Tuesday, February 28, 2012

കേരളീയ മുസ്‌ലിം ചരിത്ര പരിസരത്തില്‍ സമന്വയവിദ്യാഭ്യാസം ആര്‍ജിച്ച ഇടങ്ങള്‍

മഹ്മൂദ് ഹുദവി പനങ്ങാങ്ങര

‘മത-ഭൗതിക സമന്വയ വിദ്യാഭ്യാസം’ എന്ന, ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കുന്ന പ്രയോഗം ഏറെ പ്രശ്‌നബദ്ധമാണ്. കേള്‍ക്കുന്നത് പോലെ അത്ര രസമുള്ളതല്ല, അതിനെ ഇഴകീറി പരിശോധിക്കല്‍. മതവും ഭൗതികവും വിദ്യാഭ്യാസത്തിന്റെ രണ്ടറ്റങ്ങളായി പരിഗണിക്കപ്പെടുകയും, രണ്ടും രണ്ട് ദിശകളിലായി സമരസപ്പെടാതിരിക്കുകയും ചെയ്യുന്നിടത്താണ് ‘സമന്വയ’ത്തിന്റെ പ്രസക്തി കല്‍പിക്കപ്പെടുന്നത്. എല്ലാം ഉള്‍ക്കൊള്ളുന്ന മതം, ഭൗതികതയെ ഉള്‍ക്കൊള്ളുന്നില്ല, ഭൗതികത മതത്തിന്റെ നേര്‍വിപരീതമായി നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈയൊരു പ്രയോഗം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അവയുടെ ചുവടുപിടിച്ചാണ് ചുവടെ വരുന്ന വിശകലനങ്ങള്‍. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായി ‘സമന്വയം’ അര്‍ഥീകരിച്ച വിദ്യാഭ്യാസ രീതി എന്തായിരുന്നുവെന്നും, മതവും ഭൗതികതയും എത്രത്തോളം അകലം പാലിച്ചെന്നും, സമന്വയവിദ്യാഭ്യാസത്തിന്റെ ആഗമനത്തോടെ എത്രത്തോളം അടുപ്പം സാധ്യാമായെന്നും, മതത്തിന്റെയും ‘ഭൗതികത’യുടെയും രണ്ടറ്റങ്ങളില്‍ നിന്നും ഈ പുതിയ വിദ്യാഭ്യാസ രീതിക്ക് ലഭിച്ച പ്രതികരണങ്ങളെന്തായിരുന്നുവെന്നുമാണ് ഈ പഠനം പരിശോധിക്കുന്നത്. ചരിത്രപരമായ വിശകലനമാണ് ലേഖനത്തിന്റെ ആകെത്തുക. നന്മ-ഗുണങ്ങളുടെ വിധിയെഴുത്തോ വിചാരണയോ പരിഗണയില്‍ വരുന്നില്ല.
കേരളത്തിലെ മതപഠനത്തിന്റെ ഇരുപതാം നൂറ്റാണ്ട്
1920കളില്‍ മതസംഘടനകള്‍ സംസ്ഥാപിതമായതിന് ശേഷം കേരള ഇസ്‌ലാമിന്റെ വിദ്യാഭ്യാസ സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ പല ഘട്ടങ്ങളായി തിരിച്ച് വിശകലനം ചെയ്തിട്ടുണ്ട്, 2009 ല്‍ പ്രൊഫ. ഇ. മുഹമ്മദ് സ്മരണികയില്‍. മതവിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാത്തതായിരുന്നു 1950 വരെയുള്ള മൂന്ന് പതിറ്റാണ്ടുകള്‍. മതവിദ്യാഭ്യാസം എപ്പോഴും പാരമ്പര്യത്തിന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്; പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ഇവ്വിഷയകമായി ഈയടുത്ത കാലത്തൊഴിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പുതുതായി തലയുയര്‍ത്തിയ അവാന്തരവിഭാഗങ്ങളുടെ പരിഷ്‌കരണവാദങ്ങള്‍ക്കെതിരെ ശക്തമായി പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പാരമ്പര്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയുമായിരുന്നു 1950 വരെയുള്ള കാലയളവില്‍ സമസ്ത എന്ന പാരമ്പര്യപ്രസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തം. നാടൊട്ടുക്കും പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയും മതപരിഷ്‌കരണവാദത്തിന്റെ അപകടങ്ങള്‍ തുറന്നുകാട്ടാന്‍ പണ്ഡിതനേതൃത്വം അഹോരാത്രം പരിശ്രമിച്ചു. പ്രതിരോധാത്മകം എന്ന് ഈ ഘട്ടത്തെ നമുക്ക് വിശേഷിപ്പിക്കാം.
1950 ന് ശേഷമുള്ള സമസ്തയുടെ ചരിത്രത്തില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിഞ്ഞുതുടങ്ങുകയും, ക്രിയാത്മകമായ പ്രവര്‍ത്തനമേഖലകളിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്യുന്നുണ്ട്. 1945 ല്‍ നടന്ന കാര്യവട്ടം സമ്മേളനത്തിലും തുടര്‍ന്നും പ്രാഥമിക തലത്തില്‍ സമൂലമായ മാറ്റങ്ങളോടെ മതവിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നി ബാഫഖി തങ്ങള്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. സ്വതന്ത്ര്യഭാരതത്തില്‍, പൊതുവിദ്യാലയങ്ങളില്‍ മതവിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള ഗവണ്‍മെന്റിന്റെ ഉത്തരവ് പുറത്തുവരിക കൂടി ചെയ്തപ്പോള്‍, പ്രാഥമിക മതവിദ്യാഭ്യാസത്തിന് പുതിയ മാധ്യമങ്ങള്‍ കണ്ടെത്താന്‍ മഹിതനേതൃത്വം നിര്‍ബന്ധിതരