമുണ്ടായിരുന്നു. ഇനി ജീവിത ചെലവുകള്‍ സ്വന്തമായിത്തന്നെ കണ്ടെത്തുന്നതിനുള്ള വഴികള്‍ സ്വീകരിക്കുന്നത് അബൂ ഥാലിബിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരിക്കുമെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അങ്ങനെ കച്ചവടത്തില്‍ തല്‍പരനാവുകയും ഖദീജയുടെ കച്ചവടസംഘത്തിന്റെ നേതാവായി ശാമിലേക്ക് പുറപ്പെടുകയും ചെയ്തു. കൂടെ ഖദീജയുടെ അടിമ മൈസറത്തുമുണ്ടായിരുന്നു. അന്ന് പ്രവാചകന് ഇറുപത്തിയഞ്ചു വയസ്സാണ് പ്രായം.
    സംഘം യാത്ര ചെയ്തു ബസ്വറയിലെത്തി. അവിടെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനായി ഇറങ്ങി.  തൊട്ടടുത്തുതന്നെ ഒരു സന്യാസി മഠമുണ്ടായിരുന്നു. നസ്തൂറ എന്ന പേരില്‍ അറിയപ്പെട്ട ഒരു സന്യാസിയാണ് അതിലുണ്ടായിരുന്നത്. ഈ മരച്ചുവട്ടില്‍ ഇന്നേവരെ ഒരു പ്രവാചകനല്ലാതെ മറ്റാരും ഇറങ്ങിത്താമസിച്ചിട്ടില്ലെന്നും അതിനാല്‍ ഇദ്ദേഹവും ഒരു പ്രവാചകനാണെന്നും പുരോഹിതന്‍ പറഞ്ഞു.
    ശേഷം കച്ചവടസംഘം സാമഗ്രികളുമായി അങ്ങാടിയിലേക്കു തിരിച്ചു. അല്‍ഭുതകരമായിരുന്നു അന്നത്തെ കച്ചവടം. എല്ലാം വളരെ വേഗത്തില്‍ വിറ്റഴിഞ്ഞു.  അപ്രതീക്ഷിതമായ ലാഭവും ലഭിച്ചു. സംഘം  സന്തോഷത്തോടെ മക്കയില്‍ തിരിച്ചെത്തി.
ഖദീജയുമായി വിവാഹം
    കച്ചവട യാത്രയില്‍ നടന്ന സംഭവങ്ങളെല്ലാം മൈസറ ഖദീജക്ക് വിവരിച്ചുനല്‍കി. നസ്തൂറയുടെ പ്രവചനങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം ലാഭം വാരിക്കൂട്ടിയതും വിശദീകരിച്ചുകൊടുത്തു. ഇതുകൂടിയായതോടെ പ്രവാചകരുടെ അസാധാരണ വ്യക്തിത്വത്തില്‍ ഖദീജക്ക് കൂടുതല്‍ താല്‍പര്യമായി. കച്ചവടപ്രവര്‍ത്തനങ്ങളിലെല്ലാം എന്നും ഒരു കൂട്ടാളിയായി അവരുണ്ടായിരുന്നെങ്കിലെന്ന് മഹതി ആഗ്രഹിച്ചു.
    മുമ്പ് രണ്ടുപേരുമായി വിവാഹം കഴിഞ്ഞ് വിധവയായി ഇരിക്കുകയായിരുന്നു ഖദീജ. ഉതയ്യഖും അബൂ ഹാലയുമായിരുന്നു ആദ്യഭര്‍ത്താക്കന്മാര്‍. ഈ കാലയളവില്‍ പല ഖുറൈശി പ്രമുഖരും ഖദീജയുമായി വിവാഹാലോചന നടത്തി. മക്കയിലെ അറിയപ്പെട്ട കച്ചവടക്കാരിയും സമ്പന്നയും തറവാടിത്തമുള്ളവരും സൗന്ദര്യവതിയുമായിരുന്നല്ലോ ഖദീജ. അതിനാല്‍ അവരുടെ ഭര്‍തൃത്വം ആഗ്രഹിക്കുന്നവരായി പലരുമുണ്ടായിരുന്നു. എന്നാല്‍, ഖദീജ ആര്‍ക്കും സമ്മതം മൂളിയിരുന്നില്ല. സത്യസന്ധനും വിശ്വസ്തനുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരനായിരുന്നു മഹതിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ അത് തുറന്നുപറയുകയും വിവാഹം തീരുമാനമാവുകയും ചെയ്തു.
    അബൂ ഥാലിബ് വിവാഹത്തിന് നേതൃത്വം നല്‍കി. പ്രവാചകരുടെ പിതൃസഹോദരങ്ങളും കുടുംബക്കാരും ചടങ്ങില്‍ പെങ്കെടുത്തു. വിവാഹം കേമമായി നടന്നു. ഈ ദാമ്പത്യകാലത്ത് പ്രവാചകന്‍ മറ്റാരെയും വിവാഹം ചെയ്തിരുന്നില്ല. ഇബ്‌റാഹീം ഒഴികെ തന്റെ സന്താനങ്ങളെല്ലാം ഖദീജയില്‍നിന്നാണ്  പ്രവാചകനുണ്ടായത്. വിവാഹ സമയം പ്രവാചകനു ഇരുപത്തിയഞ്ചും ഖദീജക്ക് നാല്‍പതുമായിരുന്നു പ്രായം
കഅ്ബ പുനര്‍നിര്‍മാണം
    ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം കാലങ്ങളോളം അത് പുതുക്കി പണിതിരുന്നില്ല. പ്രവാചകന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് ഖുറൈശികള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ പഴകി ദ്രവിച്ച ഭിത്തികള്‍ പുതുക്കി നിര്‍മിക്കാനും മേല്‍ക്കൂര പണിയാനും അവര്‍ തീരുമാനിച്ചു. കഅ്ബാലയം അവര്‍ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രമായിരുന്നു. അതിനാല്‍തന്നെ, നേരായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം മാത്രമേ അതിനുവേണ്ടി ഉപയോഗിക്കാവൂ എന്നത് അവരുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതുപ്രകാരം, നിഷിദ്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം അവര്‍ ഇതിനുവേണ്ടി ഉപയോഗിച്ചില്ല.  പരിശുദ്ധവും കുറ്റമറ്റതുമായ പണം മാത്രം അവര്‍ സമാഹരിച്ചു. അതിനനുസരിച്ച് പണി തുടങ്ങുകയും ചെയ്തു. എല്ലാ ഗോത്രങ്ങളും സംഘടിതമായിട്ടായിരുന്നു നിര്‍മാണം. ജോലികള്‍ തകൃതിയായി നടന്നു. ഒടുവില്‍, ഹജറുല്‍ അസ്‌വദ് പുന:സ്ഥാപിക്കുന്നതിനടുത്തെത്തിയപ്പോള്‍ അത് ആര് ചെയ്യണമെന്നതില്‍ തര്‍ക്കമായി. തര്‍ക്കം കുറേ നേരം തുടര്‍ന്നു. ഒടുവില്‍ എല്ലാവരും ഒരു തീരുമാനത്തിലെത്തി: ഇനി ആദ്യമായി ഇങ്ങോട്ട് കടന്നുവരുന്ന വ്യക്തി ഈ വിഷയത്തില്‍ അന്തിമ തീരുമാനം പറയും. എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രവാചകന്‍ തന്നെയാണ് ആ വഴി കടന്നുവന്നത്. എല്ലാവര്‍ക്കും സന്തോഷമായി. അല്‍ അമീന്‍ യുക്തമായ തീരുമാനമെടുക്കുമെന്നതില്‍ അവര്‍ സംതൃപ്തിപൂണ്ടു. പ്രവാചകന്‍ ഒരു തുണിയെടുത്തുവിരിച്ചു. ഹജറുല്‍ അസ്‌വദ് എടുത്ത് അതില്‍ വെച്ചു. ശേഷം, ഓരോ ഗോത്രമേധാവികളോടും അതിന്റെ ഓരോ അറ്റങ്ങള്‍ പിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവര്‍ ഉയര്‍ത്തി. ഏകദേശം അത് വെക്കേണ്ട സ്ഥലത്തെത്തിയപ്പോള്‍ പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട് അതെടുത്ത് അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പ്രവാചകന്‍ സ്വീകരിച്ച ഈ യുക്തി വലിയൊരു പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാന്‍ കാരണമായി. എല്ലാവരെയും സംതൃപ്തരാക്കുന്ന ഈ രീതി ആളുകള്‍ക്കിടയില്‍ പ്രവാചകരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഹില്‍ഫുല്‍ ഫുളൂല്‍
    തന്റെ ആദ്യകാല ജീവിതത്തില്‍ പ്രവാചകന്‍ സാക്ഷിയായ മറ്റൊരു സംഭവമാണ് ഹില്‍ഫുല്‍ ഫുളൂല്‍. സമൂഹത്തിലെ പ്രധാനികളായ ഒരുപറ്റം ആളുകള്‍ അവിടെ നടന്ന ഒരു അധര്‍മത്തിനെതിരെ ചെയ്ത സത്യമാണിത്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം:
    സുബൈദ് ഗോത്രത്തില്‍പെട്ട ഒരാള്‍ ഒരിക്കല്‍ തന്റെ കച്ചവടച്ചരക്കുകളുമായി മക്കയില്‍ വന്നു. ഖുറൈശി പ്രമുഖനും പ്രമാണിയുമായ ആസ് ബിന്‍ വാഇല്‍ അദ്ദേഹത്തെ സമീപിച്ച് അത് വാങ്ങി. പക്ഷെ, അര്‍ഹിക്കുന്ന തുക നല്‍കാന്‍ തയ്യാറായില്ല. ഇത് ഒരു പ്രശ്‌നത്തിന് തിരി കൊളുത്തി. കച്ചവടക്കാരന്‍ ഖുറൈശി പ്രമുഖരെ സമീപിച്ച്  ആസിനെതിരെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നാട്ടിലെ ഒരു പ്രമാണി എന്ന നലയില്‍ അവരാരും അതിന് തയ്യാറായില്ല. ഇത് അവിടത്തെ ചില മാന്യന്മാര്‍ക്ക് സഹിച്ചില്ല. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിന് പ്രമാണിമാര്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവര്‍ അബ്ദുല്ലാഹ് ബിന്‍ ജുദ്ആന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ സംഘടിക്കുകയും അക്രമിക്കപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുമെന്ന് സത്യം ചെയ്യുകയും ചെയ്തു.  തുടര്‍ന്ന് അവര്‍ സംഘമായി ആസ്വിന്റെ വീട്ടില്‍ പോവുകയും കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതാണ് ഹില്‍ഫുല്‍ ഫുളൂല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചകന്‍ ഇതില്‍ ശക്തമായിത്തന്നെ പങ്കെടുത്തു. അക്രമിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നത് ആ ജീവിതത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ജ ജുദ്ആന്റെ വീട്ടില്‍ സംബന്ധിച്ചവരില്‍ പ്രവാചകനുമുണ്ടായിരുന്നു. പ്രവാചകന്‍ പില്‍ക്കാലജീവിതത്തില്‍ ചിലപ്പോള്‍ ഈ സത്യത്തെ ഉദ്ധരിക്കുമായിരുന്നു.
മാന്യതയുടെ ജീവിത വഴി
    മാന്യരില്‍ മാന്യരായിരുന്നു പ്രവാചകന്‍. സമൂഹത്തില്‍ നടന്നിരുന്ന യാതൊരുവിധ അധര്‍മങ്ങള്‍ക്കും അവര്‍ കൂട്ടുനിന്നിരുന്നില്ല. അനീതിക്കും അരുതായ്മക്കുമെതിരെയുള്ള സമരങ്ങളിലെല്ലാം അവര്‍ മുമ്പിലുണ്ടാകുമായിരുന്നു. അതുകൊണ്ടാണ് ഹില്‍ഫുല്‍ ഫുളൂലില്‍ സാവേശം പങ്കെടുത്തിരുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുക, വെഷമിക്കുന്നവന്റെ സങ്കടത്തില്‍ പങ്ക് ചേരുക, ക്ലേശമനുഭവിക്കുന്നവന്റെ ക്ലേശങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയ സര്‍വ്വ സല്‍ഗുണങ്ങളും അവര്‍ നിലനിര്‍ത്തി. ജീവിതത്തിലൊരിക്കലും ബിംബങ്ങളെ ആരാധിച്ചിരുന്നില്ല. ചൂത് കളിക്കുകയോ കള്ള് കുടിക്കുകയോ ലഹരി ഉപയോഗിക്കുകയോ പാട്ട് പാടുകയോ ചെയ്തിരുന്നില്ല. അവയെ മാനസികമായി എതിര്‍ക്കുകയും അവ നടക്കുന്ന വേദികളില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. ആ വിശുദ്ധ ജീവിതത്തില്‍ കളങ്കം വീഴുന്ന യാതൊരു സംഭവവും ഉണ്ടായിരുന്നില്ല.
    നല്ല ലജ്ജയുള്ള ആളായിരുന്നു പ്രവാചകന്‍. അതിനാല്‍, കൊച്ചുപ്രായംമുതല്‍തന്നെ വസ്ത്രധാരണയില്‍ പൂര്‍ണ ശ്രദ്ധ കാണിച്ചിരുന്നു. കഅ്ബ നിര്‍മാണ വേളയില്‍ വസ്ത്രം ധരിച്ചാണ് പ്രവാചകന്‍ ചുമലില്‍ കല്ലുകള്‍ ചുമന്നിരുന്നത്. പിതൃസഹോദരന്റെ അബ്ബാസ് (റ) വിന്റെ നിര്‍ദ്ദേശപ്രകാരം ജോലിസമയം അതഴിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവാചകന് സാധിച്ചിരുന്നില്ല.
    ഇക്കാലത്ത് സ്വന്തമായി അധ്വാനിച്ചുകൊണ്ടാണ് പ്രവാചകന്‍ ജീവിതോപാധി കണ്ടെത്തിയിരുന്നത്. കച്ചവടം, ആടിനെ മേക്കല്‍ തുടങ്ങിയവയാണ് അവര്‍ ചെയ്തിരുന്ന വേലകള്‍. മക്കക്കാരുടെയും അല്ലാത്തവരുടെയും ആടിനെ മേക്കുമായിരുന്നു. അതിന് കൂലിയും ലഭിക്കുമായിരുന്നു. ഈ ജോലി ക്ഷമയും സഹനവും വര്‍ദ്ധിപ്പിക്കാനും നല്ല വ്യക്തിത്വം രൂപീകരിക്കാനും നല്ല ശീലങ്ങള്‍ വളര്‍ത്താനും പ്രവാചകനെ സഹായിച്ചു.
    അതോടൊപ്പം അസാധാരണമായ ബുദ്ധിശക്തി, ഗ്രാഹ്യശക്തി, സ്ഫുഡത തുടങ്ങിയവയും പ്രവാചകരുടെ സവിശേഷതയായിരുന്നു. വേണ്ടാവൃത്തികളില്‍ തലയിടുകയോ വൃഥാ സംസാരങ്ങളില്‍ ഇടപെടുകയോ ചെയ്തിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. മറ്റുള്ളവരുടെ സംസാരത്തിലേക്ക് തള്ളിക്കയറുകയോ ശബ്ദം വെക്കുകയോ ചെയ്തില്ല. ധിഷണാപൂര്‍ണമായ മൗനമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. വശ്യവും ആകര്‍ഷകവുമായിരുന്നു ആ സ്വഭാവം. കഠിനഹൃദയത്വമോ ക്രൂരമനസ്ഥിതിയോ തൊട്ടുതീണ്ടിയിരുന്നില്ല. ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്തില്ല. എല്ലാവരുടെയും ആശാകേന്ദ്രവും ആലംബവുമായി നിലകൊണ്ടു. ദുര്‍ബലരെയും നിരാശ്രിതരെയും സഹായിച്ചു. അത്താണിയില്ലാത്തവരുടെ അത്താണിയായും ദു:ഖമനുഭവിക്കുന്നവരുടെ ആശ്വാസമായും ജീവിച്ചു.
4.  ആദ്യകാല ജീവിതം

അല്‍ അമീന്‍
    കൊച്ചുകാലം മുതല്‍ തന്നെ വിശ്വസ്തകൊണ്ട് പ്രസിദ്ധനായിരുന്നു മുഹമ്മദ്. സത്യസന്ധത, സല്‍സ്വഭാവം, നല്ലപെരുമാറ്റം തുടങ്ങിയ സകല സല്‍ഗുണങ്ങളും അവരില്‍ ഒത്തിണങ്ങിയിരുന്നു. ജാഹിലിയ്യാ കാലത്തിന്റെ സ്വഭാവ ദൂഷ്യങ്ങളോ മോഷപ്പെട്ട പെരുമാറ്റങ്ങളോ ആ മഹല്‍വ്യക്തിത്വത്തെ സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദിന്റെത്. വളരെ സൗമ്യവും സരളവുമായാണ് ആരുമായും വര്‍ത്തിച്ചിരുന്നത്. ഒരാളുമായും പിണങ്ങുകയോ ശണ്ഠ കൂടുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്തിരുന്നില്ല. ഒരൊറ്റ സംസാരംകൊണ്ടുമാത്രം ആരും ആ സ്വഭാവശുദ്ധിയില്‍ ആകൃഷ്ടരാവുമായിരുന്നു.
    ബാല്യം കഴിഞ്ഞ് ടീന്‍ ഏജ് പ്രായത്തിലും യൗവനത്തിലും മുഹമ്മദ് ഈ ജീവിത ശുദ്ധി നിലനിര്‍ത്തി. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവനായി മാറി. സത്യസന്ധതയും വിശ്വസ്തതയും കണ്ട് ജനങ്ങള്‍ക്ക് അവരില്‍ മതിപ്പ് വര്‍ദ്ധിച്ചു. അതുകൊണ്ടുതന്നെ, നാട്ടുകാരെല്ലാം വിശ്വസ്തന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ അമീന്‍ എന്നാണ് ചെറുപ്പകാലം മുതല്‍തന്നെ അവരെ വിളിച്ചിരുന്നത്. തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ മുഹമ്മദിനെ ഏല്‍പ്പിച്ചു. അവരുടെ സ്വഭാവശുദ്ധിയില്‍ ഒരാള്‍ക്കും തരിമ്പും സംശയമുണ്ടായിരുന്നില്ല. പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വേളയില്‍പോലും അവരുടെ കയ്യില്‍ അനവധി സൂക്ഷിപ്പുമുതലുകളുണ്ടായിരുന്നു. അത് അവയുടെ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അലി (റ) വിനെ ചുമതലപ്പെടുത്തിയാണ്  പ്രവാചകന്‍ മക്ക വിട്ടിരുന്നത്. ഇത്രമാത്രം ജനങ്ങള്‍ അവരെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
    കുടുംബബന്ധം പുലര്‍ത്തുക, പാവപ്പെട്ടവരെ സഹായിക്കുക, വൃദ്ധജനങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കുക, വ്യസനങ്ങള്‍ ദൂരീകരിക്കുക, അതിഥികളെ സല്‍കരിക്കുക തുടങ്ങിയവയെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലായിരുന്നു അവരുടെ ജീവിത സന്തോഷം.
ഹര്‍ബുല്‍ ഫിജാര്‍
    പ്രവാചകന് പതിനാലോ പതിനഞ്ചോ മാത്രം പ്രായമായ സമയം. അപ്പോഴാണ് ഖൈസ്-ഖുറൈശ് ഗോത്രങ്ങള്‍ക്കിടയില്‍ ഫിജാര്‍ യുദ്ധം നടക്കുന്നത്. കാലങ്ങള്‍ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ നാട്ടിലെ സര്‍വ്വ പ്രധാനികളും സാവേശം പങ്കെടുത്തു. തങ്ങളുടെ ഗോത്രത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുകയെന്നതായിരുന്നു ഓരോരുത്തരുടെയും ലക്ഷ്യം. ചെറുപ്പക്കാരനായ മുഹമ്മദ് നബിക്കും അതില്‍നിന്നും മാറിനില്‍ക്കാനായില്ല. തന്റെ പിതൃസഹോദരങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കി അവരും യുദ്ധത്തിന് സാക്ഷിയായി. തങ്ങളുടെ കളത്തിലേക്ക് ചീറിവരുന്ന അമ്പുകള്‍ പെറുക്കി നല്‍കുകയായിരുന്നു പ്രവാചകന്‍ അന്ന് ചെയ്തിരുന്നത്. തന്റെ ജീവിതസാഹചര്യവും ചുറ്റുപാടും പരിസരവും എല്ലാം യുദ്ധമയമായിരുന്നതിനാല്‍ എല്ലാ യുദ്ധതന്ത്രങ്ങളും പ്രവാചകന് അറിയാമായിരുന്നു. അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയവയിലും അവര്‍ നൈപുണ്യം കൈവരിച്ചിരുന്നു.
കച്ചവടവുമായി ശാമിലേക്ക്
    മക്കയിലെ പ്രമുഖ കച്ചവട മേധാവിയായിരുന്നു ഖദീജ. ഓരോ സീസണിലും മഹതിയുടെ ചരക്കുകളുമായി വന്‍ കച്ചവട സംഘങ്ങള്‍ ശാമിലേക്കു പോകുമായിരുന്നു. സംഘമേധാവികളുടെ സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു അവര്‍ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം. ആയിടെ ഖുറൈശികള്‍ക്ക് അഭിമാനമായി വളര്‍ന്നുവരുന്ന മുഹമ്മദ് എന്ന വിശ്വസ്തനായ യുവാവിനെക്കുറിച്ച് അവര്‍ കേട്ടു തുടങ്ങിയിരുന്നു. തന്റെ കച്ചവടസംഘത്തിന്റെ മേധാവിയായി അവരെ ചുമതലപ്പെടുത്തിയാലോ എന്ന് മഹതി ചിന്തിച്ചു. താമസിയാതെ ദൂതനെ വിടുകയും അന്വേഷിക്കുകയും ചെയ്തു. ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ലാത്ത ഉന്നത പ്രതിഫലം നല്‍കാമെന്ന ഉറപ്പും നല്‍കി.
    അബൂ ഥാലിബ് ശക്തമായ ദാരിദ്ര്യത്തിന്റെ പിടുത്തത്തിലകപ്പെട്ട സമയമായിരുന്നു അത്. വലിയ സമ്പാദ്യമില്ലാത്ത അദ്ദേഹത്തിന് ചെലവ് നല്‍കല്‍ നിര്‍ബന്ധമായ വലിയൊരു കുടുംബവുമുണ്ടായിരുന്നു. ഇനി ജീവിത ചെലവുകള്‍ സ്വന്തമായിത്തന്നെ കണ്ടെത്തുന്നതിനുള്ള വഴികള്‍ സ്വീകരിക്കുന്നത് അബൂ ഥാലിബിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരിക്കുമെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അങ്ങനെ കച്ചവടത്തില്‍ തല്‍പരനാവുകയും ഖദീജയുടെ കച്ചവടസംഘത്തിന്റെ നേതാവായി ശാമിലേക്ക് പുറപ്പെടുകയും ചെയ്തു. കൂടെ ഖദീജയുടെ അടിമ മൈസറത്തുമുണ്ടായിരുന്നു. അന്ന് പ്രവാചകന് ഇറുപത്തിയഞ്ചു വയസ്സാണ് പ്രായം.
    സംഘം യാത്ര ചെയ്തു ബസ്വറയിലെത്തി. അവിടെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനായി ഇറങ്ങി.  തൊട്ടടുത്തുതന്നെ ഒരു സന്യാസി മഠമുണ്ടായിരുന്നു. നസ്തൂറ എന്ന പേരില്‍ അറിയപ്പെട്ട ഒരു സന്യാസിയാണ് അതിലുണ്ടായിരുന്നത്. ഈ മരച്ചുവട്ടില്‍ ഇന്നേവരെ ഒരു പ്രവാചകനല്ലാതെ മറ്റാരും ഇറങ്ങിത്താമസിച്ചിട്ടില്ലെന്നും അതിനാല്‍ ഇദ്ദേഹവും ഒരു പ്രവാചകനാണെന്നും പുരോഹിതന്‍ പറഞ്ഞു.
    ശേഷം കച്ചവടസംഘം സാമഗ്രികളുമായി അങ്ങാടിയിലേക്കു തിരിച്ചു. അല്‍ഭുതകരമായിരുന്നു അന്നത്തെ കച്ചവടം. എല്ലാം വളരെ വേഗത്തില്‍ വിറ്റഴിഞ്ഞു.  അപ്രതീക്ഷിതമായ ലാഭവും ലഭിച്ചു. സംഘം  സന്തോഷത്തോടെ മക്കയില്‍ തിരിച്ചെത്തി.
ഖദീജയുമായി വിവാഹം
    കച്ചവട യാത്രയില്‍ നടന്ന സംഭവങ്ങളെല്ലാം മൈസറ ഖദീജക്ക് വിവരിച്ചുനല്‍കി. നസ്തൂറയുടെ പ്രവചനങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം ലാഭം വാരിക്കൂട്ടിയതും വിശദീകരിച്ചുകൊടുത്തു. ഇതുകൂടിയായതോടെ പ്രവാചകരുടെ അസാധാരണ വ്യക്തിത്വത്തില്‍ ഖദീജക്ക് കൂടുതല്‍ താല്‍പര്യമായി. കച്ചവടപ്രവര്‍ത്തനങ്ങളിലെല്ലാം എന്നും ഒരു കൂട്ടാളിയായി അവരുണ്ടായിരുന്നെങ്കിലെന്ന് മഹതി ആഗ്രഹിച്ചു.
    മുമ്പ് രണ്ടുപേരുമായി വിവാഹം കഴിഞ്ഞ് വിധവയായി ഇരിക്കുകയായിരുന്നു ഖദീജ. ഉതയ്യഖും അബൂ ഹാലയുമായിരുന്നു ആദ്യഭര്‍ത്താക്കന്മാര്‍. ഈ കാലയളവില്‍ പല ഖുറൈശി പ്രമുഖരും ഖദീജയുമായി വിവാഹാലോചന നടത്തി. മക്കയിലെ അറിയപ്പെട്ട കച്ചവടക്കാരിയും സമ്പന്നയും തറവാടിത്തമുള്ളവരും സൗന്ദര്യവതിയുമായിരുന്നല്ലോ ഖദീജ. അതിനാല്‍ അവരുടെ ഭര്‍തൃത്വം ആഗ്രഹിക്കുന്നവരായി പലരുമുണ്ടായിരുന്നു. എന്നാല്‍, ഖദീജ ആര്‍ക്കും സമ്മതം മൂളിയിരുന്നില്ല. സത്യസന്ധനും വിശ്വസ്തനുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരനായിരുന്നു മഹതിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ അത് തുറന്നുപറയുകയും വിവാഹം തീരുമാനമാവുകയും ചെയ്തു.
    അബൂ ഥാലിബ് വിവാഹത്തിന് നേതൃത്വം നല്‍കി. പ്രവാചകരുടെ പിതൃസഹോദരങ്ങളും കുടുംബക്കാരും ചടങ്ങില്‍ പെങ്കെടുത്തു. വിവാഹം കേമമായി നടന്നു. ഈ ദാമ്പത്യകാലത്ത് പ്രവാചകന്‍ മറ്റാരെയും വിവാഹം ചെയ്തിരുന്നില്ല. ഇബ്‌റാഹീം ഒഴികെ തന്റെ സന്താനങ്ങളെല്ലാം ഖദീജയില്‍നിന്നാണ്  പ്രവാചകനുണ്ടായത്. വിവാഹ സമയം പ്രവാചകനു ഇരുപത്തിയഞ്ചും ഖദീജക്ക് നാല്‍പതുമായിരുന്നു പ്രായം
കഅ്ബ പുനര്‍നിര്‍മാണം
    ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം കാലങ്ങളോളം അത് പുതുക്കി പണിതിരുന്നില്ല. പ്രവാചകന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് ഖുറൈശികള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ പഴകി ദ്രവിച്ച ഭിത്തികള്‍ പുതുക്കി നിര്‍മിക്കാനും മേല്‍ക്കൂര പണിയാനും അവര്‍ തീരുമാനിച്ചു. കഅ്ബാലയം അവര്‍ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രമായിരുന്നു. അതിനാല്‍തന്നെ, നേരായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം മാത്രമേ അതിനുവേണ്ടി ഉപയോഗിക്കാവൂ എന്നത് അവരുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതുപ്രകാരം, നിഷിദ്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം അവര്‍ ഇതിനുവേണ്ടി ഉപയോഗിച്ചില്ല.  പരിശുദ്ധവും കുറ്റമറ്റതുമായ പണം മാത്രം അവര്‍ സമാഹരിച്ചു. അതിനനുസരിച്ച് പണി തുടങ്ങുകയും ചെയ്തു. എല്ലാ ഗോത്രങ്ങളും സംഘടിതമായിട്ടായിരുന്നു നിര്‍മാണം. ജോലികള്‍ തകൃതിയായി നടന്നു. ഒടുവില്‍, ഹജറുല്‍ അസ്‌വദ് പുന:സ്ഥാപിക്കുന്നതിനടുത്തെത്തിയപ്പോള്‍ അത് ആര് ചെയ്യണമെന്നതില്‍ തര്‍ക്കമായി. തര്‍ക്കം കുറേ നേരം തുടര്‍ന്നു. ഒടുവില്‍ എല്ലാവരും ഒരു തീരുമാനത്തിലെത്തി: ഇനി ആദ്യമായി ഇങ്ങോട്ട് കടന്നുവരുന്ന വ്യക്തി ഈ വിഷയത്തില്‍ അന്തിമ തീരുമാനം പറയും. എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രവാചകന്‍ തന്നെയാണ് ആ വഴി കടന്നുവന്നത്. എല്ലാവര്‍ക്കും സന്തോഷമായി. അല്‍ അമീന്‍ യുക്തമായ തീരുമാനമെടുക്കുമെന്നതില്‍ അവര്‍ സംതൃപ്തിപൂണ്ടു. പ്രവാചകന്‍ ഒരു തുണിയെടുത്തുവിരിച്ചു. ഹജറുല്‍ അസ്‌വദ് എടുത്ത് അതില്‍ വെച്ചു. ശേഷം, ഓരോ ഗോത്രമേധാവികളോടും അതിന്റെ ഓരോ അറ്റങ്ങള്‍ പിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവര്‍ ഉയര്‍ത്തി. ഏകദേശം അത് വെക്കേണ്ട സ്ഥലത്തെത്തിയപ്പോള്‍ പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട് അതെടുത്ത് അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പ്രവാചകന്‍ സ്വീകരിച്ച ഈ യുക്തി വലിയൊരു പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാന്‍ കാരണമായി. എല്ലാവരെയും സംതൃപ്തരാക്കുന്ന ഈ രീതി ആളുകള്‍ക്കിടയില്‍ പ്രവാചകരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഹില്‍ഫുല്‍ ഫുളൂല്‍
    തന്റെ ആദ്യകാല ജീവിതത്തില്‍ പ്രവാചകന്‍ സാക്ഷിയായ മറ്റൊരു സംഭവമാണ് ഹില്‍ഫുല്‍ ഫുളൂല്‍. സമൂഹത്തിലെ പ്രധാനികളായ ഒരുപറ്റം ആളുകള്‍ അവിടെ നടന്ന ഒരു അധര്‍മത്തിനെതിരെ ചെയ്ത സത്യമാണിത്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം:
    സുബൈദ് ഗോത്രത്തില്‍പെട്ട ഒരാള്‍ ഒരിക്കല്‍ തന്റെ കച്ചവടച്ചരക്കുകളുമായി മക്കയില്‍ വന്നു. ഖുറൈശി പ്രമുഖനും പ്രമാണിയുമായ ആസ് ബിന്‍ വാഇല്‍ അദ്ദേഹത്തെ സമീപിച്ച് അത് വാങ്ങി. പക്ഷെ, അര്‍ഹിക്കുന്ന തുക നല്‍കാന്‍ തയ്യാറായില്ല. ഇത് ഒരു പ്രശ്‌നത്തിന് തിരി കൊളുത്തി. കച്ചവടക്കാരന്‍ ഖുറൈശി പ്രമുഖരെ സമീപിച്ച്  ആസിനെതിരെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നാട്ടിലെ ഒരു പ്രമാണി എന്ന നലയില്‍ അവരാരും അതിന് തയ്യാറായില്ല. ഇത് അവിടത്തെ ചില മാന്യന്മാര്‍ക്ക് സഹിച്ചില്ല. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിന് പ്രമാണിമാര്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവര്‍ അബ്ദുല്ലാഹ് ബിന്‍ ജുദ്ആന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ സംഘടിക്കുകയും അക്രമിക്കപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുമെന്ന് സത്യം ചെയ്യുകയും ചെയ്തു.  തുടര്‍ന്ന് അവര്‍ സംഘമായി ആസ്വിന്റെ വീട്ടില്‍ പോവുകയും കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതാണ് ഹില്‍ഫുല്‍ ഫുളൂല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചകന്‍ ഇതില്‍ ശക്തമായിത്തന്നെ പങ്കെടുത്തു. അക്രമിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നത് ആ ജീവിതത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ജ ജുദ്ആന്റെ വീട്ടില്‍ സംബന്ധിച്ചവരില്‍ പ്രവാചകനുമുണ്ടായിരുന്നു. പ്രവാചകന്‍ പില്‍ക്കാലജീവിതത്തില്‍ ചിലപ്പോള്‍ ഈ സത്യത്തെ ഉദ്ധരിക്കുമായിരുന്നു.
മാന്യതയുടെ ജീവിത വഴി
    മാന്യരില്‍ മാന്യരായിരുന്നു പ്രവാചകന്‍. സമൂഹത്തില്‍ നടന്നിരുന്ന യാതൊരുവിധ അധര്‍മങ്ങള്‍ക്കും അവര്‍ കൂട്ടുനിന്നിരുന്നില്ല. അനീതിക്കും അരുതായ്മക്കുമെതിരെയുള്ള സമരങ്ങളിലെല്ലാം അവര്‍ മുമ്പിലുണ്ടാകുമായിരുന്നു. അതുകൊണ്ടാണ് ഹില്‍ഫുല്‍ ഫുളൂലില്‍ സാവേശം പങ്കെടുത്തിരുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുക, വെഷമിക്കുന്നവന്റെ സങ്കടത്തില്‍ പങ്ക് ചേരുക, ക്ലേശമനുഭവിക്കുന്നവന്റെ ക്ലേശങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയ സര്‍വ്വ സല്‍ഗുണങ്ങളും അവര്‍ നിലനിര്‍ത്തി. ജീവിതത്തിലൊരിക്കലും ബിംബങ്ങളെ ആരാധിച്ചിരുന്നില്ല. ചൂത് കളിക്കുകയോ കള്ള് കുടിക്കുകയോ ലഹരി ഉപയോഗിക്കുകയോ പാട്ട് പാടുകയോ ചെയ്തിരുന്നില്ല. അവയെ മാനസികമായി എതിര്‍ക്കുകയും അവ നടക്കുന്ന വേദികളില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. ആ വിശുദ്ധ ജീവിതത്തില്‍ കളങ്കം വീഴുന്ന യാതൊരു സംഭവവും ഉണ്ടായിരുന്നില്ല.
    നല്ല ലജ്ജയുള്ള ആളായിരുന്നു പ്രവാചകന്‍. അതിനാല്‍, കൊച്ചുപ്രായംമുതല്‍തന്നെ വസ്ത്രധാരണയില്‍ പൂര്‍ണ ശ്രദ്ധ കാണിച്ചിരുന്നു. കഅ്ബ നിര്‍മാണ വേളയില്‍ വസ്ത്രം ധരിച്ചാണ് പ്രവാചകന്‍ ചുമലില്‍ കല്ലുകള്‍ ചുമന്നിരുന്നത്. പിതൃസഹോദരന്റെ അബ്ബാസ് (റ) വിന്റെ നിര്‍ദ്ദേശപ്രകാരം ജോലിസമയം അതഴിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവാചകന് സാധിച്ചിരുന്നില്ല.
    ഇക്കാലത്ത് സ്വന്തമായി അധ്വാനിച്ചുകൊണ്ടാണ് പ്രവാചകന്‍ ജീവിതോപാധി കണ്ടെത്തിയിരുന്നത്. കച്ചവടം, ആടിനെ മേക്കല്‍ തുടങ്ങിയവയാണ് അവര്‍ ചെയ്തിരുന്ന വേലകള്‍. മക്കക്കാരുടെയും അല്ലാത്തവരുടെയും ആടിനെ മേക്കുമായിരുന്നു. അതിന് കൂലിയും ലഭിക്കുമായിരുന്നു. ഈ ജോലി ക്ഷമയും സഹനവും വര്‍ദ്ധിപ്പിക്കാനും നല്ല വ്യക്തിത്വം രൂപീകരിക്കാനും നല്ല ശീലങ്ങള്‍ വളര്‍ത്താനും പ്രവാചകനെ സഹായിച്ചു.
    അതോടൊപ്പം അസാധാരണമായ ബുദ്ധിശക്തി, ഗ്രാഹ്യശക്തി, സ്ഫുഡത തുടങ്ങിയവയും പ്രവാചകരുടെ സവിശേഷതയായിരുന്നു. വേണ്ടാവൃത്തികളില്‍ തലയിടുകയോ വൃഥാ സംസാരങ്ങളില്‍ ഇടപെടുകയോ ചെയ്തിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. മറ്റുള്ളവരുടെ സംസാരത്തിലേക്ക് തള്ളിക്കയറുകയോ ശബ്ദം വെക്കുകയോ ചെയ്തില്ല. ധിഷണാപൂര്‍ണമായ മൗനമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. വശ്യവും ആകര്‍ഷകവുമായിരുന്നു ആ സ്വഭാവം. കഠിനഹൃദയത്വമോ ക്രൂരമനസ്ഥിതിയോ തൊട്ടുതീണ്ടിയിരുന്നില്ല. ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്തില്ല. എല്ലാവരുടെയും ആശാകേന്ദ്രവും ആലംബവുമായി നിലകൊണ്ടു. ദുര്‍ബലരെയും നിരാശ്രിതരെയും സഹായിച്ചു. അത്താണിയില്ലാത്തവരുടെ അത്താണിയായും ദു:ഖമനുഭവിക്കുന്നവരുടെ ആശ്വാസമായും ജീവിച്ചു.

മുഹമ്മദ് നബി (മൂന്ന്)

3. ജനനവും കുട്ടിക്കാലവും
    പത്തുമാസത്തെ പ്രതീക്ഷാപൂര്‍ണമായ കാത്തിരുപ്പിനു ശേഷം ആമിന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ക്രി. 571 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയ്യതി (ഗജവര്‍ഷം: റബീഉല്‍ അവ്വല്‍ പന്ത്രണ്ട്) പ്രഭാതത്തോടടുത്ത സമയം ശഅബു ബനീ ഹാശിമില്‍ അബൂഥാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ മാതാവ് ശഫാഅ് ബീവിയായിരുന്നു സൂതികര്‍മിണി. ഉമ്മുഐമന്‍ പരിചാരികയും. കൈ രണ്ടും നിലത്ത് കുത്തി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തിയായിരുന്നു കുഞ്ഞ് പുറത്തുവന്നത്. മാതാവിന് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവിക്കാത്ത പ്രസവം. അബ്ദുല്‍ മുത്ത്വലിബ് അപ്പോള്‍ കഅബാലയത്തിനടുത്ത് ഥവാഫിലായിരുന്നു. ഉടനെ ആളെവിട്ട് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടു. സന്തോഷാശ്രു പൊഴിച്ച അദ്ദേഹം വന്ന് കുഞ്ഞിനെ വാരിയെടുക്കുകയും കഅബാലയത്തില്‍ കൊണ്ടുപോവുകയും ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം നടത്തി. ഉമ്മയുടെ കരങ്ങളില്‍തന്നെ തിരികെ കൊണ്ടുവന്ന് നല്‍കി. മുഹമ്മദ് എന്ന നാമം അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടപ്പോള്‍, ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതികരണം. ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് ഒരു ഒട്ടകത്തെ അറുത്ത് ഖുറൈശി പ്രമുഖര്‍ക്ക് സദ്യനല്‍കി തന്റെ സന്തോഷം എല്ലാവരുമായും പങ്കിട്ടു.
    അല്‍ഭൂതപൂര്‍ണമായിരുന്നു നബിയുടെ ജനനം. ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ ഉമ്മ ആമിന ഈ അല്‍ഭുതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തനിക്ക് പിറക്കാന്‍ പോകുന്നത് ഒരു അസാധാരണ കുഞ്ഞായിരിക്കുമെന്ന് പലനിലക്ക് അവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ജനനസമയം പരിസരപ്രദേശങ്ങളിലെ ബിംബങ്ങളെല്ലാം തലകുത്തിവീഴുകയും പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന അഗ്നികുണ്ഠം അണയുകയും ഫലസ്ഥീനിലെ സാവാ തടാകം വറ്റിവരളുകയും ചെയ്തു. അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊതുജനം അറിയുംവിധമായിരുന്നു ആ അനുഗ്രഹ ജന്മം സംഭവിച്ചത്.
മുലയൂട്ടല്‍
    കുഞ്ഞ് ജനിച്ചാല്‍ മുലയൂട്ടാന്‍ മറ്റു സ്ത്രീകളെ ഏല്‍പിക്കുക മക്കയിലെ കുലീന കുടുംബങ്ങളുടെ രീതിയായിരുന്നു. നബിയുടെ കാര്യത്തിലും ബന്ധപ്പെട്ടവര്‍ ഇത് ആലോചിച്ചു. മുലയൂട്ടാന്‍ വരുന്ന സ്ത്രീകളെയും കാത്ത് അവരിരുന്നു. മാതാവ് ആമിന ബീവിതന്നെയാണ് കുഞ്ഞിന് ആദ്യമായി മുല നല്‍കിയത്. പിന്നീട്, ഈ കാത്തിരിപ്പിനിടയില്‍ സുവൈബത്തുല്‍ അസ്‌ലമിയ്യയും മുലകൊടുത്തു.
    നബിയുടെ പിതൃവ്യനും ഇസ്‌ലാമിന്റെ മുഖ്യശത്രുവുമായിരുന്ന അബൂലഹബിന്റെ ദാസിയായിരുന്നു സുവൈബ. മരണപ്പെട്ട തന്റെ സഹോദരന് ഒരു ആണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞ് അടക്കാനാവാത്ത സന്തോഷത്താല്‍ കുട്ടിക്ക് മുലനല്‍കാനായി അബൂലഹബ് അവളെ അടിമത്തത്തില്‍നിന്നും മോചിപ്പിക്കുകയായിരുന്നു. ഇതുകാരണം ഓരോ തിങ്കളാഴ്ചയും അദ്ദേഹത്തിന് നരകശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
    ഹലീമത്തുസ്സഅദിയ്യയാണ് നബിയെ മൂലയൂട്ടിയ മറ്റൊരു വനിത. മുലയൂട്ടുന്ന സ്ത്രീകളുടെ കാര്യത്തില്‍ പേരുകേട്ട ഗോത്രമായിരുന്നു ബനൂ സഅ്ദ്. ഇടക്കിടെ അവര്‍ മക്കയില്‍വന്ന് കുട്ടികളെ ശേഖരിച്ചു പോകുമായിരുന്നു. അബൂ ദുഐബിന്റെ മകള്‍ ഹലീമയുടെ കൈകളിലാണ് മുഹമ്മദ് എന്ന അനാഥ ശിശു എത്തിപ്പെട്ടത്. പത്തുപേരടങ്ങുന്ന ഒരു സംഘത്തിലായിരുന്നു മഹതി മക്കയിലെത്തിയത്. ഓരോരുത്തരും ഓരോ കുട്ടികളെ സ്വന്തമാക്കുകയും തനിക്ക് ആരെയും ലഭിക്കാത്ത അവസ്ഥ വന്നുപെടുകയും ചെയ്തു. ഒടുവില്‍, ഒരു കുട്ടിയെയും ലഭിക്കാതെ മടങ്ങുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കിയാണ് മഹതി  മുഹമ്മദ് എന്ന അനാഥ ശിശുവിനെ സ്വീകരിക്കാന്‍ തയ്യാറായത്. പക്ഷെ, കുഞ്ഞുമായി നാട്ടിലെത്തിയ മഹതിക്ക് കുഞ്ഞിലെ അസാധാരണത്വം ശരിക്കും ബോധ്യമായി. കുഞ്ഞ് കാരണമായി മഹതിക്ക് പലവിധ ഐശ്വര്യങ്ങള്‍ ലഭിക്കുകയും വീട്ടില്‍ സമൃദ്ധിയും സുഭിക്ഷതയും വന്നുചേരുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം മുല നല്‍കി ഹലീമ കുഞ്ഞിനെ ഉമ്മായുടെ അടുക്കല്‍ കൊണ്ടുവന്നേല്‍പിച്ചു. അത് മക്കയില്‍ ക്ഷാമയും പ്ലേഗും പടര്‍ന്നുപിടിച്ച സമയമായിരുന്നു. കിഞ്ഞിന് വല്ല ആപത്തും പിടിപെടുമോയെന്ന് ഭയപ്പെട്ട ഉമ്മ കുഞ്ഞിനെ വീണ്ടും ഹലീമയോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം വീണ്ടും ഹലീമ കുഞ്ഞിനെ പോറ്റി. ഹലീമയുടെ പുത്രി ശൈമാഉം കുഞ്ഞിനെ നല്ലപോലെ പരിപാലിച്ചു.  അപ്പോഴേക്കും ചിരിയും കളിയുമായി കുഞ്ഞ് അവിടത്തുകാരുടെയെല്ലാം മനം കവര്‍ന്നുകഴിഞ്ഞിരുന്നു.
നെഞ്ച് പിളര്‍ത്തല്‍ സംഭവം
    നബി ഹലീമാ ബിവിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം ഒരു അല്‍ഭുത സംഭവമുണ്ടായി. ഒരിക്കല്‍ മുലകുടി ബന്ധത്തിലെ സഹോദരന്‍ അബ്ദുല്ലയുമൊത്ത് പ്രവാചകന്‍ വീടിനു പിന്നില്‍ ആടുകളെ മേക്കുകയായിരുന്നു. പെട്ടെന്ന് രണ്ടാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കുഞ്ഞിന്റെ നെഞ്ചു പിളര്‍ത്തുകയും അതില്‍നിന്നും ഒരു സാധനം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി തല്‍സ്ഥാനത്തുതന്നെ നിക്ഷേപിക്കുകയും ചെയ്തു. ശേഷം, അവര്‍ അപ്രത്യക്ഷരായി. ഇതുകണ്ട അബ്ദുല്ല ഓടിച്ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞു. അവര്‍ വന്നപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ, അവര്‍ക്ക് കാര്യം മനസ്സിലായിരുന്നില്ല. വല്ല പൈശാചിക ഇടപെടലുമാണോ എന്നതായിരുന്നു അവര്‍ക്കുള്ളിലെ ഭീതി. താമസിയാതെ അവര്‍ കുഞ്ഞുമായി വീണ്ടും ഉമ്മയുടെ മുമ്പിലെത്തി. നടന്നതെല്ലാം വിവരിച്ചുകൊടുത്തു. ആമിന ഹലീമയെ സമാധാനിപ്പിച്ചു. ഈ കുഞ്ഞിന്റെ കാര്യത്തില്‍ പിശാചിന് യാതൊന്നും ചെയ്യാന്‍ സാദിക്കില്ലെന്നും വന്നത് അല്ലാഹുവിന്റെ മാലാഖമാരായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ, കഞ്ഞ് ഗര്‍ഭസ്ഥശിശുവായിരിക്കെ തനിക്കുണ്ടായ അല്‍ഭുതകരമായ അനുഭവങ്ങളും അവര്‍ പങ്ക് വെച്ചു.
    ഹലീമയുടെ വീട്ടില്‍ നാലു വര്‍ഷം പ്രവാചകന്‍ ചെലവഴിച്ചു. അതിനിടെ രണ്ടു തവണ ഉമ്മയെ കാണാനായി മക്കയില്‍ പോയി. ഓരോ വര്‍ഷവും അബ്ദുല്‍ മുത്ത്വലിബ് കഞ്ഞിനെ കാണാന്‍ ഹലീമയുടെ വീട്ടില്‍ വന്നിരുന്നു. ഈയൊരു അനുഗ്രഹം ഒടുവില്‍ ഹലീമയെയും തുണക്താതിരുന്നില്ല. മഹതിയും ഭര്‍ത്താവും പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചു.
മാതാവിന്റെ വിയോഗം
    ബനൂ സഅ്ദ് ഗോത്രത്തിലെ ജീവിതത്തിനു ശേഷം പ്രവാചകന്‍ സ്വന്തം നാടായ മക്കയില്‍തന്നെ തിരിച്ചെത്തി. മാതാവിനോടൊപ്പം ജീവിതമാരംഭിച്ചു. മാതൃസ്‌നേഹത്തിന്റെയും ലാളനയുടെയും തണലില്‍ പുതിയൊരു ജീവിതാനുഭവമാണ് അന്ന് പ്രവാചകന് ലഭിച്ചത്. ഉമ്മയോടൊത്ത് പല കുടുംബക്കാരെയും സന്ദര്‍ശിക്കാനും അവരുടെയെല്ലാം സ്‌നേഹ ലാളനകള്‍ വാങ്ങാനും പ്രവാചകന് കഴിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. പ്രവാചകന് ആറു വയസ്സായ സന്ദര്‍ഭം. ഉമ്മ ആമിന ബീവി തന്റെ പ്രിയ മകനെയും കൂട്ടി ബനൂന്നജ്ജാര്‍ ഗോത്രത്തിലെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ പോയി. മാസങ്ങള്‍ അവിടെ ചെലവഴിച്ചു. കൂട്ടത്തില്‍ ഭര്‍ത്താവ് അബ്ദുല്ലായുടെ ഖബ്‌റും സന്ദര്‍ശനം നടത്തി.
    അതിനിടയില്‍ ഒരു ദിവസം മദീനയിലെ ചില ജൂത പുരോഹിതന്മാര്‍ ഈ കുഞ്ഞിനെ കാണാന്‍ ഇടവന്നു. അവര്‍ക്ക് വിസ്മയമായി. ഇത് ഈ സമൂഹത്തില്‍ വരാനിരിക്കുന്ന പ്രവാചകനാണെന്നും മദീന അദ്ദേഹത്തിന്റെ പലായന കേന്ദ്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട ആമിനക്ക് പേടിയായി. അവര്‍ മകനെയും കൂട്ടി മക്കയിലേക്കുതന്നെ തിരിച്ചു. വഴിയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ രോഗബാധിതയാവുകയും മരണമടയുകയും ചെയ്തു. അന്നവര്‍ക്ക് മുപ്പത് വയസ്സായിരുന്നു. (ഒരഭിപ്രായ പ്രകരാം ഇരുപത് വയസ്സ്). ഉമ്മു ഐമന്‍ എന്ന അടിമസ്ത്രീയും യാത്രാ സംഘത്തിലുണ്ടായിരുന്നു. കുറഞ്ഞ നാളുകള്‍ അവിടെ തങ്ങിയ ശേഷം അവര്‍ കുഞ്ഞുമായി മക്കയില്‍ തിരിച്ചെത്തി.
പിതാമഹന്റെ വിയോഗം
    മാതാവും പിതാവും നഷ്ടപ്പെട്ട ബാലന്‍ പിന്നീട് ഉമ്മു ഐമന്റെയും ഉപ്പാപ്പ അബ്ദുല്‍ മുത്ത്വലിബിന്റെയും സംരക്ഷണത്തിലാണ് ജീവിച്ചത്. അന്നവര്‍ക്ക് ആറ് വയ്യായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ അളവറ്റ് സ്‌നേഹിച്ചു. വേണ്ട പരിഗണനയും പരിലാളനയും നല്‍കി. നല്ല ഭക്ഷണവും പാര്‍പിടവും കൊടുത്തു. കഅബയുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുത്തി ആദരിച്ചു. പക്ഷെ, ഈ സ്‌നേഹ ലാളനകള്‍ കൂടുതല്‍ കാലം നീണ്ടുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  അബ്ദുല്‍ മുത്ത്വലിബും ലോകത്തോട് വിട പറഞ്ഞു. അന്ന് പ്രവാചകന് എട്ടു വയസ്സായിരുന്നു.
പിതൃസഹോദരന്റെ കൂടെ
    പിതാമഹന്റെ വിയോഗത്തിനു ശേഷം പിതൃസഹോദരന്‍ അബൂ ഥാലിബിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് വളര്‍ന്നത്. തനിക്കു ശേഷം ഈ ബാലനെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് നേരത്തെത്തന്നെ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തിരുന്നു. പിതാവിനെപ്പോലെ അബൂ ഥാലിബും ബാലനെ ആദരവോടെ വളര്‍ത്തി. സ്വന്തം സന്താനങ്ങളെക്കാള്‍ പരിഗണനയും ബഹുമാനവും കൊടുത്തു. ഏതു കാര്യത്തിലും അവരെ മുന്തിച്ചു.
    അബൂ ഥാലിബ് പൊതുവെ വലിയ ധനികനായിരുന്നില്ല. പലപ്പോഴും ദാരിദ്ര്യം പിടികൂടുമായിരുന്നു. പക്ഷെ, ഈ അല്‍ഭുത ബാലന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഐശ്വര്യം നല്‍കി. സമൃദ്ധിയും ക്ഷേമവും വര്‍ദ്ധിപ്പിച്ചു. ഇക്കാലത്ത് ഖുറൈശികള്‍ ശക്തമായൊരു ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയുണ്ടായി. ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ തങ്ങളുടെ നേതാവ് അബൂ ഥാലിബിനടുത്തുവന്ന് കാര്യം ബോധിപ്പിച്ചു. അദ്ദേഹം തന്റെ വീട്ടിലെ അല്‍ഭുത ബാലനെക്കൊണ്ട് മഴയെ തേടി. താമസിയാതെ ശക്തമായ മഴ വര്‍ഷിക്കുകയും മലഞ്ചരുവുകള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഉമ്മു ഐമന്‍ പറയുന്നു: ഇക്കാലത്തെല്ലാം അവര്‍ വളരെ വലിയ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ ഒരിക്കല്‍പോലും  ദാഹത്തെയോ വിശപ്പിനെയോ കുറിച്ച് ഒരു ആവലാതിപോലും പറഞ്ഞിരുന്നില്ല.
ശാം യാത്ര
    അബൂ ഥാലിബിന്റെ സംരക്ഷണത്തില്‍ മക്കാജീവിതത്തിന്റെ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ മുഹമ്മദ് എന്ന ബാലന് 12 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ആയിടെ കച്ചവടക്കാരനായിരുന്ന അബൂ ഥാലിബ് ഒരു കച്ചവടസംഘത്തോടൊപ്പം ശാമിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇത് മുഹമ്മദിനെ വല്ലാതെ ദു:ഖിപ്പിച്ചു. ഒരല്‍പ സമയം പോലും വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത വിധം സ്‌നേഹ ലാളനയില്‍ ആ  ബന്ധം അത്രമാത്രം ശക്തമായിക്കഴിഞ്ഞിരുന്നു. ഒടുവില്‍, അബൂ ഥാലിബിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ബാലനെയും കൂടെക്കൂട്ടി.
ബുഹൈറ പുരോഹിതനു മുമ്പില്‍
    യാത്രാസംഘം സഞ്ചരിച്ച് ബസ്വറയിലെത്തി. ചരക്കുകള്‍ ഇറക്കിവെച്ച് സ്വല്‍പം അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. അതിനടുത്തുതന്നെ ബുഹൈറ എന്നൊരു പാതിരിയുടെ മഠമുണ്ടായിരുന്നു. മുന്‍കാല വേദങ്ങളില്‍ അഗാധ പണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ ജ്ഞാനമുണ്ടായിരുന്നു. വിദൂര ദിക്കില്‍നിന്നും വന്നിറങ്ങിയ യാത്രാസംഘത്തെ അദ്ദേഹം ആവേശപൂര്‍വം വീക്ഷിച്ചു. അതില്‍ ഏറ്റവും പ്രായം കൂറഞ്ഞ ബാലനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വിസ്മയം തോന്നി. ഈ കുഞ്ഞില്‍ എന്തൊക്കെയോ അല്‍ഭുതങ്ങള്‍ വരാനിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പൂര്‍വ വേദങ്ങളില്‍ വരാനിരിക്കുന്ന പ്രവാചകന്റെതായി പറഞ്ഞ പല വിശേഷണങ്ങളും അവനില്‍ ഒത്തിണങ്ങിയിട്ടുണ്ടായിരുന്നു. താമസിയാതെ അദ്ദേഹം ഒരു സദ്യയൊരുക്കുകയും യാത്രാസംഘത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. സദ്യ വിളമ്പി. എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അദ്ദേഹം ബാലനടുത്തുവന്ന് ഖുറൈശികളുടെ  ദൈവങ്ങളായ ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ സംസാരിച്ചു തുടങ്ങി. ബാലന്‍ പ്രതികരിച്ചില്ല. ശേഷം അദ്ദേഹം അല്ലാഹുവിന്റെ നാമത്തില്‍ സംസാരിച്ചു. പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അതോടെ ഇത് അന്ത്യപ്രവാചകനാകാന്‍പോകുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന് ശരിക്കും ബോധ്യമായി. കൂടാതെ, ബാലന്റെ ചുമലില്‍ പ്രവാചകത്വപരിസമാപ്തിയുടെ അടയാളം (ഖാത്തമു നുബുവ്വ:) അദ്ദേഹം കാണുകയും ചെയ്തു. ബുഹൈറ പിന്നീട് അബൂ ഥാലിബുമായി സംസാരിച്ചു. ബാലന്റെ മാതാപിതാക്കളെക്കുറിച്ചും നാട്ടിലെ അവസ്ഥകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. ശേഷം, ഇതൊരു അല്‍ഭുത ബാലനാണെന്നും ഇവന് മഹത്തരമായൊരു ഭാവി വരാനുണ്ടെന്നും അതിനാല്‍ ജൂതന്മാരില്‍നിന്നും ഇവനെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അബൂ ഥാലിബ് പുരോഹിതന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു. ശാമിലെ കച്ചവട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞപാടെ അദ്ദേഹം ബാലനുമായി മക്കയിലേക്കു മടങ്ങി.

മുഹമ്മദ് നബി (രണ്ട്)

2. വംശവും പരമ്പരയും

മക്കയും ഖുറൈശികളും
    കഅബയുടെ നിര്‍മാണവേളയില്‍ ജുര്‍ഹൂം ഗോത്രവും ഏതാനും അമാലിക് ഗോത്രങ്ങളും മാത്രമേ മക്കയില്‍ താമസിച്ചിരുന്നുള്ളൂ. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ആഗമനത്തിനും  കഅബ നിര്‍മാണത്തിനും ശേഷം മക്ക ഒരു വന്‍ നഗരമായി മാറുന്നത് കാലങ്ങള്‍ക്കു ശേഷമാണ്. എഡി. അഞ്ചാം നൂറ്റാണ്ടില്‍ മക്കയുടെ ഭരണം കയ്യാളിയ ഖുസയ്യിന്റെ ഭരണകാലത്തായിരിക്കും ഇതെന്ന് അനുമാനക്കപ്പെടുന്നു. അമാലികുകളുടെയും ജുര്‍ഹൂം ഗോത്രത്തിന്റെയും അധികാരം നഷ്ടപ്പെട്ട ശേഷം മുളാള് ബിന്‍ അംറ് ബിന്‍ ഹാരിസാണ് ഇതിന്റെ നേതൃത്വത്തിലേക്ക് വരുന്നത്. മരുഭൂമിയില്‍ തങ്ങള്‍ക്ക് കൈവന്ന സുഭിക്ഷതയുടെ സര്‍വ്വ രഹസ്യവശങ്ങളും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ ഭരണം. അതുകൊണ്ടുതന്നെ, ഇക്കാലത്ത് അവരുടെ സമൃദ്ധിയുടെ മുഖ്യസ്രോതസ്സായിരുന്ന സംസം കിണര്‍ വറ്റിവരളുകയും ഖുസാഅ ഗോത്രം ഇവരുടെ അധികാരം കയ്യടക്കാനുള്ള സര്‍വ്വ ശ്രമങ്ങളും ആരംഭിക്കുകയും ചെയ്തു. സുഖലോലുപതയുടെ പ്രത്യാഘതങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. അധികാരം നഷ്ടപ്പെടുമെന്നുറപ്പായതോടെ അദ്ദേഹം കഅബയിലുണ്ടായിരുന്ന സ്വര്‍ണ വിഗ്രഹങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമെല്ലാം എടുത്ത് സംസം കിണറിന്റെ ആഴത്തില്‍ കുഴിച്ചുമൂടി. ഭരണം തിരിച്ചു ലഭിക്കുകയാണെങ്കില്‍ അപ്പോഴത് ശേഖരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അങ്ങനെ, ഇസ്മാഈല്‍ സന്തതികളെയും ജുര്‍ഹൂം ഗോത്രത്തെയും കൂട്ടി അദ്ദേഹം മക്ക വിട്ടു. ഇതോടെ ഖുസാഅ ഗോത്രം ഭരണത്തിലേറി. പ്രവാചകരുടെ അഞ്ചാമത്തെ പിതാമഹന്‍ ഖുസയ്യ് ബിന്‍ കിലാബിന്റെ ആഗമനംവരെ ഈ കുടുംബം തന്നെയാണ് മക്ക ഭരിച്ചത്.
    ഖുസയ്യ് ഗൗരവക്കാരനായിരുന്നു. അദ്ദേഹം നല്ല ഭരണം കാഴ്ചവെച്ചു. കഅബക്കടുത്ത് പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി. കഅബയുമായി ബന്ധപ്പെട്ട് പല പദവികളും വകുപ്പുകളും പണ്ടുമുതലേ അനുവര്‍ത്തിച്ചുവന്നിരുന്നു. ഇതെല്ലാം അദ്ദേഹം കൂടുതല്‍ കാര്യക്ഷമമാക്കി. ഹിജാബ, സിഖായ, രിഫാദ, നദ്‌വ, ലിവാഅ്, ഖിയാദ തുടങ്ങിയവയായിരുന്നു അത്. യഥാക്രമം കഅബയുടെ ചാവി സൂക്ഷിക്കല്‍, തീര്‍ത്ഥാടകര്‍ക്ക് വെള്ളം കൊടുക്കല്‍, ഭക്ഷണം കൊടുക്കല്‍, സമ്മേളനങ്ങളിലെ അധ്യക്ഷ പദവി, യുദ്ധത്തിലേക്കുള്ള കൊടി വഹിക്കല്‍, സേനാ നേതൃത്വം തുടങ്ങിയവയെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.
    ഖുസയ്യിന് ശേഷം ഭരണം പോയത് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ അബ്ദുദ്ദാറിനാണ്. എന്നാല്‍ ഇളയ പുത്രനായ അബ്ദുമനാഫായിരുന്നു കൂടുതല്‍ ജനകീയന്‍. ഇതിനെ തുടര്‍ന്നുണ്ടാ അധികാര പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയും കഅബയുമായി ബന്ധപ്പെട്ട പദവികള്‍ ഇരുകുടുംബങ്ങള്‍ക്കിടയിലും തുല്യമായി വിഹിതിക്കുകയും ചെയ്തു. അതനുസരിച്ച് രിഫാദയും സിഖായയും അബ്ദുമനാഫിന്റെ മക്കള്‍ക്കും ബാക്കിയുള്ളവ അബ്ദുദാറിന്റെ മക്കള്‍ക്കും ലഭിച്ചു. എങ്കിലും അബ്ദുമനാഫിന്റെ മക്കളായ ഹാശിം, അബ്ദുശംസ്, മുത്തലിബ്, നൗഫല്‍ തുടങ്ങിയവരാണ് ഈ മേഖലയില്‍ തിളങ്ങിയിരുന്നത്.
അദ്‌നാന്‍ സന്തതികളും നബിയുടെ ഉപ്പാപ്പമാരും
    പ്രവാചകരുടെ ഇരുപത്തിയൊന്നാം ഉപ്പാപ്പയും ഇസ്മാഈല്‍ സന്തതികളിലെ പ്രമുഖനുമാണ് അദ്‌നാന്‍. അദ്ദേഹത്തില്‍നിന്നും തുടങ്ങിയാണ് പ്രവാചകരുടെ കുടുംബം അറിയപ്പെടുന്നത്. ഈ പരമ്പര ഇങ്ങനെ സംഗ്രഹിക്കാം:
    1. അദ്‌നാന്‍ 2. മഅദ്ദ് 3. നിസാര്‍ 4. മുളര്‍ 5. ഇല്‍യാസ് 6. മുദ്‌രിക 7. ഖുസൈമ 8. കിനാന 9. നള്‌റ് 10. മാലിക് 11. ഫിഹ്‌റ് 12. ഗാലിബ് 13. ലുഅയ്യ് 14. കഅബ് 15. മുര്‍റത്ത് 16. കിലാബ് 17. ഖുസ്വയ്യ് 18. അബ്ദു മനാഫ് 19. ഹാശിം 20. അബ്ദുല്‍ മുത്ത്വലിബ് 21. അബ്ദുല്ല
    ഇതില്‍ നള്ര്‍ ബിന്‍ കിനാനയില്‍നിന്നാണ് ഖുറൈശികളുടെ ആരംഭം. നള്‌റിന്റെ മറ്റൊരു പേരായിരുന്നു ഖുറൈശ്. അതിനാല്‍ അദ്ദേഹത്തിന്റെ സന്തതികള്‍ ഖുറൈശികള്‍ എന്ന പേരില്‍ അറിയപ്പെട്ടു
അബ്ദുല്‍ മുത്ത്വലിബ് (എഡി. 495)
    ഹാശിം സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു. തന്റെ പിതാമഹന്‍ ഖുസയ്യിനെപ്പോലെ തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിക്കൊടുക്കുകയും സര്‍വ്വരുടെയും സ്‌നേഹപാത്രമായി മാറുകയും ചെയ്തു. തികഞ്ഞ ഔദാര്യവാനും ജനകീയാംഗീകാരമുള്ള നേതാവുമായിരുന്നു അദ്ദേഹം. ജീവിതാന്ത്യം വരെ അദ്ദേഹം മക്കയുടെ അധിപനായി തുടര്‍ന്നു. ഒരിക്കല്‍ ശാമില്‍നിന്നും മടങ്ങവെ അദ്ദേഹം ഒരു പെണ്‍കുട്ടിയെ കാണുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഖസ്‌റജ് ഗോത്രക്കാരനായ അംറിന്റ  മകള്‍ സല്‍മയായിരുന്നു അത്. വിവാഹം കഴിഞ്ഞു. സല്‍മ കുറേകാലം മക്കയില്‍ താമസിക്കുകയും പിന്നീട് യസ്‌രിബിലേക്കു പോവുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് ശൈബ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഉമ്മയുടെ സംരക്ഷണത്തില്‍ യസ്‌രിബിലാണ് അവന്‍ വളര്‍ന്നിരുന്നത്.
    ഹാശിമിന്റെ വിയോഗാനന്തരം സഹോദരന്‍ മുത്ത്വലിബ് ഭരണാധികാരിയായി അധികാരമേറ്റു. ജ്യേഷ്ഠന്‍ അബ്ദുശംസ് ഉണ്ടായിരുന്നുവെങ്കിലും സമൂഹത്തില്‍ ഇദ്ദേഹത്തിനായിരുന്നു കൂടുതല്‍ സ്വീകാര്യത. ഭരണവൃത്തിക്കിടയില്‍ ഒരിക്കല്‍ അദ്ദേഹം തന്റെ സഹോദരപുത്രന്‍ ശൈബയെ ഓര്‍ക്കാനിടയായി. അങ്ങനെ യസ്‌രിബില്‍ പോവുകയും സല്‍മയോട് സമ്മതം വാങ്ങി ശൈബയെ കൂടെകൂട്ടുകയും ചെയ്തു. മക്കയിലെത്തിയപ്പോള്‍ ഒട്ടകപ്പുറത്ത് ഒരു അപരിചിതനെയും കയറ്റി വരുന്ന മുത്ത്വലിബിനെയാണ് ജനങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്റെ അടിമയായിരിക്കുമെന്ന് ഊഹിച്ച അവര്‍ അബ്ദുല്‍ മുത്ത്വലിബ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മുത്ത്വലിബ് അവരെ തിരുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആ പേരില്‍ ശൈബ വിശ്രുതനാവുകയായിരുന്നു. സ്വന്തം പേര് അപ്രത്യക്ഷമാവുകയും ചെയ്തു.
    ഹാശിമിന്റെ സമ്പത്ത് മകന്‍ അബ്ദുല്‍ മുത്ത്വലിബിന് നല്‍കാനായിരുന്നു മുത്ത്വലിബിന്റെ ആഗ്രഹം. പക്ഷെ, അതെല്ലാം സഹോദരന്‍ നൗഫല്‍ കയ്യടക്കിവെച്ചിരുന്നതിനാല്‍  സാധിച്ചില്ല. മുത്ത്വലിബിനു ശേഷം കഅബയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ കൈകളിലാണ് വന്നത്. തുടര്‍ന്ന് അദ്ദേഹം യസ്‌രിബിലെ മാതൃസഹോദരങ്ങളുടെ സഹായംതേടുകയും നൗഫലിന്റെ കരങ്ങളില്‍നിന്നും ആ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് വെള്ളമൊരുക്കുന്ന ചുമതല അബ്ദുല്‍ മുത്ത്വലിബിനായിരുന്നു. പക്ഷെ, അന്ന് പരിസരങ്ങളില്‍ പിടിപെട്ട ക്ഷാമം ഈ ജോലിയെ ഏറെ പ്രതികൂലമായി ബാധിച്ചു. പുറത്തുപോയി വെള്ളം ശേഖരിച്ച് കഅബാലയത്തിനടുത്ത് കൊണ്ടുവന്ന് ശേഖരിച്ചുവെക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന് പ്രയാസമുണ്ടാക്കി. അദ്ദേഹത്തിനാണെങ്കില്‍ ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂതാനും.
    അങ്ങനെയിരിക്കവെയാണ് മുമ്പ് മുളാള് ബിന്‍ അംറ് മൂടിക്കളഞ്ഞ സംസം കിണറിന്റെ കഥ അദ്ദേഹം ഓര്‍ത്തുപോകുന്നത്. അതോടൊപ്പം അത് രണ്ടാമതായും കുഴിക്കുന്നിനെ സൂചിപ്പിക്കുന്ന ചില സ്വപ്നങ്ങളുമുണ്ടായി. താമസിയാതെ പരസഹായത്തോടെ അദ്ദേഹമത് കഴിക്കുകയും വെള്ളം കാണുകയും ചെയ്തു. അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ പുറത്തെടുത്തു കഅബാലയ വാതില്‍ അലങ്കരിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള പാനജല പ്രശ്‌നത്തിന് അതോടെ എന്നെന്നേക്കുമായി പരിഹാരമായി.  സംസം വറ്റാത്ത നീരുറവയായി അവിടെ ശേഷിച്ചു.
    കൂടുതല്‍ സന്താനങ്ങളില്ലാത്തത് അബ്ദുല്‍ മുത്ത്വലിബിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെഷമമായി. തന്റെ പ്രധാന ഉത്തരവാദിത്ത നിര്‍വഹണങ്ങളിലെല്ലാം യുവാക്കളായ ഒരു പറ്റം മക്കളുടെ സഹായമുണ്ടായിരുന്നുവെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ആഗ്രഹ തീക്ഷ്ണത അദ്ദേഹത്തെ ചിന്താകുലനാക്കി. ഒടുവില്‍, തനിക്ക് പത്ത് മക്കളുണ്ടാവുകയാണെങ്കില്‍  അതിലൊന്നിലെ കഅബാലയത്തിനടുത്ത് ബലിനല്‍കാമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ആ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു. അദ്ദേഹത്തിന് പത്തിലേറെ മക്കളുണ്ടായി. മക്കളെ ഒരുമിച്ചുകൂട്ടുകയും അവരോട് അദ്ദേഹം തന്റെ നേര്‍ച്ചയുടെ കാര്യം പറയുകയും ചെയ്തു. ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. ആരെ ബലിയറുക്കണമെന്നതായിരുന്നു പിന്നത്തെ പ്രശ്‌നം. നറുക്കിട്ടപ്പോള്‍ വീണത് അബ്ദുല്ലാക്കായിരുന്നു. സുമുഖനും ജനങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്നു അബ്ദുല്ല. അബ്ദുല്ലയെ ബലിനല്‍കാന്‍ അബ്ദുല്‍ മുത്ത്വലിബ് തയ്യാറായെങ്കിലും ജനങ്ങള്‍ അതിനനുവദിച്ചില്ല. ഏതെങ്കിലും പുരോഹിതന്മാരെ കണ്ട് ഇതിനൊരു പരിഹാരം തേടണമെന്നായിരുന്നു അവരുടെ ആവശ്യം. 'യുവാവിന്റെയും പത്ത് ഒട്ടകങ്ങളുടെയും പേരില്‍ അമ്പെടുക്കുക. യുവാവിന്റെ അമ്പാണ് ലഭിക്കുന്നതെങ്കില്‍ ദൈവം സംതൃപ്തനാകുന്നതുവരെ ഒട്ടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക' ഇതായിരുന്നു പുരോഹിതന്റെ നിര്‍ദ്ദേശം. ഇതു ചെയ്തപ്പോഴും അബ്ദുല്ലായുടെ അമ്പാണ് ലഭിച്ചത്. ഒട്ടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നൂറെത്തിയപ്പോഴാണ് ഒട്ടകങ്ങളുടെ അമ്പ് ലഭിച്ചത്. അതോടെ എല്ലാവര്‍ക്കും സന്തോഷമായി. അബ്ദുല്ലാക്കു പകരം നൂറ് ഒട്ടകത്തെ ബലിയ നല്‍കുകയും ചെയ്തു.
നബിയുടെ പിതൃസഹോദരങ്ങള്‍
    പ്രബലാഭിപ്രായപ്രകാരം അബ്ദുല്‍ മുത്ത്വലിബിന് പതിനാറ് മക്കളുണ്ടായിരുന്നു. പത്ത് ആണും ആറ് പെണ്ണും. 1. ഹാരിസ് 2. ഖുഥം 3. അബൂ ഥാലിബ് 4. സുബൈര്‍ 5. ഹജ്ല്‍ 6. ളിറാര്‍ 7. അബൂ ലഹബ് 8. അബ്ദുല്ല 9. അബ്ബാസ് 10. ഹംസ 11. സ്വഫിയ്യ 12. ഉമ്മു ഹകീം 13. ആതിക 14. ഉമൈമ 15. ഉര്‍വ 16. ബര്‍റ എന്നിവരാണവര്‍.
നബിയുടെ മാതാപിതാക്കള്‍
    അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയും വഹബിന്റെ മകള്‍ ആമിനയുമായിരുന്നു നബിയുടെ മാതാപിതാക്കള്‍. അബ്ദുല്ല സുമുഖനും എല്ലാവരുടെയും സ്‌നേഹഭാജനവുമായിരുന്നു. അബ്ദുദ്ദാര്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ മേലുണ്ടായിരുന്ന നേര്‍ച്ച വീട്ടിയതോടെ അബ്ദുല്‍ മുത്ത്വലിബ് അവരെ അബ്ദുല്ലാഹ് എന്നു വിളിക്കുകയായിരുന്നു. ശേഷം ആ പേരിലാണ് അറിയപ്പെട്ടത്.
     അന്ന് ജീവിച്ചിരുന്ന ഖുറൈശി വനിതകളില്‍ ഏറ്റവും പരിശുദ്ധയും ശ്രേഷ്ഠയുമായിരുന്നു ആമിന. ബനൂ സഹ്‌റ ഗോത്രത്തിന്റെ അന്നത്തെ നേതാവായിരുന്നു അവരുടെ പിതാവ് വഹബ്. ആമിനയുടെ  ഉപ്പയിലൂടെയുള്ള പരമ്പരയും അബ്ദുല്ലയുടെ ഉപ്പയിലൂടെയുള്ള പരമ്പരയും കിലാബ് എന്ന നബിയുടെ ഉപ്പാപ്പയില്‍ സംഗമിക്കുന്നതു കാണാം. വഹബ് ബിന്‍ അബ്ദു മനാഫ് ബിന്‍ സഹ്‌റ ബിന്‍ കിലാബ് എന്നാണ് പരമ്പര പോകുന്നത്. ഈ കിലാബ് തന്നെയാണ് പ്രവാചകരുടെ ആറാമത്തെ ഉപ്പാപ്പയും.
    രണ്ടും പ്രഗല്‍ഭ കുടുംബമായതിനാല്‍ വിവാഹത്തിനു മുമ്പില്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. അബ്ദുല്‍ മുത്ത്വലിബ് തന്നെ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആമിനയും അബ്ദുല്ലയും ദമ്പതികളായി. അവരിരുവരും മക്കയില്‍ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ, ഏതാനും മാസങ്ങള്‍ മാത്രമേ ഇത് ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അതിനിടെ ശാമിലേക്ക് കച്ചവടാവശ്യാര്‍ത്ഥം യാത്ര പുറപ്പെട്ട അബ്ദുല്ല മടക്കയാത്രയില്‍ യസ്‌രിബിലെ അമ്മാവന്മാരുടെ വസതിയില്‍വെച്ച് രോഗബാധിതനാവുകയും അതിനെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഇത് ആമിനയെയും അബ്ദുല്‍ മുത്ത്വലിബിനെയും വല്ലാത്ത ദു:ഖത്തിലാഴ്ത്തി. മധുവിധുകാലത്തുതന്നെ നവവരന്‍ വിടവാങ്ങിയാത് വന്‍ ആഘാതമാണ് മഹതിയില്‍ ഉളവാക്കിയത്. ആമിന അന്ന് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇതായിരുന്നു അവര്‍ക്കുണ്ടായിരുന്ന ഏക സമാധാനം. മരിക്കുമ്പോള്‍ അബ്ദുല്ലക്ക് ഇരപത്തിയഞ്ചോ ഇരുപത്തിയെട്ടോ വയസ്സാണ് ഉണ്ടായിരുന്നത്. നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍ അവരെ ഖബറടക്കി. ഉമ്മു ഐമന്‍ എന്ന ഒരു അടിമസ്ത്രീ, അഞ്ച് ഒട്ടകങ്ങള്‍, ഏതാനും ആടുകള്‍ ഇവയായിരുന്നു അദ്ദേഹം ബാക്കിവെച്ച അനന്തര സ്വത്തുക്കള്‍.

മുഹമ്മദ് നബി (ഒന്ന്)

1. അറേബ്യ: ഇസ്‌ലാമിനു മുമ്പ്

മനുഷ്യരാശിയും മാര്‍ഗദര്‍ശനവും
    മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യവും കാലവും കൃത്യമായി രേഖപ്പെടുത്താന്‍ ഇന്നുവരെ ഒരു ശാസ്ത്രത്തിനും സാധിച്ചിട്ടില്ല. പുരാവസ്തുഗവേഷണങ്ങളുടെയും കാലഗണനാശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ചില നിഗമനങ്ങള്‍ മാത്രമാണ് അവ മുന്നോട്ടുവെക്കുന്നത്. യുക്തിയുടെയും നാസ്തിക ചിന്തയുടെയും പിന്‍ബലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന ഇത്തരം ഉദ്ദ്യമങ്ങള്‍ക്കാവട്ടെ ഒരു പരിധിയിലപ്പുറം പോകാന്‍ സാധിക്കുന്നുമില്ല. എന്നാല്‍, മനുഷ്യസൃഷ്ടിപ്പിന്റെ ഉല്‍ഭവകഥകളും രഹസ്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. രണ്ടാം അധ്യായം സൂറത്തുല്‍ ബഖറയില്‍ ജഗന്നിയന്താവായ നാഥന്‍ ഇത് സലക്ഷ്യം അനാവരണം ചെയ്യുന്നു. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് മാലാഖമാരോട് ആരായുന്നതും ആദ്യമനുഷ്യനും പ്രഥമ പ്രവാചകനുമായ ആദമിനെ പടക്കുന്നതും മനുഷ്യമാഹാത്മ്യത്തെ  അംഗീകരിച്ചുകൊണ്ട് അവരെ മാലാഖമാരെക്കാള്‍ പരിശുദ്ധരാക്കി അവതരിപ്പിക്കുന്നതും തുടങ്ങിയുള്ള സംഭവങ്ങള്‍ ഇവിടെ നമുക്ക് കാണാന്‍ കഴിയും. മനുഷ്യജനുസ്സിന് സമാരംഭം കുറിക്കുകവഴി സ്രഷ്ടാവിനെ വഴിപ്പെടലും അനുസരിക്കലുമാണ് ലക്ഷീകരിക്കപ്പെടുന്നത്. അതിന്റെ വഴിയും ശൈലിയും യഥായോഗ്യം അവതരിക്കപ്പെട്ടിട്ടുണ്ട്. അതിന് വിഘാധം സംഭവിക്കുന്നപക്ഷം അവരെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ദൈവിക ഇടപെടലുകള്‍ ആവശ്യമായിരുന്നു. അതാണ് പ്രവാചക പരമ്പരയുടെ നിയോഗത്തിലൂടെ സംഭവിച്ചിരുന്നത്. മാനവതയുടെ മാര്‍ഗദര്‍ശനമായിരുന്നു അവരുടെ മുഖ്യ ദൗത്യം.
    ആദ്യമനുഷ്യന്‍ ആദമിലൂടെയും പത്‌നി ഹവ്വായിലൂടെയും മാനവകുലം ലോകത്താകെ പ്രചരിച്ചു. അവര്‍ സംഘങ്ങളും ഗോത്രങ്ങളുമായി വിവിധ ഭാഗങ്ങളില്‍ താമസമാക്കി. കാലാന്തരത്തില്‍, അവരുടെ വിശ്വാസങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടി. സൃഷ്ടിപ്പിന്റെ ലക്ഷ്യസാഫല്യത്തില്‍ താളഭംഗം സംഭവിക്കുന്ന ഇത്തരം ഘട്ടങ്ങളിലാണ് പ്രാചക നിയോഗങ്ങള്‍ നടന്നത്. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്. ആളുകളെ ഏകദൈവത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതായിരുന്നു അവരുടെ പ്രബോധന തന്തു. ഇവരില്‍ 25 പേരെ വിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത്  പറഞ്ഞ് പരിചയപ്പെടുത്തുന്നു. അവര്‍ യഥാക്രമം ആദം, ഇദ്‌രീസ്, നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, ലൂഥ്, യഅ്ഖൂബ്, യൂസുഫ്, ശുഐബ്, മൂസ, ഹാറൂന്‍, ഇല്‍യാസ്, അല്‍യസഅ്, ദാവൂദ്, യൂനുസ്, ദുല്‍കിഫ്ല്‍, സുലൈമാന്‍, അയ്യൂബ്, സകരിയ്യ, യഹ്‌യ, ഈസ, മുഹമ്മദ് (സ്വ) എന്നിവരാണ്. ഭിന്ന ദേശങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്നവരായിരുന്നു അവര്‍. അവരുടെ ശ്രമഫലമായി ഊഷരതയുടെ വിശ്വാസ പ്രതലങ്ങളില്‍ ഉര്‍വരതയുടെ വകഭേദങ്ങള്‍ ഉടലെടുത്തു. പൊതുജനത്തിന്റെയും ദൈവദൂതന്മാരുടെയും ജീവതത്തെയും കാലത്തെയും അടിസ്ഥാനമാക്കിയുള്ള ഈയൊരു കഥനമാണ് സത്യത്തില്‍ മനുഷ്യവര്‍ഗത്തിന്റെ ചരിത്രം. മാനവകുലത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഈയൊരു ധാരയെ അവലംബിച്ചുപോകുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
അറബികളുടെ താവഴി
    മഹാപ്രളയത്തിനു ശേഷം ലോകത്തു കടന്നുവന്ന പ്രവാചകന്മാരെല്ലാം നൂഹ് നബിയുടെ പുത്രന്‍ സാമിന്റെ പരമ്പരയിലായിരുന്നുവെന്നു കാണാം. അറബികളുടെ പാരമ്പര്യ ചരിത്രവുമായി അഭേദ്യമായി  ബന്ധപ്പെട്ടുകിടക്കുന്ന ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കടന്നുവന്നതും ഇതേ വഴിയില്‍തന്നെ. ഇറാഖിലെ ബാബിലോണിലായിരുന്നു ഇബ്‌റാഹീം നബിയുടെ നിയോഗം. സത്യത്തിന്റെ എതിരാളികള്‍ക്കുമുമ്പില്‍ ജീവിതം ക്ലേശകരമായി അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം ഫലസ്ഥീനിലേക്കും പിന്നീട് ഈജിപ്തിലേക്കും  പ്രബോധനാര്‍ത്ഥം പോവുകയുണ്ടായി. മതത്തിന്റെ വഴിയില്‍ നേരിടേണ്ടിവന്ന അനവധി ത്യാഗങ്ങള്‍ മുഖവിലക്കെടുത്ത് അല്ലാഹു അവരെ ആദരിക്കുകയും സമുന്നതമായ പദവി നല്‍കുകയും ചെയ്തു. പിന്നീട് ലോകത്തുവന്ന പ്രവാചകന്മാരെല്ലാം അദ്ദേഹത്തിന്റെ സന്താന പരമ്പരയിലാണ് കടന്നുവന്നത്. ഇക്കാരണത്താല്‍ 'പ്രവാചകന്മാരുടെ പിതാവ്' എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.
    ഇബ്‌റാഹീം നബിക്ക് നാലു ഭാര്യമാരില്‍നിന്നായി പതിമൂന്നു സന്താനങ്ങളുണ്ടായിരുന്നു. ഹാജറില്‍നിന്നും ഇസ്മാഈല്‍, സാറയില്‍നിന്നും ഇസ്ഹാഖ്, ഖന്‍ത്വൂറയില്‍നിന്ന് മദ്‌യനും മറ്റു അഞ്ചുപേരും, ഹിജൂനില്‍നിന്നും അഞ്ചുപേര്‍. ഇസ്മാഈലും ഇസ്ഹാഖും പ്രവാചകന്മാരായിരുന്നു. ഇസ്മാഈല്‍ നബിയുടെ പരമ്പരയിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ഭൂജാതനായത്. ശുഐബ് നബിയും മുഹമ്മദ് നബിയും ഒഴികെ ബാക്കി എല്ലാ പ്രവാചകന്മാരും കടന്നുവന്നത് ഇസ്ഹാഖ് നബിയുടെ പരമ്പരയിലും. മദ്‌യന്റെ പരമ്പരയിലാണ് ശുഐബ് നബിയുടെ ജനനം.
    കൊച്ചുപ്രായത്തില്‍ ഇസ്മാഈല്‍ നബിയെയും മാതാവ് ഹാജറ ബീവിയെയും ദൈവകല്‍പനപ്രകാരം ഇബ്‌റാഹീം നബി വിജനമായ മക്കയുടെ പ്രാന്തപ്രദേശത്ത് താമസിക്കാനാക്കിയ കഥ പ്രസിദ്ധമാണ്. കയ്യില്‍കരുതിയ ഭക്ഷണവും വെള്ളവും തീര്‍ന്നപ്പോള്‍ പാനജലത്തിനായി പൊട്ടിക്കരഞ്ഞ്, കാലിട്ടടിച്ചപ്പോഴാണ് സംസം ഉറവയെടുക്കുന്നത്. തരിശ്ഭൂമിയില്‍ പൂത്തുലഞ്ഞ സാംസ്‌കാരിക ചിന്തകളുടെയും നാഗരിക വളര്‍ച്ചയുടെയും പ്രഭവമായിരുന്നു അത്. മരുഭൂമിയിലെ ജലലഭ്യത പിന്നീടത് ജനവാസകേന്ദ്രമായി മാറാന്‍ നിമിത്തമായി. അതുവഴി കടന്നുപോയ ജുര്‍ഹും ഗോത്രക്കാര്‍ ജലസാധ്യത കണ്ട് അവരുടെ അനുമതിയോടെ അവിടെ ഇറങ്ങി താമസിച്ചു. താമസിയാതെ കൊച്ചു കൊച്ചു വീടുകള്‍ പരിസരങ്ങളിലായി ഉയര്‍ന്നുവന്നു. ഇസ്മാഈല്‍ നബി അവരിലൊരാളായി വളരുകയും അവരില്‍നിന്നും അറബി ഭാഷ പഠിക്കുകയും അവരില്‍നിന്നുതന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇബ്‌റാഹീം നബി ഇടക്കിടെ മക്കയില്‍ അവരെ സന്ദര്‍ശിക്കുമായിരുന്നു. അങ്ങനെയാണ് ഭൂമിയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ കഅ്ബ പണിയാന്‍ പിതാവിനോടും മകനോടും അല്ലാഹുവിന്റെ കല്‍പനയുണ്ടാകുന്നത്. അവര്‍ കഅ്ബ പണിയുകയും അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മാലോകരെ ഒന്നടങ്കം ഹജ്ജിനായി ക്ഷണിക്കുകയും ചെയ്തു. ഇതോടെ മക്ക ജനനിബിഡമാവുകയും ഇസ്‌ലാമിക നാഗരികതയുടെ ഊര്‍ജ്ജം പകരുന്ന മണ്ണായി മാറുകയും ചെയ്തു. മുസ്തഅ്‌രിബ വിഭാഗത്തിലെ അറബികളില്‍ പ്രഥമ ഗണനീയനായിരുന്നു ഇസ്മാഈല്‍ നബി. അതിനാല്‍, അറബികളുടെ പിതാവ് എന്ന പേരില്‍ അറിയപ്പെട്ടു. അവര്‍ക്ക് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. നാബിതായിരുന്നു അതില്‍ അതിപ്രസിദ്ധനും അഭിവന്ദ്യനും. ആ പരമ്പരയിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്.
അറബ് സമൂഹം: ഗോത്രങ്ങള്‍
    സെമിറ്റിക് വംശജരാണ് അറബികള്‍. ബാബിലിയ്യ, അശൂരിയ്യ, ഇബ്‌റാനിയ്യ, ഫീനിഖിയ്യ, ആരാമിയ്യ, ഹബശിയ്യ തുടങ്ങിയവയാണ് ഈ ഗണത്തിലെ മറ്റു വിഭാഗങ്ങള്‍. ഇവരുടെയെല്ലാം പരമ്പര നൂഹ് നബിയുടെ മകന്‍ സാമിലേക്ക് ചെന്നുമുട്ടുന്നു. ഒരൊറ്റ സമൂഹമായി, ഒന്നിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ഇവയുടെയെല്ലാം ജീവിതം. കാലാന്തരത്തില്‍ ഇവയോരോന്നും വേറിട്ടുപോവുകയും വിവിധ സ്ഥലങ്ങളില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. ബാബിലിയ്യ, അശൂരിയ്യ, അരാമിയ്യ എന്നിവ ഇറാഖിലും ഫീനീഖിയ്യ സിറിയയിലും അബ്‌റാനിയ്യ ഫലസ്ഥീനിലും ഹബശിയ്യ അബ്‌സീനിയയിലും അറബികള്‍ അറേബ്യന്‍ ഉപദ്വീപിലും താമസിച്ചുതുടങ്ങി.
    അറബികള്‍ അവരുടെ ഉല്‍ഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗമാണ്. ബാഇദ, ആരിബ,  മുസ്തഅ്‌രിബ എന്നിവയാണവ. പുരാതന കാലത്ത് ജീവിച്ചുപോയ സമൂഹങ്ങളാണ് ബാഇദ അറബികള്‍.  വിവിധ പ്രവാചകന്മാരുടെ സമകാലികരായി കഴിഞ്ഞുപോയ ആദ്, സമൂദ്, ജദീസ്, ജുര്‍ഹൂം തുടങ്ങിയവ ഉദാഹരണം. ഇവരെക്കുറിച്ച് പൂര്‍ണമായ വിവരം ലഭ്യമല്ല. യഅ്‌റുബ് ബിന്‍ ഖഹ്ഥാന്റെ പിന്‍ഗാമികളാണ്   ആരിബ അറബികള്‍. ഇവര്‍ ഖഹ്ഥാനീങ്ങള്‍ എന്നും വിളിക്കപ്പെടുന്നു. യമനായിരുന്നു ഇവരുടെ കേന്ദ്രം. ഹിംയര്‍, കഹ്‌ലാന്‍ എന്നിവ ഇതിലെ രണ്ടു ഉപഗോത്രങ്ങളാണ്. ഇവ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കഹ്‌ലാന്‍ നാട് കടത്തപ്പെടാനും ഹിംയര്‍ യമനില്‍ സ്ഥിരവാസം നേടാനും കാരണമായി. ഇസ്മാഈല്‍ നബിയുടെ സന്താനങ്ങളാണ് മുസ്തഅ്‌രിബ അറബികള്‍. ജുര്‍ഹും ഗോത്രത്തില്‍നിന്നും അറബി ഭാഷ പഠിച്ചെടുത്തവരാണിവര്‍.
    അറബ് ഗോത്രങ്ങള്‍ രണ്ട് ഗണമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഖഹ്ഥാനികള്‍, അദ്‌നാനികള്‍ എന്നിവയാണവ. യമനായിരുന്നു ഖഹ്ഥാനികളുടെ വാസകേന്ദ്രം. മഅ്‌രിബ് അണക്കെട്ടിന്റെ തകര്‍ച്ചയോടെ   ഒരു വിഭാഗം ഒമാന്‍, തിഹാമ, ശാം, ഇറാഖ്, യസ്‌രിബ് തുടങ്ങിയ ഭാഗങ്ങളിലേക്ക് മാറിത്താമസിച്ചു. ഹിജാസ്, തിഹാമ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് അദ്‌നാനികള്‍ വസിച്ചിരുന്നത്. ഇതില്‍പെട്ട ഖുറൈശ് മക്കയിലും കിനാന തിഹാമയിലും ദുബ്‌യാന്‍ തൈമാഇനും ഹൗറാനിനുമിടയിലും  സഖീഫ് ഥാഇഫിലും ഹവാസിന്‍ മക്കയുടെ കിഴക്കു ഭാഗത്തും ബനൂ അസദ് തൈമാഇന് കിഴക്കു ഭാഗത്തും അബ്ദുല്‍ ഖൈസ് ബഹ്‌റൈനിലും ബനൂ ഹനീഫ യമാമയിലും തഗ്‌ലബ് ജസീറയിലും ബനൂ തൈം ബസ്വറയുടെ താഴ്‌വരയിലും ബനൂ സലീം ഖൈബറിനും വാദീ ഖുറക്കുമിടയിലും താമസമാക്കി.
    ഇസ്മാഈല്‍ നബിയുടെ പുത്രന്മാര്‍ നേരത്തെത്തന്നെ മക്കയില്‍ താമസമാക്കുകയും  ആ കുടുംബം അവിടെ വളര്‍ന്നു പന്തലിക്കുകയും ചെയ്തിരുന്നു. ഇവരില്‍നിന്നാണ് അദ്‌നാനും പുത്രന്‍ മഅദ്ദും ഉയര്‍ന്നുവരുന്നത്. മുഹമ്മദ് നബിയുടെ പിതൃപരമ്പരയിലെ ഇരുപത്തിയൊന്നാം പിതാവായ ഈ അദ്‌നാനില്‍നിന്നാണ് അറബികളിലെ അദ്‌നാന്‍ വംശ പരമ്പരയുടെ ആരംഭം.
അറേബ്യന്‍ ഉപദ്വീപ്
    ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ അറബികള്‍ വസിച്ചിരുന്നത് അറേബ്യന്‍ ഉപദ്വീപിലായിരുന്നു. അവര്‍ ഇതിനെ ജസീറത്തുല്‍ അറബ് എന്ന് വിളിച്ചു. മൂന്നു ഭാഗവും വെള്ളംകൊണ്ട് വലയം ചെയ്യപ്പെട്ട, ഏഷ്യാഭൂഖണ്ഡത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണിത്. പടിഞ്ഞാറ് ചെങ്കടലും കിഴക്ക് അറേബ്യന്‍ ഉള്‍ക്കടലും തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീണ്ട് കിടക്കുന്ന അറബിക്കടലുമാണ്. ഏകദേശം ഇന്നത്തെ സഊദി അറേബ്യ, യു.എ.ഇ, യമന്‍, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവ ഉള്‍കൊള്ളുന്നതായിരുന്നു ഇതെന്ന് പറയാം. പുറംലോകവുമായി വിശാല ബന്ധങ്ങളില്ലാത്തതിനാലും വിജനമായി കിടന്ന ഒരു പ്രദേശമായിരുന്നതിനാലും കാലങ്ങളോളം പുറത്തുനിന്നുള്ള ഇടപെടലുകളോ വിദേശ ആക്രമണങ്ങളെ ഇവിടെ ഉണ്ടായിരുന്നില്ല.
    ഭൂപ്രദേശങ്ങളുടെ സ്വഭാവവും ഭൂമിശാസ്ത്രപരമായ വിത്യാസവുമനുസരിച്ച് അറേബ്യന്‍ ഉപദ്വീപ് അഞ്ചു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. തിഹാമ, ഹിജാസ്, നജ്ദ്, യമന്‍, അറൂള് എന്നിവയാണവ. ഹിജാസാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. പ്രവാചകരുടെ ജന്മഗേഹമായ മക്കയും അന്ത്യവിശ്രമം കൊള്ളുന്ന മദീനയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
    ജനവാസമുണ്ടായിരുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കാരണം അറേബ്യന്‍ ഉപദ്വീപ് ലോകജനതയുടെ ശ്രദ്ധയില്‍ ഇടംപിടിച്ചിരുന്നില്ല. കാലങ്ങളോളം അവഗണിക്കപ്പെട്ട ഭൂപ്രദേശമായി അത് നിലകൊണ്ടു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പ്രവാചക നിയോഗത്തോടെയാണ് ഇത് ലോകജനതയുടെ ശ്രദ്ധയില്‍ ഇടം നേടുന്നത്. പിന്നീടത് ലോകമുസ്‌ലിംകളുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുകയായിരുന്നു.
    അറേബ്യ അനവധി പ്രവാചകന്മാരുടെ നിയോഗത്തിന് സാക്ഷിയായ മണ്ണാണ്. സത്യമതത്തിന്റെ പ്രബോധനത്തിനാലിയ വിവിധ കാലങ്ങളില്‍ വിവിധ ദൈവദൂതന്മാര്‍ ഇതിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അവതരിച്ചു. ഹൂദ് നബി ഹളര്‍മൗത്തിനടുത്ത അഹ്ഖാഫിലും സ്വാലിഹ് നബി ഹിജാസിനും തബൂക്കിനുമിടയിലെ ഹിജ്‌റിലും ഇസ്മാഈല്‍ നബി മക്കയിലും ശുഐബ് നബി മദ്‌യനിലും കടന്നുവന്നു. അതേസമയം, ചരിത്രത്തില്‍ ധിക്കാരികളായ പല രാജാക്കന്മാരും ഈ ഭാഗത്ത് ജീവിച്ചിരുന്നതായി കാണാം. അവരുടെ പീഢനങ്ങള്‍നിമിത്തം ഇവിടത്തെ ജൂതന്മാര്‍ യമന്‍, യസ്‌രിബ് എന്നിവിടങ്ങളിലേക്കും  ക്രൈസ്തവര്‍ നജ്‌റാനിലേക്കും മാറി താമസിക്കുകയുണ്ടായി. പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും ഒരുപോലെ ഉണ്ടായിരുന്ന നാടാണ് അറേബ്യന്‍ ഉപദ്വീപ്. മക്ക, മദീന, സ്വന്‍ആഅ്, അദ്‌ന്, ഖൈബര്‍ തുടങ്ങിയവ വിഖ്യാത പട്ടണങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പട്ടണവാസികള്‍ ഹളരികള്‍ എന്നും പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ബദുക്കള്‍/അഅ്‌റാബികള്‍ എന്നും വിളിക്കപ്പെട്ടു.
അറബികളുടെ മതരംഗം
    ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയില്‍പെട്ടവര്‍ അറേബ്യയില്‍ അധിവാസമുറപ്പിച്ചിരുന്നുവെന്നതിനാല്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും വിശ്വാസ പ്രമാണം തന്നെയായിരുന്നു അറബികളുടെ അടിസ്ഥാന മതം.  ഏകദൈവത്തില്‍ വിശ്വസിക്കുന്നവും മതചിഹ്നങ്ങളെ നിലനിര്‍ത്തുന്നവരുമായിരുന്നു അവര്‍. കാലാന്തരത്തില്‍ വന്ന ബാഹ്യസ്വാധീനങ്ങളും പുറംലോകവുമായുള്ള ഇടപെടലുകളും അവരെ ഈ വിശ്വാസാടിത്തറയില്‍നിന്നും വ്യതിചലിപ്പിച്ചു. താമസിയാതെ അവരില്‍ ബഹുദൈവാരാധനയും വിഗ്രഹപൂജയും സ്ഥാനംപിടിച്ചു. അംറ് ബിന്‍ ലുഹയ്യ് എന്ന ഖുസാഅ ഗോത്രക്കാരനായ ഒരു വ്യക്തിയാണ് വിഗ്രഹാരാധന ആദ്യമായി അറബികള്‍ക്കിടയില്‍ കൊണ്ടുവരുന്നത്. ശാമില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ശിലാവിഗ്രഹങ്ങളെ ആരാധിക്കുന്നതുകണ്ട് അതില്‍ ആകൃഷ്ടനാവുകയും അത് സ്വന്തം നാട്ടിലേക്കു കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. ദൈവാവതാരങ്ങളായ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്താനുള്ള ഒരു മാധ്യമം എന്ന നിലക്കായിരുന്നു ഇതിന്റെ തുടക്കമെങ്കിലും ക്രമേണ തനി വിഗ്രഹപൂജയായി അത് പരിണമിച്ചു. തുടര്‍ന്ന്, ഓരോ നാട്ടിലേക്കും ഇത് പ്രചരിക്കുകയും ഓരോ ഗോത്രത്തിനും ഓരോ വിഗ്രഹം എന്ന തലത്തിലേക്ക്  വികസിക്കുകയും ചെയ്തു. ഹുദൈല്‍, ഖുസാഅ ഗോത്രങ്ങളുടെ ലാത്തയും ഥഖീഫ് ഗോത്രത്തിന്റെ മനാത്തയും ഖുറൈശ്, കിനാന എന്നീ ഗോത്രങ്ങളുടെ ഉസ്സയും ഉദാഹരണം. അറബികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദൈവങ്ങളായിരുന്നു ഇത്. ദൈവങ്ങള്‍ക്കായി ഓരോ വീട്ടിലും പ്രത്യേകം ക്ഷേത്രവും പൂജാമുറിയും ഉണ്ടായിരുന്നു.
    കൂടാതെ, ഇതോടനുബന്ധമായി അതിരുകടന്ന പല അന്ധവിശ്വാസങ്ങളും ഇക്കാലത്ത് അറബികള്‍ക്കിടയില്‍ വ്യാപിച്ചു. നല്ലതോ ചീത്തയോ ഏതൊരു കാര്യം ചെയ്യുകയാണെങ്കിലും അതിന് ദൈവത്തിന്റെ സമ്മതം ആവശ്യമായിരുന്നു. അതിനായി പ്രസാദമര്‍പ്പിക്കലും നറുക്കിടലും ലക്ഷണം നോക്കലുമൊക്കെയായി അവര്‍ക്കിടയില്‍ ധാരാളം രീതികള്‍ നിലനിന്നു. അന്ന് കഅബാലയത്തിനടുത്ത് 360 ഓളം ബിംബങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ വിശ്വാസപ്രകാരം അവക്കുവേണ്ടിയായിരുന്നു അവരുടെ ഓരോ അടക്കവും അനക്കവും.
    ഇങ്ങനെയെല്ലാമായിരുന്നുവെങ്കിലും ഇബ്‌റാഹീം നബിയുടെ മതത്തില്‍ നിന്ന് ചില മത ചിഹ്നങ്ങള്‍ അവര്‍ തങ്ങളുടെ ജീവിതത്തിലും അനുശീലിച്ചിരുന്നു. കഅബയോടുള്ള ബഹുമാനം, ഹജ്ജ്, ഉംറ, ഥവാവ്, അറഫയില്‍ നില്‍ക്കല്‍, മുസ്ദലിഫയില്‍ രാപ്പാര്‍ക്കല്‍, ബലികര്‍മം തുടങ്ങിയവ ഉദാഹരണം.
    വിഗ്രഹാരാധനയില്‍ നിര്‍വൃതി കണ്ടെത്തിയ അറേബ്യന്‍ ജനതയിലേക്ക് അന്ന് പ്രചാരത്തിലുണ്ടായിരുന്ന മറ്റു മതരൂപങ്ങള്‍ക്കും കടന്നുചെല്ലാന്‍ പ്രയാസമുണ്ടായിരുന്നില്ല. വ്യത്യസ്ത കാലങ്ങളിലായി ജൂതായിസവും ക്രൈസ്തവതയും അഗ്നിപൂജയുമെല്ലാം അവരില്‍ പ്രചരിച്ചു. വിവിധ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അവ വളരുകയും ചെയ്തു. നജ്‌റാന്‍ ക്രിസ്ത്യാനികളുടെ കേന്ദ്രവും മദീന ജൂതന്മാരുടെ കേന്ദ്രവുമായിരുന്നു. പക്ഷെ, തീര്‍ത്തും ജനങ്ങളെ അധമരും മുഢരുമാക്കുന്ന തരം അന്ധവിശ്വാസങ്ങളും വികല ചിന്തകളുമാണ് അവ പ്രചരിപ്പിച്ചിരുന്നത്. പൗരോഹിത്യം പ്രചരിപ്പിക്കുകയും ജനദ്രോഹപരമായ ആചാരങ്ങള്‍ അവര്‍ സമൂഹത്തില്‍ നടപ്പാക്കുകയും ചെയ്തു. ഒരു മതമെന്ന നിലക്ക് അവയുടെ സര്‍വ്വ മൂല്യങ്ങളും ചോര്‍ന്നു കഴിഞ്ഞിരുന്നു. പൊതുസമൂഹത്തെ ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുകയെന്നതല്ലാതെ അവക്ക് മറ്റ് യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.
അറബികളുടെ സാമൂഹിക-സാംസ്‌കാരിക രംഗം
    മതങ്ങളുടെ മൂല്യാധിഷ്ഠിതമായ ഇടപെടലുകള്‍ നടക്കാത്തതുകൊണ്ടും മതനേതൃത്വം ചൂഷണത്തിന്റെയും മുതലെടുപ്പിന്റെയും അപ്പോസ്തലന്മാരും അന്ധവിശ്വാസങ്ങളുടെ പ്രചാരകരുമായി മാറിയതുകൊണ്ടും അറബികളുടെ സാമൂഹിക സാംസ്‌കാരിക രംഗം നന്നേ അധ:പതനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഇക്കാലത്ത്. സ്ത്രീയക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും കല്‍പിക്കപ്പെട്ടിരുന്നില്ല. പെണ്‍കുട്ടികളുടെ ജനനംതന്നെ ദു:ശകുനമായി മനസ്സിലാക്കപ്പെട്ടു. ചില ഗോത്രങ്ങളില്‍ അവളെ ജീവനോടെ കുഴിച്ചുമൂടുന്ന അവസ്ഥാവിശേഷംവരെ നിലനിന്നു. വ്യഭിചാരവും അവിഹിത വേഴ്ചയും സാധാരണമായിരുന്നു. അനിയന്ത്രിത ബഹുഭാര്യത്വവും ആവശ്യത്തില്‍കവിഞ്ഞ് നടന്നു. ഗോത്രപക്ഷപാതിത്വമായിരുന്നു മറ്റൊരു സ്വഭാവം. മറ്റുഗോത്രങ്ങളുമായി സഹകരണത്തിലും സഹവാസത്തിലും മുന്നോട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി അന്യരുമായി കാലങ്ങളോളം കലഹിക്കുകയും യുദ്ധം നടത്തുകയും ചെയ്തു. സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി എത്രതന്നെ അന്യരെ വേദനിപ്പിക്കാനും ചോരയൊഴുക്കാനും മടിച്ചില്ല.
    അടിമകളാണ് സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന മറ്റൊരു വിഭാഗം. മൃഗസമാനമായിരുന്നു അവരോടുള്ള യജമാന്മാരുടെ പെരുമാറ്റങ്ങള്‍. പകല്‍ മുഴുക്കെ പണിയെടുപ്പിക്കുകയും അര്‍ഹിക്കുന്ന വേതനം നല്‍കാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. മദ്യവും മയക്കുമരുന്നും ചൂതുകളിയും വാതുവെപ്പുമൊക്കെയായിരുന്നു മറ്റു സാമൂഹിക ദുരന്തങ്ങള്‍. മരിച്ചാല്‍ മുന്തിരിവള്ളിയുടെ മറവുചെയ്യണമെന്നു പറഞ്ഞ കവികള്‍വരെ അന്നുണ്ടായിരുന്നു.
    ഇത്രമാത്രം സാമൂഹികമായും സാംസ്‌കാരികമായും മതപരമായും അധ:പതിച്ച ഒരു അവസ്ഥയിലായിരുന്ന പ്രവാചക നിയോഗത്തിനു മുമ്പത്തെ അറബികള്‍. ഇവരെ സംസ്‌കരിക്കുകവഴി മാതൃകാപുരുഷരായ ഒരു വൃന്ദത്തെ വാര്‍ത്തെടുക്കുകയും അങ്ങനെ ലോകത്തെ മുഴുക്കെയും ഇസ്‌ലാമിന്റെ സാംസ്‌കാരിക വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതായിരുന്നു പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം.  അതിനാണ് പ്രവാചക ശൃംഘലക്ക് അന്ത്യം കുറിച്ചുകൊണ്ട് മുഹമ്മദ് നബി അറേബ്യയില്‍ അവതരിച്ചത്.
എന്തുകൊണ്ട് അറേബ്യന്‍ ഉപദ്വീപില്‍?
    ലോകത്തിനൊന്നടങ്കം മാര്‍ഗദര്‍ശനമായി കടന്നുവന്ന പ്രവാചകന്‍ എന്തുകൊണ്ടാണ് സാമൂഹികമായും സാംസ്‌കാരികമായും പിന്നാക്കം നിന്നിരുന്ന അറേബ്യന്‍ ഉപദ്വീപില്‍ അവതരിച്ചത്? ഇത്രയും സുപ്രധാനമായൊരു നിയോഗത്തിന് അല്ലാഹു എന്തുകൊണ്ട് ഈയൊരു ഭൂമി തെരഞ്ഞെടുത്തു? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിത്.
    സാംസ്‌കാരികമായും സാമൂഹികമായും വളരെ പിന്നിലായിരുന്നുവെങ്കിലും മനുഷ്യത്വപരമായ അനവധി ഉത്തമ സ്വഭാവങ്ങള്‍ നിലനിര്‍ത്തുന്നവരായിരുന്നു അറബികള്‍. ഔദാര്യം, ആതിഥ്യം, കരാര്‍ പാലനം, ആത്മാഭിമാനബോധം, സ്ഥൈര്യം, ദൃഢചിത്തത, തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ്, നാഗരികതയുടെ മാലിന്യമോ ജാഡകളോ ഇല്ലാത്ത ഗ്രാമീണശുദ്ധത തുടങ്ങിയവ അതില്‍ ചിലതാണ്. സത്യന്ധത, വിശ്വസ്തത, ചതിയും വഞ്ചനയുമില്ലായ്മ മതലായ ഉത്തമ ഗുണങ്ങള്‍ ഈയൊരു ശുദ്ധതയുടെ ഉല്‍പന്നമായി പുറത്തുവരുന്നവയാണ്. ഇത്തരം സമുന്നത മൂല്യങ്ങളാണ് അറബികളെ സര്‍വ്വലോക സത്യസന്ദേശത്തിന്റെ വാഹകരും മാനവതയുടെ നായകന്മാരുമാകേണ്ടതിന് തിരഞ്ഞെടുക്കപ്പെടാനുണ്ടായ പ്രധാന കാരണം.
    എന്നാല്‍, റോം, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ ഭൂപ്രദേശങ്ങളിലെ ആളുകളുടെ സ്വഭാവമെടുത്തു പരിശോധിച്ചാല്‍  തുലോം ഭിന്നമായ ഒരു മുഖമാണ് കണ്ടെത്താന്‍ സാധിക്കുക. തങ്ങളുടെ നാഗരിക നിലവാരത്തിന്റെയും സാംസ്‌കാരിക പരിസരങ്ങളുടെയും പേരില്‍ അഹങ്കരിക്കുകയും അര്‍മാദിക്കുകയും ചെയ്യുന്നവരായിരുന്നു അവരെന്ന് മനസ്സിലാവും. അറബികളില്‍ ഇത്തരമൊരു സ്വഭാവം ഉണ്ടായിരുന്നില്ല. സത്യമെന്ന തെറ്റിദ്ധാരണയിലായിരുന്നു ജാഹിലിയ്യാ കാലത്ത് അവര്‍ ഓരോ യുദ്ധങ്ങളും നടത്തിയിരുന്നത്. സത്യം അതല്ലായെന്ന് തിരുത്തി പുതിയ ഒന്നിനെ പരിചയപ്പെടുത്തിക്കൊടുത്താന്‍ അവര്‍ അതിനുവേണ്ടി യുദ്ധത്തിനിറങ്ങാനും തയ്യാറായിരുന്നു. ഇതുവരെ കഠിന ശത്രുവായിരുന്ന ഒരാളെ അടുത്ത നിമിഷം മുതല്‍ അടുത്ത സുഹൃത്തായി സ്വീകരിക്കാനും അവര്‍ ഒരുക്കമായിരുന്നു. അവരുടെ ഹൃദയ നിഷ്‌കളങ്കതയുടെ തെളിവായിരുന്നു ഇത്. ഇതായിരുന്നു ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അതിവിസ്മയകരമായ ഒരു പരിവര്‍ത്തനത്തിന് അവര്‍ തിരഞ്ഞെടുക്കപ്പെടാനും സാക്ഷികളാകാനുമുള്ള അടിസ്ഥാന കാരണം. പ്രവാചകന്‍ കടന്നുവന്നതോടുകൂടി അവര്‍ ലോകചരിത്രത്തിലെ അവിസ്മരണീയ നായകരായി മാറുകയായിരുന്നു.

മാനവികതയുടെ ഒന്നാം പാഠം


പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

സാങ്കേതികാന്വേഷണങ്ങളും അറിവുകളും അനേകമടങ്ങ് വര്‍ദ്ധിക്കുകയും മാനവവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധ്യമാവുകയും ചെയ്ത കാലമാണിത്. വിസ്മയാവഹമായ ഈ നേട്ടങ്ങള്‍ക്കിടയിലും
സാംസ്ക്കാരികാസ്തിക്യവും പൈതൃകവും നഷ്ടപ്പെടുന്നതാണ് ലോക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുവരുന്ന ചൈന പോലും വ്യക്തവും സുദൃഢവും പഴക്കമുള്ളതുമായ ഒരു സാംസ്ക്കാരികാടിത്തറ രാഷ്ട്രത്തിന്നുണ്ടാവണമെന്നും എങ്കിലേ രാഷ്ട്രം ഉലയാതെ നിലനിര്‍ത്താനാവൂ എന്നും സിദ്ധാന്തിച്ചു തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണത്രെ ടിയാനെന്‍മെന്‍ സ്ക്വയറില്‍ കണ്‍ഫ്യൂഷസിന്റെ പത്തടി ഉയരമുള്ള വെങ്കല പ്രതി സ്ഥാപിച്ചത്. ആഗോളവല്‍ക്കരണത്തിന്റെ പ്രധാന ഇര സംസ്ക്കാരങ്ങളാണ്. ആറാം നൂറ്റാണ്ടിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന മക്കയിലെ പ്രാദേശിക സമൂഹ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മാലിന്യങ്ങളും കറകളും ഒരു ജനപഥമെന്ന നിലക്ക് അവരുടെ ചരിത്രപരമായ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തിരുന്നു.
പില്‍ക്കാല സമൂഹങ്ങള്‍ക്ക് യാതൊരു ശേഷിപ്പും നല്‍കാനില്ലാത്ത വരണ്ട പരിസരങ്ങളാണവരുടെ ഇരുണ്ട ജീവിതങ്ങള്‍ തീര്‍ക്കാന്‍ നിമിത്തമായത്. അവര്‍ ഒരുനിലക്ക് ആത്മീയ മരണം മാത്രമല്ല ഭൗതിക മരണവും വരിച്ചിരുന്നു. എന്തിനാണവര്‍ ജീവിക്കുന്നത് എന്ന ചോദ്യത്തിന്നു മുമ്പില്‍ പകച്ചു നില്‍ക്കാനേ അവര്‍ക്കാവുമായിരുന്നുള്ളൂ.
ലൈംഗികതയും ലഹരിയും യുദ്ധങ്ങളുമാണ് അറബികളെ അക്കാലത്ത് ജീവിപിച്ചത്. കവിതകളിലും സാഹിത്യങ്ങളിലും തുടിച്ചു നിന്നത് പെണ്ണിന്റെയും യുദ്ധത്തിന്റെയും വര്‍ണ്ണനയായിരുന്നു. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അറബികള്‍ക്കില്ലാതെ പോയി; അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു.
മതസ്ഥാപനങ്ങള്‍ പോലും ആസ്വാദനങ്ങള്‍ക്കും പകതീര്‍ക്കലുകള്‍ക്കുമുള്ള ഇടങ്ങളായി രൂപപ്പെട്ടത് അങ്ങനെയാണ്. വിശ്വാസങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. കുടുംബദൈവങ്ങളും വ്യക്തി ദൈവങ്ങളും വിഷയാധിഷ്ഠിത ദൈവങ്ങളും വന്നും പോയുമിരുന്നു.
വെളിച്ചത്തിന് ആ സമൂഹത്തില്‍ അധികം പ്രസക്തി ഉണ്ടായില്ല. പകലെന്ന പ്രകൃതി വെളിച്ചത്തിന്നപ്പുറമൊരു അടിസ്ഥാനമുണ്ടെന്നവര്‍ നിരീക്ഷിച്ചു നോക്കിയതുമില്ല.
ജീര്‍ണ്ണിതമായ ഈ സാമൂഹ്യ പശ്ചാത്തലത്തിലേക്കാണ് മഹാനായ മുഹമ്മദ് നബിയുടെ ആഗമനം ഇരുട്ടില്‍ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നിയോഗം. അത്കൊണ്ട് തന്നെ സകല വെളിച്ചത്തിനും മുകളിലുള്ള സമ്പൂര്‍ണ്ണ പ്രകാശമായി പ്രവാചകന്‍ ജ്വലിച്ചു നിന്നു. അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നബിയുടെ പ്രവാചകത്വ ദൗത്യം.
"അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാകുന്നു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീക്കിക്കൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ അവരുടെ സംരക്ഷകന്മാര്‍ പിശാചുക്കളാണ്. പിശാചുക്കള്‍ അവിശ്വാസികളെ ഇരുട്ടിലേക്കാണ് നീക്കി കൊണ്ടുപോകുന്നത്'' (വി.ഖു. 2:257)
വെളിച്ചം നിഷേധിച്ചാലുള്ള ""ദാഹമാണ് ദുസ്സഹം'' അതില്ലാതാവുമ്പോഴാണ് അതിന്റെ വിലയറിയുക. നീതിബോധം, സദാചാര നിഷ്ട, ധര്‍മ്മ വിചാരങ്ങള്‍, പരലോക ചിന്തകള്‍, ചുമതലാ ബോധം, വിജ്ഞാന ത്വര, വിനയം തുടങ്ങിയവയാണ് വെളിച്ചത്തിന്റെ സംഭാവനകള്‍. ഇതൊക്കെ ഇല്ലാതാവുന്ന സാമൂഹ്യ പരിസരം വന്യവല്‍ക്കരിക്കപ്പെടുമെന്ന് പറയേണ്ടതില്ല. തികഞ്ഞ ഇരുട്ടാണ് അത്തരം ഘട്ടത്തിന്റെ അവസ്ഥ. മാനവസമൂഹത്തിന്റെ സാന്നിദ്ധ്യം ഭൂമിയിലുണ്ടായ നാള്‍മുതല്‍ ഈ പ്രകാശ ധാര അല്ലാഹു നിലനിര്‍ത്തിയത് പ്രവാചകന്മാര്‍ വഴിയാണ്.
"ആ നബിയെ പിന്തുടര്‍ന്ന് കൊണ്ട് മര്‍യമിന്റെ പുത്രന്‍ ഈസായെ നാമയച്ചു. തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവരായിക്കൊണ്ട് അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അതില്‍ മാര്‍ഗ്ഗദര്‍ശനവും പ്രകാശവും ഉണ്ട്'' (വി.ഖു. 5:47)
ലോക ക്രമം അടിമുടി മാറിയിരിക്കുന്നു. മിക്കരാജ്യങ്ങളെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അടിസ്ഥാന സൗകര്യത്തിനും സാമുഹ്യ ക്ഷേമത്തിനും നീക്കി വെക്കാനും ഉപയോഗിക്കുന്നതിലേറെ തുക വകയിരുത്തപെടുന്നത്. ബജറ്റ് ആഹരിക്കുന്നത് പ്രതിരോധാവശ്യങ്ങള്‍ക്കാണ്. ബോംബും ഫൈറ്റര്‍ വിമാനങ്ങളും ഉണ്ടാക്കാനും പ്രതിരോധ ഗവേഷണങ്ങള്‍ക്കും മുഖ്യഫണ്ടും മനുഷ്യാധ്വാനവും നീക്കിവെക്കേണ്ടിവരുന്നു.
മാനവികതയുടെ ഒന്നാം പാഠം വെളിച്ചമാണെന്നും അകവും പുറവും തെളിയുന്ന വിശുദ്ധിയാണതെന്നും പറഞ്ഞുഫലിപ്പിക്കാന്‍ പറ്റാത്തവിധം പൊതുവിചാരങ്ങളില്‍ നിന്നകന്നുപോവുകയാണ് വെളിച്ചം.
ഇരുട്ടിനോടുള്ള മനുഷ്യരുടെ വന്യമായ ആര്‍ത്തി അവരെ കൂടുതല്‍ അന്ധകാരത്തിലേക്ക് നയിക്കുന്നു. വെളിച്ചം അപരിചിതമാവുന്ന അവസ്ഥയിലേക്കത് കൊണ്ടെത്തിക്കുന്നു.
""മനുഷ്യാ നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാകുന്നു. നിനക്ക് വല്ല തിന്മയും അധികരിച്ചാല്‍ അത് നിന്റെ പ്രവര്‍ത്തികൊണ്ട് തന്നെ ഉണ്ടായതാണ്. നബിയേ, നാം താങ്കളെ എല്ലാ ജനങ്ങള്‍ക്കും റസൂലായി അയച്ചിരിക്കുന്നു. അതിന് സാക്ഷിയായി അല്ലാഹു തന്നെ മതി'' (വി.ഖു. 5:79)
""നബിയേ, ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'' (വി.ഖു. 21:107)
""അല്ലാഹുവിങ്കലേക്ക് അവരെ കല്‍പ്പനയനുസരിച്ച് ക്ഷണിക്കുന്നയാളും പ്രകാശം നല്‍കുന്ന ഒരുവിളക്കും ആയി നാം അയച്ചിരിക്കുന്നു'' (വി.ഖു. 33:46)
ഇരുട്ടിന്നെതിരാണ് നമ്മുടെ ധര്‍മ്മ സമരം. ലോകത്തിന്നാവശ്യം വെളിച്ചമാണ്. അതിന്നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. 2011ലെ സുന്നി യുവജന സംഘം മീലാദ് ക്യാമ്പയിന്‍ ""അന്‍ത നൂര്‍, ഫൗഖ നൂര്‍'' (പ്രവാചകരെ അങ്ങ് പ്രകാശമാണ്, സകല പ്രകാശത്തിനും മുകളിലാണാപ്രകാശം) എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ്.
സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാക്കാന്‍ പ്രവാചക ദര്‍ശനമെന്ന വെളിച്ചം പരിചയപ്പെടുത്തുകയാണ് വേണ്ടത്. ""നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക'' (വി.ഖു. 33:56)
പള്ളികളിലും മദ്റസകളിലും നബിദിന സമ്മേളനങ്ങളിലും അധികമായി നബി(സ)യുടെ ജീവിത ദര്‍ശനങ്ങളും ചരിത്രങ്ങളും ചര്‍ച്ച ചെയ്യുക. ലോക സമാധാനവും ഐശ്വര്യവും പുലര്‍ന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രവാചക ദര്‍ശനങ്ങള്‍ കരുത്തുപകരും. സംഘര്‍ഷങ്ങളാലും പരസ്പര വിദ്വേഷങ്ങളാലും ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങളാലും ലോകം വീര്‍പ്പുമുട്ടുന്നു. പാരതന്ത്രൃമാണ് മനുഷ്യരെ വേട്ടയാടുന്നത്. 2010ല്‍ ലോക നിലവാരത്തില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടു എന്നാണ് പഠനഫലം. 125 ജനാധിപത്യ രാഷ്ട്രങ്ങളില്‍ നിന്ന് 117ലേക്ക് താഴ്ന്നുവത്ര! വംശീയ, വര്‍ഗ്ഗീയ മതകീയ കലാപങ്ങള്‍ കാരണം മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ദൈനം ദിനം നമ്മെ തേടിവരുന്നത്. നന്മയുടെ ഒരുവാക്ക്, ഒരു നറുപുഞ്ചിരി, സഹായ ഹസ്തം, സദ്വിചാരം ഇതൊക്കെ നട്ടുമുളപ്പിച്ചെടുക്കണം. മനുഷ്യ മനസ്സുകളില്‍ സത്യത്തിന്റെ മിനാരങ്ങള്‍ പണിയണം. ഇരുട്ടിന്റെ പ്രതിരൂപമാണ് അസത്യം. സത്യത്തിന്റെ പ്രതിരൂപം പ്രകാശവും.
""തത്രസത്ത്വം നിര്‍മ്മലത്വാത്പ്രകാശകമനാമയം
സുഖ സങ്ഗേന ബധ്നാതി ജ്ഞാന സങ്ഗേന ചാനഘ''
ഹേ, പുണ്യാത്മാവേ മറ്റുള്ളവയെ ഉപേക്ഷിച്ച് വിശുദ്ധാത്മാകയാല്‍ സ്വത്തുഗുണം പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമാണ്. ആ ഗുണത്തില്‍ സ്ഥിതിചെയ്യുന്നവര്‍ സുഖത്താലും ജ്ഞാനത്താലും ബന്ധരാക്കപ്പെടും (ഭഗവത് ഗീത)
സത്യവിശ്വാസികള്‍ക്ക് വിശ്രമിക്കാനാവില്ല. അവര്‍ എന്നും എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളണം. ലോകത്ത് വിളക്കണക്കാന്‍ അധികപേരുണ്ട്. വെളിച്ചം കൊളുത്താന്‍ അത്രയധികം പേരുണ്ടാവണമെന്നില്ല. പ്രവാചകര്‍ (സ) നല്‍കിയ വെളിച്ചം ലോകത്തിന് കൈമാറുക, മാനവ സമൂഹം പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കട്ടെ. അതാണ് ആനന്ദം നല്‍കുന്ന പ്രവൃത്തികള്‍. നബിദിന പരിപാടികള്‍ സമ്മേളനവല്‍ക്കരണങ്ങളാക്കി ചെറുതാവരുത്. സജ്ജന സാന്നിദ്ധ്യങ്ങള്‍ അനിവാര്യമായ ലോകത്തിന് അത് സൃഷ്ടിച്ചെടുക്കാനുള്ള ഉപയോഗപ്പെടുത്തലുകള്‍ കൂടിയാവണം.

Thursday, March 22, 2012

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)



യു.പി. മുഹമ്മദ്‌ ഷാഫി ഹുദവി 
upmuhammedshafi00@gmail.com

ഇലാഹിയ്യായ നിയോഗത്തിലൂടെ ഒരു കാലഘട്ടത്തെ അപ്പാടെ സംസ്‌കരിച്ചെടുക്കുകയും ആഗോള മുസ്ലിംകള്‍ക്ക് അധ്യാത്മിക നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുഹിയുദ്ദീന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പ്രവിശാലമായ ആത്മീയ ലോകത്തിലൂടെയും മഹത്തായ ദര്‍ശനങ്ങൡൂടെയും ഇന്നും ലോക മുസ്ലിം ഹൃദയങ്ങളില്‍ ജീവിക്കുന്നു. മുഹിയുദ്ദീന്‍ എന്ന പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മഹത്തായ കര്‍മ്മ ജീവിതം കൊണ്ട് പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവിപ്പിച്ചവരായിരുന്നു അവര്‍. ബഗ്ദാദ് പട്ടണത്തില്‍ നിന്നും വെളിച്ചത്തിന്റെ അനശ്വരമായ പ്രവാഹമായി ജീലാനി ഇസ്ലാമിക ലോകത്തിന്റെ സകല കോണുകളിലേക്കും ഒഴുകിയെത്തി. അങ്ങനെ ഇസ്ലാമിക ലോകത്തിനെ അപചയങ്ങളില്‍ നിന്നും ജീലാനി ശൈഖ് പുതിയ ചൈതന്യത്തിന്റെ ലോകത്തേക്ക് ആനയിക്കുകയും പ്രവാചകനും സ്വഹാബത്തിനും ശേഷം ദീനിന് പുനര്‍ജന്‍മം നല്‍കുകയം ചെയ്തു. യുഗങ്ങളായി ജീലാനി(റ) ഇസ്ലാമിക ലോകത്തിന് വെളിച്ചം പകര്‍ന്നു കൊണ്ടിരിക്കുന്നു. ആധുനിക ഇസ്ലാമിക ലോകം ഒരുപാട് അപചയങ്ങളെയും ആപത്തുകളെയും അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ ജീലാനി(റ) ന്റെ ഉന്നതമായ ജീവിതത്തെ വായിക്കലും ജീലാനി(റ) കാണിച്ചു തന്ന ഉന്നതമായ മൂല്യങ്ങളെ വായിച്ചറിഞ്ഞ് അതിനനുസൃതമായി ജീവിതത്തെ പുനഃക്രമീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.

ജനനം. 
ഹി: 470ല്‍ പേര്‍ഷ്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ജയ്‌ലാന്‍ എന്ന സ്ഥലത്തായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന യുഗപ്രഭാവനായ പണ്ഡിത മഹാത്മാവിന്റെ ജനനം. ജയ്‌ലാന്‍ എന്ന സ്ഥലത്തേക്ക് ചേര്‍ത്താണ് അദ്ദേഹം ജീലാനി എന്നറിയപ്പെട്ടത്.  അലി(റ) ന്റെ മകന്‍ ഹസന്‍ (റ) ല്‍ ചെന്നവസാനിക്കുന്നു അവരുടെ വംശ പരമ്പര. ഹി: 488 ല്‍ ജീലാനി(റ) ബഗ്ദാദിലേക്ക് വന്നു. പതിനെട്ട് വയസ്സായിരുന്നു അന്ന് അവരുടെ പ്രായം. നിസാമിയ്യ സര്‍വ്വകലാശാലയിലെ അധ്യാപനം ഉപേക്ഷിച്ച് ആത്മീയ ജ്ഞാനം അന്വേഷിച്ച് ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി(റ) ബഗ്ദാദ് ഉപേക്ഷിച്ച് പോയ അതേ വര്‍ഷമായിരുന്നു ശൈഖ് ജീലാനി(റ) ബഗ്ദാദിന്റെ ഭൂമികയിലെത്തിയത്. അങ്ങനെ കര്‍മ്മ മണ്ഡലമായി ഇസ്ലാമിന്റെ വൈജ്ഞാനിക തലസ്ഥാനമായ ബഗ്ദാദ് അദ്ദേഹം തെരഞ്ഞെടുത്തു.
ഒരിക്കല്‍ യുവാവായിരുന്ന ഗൗസുല്‍ അഅഌ ഒരു യുവാവിനെ കണ്ടു മുട്ടി. യുവാവായിരുന്നെങ്കിലും വൃദ്ധനെപ്പോലെ ശോഷിച്ചിരുന്നു. ജീലാനി(റ) അയാളുടെ അടുത്ത് ചെന്ന് സലാം പറഞ്ഞ് യുവാവിനെ എഴുന്നേല്‍പ്പിച്ചു. യുവാവ് ഊര്‍ജ്ജ സ്വലനായി എഴുന്നേറ്റിരുന്നു. അമ്പരന്ന ഗൗസുല്‍ അഅഌ ചോദിച്ചു. താങ്കള്‍ ആരാണ്?. യുവാവ് പറഞ്ഞു. ഞാന്‍ പരിശുദ്ധ ദീനുല്‍ ഇസ്ലാമാണ്. എന്നെ പരിചരിക്കാന്‍ ആളില്ലാതെ ഊര്‍ദ്ധ ശ്വാസം വലിച്ച് കിടക്കുകയായിരുന്നു. ഇപ്പോള്‍ അങ്ങ് എനിക്ക് പുതുജീവന്‍ നല്‍കി. താങ്കള്‍ ദീനിനു ജീവന്‍ നല്‍കിയവനാണ്. താങ്കള്‍ മുഹിയുദ്ദീന്‍ ആണ്. മുഹിയുദ്ദീന്‍ (റ) നടന്നു നീങ്ങി.  

വിദ്യാഭ്യാസം.
ഉയര്‍ന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഉന്നതമായ നീതി ബോധത്തോടെയായിരുന്നു ജീലാനി(റ) ബഗ്ദാദിന്റെ ഭൂമികയിലെത്തിയത്. ചെറുപ്പത്തില്‍ തന്നെ താന്‍ ഉന്നതനും ഉല്‍കൃഷ്ട വ്യക്തിത്വവുമാണെന്നതിന്റെ സൂചനകള്‍ ജീലാനി(റ) ല്‍ നിന്ന് വെളിവായിരുന്നു. ബഗ്ദാദിലെത്തിയ ശേഷം അവര്‍ അതീവ താല്‍പര്യത്തോടെ വിദ്യ നുകരാന്‍ തുടങ്ങി. ഇബാദത്തിനോടുളള അദമ്യമായ ആഗ്രഹം ഇല്‍മിന്റെ വഴികളില്‍ ഒരിക്കലും തടസ്സം സൃഷ്ടിച്ചില്ല. ആലിമിന്റെയും ആബിദിന്റെയും മേന്‍മകള്‍ ജീലാനി(റ) ല്‍ നിന്ന് ചെറുപ്പത്തിലേ പ്രകടമായിരുന്നു. അത്യാവശ്യവും പരിമിതവുമായ അളവില്‍ ഒതുക്കി നിര്‍ത്താതെ അക്കാലത്ത് പ്രചാരത്തിലുണ്ടായ എല്ലാ വിജ്ഞാനങ്ങളിലും ജീലാനി(റ) തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും തല്‍ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം കരസ്ഥമാക്കുകയും ചെയ്തു. 
അക്കാലത്തെ ഇസ്ലാമിക ലോകത്തെ മഹാന്‍മാരായിരുന്നു അവരുടെ ഗുരുക്കന്‍മാര്‍. അബുല്‍ വഫ ഇബ്‌നു ഉഖൈല്‍(റ), അബൂ സകരിയ്യ തബിരീസി(റ), മുഹമ്മദുല്‍ ഹസനില്‍ ബാഖില്ലാനി(റ), തുടങ്ങിയ മഹാ മനീഷികള്‍ ബഗ്ദാദില്‍ മഹാനവര്‍കളുടെ ഗുരുക്കന്‍മാരായിരുന്നു. ശൈഖ് അബുല്‍ ഖൈര്‍ ഹമ്മാദുബ്‌നു മുസ്്‌ലിമുദ്ദബാസില്‍ നിന്നാണ് അദ്ദേഹം ആത്മീയ ലോകത്തേക്കുളള വഴി (ത്വരീഖത്ത്) സ്വീകരിച്ചത്. ഖാസി അബൂ സഈദുല്‍ മഖ്‌റമിയെ സമീപിച്ച് അവര്‍ ആത്മീയ ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ആത്മീയ ലോകത്തേക്കുളള പ്രയാണം ആരംഭിക്കുകയും ചെയ്തു.

ജീലാനിയുടെ സന്ദേശം.
വിശ്വാസി ജീവിതത്തില്‍ പകര്‍ത്തേണ്ട നിരവധി ഗുണങ്ങള്‍ ജീവിതത്തിലൂടെ ജീലാനി മാനവികതക്ക് പകര്‍ന്നു തന്നിട്ടുണ്ട്. മനുഷ്യ കുലത്തെ നിയന്ത്രിച്ചിരുന്ന അവര്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയിരുന്ന ഉന്നത വ്യക്തിത്വമായിരുന്നെങ്കിലും സാധാരണക്കാരെപ്പോലെ അവര്‍ക്കൊപ്പമായിരുന്നു ജീലാനി(റ) ജീവിച്ചിരുന്നത്. ലളിതമായ ജീവിതവും പാവങ്ങളോടുളള ആഭിമുഖ്യവും കറാമത്തുകള്‍ നിറഞ്ഞ അധ്യാത്മിക ജീവിതവും വന്‍ജനപ്രവാഹങ്ങള്‍ പങ്കു കൊണ്ട വൈജ്ഞാനിക ജീവിതവും ജീലാനി(റ) വിനെ തികഞ്ഞ ഒരു പണ്ഡിതനാക്കിത്തീര്‍ത്തു. പാണ്ഡിത്യത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും പൊതുജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും കയ്യൊഴിഞ്ഞു കൊണ്ടുളള ഒരു ജീവിതമായിരുന്നില്ല ജീലാനി(റ) വിന്റേത്. ഇത്തരം സവിശേഷ ഗുണങ്ങള്‍ ആധുനിക പണ്ഡിത സമൂഹത്തിനും നേതൃത്വത്തിനും കൈമോശം വന്നു കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിക ലോകത്ത് അവരെ വ്യതിരക്തനാക്കി നിര്‍ത്തിയ ആ ഗുണങ്ങള്‍ വായനാ വിധേയമാവേണ്ടതുണ്ട്. 

ലളിതമായ ജീവിതം 
 ഉന്നത സ്ഥാനത്തിന്റെ ഉടമയായിരുന്നെങ്കിലും ശൈഖ് ജീലാനി വിനയാന്വിതനായിരുന്നു. അവര്‍ ചെറിയവരുടെയും ഭൃത്യന്‍മാരോടും സഹവസിക്കുമായിരുന്നു. ദരിദ്രരുടെ കൂടെ ഇരിക്കും. അവരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കും. പ്രമുഖരെയും ഭരണാധികാരികളെയും കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാറില്ല. മന്ത്രിയുടെയോ സുല്‍ത്താന്റെയോ കവാടത്തില്‍ അദ്ദേഹം ഒരിക്കലും പോയില്ല. ഖലീഫയോ മന്ത്രിയോ വീട്ടില്‍ വന്നു കയറുമ്പോള്‍ ശൈഖ് പുറത്തുപോകുമായിരുന്നു. അവര്‍ക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവരുടെ ഉല്‍കൃഷ്ട സ്വഭാവം, ഉയര്‍ന്ന മനോദാര്‍ഢ്യം, വിനയം, ഉദാരത, അര്‍പ്പണ ബോധം തുടങ്ങിയവയുടെ ഉത്തമ നിദര്‍ശനങ്ങളാണ് സമകാലിക പണ്ഡിതരുടെ ഏക സ്വരത്തിലുളള സാക്ഷ്യങ്ങളും ജനസംസാരങ്ങളും. 
ഹാഫിസ് മുഹമ്മദുബ്‌നു യൂസഫ് ബര്‍സാലി എഴുതുന്നു: പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നവര്‍, പെട്ടെന്ന് കണ്‍തടങ്ങള്‍ നിറയുന്നവര്‍, സദാ ദിക്‌റ് ചെല്ലുന്നവര്‍, കൂടുതല്‍ ചിന്തിക്കുന്നവര്‍, ലോല ഹൃദയമുളളവര്‍, എപ്പോഴും പ്രസന്ന ഭാവം പ്രകടിപ്പിച്ചവര്‍, മഹാമനസ്‌കന്‍ ഇതെല്ലാമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ).

പാവങ്ങളുടെ സംരക്ഷകന്‍. 
പാവപ്പെട്ടവര്‍ക്കും ആപത്തിലകപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ശൈഖ് ജീലാനി(റ) അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അല്ലാമാ അന്നജ്ജാര്‍ അദ്ദേഹത്തിന്റെ താരീഖില്‍ രേഖപ്പെടുത്തുന്നു: 'ജുബ്ബാഇ പറഞ്ഞു: ശൈഖ് അബ്ദുല്‍ഖാദിര്‍  പറഞ്ഞു: 'എല്ലാ അമലുകളെയും ഞാന്‍ പരിശോധിച്ചു. മറ്റുളളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടമായ, സല്‍ സ്വഭാവത്തേക്കാള്‍ ഉല്‍കൃഷ്ടമായ മറ്റൊന്നും ഞാന്‍ കണ്ടെത്തിയില്ല. ലോകം മുഴുവന്‍ എന്റെ കയ്യിലായിരുന്നെങ്കില്‍ അതു കൊണ്ട് വിശക്കുന്നവനെ ഭക്ഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ കൈ തുളക്കപ്പെട്ടതാണ്. അത് ഒന്നിനെയും പിടിച്ചു നിര്‍ത്തുകയില്ല. എനിക്കം ആയിരം ദീനാര്‍ കിട്ടിയാല്‍ എന്റെ കൈവശം അത് തങ്ങുകയില്ല'.

സാമൂഹിക സേവന പാതയിലേക്ക്. 
 ഇല്‍മിന്റെ വഴിയില്‍ ദീര്‍ഘ കാലം തപസ്സിരുന്ന ശേഷം മഹാനവര്‍കള്‍ താന്‍ അഭ്യസിച്ച വിദ്യ സമൂഹത്തിന് സമര്‍പ്പിക്കാനും അതിലൂടെ അവരെ സംസ്‌കരിക്കാനും വേണ്ടി ജനമധ്യത്തിലേക്കിറങ്ങി. അക്കാലത്ത് ബഗ്ദാദ് നഗരത്തിന്റെയും മുസ്്‌ലിം ലോകത്തിന്റെയും അവസ്ഥ താരതമ്യേന പരിതാപകരമായിരുന്നു. ഒരു പരിഷ്‌കര്‍ത്താവിന്റെയും നവോത്ഥാന നായകന്റെയും വരവിനായി മുസ്്‌ലിം ലോകം കാത്തിരുന്നപ്പോഴായിരുന്നു ജീലാനി(റ) മുസ്്‌ലിംകളുടെ ആത്മീയ ദാഹം ശമിപ്പിക്കാനായി അവതരിച്ചത്. ഇസ്ലാമിന്റെ നേതൃത്വവും ഇല്‍മിന്റെ നേതൃത്വവും അവരില്‍ എല്ലാ അര്‍ത്ഥത്തിലും പ്രകടമായിരുന്നു. ബാബുല്‍ അസജില്‍ സ്ഥാപിക്കപ്പെട്ട ഒരു ചെറിയ മതപാഠശാലയുടെ നേതൃത്വം അവര്‍ ഏറ്റെടുത്തു. അങ്ങനെ സമൂഹത്തിന്റെ വേദനകള്‍ മനസ്സിലാക്കാനും അവര്‍ക്കാവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും തുടങ്ങി. ശൈഖിന്റെ ആത്മീയോപദേശങ്ങളുടെ പ്രസിദ്ധി നാടൊട്ടുക്കും വ്യാപിക്കുകയും അങ്ങനെ വിദൂര കേന്ദ്രങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ ഉപദേശ സദസ്സുകളില്‍ പങ്കാളികളാവാന്‍ ബാബുല്‍ അസജിലെത്തുകയും ചെയ്തു.
കാലത്തിന്റെ ആവശ്യകതകളെ തിരിച്ചറിഞ്ഞ് ജീലാനി(റ) പാഠശാലയെ വിപുലീകരിക്കുകയും ഹി:528ല്‍ പാഠശാലയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. ബഗ്ദാദിലെ ധനികന്‍മാരും ദരിദ്രരും ഈ പാഠശാലയുടെ നിര്‍മാണത്തിനായി ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിരുന്നു. ധനികര്‍ സമ്പത്തും ദരിദ്രര്‍ അവരുടെ അധ്വാനവും പാഠശാലയുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ചു. ഈ പാഠശാലയിലിരുന്ന് ജീലാനി(റ) വഅഌനും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അങ്ങനെ ഇറാഖിലെ പ്രബോധനസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ശൈഖ് ജീലാനിയുടെ കരങ്ങളിലര്‍പ്പിതമായി. ജനസാഗരങ്ങള്‍ ജീലാനി(റ) ന്റെ ഉപദേശങ്ങള്‍ ശ്രവിക്കാനായി ബഗ്ദാദിലേക്കണഞ്ഞു. ഖലീഫമാരും സുല്‍ത്താന്‍മാരും ഏകാധിപതികളും ജീലാനി(റ)ന്റെ പ്രഭാവത്തെ ബഹുമാനിക്കാനും ഭയപ്പെടാനും തുടങ്ങി. അവരുടെ പ്രസംഗ സദസ്സുകളില്‍ ശ്രോതാക്കളായി എത്തിയിരുന്ന രാജാക്കന്‍മാരും ഖലീഫമാരും മന്ത്രിമാരുമൊക്കെ അച്ചടക്കത്തോടെ സാധാരണക്കാരെപ്പോലെ സദസ്സുകളില്‍ ഉപവിഷ്ടരാവുകയും ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്തു. ശൈഖ്(റ)ന്റെ സദസ്സുകളില്‍ എണ്ണമറ്റ പണ്ഡിതര്‍ പങ്കെടുത്തിരുന്നു എന്ന് ചരിത്രം പറയുന്നു. അങ്ങനെ ഉത്തമനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ജീലാനി(റ)വില്‍ ബഗ്ദാദ് നഗരവും മുഴുവന്‍ ലോകവും ദര്‍ശിച്ചു.

ജീലാനിയുടെ പഠന സദസ്സുകള്‍. 
 മുസ്ലിം ലോകത്തെ ആത്മീയ നേതൃത്വം അളളാഹു ശൈഖ് ജീലാനിക്ക് സജ്ജമാക്കിക്കൊടുത്തു. അബ്ബാസി സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയും മുസ്ലിം ലോകത്തിന്റെ ഹൃദയവുമായ ബഗ്ദാദിനെ ഇതിനു വേണ്ടി അവര്‍ തെരഞ്ഞെടുത്തു. ശൈഖ് ജീലാനി(റ) പറയുന്നു: എന്റെ സംസാരം കേള്‍ക്കാനായി രണ്ടോ മൂന്നോ പേര്‍ എന്റെ സദസ്സില്‍ ഇരിക്കുമായിരുന്നു. പിന്നീട് അനേകം പേര്‍ വിവരം പരസ്പരം കൈമാറുകയും എന്റെ സദസ്സിലേക്കൊഴുകുകയും ചെയ്തു. ബാബുല്‍ ഹല്‍ബയിലെ മുസല്ലയിലായിരുന്നു ഞാന്‍ ഇരുന്നത്. സ്ഥലം മതിയാകാതെ വന്നപ്പോള്‍ അടുപ്പുകള്‍ക്കിടയിലെ കട്ടിലുകള്‍ക്കുളളിലേക്ക് അവര്‍ കസേരകള്‍ കൊണ്ടു വെച്ചു. കുതിര, ഒട്ടകം, കോവര്‍ കഴുത, തുടങ്ങിയ വാഹനങ്ങളില്‍ കയറി ജനങ്ങള്‍ എന്റെ സദസ്സില്‍ എത്തിച്ചേര്‍ന്നിരുന്നു. എഴുപതിനായിരത്തോളം പേര്‍ എന്റെ സദസ്സില്‍ പങ്കെടുക്കുമായിരുന്നു.
ശൈഖ് ജീലാനിയുടെ സദസ്സുകള്‍ ഉപകാര പ്രദവും ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നു.ശൈഖ് ഉമറുല്‍ കൈസാനി പറയുന്നു: ജൂതക്രിസ്ത്യാനികളില്‍ നിന്ന് ഇസ്ലാം മതം സ്വീകരിക്കുന്നവര്‍, വഴികൊളളക്കാര്‍, കൊലയാളികള്‍, കുറ്റവാളികള്‍ തുടങ്ങിയവരില്‍ നിന്ന് പശ്ചാതപിച്ചു മടങ്ങുന്നവര്‍ തുടങ്ങിയവരാല്‍ സമൃദ്ധമായിരുന്നു ജീലാനി(റ) ടെ സദസ്സുകള്‍. സംസ്‌കരണം തന്റെ ദൗത്യമാണെന്ന് ജീലാനി(റ) വിശ്വസിച്ചിരുന്നു. ഒരു സഭയില്‍ അവര്‍ പറഞ്ഞു: ജനങ്ങളെ ഉപദേശിക്കണമെന്ന ചിന്ത എന്റെ ഹൃത്തടത്തില്‍ തോന്നിച്ചു തന്ന, അതിനെ എന്റെ പ്രധാന ചിന്തയാക്കിയ അളളാഹു എത്ര പരിശുദ്ധന്‍.

ജീലാനിയുടെ ആത്മീയ ലോകം. 
അളളാഹുവില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ശൈഖ് ജീലാനിയുടേത്. അളളാഹുവിന്റെ വിധികളില്‍ സംതൃപ്തരാവാന്‍ അനുയായി വൃന്ദത്തെ അവര്‍ ഉപദേശിക്കുകയും അത്തരം ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. അനുവദനീയമായ രൂപത്തില്‍ ദുന്‍യാവ് ആസ്വദിക്കുന്നതില്‍ അവര്‍ അരുതായ്മകള്‍ കണ്ടിരുന്നില്ല. ദുന്‍യാവിനു വേണ്ടി ജീവിക്കുന്നതും അത്യാര്‍ത്തിയോടെ ദുന്‍യാവിന്റെ സുഖങ്ങളില്‍ മുഴുകുന്നതും അവര്‍ വെറുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തു. അനുസരിപ്പിക്കുന്ന യജമാനനെപ്പോലെ മനുഷ്യന്‍ ദുന്‍യാവിനോട് ഇടപെടണം. അനുസരിക്കുന്ന അടിമയെപ്പോലെ ഇടപെടരുത് എന്നായിരുന്നു ജീലാനിയുടെ ദര്‍ശനം. വീട്ടില്‍ ദുന്‍യാവ് ഇടംപിടിക്കുന്നതിനെ എതിര്‍ക്കാതെ മനസ്സില്‍ ദുന്‍യാവ് ഇടംപിടിക്കലിനെ എതിര്‍ത്ത യോഗീവര്യനായിരുന്നു ജീലാനി(റ).
അധ്വാനിക്കാതെ അന്യനെ ആശ്രയിച്ചു കഴിഞ്ഞു കൂടുന്ന ജീവിതത്തെ ജീലാനി(റ) നിരന്തരം എതിര്‍ത്തിരുന്നു. അനുവദനീയമായ സമ്പത്ത് കൊണ്ട് ഇബാദത്തിന് സഹായമഭ്യര്‍ത്ഥിക്കാനും ഹലാല്‍ ഭക്ഷിക്കുന്ന അനുസരണയുളള അടിമയായി മാറാനും അവര്‍ അനുയായികളോട് നിരന്തരം ആഹ്വാനം ചെയ്തു. സുഖാഡംബരങ്ങളില്‍ മുഴുകി മതത്തെയും മതധര്‍മ്മങ്ങളെയും കാറ്റില്‍ പറത്തി ഇസ്ലാമിക അവകാശങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം മുസ്്‌ലിമായി ജീവിക്കുന്ന കപടന്‍മാരെ അവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ' കപടന്‍മാരെ ദീന്‍ രാക്കഥയാണെന്നും ദീനീ കാര്യങ്ങള്‍ വെറുതെയാണെന്നും നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ക്കും പിശാചുക്കള്‍ക്കും നിങ്ങളുടെ കപടന്‍മാരായ കൂട്ടുകാര്‍ക്കും സദാ നാശം ഭവിക്കട്ടെ.അളളാഹുവേ, നീ എന്റെയും അവരുടെയും പാപമോചന പ്രാര്‍ത്ഥനകള്‍ സ്വീകരിക്കൂ, കാപട്യത്തില്‍ നിന്നും നിന്ദ്യതയില്‍ നിന്നും അവരെ രക്ഷിക്കൂ'. ജീലാനി(റ) നിരന്തരമായി പറയാറുണ്ടായിരുന്ന വാക്കുകളാണിവ. 

അമാനുഷികതയുടെ അല്‍ഭുത ലോകം.
ശൈഖ് ജീലാനിയുടെ കറാമത്തുകള്‍ ധാരാളമാണെന്നതില്‍ ചരിത്ര പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. 'മുഗ്്‌നി'യുടെ കര്‍ത്താവ് ശൈഖ് മുവഫ്ഫുഖുദ്ദീന്‍ പറയുന്നു:ശൈഖ് അബ്ദുല്‍ ഖാദിറിനേക്കാള്‍ കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ട ആരെയും ഞാന്‍ കേട്ടിട്ടില്ല. ശൈഖ് ഇസ്സുദ്ദീന്‍ ഇബ്‌നു അബ്ദിസ്സലാം പറയുന്നു. ജീലാനിയുടെ കറാമത്തുകളുടെ ആധികാരികതയില്‍ പണ്ഡിതന്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടേയില്ല. 
 ഊഷരമായ മനസ്സുകളെയും ഹൃദയങ്ങളെയും ശാദ്വലമാക്കി അവയെ നേരിന്റെ പാതയിലേക്ക് നയിക്കലായിരുന്നു ശൈഖിന്റെ ഏറ്റവും വലിയ കറാമത്ത്. വഴിപിഴച്ച മനസ്സുകളില്‍ അവരുടെ ഐന്ദ്രജാലികമായ വാക്കുകള്‍ അണഞ്ഞു പോയ ദൈവഭയത്തിന്റെ തീക്കനലുകളെ ആളിക്കത്തിച്ചു കൊണ്ടേയിരുന്നു. ശൈഖിന്റെ ഉപദേശങ്ങളും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നിമിത്തം മനുഷ്യ ഹൃദയങ്ങളില്‍ ഈമാനിന്റെ കാറ്റ് അടിച്ചു വീശി. അണഞ്ഞു പോയ മനസ്സുകള്‍ ഉന്‍മേഷഭരിതമായി.
ശൈഖ് ജീലാനി(റ) തന്റെ മക്കളോട് പറഞ്ഞു. എന്റെ ചുറ്റുമുളളവരെ നിങ്ങള്‍ ദൂരെയാക്കുക. ബാഹ്യമായി ഞാന്‍ നിങ്ങളുടെ കൂടെയാണ്. ആന്തരികമായി മറ്റുളളവരുടെ കൂടെയാണ്. എന്റെയടുത്ത് നിങ്ങളല്ലാത്ത പലരും വന്നിട്ടുണ്ട്. അവര്‍ക്ക് സൗകര്യങ്ങള്‍ ചെയതു കൊടുക്കൂ. അവരോട് മര്യാദയോടെ പെരുമാറൂ. ഇവിടെ വലിയ അനുഗ്രഹമുണ്ട്. നിങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. 
ജീലാനി(റ) പറഞ്ഞു: എന്റെയും നിങ്ങളുടെയും  മറ്റു സൃഷ്ടികളുടെയും ഇടയില്‍ ആകാശഭൂമികളുടെ അകലമുണ്ട്. ആരോടും നിങ്ങള്‍ എന്നെ തുലനം ചെയ്യരുത്. വേദനയെപ്പറ്റിയും രോഗാവസ്ഥയെപ്പറ്റിയും മകന്‍ അബ്ദുല്‍ അസീസ് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞു: ഒന്നിനെപ്പറ്റിയും ആരും എന്നോട് ചോദിക്കരുത്. അളളാഹുവിന്റെ ഇല്‍മില്‍ മുഴുകുകയാണ് ഞാന്‍. 
ശാരീരികമായി എന്താണ് നിങ്ങളെ വേദനിപ്പിക്കുന്നത് എന്ന് മകന്‍ അബ്ദുല്‍ ജബ്ബാര്‍ ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞു: 'ഹൃദയമൊഴികെ എല്ലാ അവയവും എന്നെ വേദനിപ്പിക്കുന്നു. ഹൃദയത്തിന് ഒരു വേദനയുമില്ല. അത് അളളാഹുവോട് ശരിയായ ബന്ധത്തിലാണ്.' പിന്നീട് അവരുടെ മരണം സംഭവിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: 'ഈ വചനം കൊണ്ടാണ് ഞാന്‍ സഹായം തേടുന്നത്; അളളാഹു അല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ പരിശുദ്ധനാണ്. ഉന്നതനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. അവന്‍ മരിക്കുകയില്ല. നഷ്ടത്തെ ഭയപ്പെടുകയില്ല. പരമശക്തി കൊണ്ട് പ്രതാപിയായ, അടിമകളെ മരണം കൊണ്ട് അടക്കി ഭരിക്കുന്ന അളളാഹു എത്ര പരിശുദ്ധന്‍. ലാ ഇലാഹ ഇല്ലല്ലാഹ്'.ഇതോടെ ശൈഖിന്റെ ആത്മാവ് അന്ത്യയാത്രയായി.

സുന്നീ നായകന്‍. 
 വിജ്ഞാന പ്രചാരണത്തിനും ആദര്‍ശപ്രചാരണവും ജീവിതദൗത്യമായി കണ്ടതു കൊണ്ടു തന്നെ ബിദ്അത്തുകാര്‍ക്കെതിരെ ജീലാനി(റ) നിരന്തരം പോരാടിയിരുന്നു. അഖീദയിലും ഇസ്ലാമിക ശരീഅത്തിന്റെ കാര്യങ്ങളിലും അവര്‍ മുന്‍ഗാമികളായ പണ്ഡിതരെ പിന്തുടര്‍ന്നു. വിവിധ വിജ്ഞാന ശാഖകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു ആ മഹാ പണ്ഡിതന്. പതിമൂന്നിനം വിജ്ഞാന ശാഖകളില്‍ അവര്‍ ക്ലാസ് നടത്തുമായിരുന്നു. പാഠശാലയില്‍ വെച്ച് തഫ്‌സീറിലും ഹദീസിലും മദ്ഹബിലും വ്യത്യസ്ത പാഠങ്ങള്‍ അനുയായികള്‍ ശൈഖവര്ഡകളില്‍ നിന്ന് പകര്‍ത്തുമായിരുന്നു. ശാഫിഈ, ഹമ്പലി, മദ്ഹബുകളനുസരിച്ചായിരുന്നു അവര്‍ കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ വിധികള്‍ നല്‍കിയിരുന്നത്. കര്‍മ്മ ശാസ്ത്ര നിലപാടുകള്‍ പണ്ഡിതന്‍മാരെ ഹഠാദാകര്‍ഷിച്ചിരുന്നു.വ്യാജ ത്വരീഖത്തുക്കള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപ്പിക്കുകയും ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്ത പണ്ഡിതനായിരുന്നു ശൈഖ് ജീലാനി(റ). മുഅ്മിനീങ്ങളോട് പ്രത്യേക വാല്‍സല്യം പുലര്‍ത്താനും സല്‍സ്വഭാവത്തോടെ അവരെ സമീപിക്കാനും ജീലാനി(റ) പ്രത്യേക വാല്‍സല്യമായിരുന്നു എന്ന് ചരിത്രം പറയുന്നു.ഹിജ്‌റ 561ല്‍ തൊണ്ണൂറാം വയസ്സിലായിരുന്നു യുഗപ്രഭാവനായ ആ അധ്യാത്മികാചാര്യന്റെ വിയോഗം. ഇസ്ലാമിക സമൂഹത്തിന് അതുല്യമായ ദര്‍ശനങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ആ വലിയ ജീവിതത്തിന് അന്ത്യമായത്.

മുഹിയുദ്ദീന്‍ മാല; ജീലാനീ സ്തുതിയുടെ അമരകാവ്യങ്ങള്‍. 
മുസ്ലിം കൈരളിയുടെ സാഹിത്യചരിത്ത്രില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്തു കിടക്കുന്ന വചസ്സുകളാണ് ഖാളി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാല.ഗൗസുല്‍ അഅഌ(റ)ന്റെ കറാമത്തുകളും അമാനുഷിക പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അവരുടെ മഹത്തങ്ങളും കാവ്യഗീതികളായി വിവരിക്കുന്നു മുഹിയുദ്ദീന്‍ മാലയില്‍ അഹ്്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിമര്‍ശകര്‍ സുന്നത്ത് വിരോധത്തിന്റെ പേരില്‍ അന്ധമായി മുഹിയുദ്ദീന്‍ മാലയെയും എതിര്‍ക്കുന്നു.പുത്തന്‍വാദികള്‍ അനുവദനീയമായതിനെ നിഷിദ്ധമാക്കുകയും നിഷിദ്ധമായവയെ അനുവദനീയമാക്കുകയും ചെയ്യുന്ന പുത്തന്‍വാദികളുടെ പതിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മുഹിയുദ്ദീന്‍ മാലക്ക് നേരെ ഉയരുന്ന ആരോപണവും. പ്രവാചകന്‍മാരെ സ്മരിക്കല്‍ ആരാധനയും സച്ചരിതരെ സ്മരിക്കല്‍ പശ്ചാത്താപവുമാണെന്നാണ് പണ്ഡിത മതം. അതു കൊണ്ടു തന്നെ അത്യുത്തമനായ മുഹിയുദ്ദീന്‍ ജീലാനിയെ സ്മരിക്കലും അവരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തലും സല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ജീലാനിയെന്ന അമര വ്യക്തിത്തത്തെ വായിക്കലും അവരുടെ നന്‍മകള്‍ ജീവിതത്തില്‍ പകര്‍ത്തലും വിശ്വാസിയുടെ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. അളളാഹു ആ മഹാന്റെ ആത്മീയ പാത പിന്തുടര്‍ന്ന് ജീവിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ...ആമീന്‍.


Wednesday, March 21, 2012

ഖുര്‍ആന്‍ മലയാള പരിഭാഷകളിലെ വൈവിധ്യം

ഖുര്‍ആന്‍  മലയാള പരിഭാഷകളിലെ വൈവിധ്യം

ഡോ. കെ. സെയ്‌താലി ഫൈസി ‌
മലയാള ഭാഷാ സാഹിത്യത്തിന്‌ മുതല്‍ക്കൂട്ടായ മുസ്‌ലിം വിഭാഗങ്ങളിലെ പണ്ഡിതന്മാര്‍ തയ്യാറാക്കിയ വിവിധ മലയാള ഭാഷകള്‍ ഇനിയും ധാരാളമുണ്ട്‌. കേരള വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന ഹാഫിള്‌ അബ്ദുല്‍ ഗഫാര്‍ മൗലവി തയ്യാറാക്കിയ `അല്‍ഖുര്‍ആന്‍' എന്ന പരിഭാഷ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. കുഞ്ഞിമുഹമ്മദ്‌ പുലവത്തും വി.എസ്‌. സലീമും ചേര്‍ന്ന്‌ തയ്യാറാക്കിയ `ഖുര്‍ആന്‍ മലയാള സാരം' എന്ന പേരില്‍ അറബി മൂലവും ബ്രാക്കറ്റുമില്ലാതെയുള്ള ഒരു മലയാള പരിഭാഷ ആലുവ മനാസ്‌ ഫൗണ്ടേഷന്‍ പുറത്തിറക്കുകയുണ്ടായി. ഖുര്‍ആനിന്റെ ദാര്‍ശനികതയും സാഹിത്യസൗന്ദര്യവും അനുവാചകരെ അനുഭവിപ്പിക്കുന്ന രീതിയില്‍ സയ്യിദ്‌ ഖുത്‌ബ്‌ രചിച്ച ഫീ ളിലാലില്‍ ഖുര്‍ആന്‍' എന്ന അറബി വ്യാഖ്യാനത്തിന്റെ മലയാള വിവര്‍ത്തനം ഈ രണ്ട്‌ പരിഭാഷകരും ചേര്‍ന്ന്‌ `ഖുര്‍ആന്റെ തണലില്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തുകയും ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്‌ എഡിറ്റ്‌ ചെയ്‌ത മനാസ ഫൗണ്ടേഷന്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. 20 വാള്യങ്ങളിലായി മലയാള വിവര്‍ത്തനം തയ്യാറാക്കാനുള്ള ശ്രമം 1995-ലാണ്‌ ആരംഭിച്ചത്‌.

അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രസിദ്ധ ഉറുദു വ്യാഖ്യാനമായ `തഫ്‌ഹീമുല്‍ ഖുര്‍ആന്‍' ടി.കെ. അബ്ദുല്ല, ടി. ഇസ്‌ഹാഖലി, ടി.കെ. ഉബൈദ്‌, വി.കെ. അലി എന്നിവര്‍ ചേര്‍ന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയും ആറ്‌ വാള്യങ്ങളിലായി ഐ.പി.എച്ച്‌. പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഒന്നാം വാള്യം 1972-ലും ആറാം വാള്യം 1998-ലും പുറത്തിറങ്ങി. തുടക്കത്തില്‍ വിശദമായ ഒരാമുഖം ചേര്‍ത്തത്‌ വായനക്കാര്‍ക്ക്‌ ഏറെ ഉപകാരപ്രദമാണ്‌. ഓരോ അധ്യായത്തിന്റെയും പരിഭാഷയിലേക്കും വ്യാഖ്യാനങ്ങളിലേക്കും പ്രവേശിക്കുന്നതിന്‌ മുമ്പായി പ്രസ്‌തുത അധ്യായത്തിന്റെ നാമം അവതരണകാലം ഉള്ളടക്കം അവതരണത്തിന്റെ നാമം അവതരണകാലം, ഉള്ളടക്കം അവതരണം പശ്ചാത്തലം പ്രതിപാദ്യവിഷയം മുതലായവ ഉള്‍ക്കൊള്ളുന്ന നല്ലൊരു ആമുഖം ചേര്‍ത്തത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. ഓരോ ആയത്തിന്റെയും പരിഭാഷക്ക്‌ പുറമെ വിശദമായ വ്യാഖ്യാനങ്ങളാണ്‌ ഇതിലുള്ളത്‌. മൗദൂദിയുടെ രാഷ്‌ട്രീയ വീക്ഷണമനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നമുക്ക്‌ കാണാം.

മൗദൂദി താന്‍ ഹനഫി മദ്‌ഹബുകാരനാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു മദ്‌ഹബിനും പ്രധാന്യം കൊടുക്കാതെയും അംഗീകരിക്കാതെയും നാല്‌ മദ്‌ഹബിന്റെ വൃത്തത്തില്‍നിന്ന്‌ പുറത്ത്‌ ചാടി സ്വന്തം മുജ്‌തഹിദായി ചമഞ്ഞുകൊണ്ടുള്ള ഒരു നിലപാടാണ്‌ ഈ തഫ്‌സീറില്‍ സ്വീകരിച്ചത്‌. ഖുര്‍ആനിലെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളടങ്ങിയ ആയത്തുകള്‍ വ്യാഖ്യാനിക്കുന്നതിന്‌ മുമ്പ്‌ അത്തരം സ്ഥലങ്ങള്‍ നേരിട്ട്‌ പോയി സന്ദര്‍ശിച്ചു എന്ന്‌ മൗദൂദി അവകാശപ്പെടുന്നു. വളരെ ആകര്‍ഷണീയമായ ശൈലിയില്‍ പ്രത്യേകമായ രചനാ വൈഭവത്തോട്‌ കൂടി തയ്യാറാക്കിയ ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സുന്നത്ത്‌ ജമാഅത്തിന്റെ അഖീദക്ക്‌ വിരുദ്ധമായ പലതും സ്ഥലം പിടിച്ചതായി നമുക്ക്‌ കാണാം. ഉദാഹരണമായി ഫാത്തിഹയുടെ വ്യാഖ്യാനത്തില്‍ ഇബാദത്തിന്‌ അനുസരണം, പൂജ എന്നിങ്ങനെയുള്ള അര്‍ത്ഥ കല്‍പന നല്‍കിക്കൊണ്ട്‌ പൂര്‍വ്വസൂരികളായ മുഫസ്സിറുകളെ അവഗണിക്കുകയാണ്‌ മൗദൂദി ചെയ്യുന്നത്‌. ബൈബിളും ഖുര്‍ആനും താരതമ്യം ചെയ്‌തുകൊണ്ടുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും ഇതില്‍നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. ചരിത്രപരമയാ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും മാപ്പുകളും പടങ്ങളും കൊടുത്തത്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ഹദീസ്‌, ചരിത്രം, ശാസ്‌ത്രം എന്നിവക്കെല്ലാം ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.

മൗദൂദിയുടെ ഉറുദുവിലുള്ള പരിഭാഷായെ ആസ്‌പദമാക്കി ടി.കെ. ഉബൈദ്‌ തയ്യാറാക്കിയതയാണ്‌ `ഖുര്‍ആന്‍ ഭാഷ്യം' എന്ന മലയാള പരിഭാഷ. 1988-ല്‍ ഒറ്റവാള്യത്തിലായി പ്രസിദ്ധീകരിച്ച ഈ പരിഭാഷയില്‍ മൗദൂദിയുടെ തെറ്റായ ആശയങ്ങളും അഭിപ്രായങ്ങളും സ്വന്തമായ വ്യാഖ്യാനങ്ങളും പിന്തുടരാന്‍ പരിഭാഷകന്‍ ശ്രമിച്ചതായി കാണാം. ആയത്തുകളോട്‌ അര്‍ത്ഥത്തിന്‌ പുറമെ അത്യാവശ്യം സ്ഥലങ്ങളില്‍ അടിക്കുറിപ്പും ചേര്‍ത്താണ്‌ പരിഭാഷ തയ്യാറാക്കിയത്‌. സരളമായ ശൈലിയില്‍ നിര്‍വ്വഹിച്ച പരിഭാഷയാണെങ്കിലും കുറേ ആയത്തുകളുടെ അര്‍ത്ഥം ഖണ്ഡിതരൂപത്തില്‍ ഒന്നിച്ചു നല്‍കിയതിനാല്‍ ഓരോ ആയത്തിന്റെ അര്‍ത്ഥവും പ്രത്യേകമായി മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക്‌ പ്രയാസമനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. മലയാള ഭാഷയില്‍ ഏറ്റവും പുതിയ വ്യാഖ്യാന ഗ്രന്ഥമാണ്‌ മുജാഹിദ്‌ നേതാവും ഗ്രന്ഥകാരനുമായ എ. അബ്ദുസ്സലാം സുല്ലമിയുടെ അന്‍വാറുല്‍ ഖുര്‍ആന്‍'. ഇതിന്റെ പരിഭാഷക്ക്‌ പുറമെ വാക്കര്‍ത്ഥവും, വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്‌. പ്രബോധനം വാരികയില്‍ ടി.കെ. ഉബൈദ്‌ എഴുതിയ `ഖുര്‍ആന്‍ ബോധനം' പരിഭാഷാ രൂപത്തില്‍ ഐ.വി.എച്ച്‌. പ്രസിദ്ധകീരിച്ചിട്ടുണ്ട്‌. പരിഭാഷയും വാക്കര്‍ത്ഥങ്ങളും വിശദമായ വ്യാഖ്യാനങ്ങളും പരിഭാഷാ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷകളും നിരവധിയാണ്‌. ഖുര്‍ആനിലെ ചില പ്രത്യേക അധ്യായങ്ങള്‍ തെരഞ്ഞെടുത്ത്‌ അവയുടെ പരിഭാഷയും വ്യാഖ്യാനങ്ങളും നിര്‍വ്വഹിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഭാഗികമായ പരിഭാഷകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യമായി രംഗത്ത്‌ വരുന്നത്‌ നാം മുമ്പ്‌ സൂചിപ്പിച്ചത്‌ പോലെ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌. അദ്ദേഹം `അല്‍ ഇസ്‌ലാം' മാസികയില്‍ 1918 മുതല്‍ അറബി മലയാളത്തിലും 1931 മുതല്‍ മലയാളത്തിലും പ്രസദ്ധീകരിച്ചിരുന്ന പരിഭാഷയാണ്‌ ആദ്യത്തെ ഭാഗികമായ പരിഭാഷയായി അറിയപ്പെടുന്നത്‌. റഹ്‌മാന്‍ റഹീം എന്നതിന്‌ പരമ കാരുണികന്‍, കരുണാനിധി എന്നീ പദങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്‌ വക്കം മൗലവിയാണെന്ന്‌ ചരിത്രങ്ങളില്‍ കാണുന്നു.

ഭാഗികമായ മലയാള പരിഭാഷകളില്‍ രണ്ടാം സ്ഥാനം മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ശ്രമങ്ങള്‍ക്കാണ്‌ 1935-ല്‍ ആദ്യത്തെ രണ്ട്‌ ജുസ്‌ഉകളുടെ പരിഭാഷ രണ്ട്‌ വാള്യങ്ങളിലായി യഥാക്രമം കോഴിക്കോട്‌, തലശ്ശേരി എന്നിവിടങ്ങളില്‍നിന്ന്‌ പ്രസിദ്ധീകരിച്ചു. പരിഭാഷ നിര്‍വ്വഹിച്ചത്‌ കെ.എം. മൗലവി, പി.കെ. മൂസ മൗലവി, എം.സി.സി. അബ്ദുറഹ്‌മാന്‍ മൗലവി എന്നിവരാണ്‌. ഏഴര ജുസ്‌ഇന്റെ പരിഭാഷ വരെ ഇവര്‍ തയ്യാറാക്കിയെങ്കിലും, സൊസൈറ്റിയിലുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങല്‍ ഈ ശ്രമം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ 1938-ല്‍ ഈ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു പി.കെ. മൂസ മൗലവി, പി. മുഹമ്മദ്‌ മുഹ്‌യിദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന്‌ അമ്മ ജുസ്‌ഇന്റെ പരിഭാഷയും വാക്കര്‍ത്ഥവും വ്യാഖ്യാനവും ചേര്‍ന്ന ഒരു പരിഭാഷാ ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. ഇവര്‍ തന്നെ 1947-ല്‍ 27-ാം ജുസ്‌ഉം, 1948-ല്‍ 28-ാം ജുസ്‌ഉം 1949-ല്‍ 29-ാം ജുസ്‌ഉം പരിഭാഷപ്പെടുത്തുകയുണ്ടായി. പിന്നീട്‌ വക്കം മുഹമ്മദ്‌ മുഹ്‌യിദ്ദീന്‍ സാഹിബ്‌ സൂറത്തുല്‍ കഹ്‌ഫ്‌ വരെയുള്ള അധ്യായങ്ങളുടെ പരിഭാഷയും വ്യാഖ്യാനവും നിര്‍വ്വഹിക്കുകയും 1945-ല്‍ അത്‌ പുറത്തിറക്കുകയും ചെയ്‌തു. മുഹമ്മദുബ്‌നു അബ്ദുല്‍ ഖാദര്‍ അല്‍ബാഖവി ബംഗ്ലൂരിലെ അഡ്വക്കറ്റായിരുന്ന എ.ജെ. ജലീല്‍ സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം ഒന്നാം ജുസ്‌ഇന്റെ പരിഭാഷ തയ്യാറാക്കുകയും 1954-ല്‍ അത്‌ ബാംഗ്ലൂരില്‍നിന്ന്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇടശ്ശേരി മൗലവി എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‌ ഹൈദരാബാദ്‌ നൈസാമിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ബഖറ എന്നിവയുടെ പരിഭാഷ അറബി മൂലമില്ലാതെ 1986-ല്‍ അദ്ദേഹം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.

വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആയത്തുകളുടെ പരിഭാഷ ആദ്യമായി പുറത്തിറക്കിയത്‌ വര്‍ക്കല സ്വദേശി അബ്ദുല്‍ ഖാദര്‍ സാഹിബായിരുന്നു. 1950-ലാണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇസ്‌ലാമിക പണ്ഡിതനല്ലാത്ത എം.എന്‍. കാരശ്ശേരി തന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുത്ത ചില ആയത്തുകളുടെ പരിഭാഷയടങ്ങിയ ഒരു ലഘുപുസ്‌തകം 1988-ല്‍ പ്രസിദ്ധീകരിച്ചു. വിമര്‍ശനവിധേയമായ ഈ കൃതിക്ക്‌ അദ്ദേഹം പേര്‌ നല്‍കിയത്‌ `തിരുവരുള്‍' എന്നാണ്‌. സൂറത്തു യാസീന്‍, അല്‍കഹ്‌ഫ്‌, സൂറത്തുന്നൂര്‍, അമ്മ ജുസ്‌അ്‌ മുതലായവയുടെ പരിഭാഷകള്‍ വേറെ പല പണ്ഡിതന്മാരും തയ്യാറാക്കിയത്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. 1999-ല്‍ അല്‍ഹുദാ ബുക്‌ സ്റ്റാള്‍ പുറത്തിറക്കിയ സൂറത്തുല്‍ കഹ്‌ഫിലെ പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കിയത്‌ സി. ഹംസ സാഹിബാണ്‌.

വ്യത്യസ്‌ത ജുസ്‌ഉകളുടെയും സൂറത്തുകളുടെയും പരിഭാഷകള്‍ തയ്യാറാക്കിയ പണ്ഡിതന്മാര്‍ വേറെയും ധാരാളമുണ്ട്‌. 1932-ല്‍ സൂറത്തുല്‍ അസ്‌റിന്റെ പരിഭാഷ പി. അബ്ദുല്‍ ഖാദര്‍ മൗലവിയും 1949-ല്‍ സൂറത്തുല്‍ ഹുജറാത്തിന്റെ പരിഭാഷ വി.വി. മുഹമ്മദ്‌ മൗലവിയും 1951-ല്‍ അമ്മ തബാറക ജുസ്‌ഉകളുടെയും സൂറത്തു യാസീനിന്റെയും പരിഭാഷ കുഞ്ഞുബാവ മുസ്‌ലിയാരും 1953-ല്‍ സൂറത്തുല്‍ ഫാതിഹയുടെ പരിഭാഷ മൗലവി മുഹമ്മദ്‌ ഖാനും 1977-ല്‍ സ്‌ത്രീകളുമായി ബന്ധപ്പെട്ട്‌ ആയത്തുകളുടെ പരിഭാഷ ഡോ. മുഹമ്മദലിയും 1977-1989 വരെയുള്ള കാലഘട്ടങ്ങളില്‍ ഡോ. കമാല്‍ പാഷ, ഹബീബ്‌ പാഷ എന്നിവര്‍ ചേര്‍ന്നു വിശുദ്ധ ഖുര്‍ആനിലെ ഏതാനും ജുസ്‌ഉകളുടെയും സൂറത്തുകളുടെയും പരിഭാഷയും 1978-ല്‍ അബൂബക്കര്‍ ഹസ്‌റത്ത്‌ സൂറത്തുന്നൂര്‍ പരിഭാഷയും 1983-ല്‍ ശൈഖ്‌ ഫരീദ്‌ മൗലവി സൂറത്തു സില്‍സാലിന്റെ പരിഭാഷയും 1983-ല്‍ ടി.സി. മുഹമ്മദ്‌ മൗലവി സൂറത്തുല്‍ ഫാതിഹയുടെ പരിഭാഷയും 1984-ല്‍ എ.എ. ഹമീദ്‌ മദനി യൂസുഫലിയുടെ ഇംഗ്ലീഷ്‌ പരിഭാഷയിലെ സൂറത്തുല്‍ ഫാത്തിഹ, അല്‍ബഖറ എന്നിവയുടെ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും മലയാള വിവര്‍ത്തനവും 1985-ല്‍ കെ.എ. റശീദ്‌ സൂറത്തുല്‍ ഫാത്തിഹ, അമ്മ ജുസ്‌അ്‌ ഇവയുടെ പരിഭാഷയും 1985-ല്‍ ഇ.എന്‍. ഇബ്രാഹീം മൗലവി അമ്മജുസ്‌ഇന്റെ പരിഭാഷയും 1992-ല്‍ കെ.കെ. സുഹറ സൂറത്തുല്‍ ഹുജറാത്തിന്റെ പരിഭാഷയും പുറത്തിറക്കുകയുണ്ടായി. ഇങ്ങനെ പല പണ്ഡിതന്മാരും വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ പൂര്‍ണമായും ഭാഗികമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

മുകളില്‍ പ്രസ്‌താവിച്ച ഖുര്‍ആന്‍ പരിഭാഷകളില്‍നിന്ന്‌ ഭിന്നമായതും പൂര്‍ണമായും ഇസ്‌ലാമിക വിരുദ്ധമായതുമായ ചില ഖുര്‍ആന്‍ പരിഭാഷകളെകുറിച്ച്‌ ചെറിയ തോതില്‍ പരിചയപ്പെടുത്താനാണ്‌ ഇനി ഉദ്ദേശിക്കുന്നത്‌. മുസ്‌ലിം മോഡേണിസ്റ്റായ ഡോ. പി. മുഹമ്മദലി തയ്യാറാക്കിയ പരിഭാഷയാണ്‌ അവയിലൊന്ന്‌. വിശുദ്ധ ഖുര്‍ആനിന്റെ ക്രമീകരണത്തെ മാറ്റിമറിക്കുകയും ഹദീസ്‌ ശരീഫിനെ പാടെ നിഷേധിക്കുകയും പരിശുദ്ധ ഖുര്‍ആന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെയും ആശയങ്ങളെയും വളച്ചൊടിച്ച്‌ ഇഷ്‌ടാനുസരണം വ്യാഖ്യാനം നല്‍കിക്കൊണ്ടുമാണ്‌ ഇയാള്‍ തന്റെ പരിഭാഷ തയ്യാറാക്കിയത്‌. ഒന്നാം വാള്യത്തില്‍ സ്‌ത്രീയെക്കുറിച്ചുള്ള ആയത്തുകളുടെ പരിഭാഷ മലയാളത്തിലും രണ്ടാം വാള്യത്തില്‍ ഇസ്‌ലാം എന്ന വിഷയത്തെക്കുറിച്ചുള്ള ആയത്തുകള്‍ ഇംഗ്ലീഷിലും വ്യാഖ്യാനത്തിന്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌ ഹൈദരാബാദിലെ മറ്റൊരു മുസ്‌ലിം മോഡേണിസ്റ്റായ ഹാശിം അമീറലിയാണ്‌. അമീറലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ പരിഭാഷയെക്കുറിച്ച്‌ പിന്നീട്‌ പ്രതിപാദിക്കുന്നതാണ്‌. ഇവര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സിയോണിസ്റ്റുകളുടെയും ഓറിയന്റലിസ്റ്റുകളുടെയും വ്യാഖ്യാനങ്ങളെപോലും കടത്തിവെട്ടുന്ന രീതിയിലാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയും കാലികതയും, ദൈവികതയുമൊക്കെ ചോദ്യം ചെയ്യുന്നതും ഇസ്‌ലാമിക വിശ്വാസങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന തരത്തിലുള്ളതുമാണ്‌ ഈ രണ്ട്‌ പരിഭാഷകളും. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളായ നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ മുതലായവയെ നിഷേധിക്കുകയും ഖുര്‍ആന്‍ കല്‍പിച്ച പര്‍ദ്ദയെ തള്ളിപ്പറയുകയും ഹറാമായ പലിശയെ ഹലാലാക്കുകയും ചെയ്യുന്ന തരത്തിലാണ്‌ മുഹമ്മദലിയുടെ വ്യാഖ്യാനങ്ങള്‍.

മറ്റൊരു ക്ഷുദ്രകൃതിയാണ്‌ ഇരുമ്പഴിക്കാരന്‍ മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ തയ്യാറാക്കിയ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന പേരിലുള്ള ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും. വിശുദ്ധ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും വിശദീകരിക്കുകയാണ്‌ ഇതില്‍ ചെയ്‌തിട്ടുള്ളതെന്നും സ്വന്തമായ അഭിപ്രായമോ, ആശയമോ എവിടെയും ചേര്‍ത്തിട്ടില്ലെന്നും തന്റെ വ്യാഖ്യാനത്തിന്റെ ആമുഖത്തിലെഴുതിയ ഗ്രന്ഥകര്‍ത്താവ്‌ പല സ്ഥലത്തും ഈ അവകാശ വാദത്തെ ലംഘിച്ചതായി കാണാം. ഈ തഫ്‌സീറിന്റെ മുഖവുര പതിമൂന്നാം പേജില്‍ `മുഹമ്മദ്‌ നബി ബദ്‌രീങ്ങള്‍ മുഹ്‌യിദ്ദീന്‍ശൈഖ്‌ മുതലായവരോട്‌ തവസ്സുല്‍ ഇസ്‌തിഗാസ നടത്തുന്നതും പാടിപ്പുകഴ്‌ത്തുന്നതും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതും കുഫ്‌റാണെന്ന്‌ എഴുതിയിട്ടുണ്ട്‌. ഇതേ പേജില്‍തന്നെ ഇയാള്‍ എഴുതുന്നത്‌ കാണുക `ഇന്ന്‌ സമൂഹത്തില്‍ മുസ്‌ലിംകളിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രകൃതിമതമായ ഇസ്‌ലാം നിഴലിച്ച്‌ കാണുന്നത്‌ ഹൈന്ദവരിലും ക്രൈസ്‌തവരിലും നിരീശ്വരവാദികളിലുമാണെന്ന്‌ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്‌' സര്‍വ്വ മത സത്യവാദം അബദ്ധമെന്ന തലക്കെട്ടിലെഴുതിയ ഈ വാചകം തന്നെ ഈ വാദത്തിലേക്ക്‌ ഇയാളെ കൂട്ടിക്കൊണ്ട്‌ പോകുകയല്ലേ ചെയ്യുന്നത്‌. സ്വന്തമായി ഒന്നും എഴുതുകയില്ലെന്ന ഇയാളുടെ വാദം ആമുഖവും വായിച്ചാല്‍ തന്നെ പൊളിയുന്നതായി കാണാം.

ഫാത്തിഹയിലെ ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുന്നു എന്നതിനു ഞങ്ങള്‍ നിനക്ക്‌ വേണ്ടി മാത്രം ജീവിക്കുന്നു. അതിന്‌ നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു എന്ന്‌ പരിഭാഷ നല്‍കുക വഴി ഖുര്‍ആനിനെയും സുന്നത്തിനെയും അവഗണിക്കുകയും ലോകത്ത്‌ കഴിഞ്ഞുപോയ മുഴുവന്‍ മുഫസ്സിറുകളുടെയും ഇസ്‌ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളെ തള്ളക്കളയുകയും നിഷേധിക്കുകയാണ്‌ ഈ വിദ്വാന്‍ ചെയ്യുന്നത്‌. ഖുര്‍ആനിന്റെ ആത്മാവിനെ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാനാണെന്ന വ്യാജേന സ്വയം ഖുര്‍ആന്‍ വ്യാഖ്യാതാവായി ചമഞ്ഞ ഈ വിരുതന്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ ആരാധനാ കര്‍മങ്ങളെ പാടെ നിഷേധിച്ചുകൊണ്ട്‌ വെറും കന്നുകാലികളെപ്പോലെ ജീവിക്കാനാണോ ഉദ്ദേശിക്കുന്നത്‌? ഖുര്‍ആനില്‍ ഉപയോഗിച്ച `ഇബാദത്ത്‌' എന്ന പദങ്ങള്‍ മിക്കതിനും `ജീവിക്കല്‍' എന്നര്‍ത്ഥം നല്‍കിയ ഈ ഇമ്മിണി ബല്യ മുഫസ്സിര്‍' നിസ്‌കാരവും നോമ്പും മറ്റും ആരാധനാകര്‍മങ്ങളൊന്നുമില്ലാത്ത `പോത്ത്‌' ജീവിതത്തിലേക്കാണോ മുസ്‌ലിം സമൂഹത്തെ തെളിച്ചുകൊണ്ടുപോകുന്നതെന്ന്‌ വായനക്കാര്‍ ചിന്തിച്ചുനോക്കണം. ചില സ്ഥലങ്ങളില്‍ മുജാഹിദുകള്‍ ചെയ്‌തതുപോലെ വിളിച്ചു പ്രാര്‍ത്ഥിക്കല്‍' എന്ന അര്‍ത്ഥവും ഇബാദത്തിന്‌ നല്‍കിയതായി കാണാം. ചേകനൂരിനെപ്പോലെ പുതിയ മദ്‌ഹബുണ്ടാക്കി മുസ്‌ലിം ബഹുജനങ്ങളെ വഴിപിഴപ്പിക്കാന്‍ ഇരുമ്പഴിക്കാരന്‍ ശ്രമിക്കുന്നത്‌ ഒരിക്കലും വിജയിക്കില്ല. വായനക്കാര്‍ ഇത്തരം ഗ്രന്ഥങ്ങളെ കരുതലോടുകൂടി മാത്രമേ സമീപിക്കാവൂ എന്ന പ്രത്യേകം ഉണര്‍ത്തുകയാണ്‌. അതുപോലെതന്നെ ഈ ഗ്രന്ഥത്തിന്റെ 160-ാം പേജില്‍ ഇസ്‌മിന്റെ പണിക്കാര്‍, തങ്ങന്മാര്‍ മുതലായവരെ മനുഷ്യപിശാചുക്കളായി വിശേഷിപ്പിക്കുന്നു. 735-ാം പേജില്‍ അറുക്കുമ്പോഴും തിന്നുമ്പോഴും ബിസ്‌മി ചൊല്ലിയതുകൊണ്ട്‌ അനുവദനീയമാകുകയില്ലെന്നും പുരോഹിതന്മാര്‍ക്കോ പള്ളികള്‍ക്കോ അനാഥ ശാലകള്‍ക്കോ സമ്പാദ്യത്തില്‍നിന്ന്‌ ഒരു ഭാഗം നീക്കിവെക്കാന്‍ പാടില്ലെന്നും ഇയാള്‍ എഴുതിപ്പിടിപ്പിക്കുന്നു. ഇങ്ങനെ ഇസ്‌ലാമിനെ തകര്‍ക്കുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഈ സാധു മനുഷ്യന്‌ മുസ്‌ലിംകളില്‍ ഒരു ചലനവും വരുത്താന്‍ ഇതുവരെ കഴിഞ്ഞില്ലിട്ടില്ലെന്നതും രസാവഹമാണ്‌.

ഖാദിയാനികളുടെ കേരളത്തിലെ മുബല്ലിഗായിരുന്ന മൗലവി മുഹമ്മദ്‌ അബുല്‍ വഫ തയ്യാറാക്കിയ `വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന പരിഭാഷാഗ്രന്ഥം ഇംഗ്ലണ്ടിലെ ഇസ്‌ലാം ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍സ്‌ 1991-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഖാദിയാനി വിശ്വാസത്തിനനുസരിച്ച്‌ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്‌തും തട്ടിക്കൂട്ടിയ ഈ പരിഭാഷ പൂര്‍ണ്ണമായും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക്‌ നിരക്കാത്തതാണെന്നതില്‍ സംശയമില്ല. ഈ ഗ്രന്ഥം തയ്യാറാക്കുന്നതിന്‌ പരിഭാഷകന്‍ അവലംബമാക്കിയത്‌ ഖാദിനായി നേതാവായിരുന്ന ശേര്‍ ആലി സാഹിബിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും മീര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ്‌ അഹമ്മദിന്റെ ഉറുദു വ്യാഖ്യാനവുമാണ്‌.

സൂറത്തുന്നിസാഇലെ 159-ാം ആയത്തിന്റെ (എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്നിലേക്ക്‌ ഉയര്‍ത്തുകായണുണ്ടായത്‌)വ്യാഖ്യാനത്തില്‍ റഫഅ എന്ന പദത്തിന്റെ അര്‍ത്ഥം ശാരീരികമായി ഉയര്‍ത്തി എന്നല്ലെന്നും മറിച്ച്‌ ആത്മീയമായി ഉയര്‍ത്തി അഥവാ, ദൈവസാമീപ്യത്തില്‍ ഉയര്‍ത്തി എന്നാണെന്നു (പേ. 202) അദ്ദേഹം എഴുതുന്നു. ഈസാനബി(അ) മരിച്ചുപോയി എന്ന ഖാദിയാനികളുടെ വാദം സ്ഥാപിക്കാനാണ്‌ ഇവിടെ പരിഭാഷകന്‍ പണിപ്പെടുന്നത്‌. മാത്രമല്ല, സൂറത്തുല്‍ മായിദയിലെ 117-ാം ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഈസാനബി മരിച്ചുപോയിരിക്കുന്നു എന്ന്‌ അദ്ദേഹം വ്യക്തമായി എഴുതുകയും ചെയ്യുന്നു. അതുപോലെ സൂറത്തുനംലിലെ 19-ാം ആയത്തിലെ നംല്‌ എന്നതിന്‌ `നംല്‌' സമുദായത്തിലെ ഒരു സ്‌ത്രീ പറഞ്ഞു എന്ന്‌ പരിഭാഷപ്പെടുത്തിയതിലൂടെ പ്രവാചകന്മാരുടെ `മുഅ്‌ജിസത്ത്‌' പരിഭാഷകന്‍ നിഷേധിക്കുന്നു. അതേ സൂറത്തിലെ 40-ാം ആയത്തില്‍ പറഞ്ഞ ജിന്ന്‌ എന്നതിന്‌ മലമ്പ്രദേശ വാസികളില്‍നിന്ന്‌ ശക്തനായ ഒരു നേതാവ്‌ പറഞ്ഞു' എന്ന്‌ അര്‍ത്ഥകല്‍പന നല്‍കുന്നതിലൂടെ ഖുര്‍ആനില്‍ പറഞ്ഞ ജിന്ന്‌ വിഭാഗത്തെയും പാടെ തള്ളിപ്പറയുന്നു. അതുപോലെതന്നെ സൂറത്തുല്‍ ജിന്നിലെ പറയുക ജിന്നുകളില്‍ ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടു എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടു എന്ന ആയത്തിന്റെ വിശദീകരണത്തിലും ജിന്നിനെ നിഷേധിച്ചുകൊണ്ട്‌ അവര്‍ മക്കയുടെ വെളിയില്‍ പാര്‍ത്തിരുന്ന യഹൂദികളാണെന്നും അവര്‍ മറഞ്ഞുനിന്നുകൊണ്ട്‌ ഖുര്‍ആന്‍ കേള്‍ക്കാന്‍ കാരണം മറ്റ്‌ ജനങ്ങളെ ഭയന്നിട്ടാണെന്നും ഗ്രന്ഥകര്‍ത്താവ്‌ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അപ്രകാരം തന്നെ സൂറത്തുന്നംലിലെ 83-ാം ആയത്തിലെ സൂചന പ്ലേഗിന്റെ കൃമികളാണെന്നും, അതല്ല വാഗ്‌ദത്ത മസീഹിനെതിരെ ആസുത്രിത പ്രവര്‍ത്തനം നടത്തുന്ന പണ്ഡിത സമൂഹമാണെന്നും ഈ പരിഭാഷകന്‍ തട്ടിവിടുന്നു. സൂറത്തുല്‍ അഹ്‌സാബിലെ 41-ാം ആയത്തില്‍ പറഞ്ഞ അന്ത്യപ്രവാചകന്‍ എന്നതിന്‌ പ്രവാചകശ്രേഷ്‌ഠന്‍ എന്ന്‌ വ്യാഖ്യാനം നല്‍കിക്കൊണ്ട്‌ മീര്‍സാഗുലാം അഹ്‌മദ്‌ ഖാദിയാനിയുടെ പ്രവാചകത്വം സ്ഥാപിക്കാന്‍ ഈ പരിഭാഷകന്‍ വെറും ഒരു പാഴ്‌വേല നടത്തിയതായും നമുക്ക്‌ കാണാം. ഖാദിയാനികളുടെ ഈ മലയാള പരിഭാഷയിലെയും വ്യാഖ്യാനങ്ങളിലേയും ചില വളച്ചൊടിക്കലുകളും ദുര്‍വ്യാഖ്യാനങ്ങളും വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഇവിടെ ചെയ്‌തത്‌. മലയാളത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‌ പൂര്‍ണ്ണമായും ഭാഗികമായും പരിഭാഷയും വ്യാഖ്യാനവും തയ്യാറാക്കിയവര്‍ ഇനിയുമുണ്ട്‌. വളരെ പ്രധാനപ്പെട്ട്‌ മാത്രമാണ്‌ ഇവിടെ ചര്‍ച്ചക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌.

വിശുദ്ധ ഖുര്‍ആന്‍ കാവ്യപരിഭാഷകള്‍

പരിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണവും ഭാഗികവുമായ പരിഭാഷ തയ്യാറാക്കാന്‍ മുസ്‌ലിംകള്‍ മുന്നോട്ട്‌ വന്നപ്പോള്‍ ഖുര്‍ആനികാശയങ്ങളുടെ പരിഭാഷ മനോഹരമായ കവിതാരൂപത്തില്‍ തയ്യാറാക്കാന്‍ അമുസ്‌ലിം പണ്ഡിതന്മാരും ശ്രമിക്കുകയുണ്ടായി. വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചു ഖുര്‍ആനികാശയങ്ങളില്‍ ആകൃഷ്‌ടരാകുകയും ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ഇടവന്നപ്പോള്‍ തങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയല്ലെങ്കിലും അതിന്റെ പ്രത്യേകമായ താളാത്മകതയും ഈണവും മാസ്‌മരിക ശക്തിയും കാവ്യഭംഗിയും അവരെ ഈ ഉദ്യമത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഇസ്‌ലാമിനെകുറിച്ചും മുഹമ്മദ്‌നബി(സ്വ)യെകുറിച്ചുമുള്ള മലയാളത്തിലും മറ്റ്‌ ഭാഷകളിലുമുള്ള സാഹിത്യങ്ങള്‍ വായിക്കുകയും വിശുദ്ധ ഖുര്‍ആനിക സന്ദേശങ്ങള്‍ ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക്‌ വെളിച്ചവും മാര്‍ഗദര്‍ശനവുമാണെന്ന്‌ ബോധ്യപ്പെട്ടതില്‍നിന്നുണ്ടായ പ്രത്യേകമായ ഒരാവേശമാണ്‌ പുതിയൊരു രീതിയില്‍ ഈ സന്ദേശങ്ങള്‍ ലോകത്തിന്‌ മുമ്പില്‍ സമര്‍പിക്കാന്‍ ഞങ്ങള്‍ തയ്യാറായതെന്ന്‌ ഈ കാവ്യപരിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

ഒന്നാമതായി പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം -ചുനങ്ങാട്‌ സ്വദേശി കെ.ജി. രാഘവന്‍ നായര്‍ വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പരിഭാഷകളും മറ്റ്‌ ഇസ്‌ലാമിക ഗ്രന്ഥങ്ങളും വായിക്കുകയും പണ്ഡിതന്മാരുമായി കൂടിയാലോചിക്കുകയും ചെയ്‌തശേഷം തയ്യാറാക്കിയ ഖുര്‍ആനിന്റെ കാവ്യപരിഭാഷയായ `അമൃതവാണി'യാണ്‌ ഈ രംഗത്തെ ഒന്നാമത്തെ സംഭാവന. 1997-ല്‍ ഐ.പി.എച്ച്‌. ഇത്‌ പ്രസിദ്ധീകരിച്ചു. `ബിസ്‌മി'യുടെ കാവ്യപരിഭാഷ അമൃതവാണിയില്‍ നല്‍കുന്നത്‌ ഇപ്രകാരമാണ്‌.

കാരുണ്യ സിന്ധുവാം മല്ലാഹുവിന്‍ തിരു-

നാമത്തിലോതുന്നു ദിവ്യമാം സൂക്തികള്‍.

`ദിവ്യദീപ്‌തി' എന്ന കാവ്യപരിഭാഷ രചിച്ച കോന്നിയൂര്‍ രാഘവന്‍ നായര്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയൂര്‍ സ്വദേശിയാണ്‌. തിരുവനന്തപുരം റേഡിയോ നിലയത്തില്‍നിന്ന്‌ ഖുര്‍ആന്‍ പാരായണം കേള്‍ക്കാനിടവരികയും അതിന്റെ ഈണത്തില്‍ ആകൃഷ്‌ടനാവുകയും ചെയ്‌ത രാഘവന്‍ നായര്‍ ഖുര്‍ആനിന്റെ കാവ്യപരിഭാഷ തയ്യാറാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. യൂസുഫലി പിക്താള്‍ മുതലായവരുടെ ഇംഗ്ലീഷ്‌ പരിഭാഷകളും സി.എന്‍. അഹ്‌മദ്‌ മൗലവി മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി മുതലായവരുടെ മലയാള പരിഭാഷകളും അവലംബിച്ചുകൊണ്ടാണ്‌ `ദിവ്യദീപ്‌തി' രചിക്കപ്പെട്ടത്‌. `ബിസ്‌മി'യുടെ കാവ്യപരിഭാഷ ദിവ്യദീപ്‌തിയില്‍ നല്‍കുന്നതിപ്രകാരമാണ്‌.

പരമദയാലുവായ്‌ ദാക്ഷീണ്യശാലിയായ്‌

സകലേശന്റെ തിരുനാമത്തിലാരംഭിപ്പൂ

പത്തനം തിട്ടയിലെ കോന്നിക്ക്‌ സമീപമുള്ള വകയാര്‍ ഗ്രാമത്തില്‍ ജനിച്ച നിത്യ ചൈതന്യയതി മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌. ഭഗവദ്‌ഗീത, സ്വാദ്ധ്യായം, ദൈവം സത്യമോ മിഥ്യയോ?, നന്മയിലേക്ക്‌ ഒരു വഴി മുതലായവ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്‌. പരിശുദ്ധ ഖുര്‍ആന്‌ ഹൃദയാജ്ഞലി' എന്നാണ്‌ അദ്ദേഹം രചിച്ച കാവ്യപരിഭാഷയുടെ നാമം.

പരമകാരുണികനും, ദയാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍' എന്നാണ്‌ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ `ബിസ്‌മി'യുടെ കാവ്യപരിഭാഷ നല്‍കുന്നത്‌. ഫാതിഹ, അല്‍ബഖറ, യാസീന്‍ എന്നിവയുടെ പരിഭാഷയാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.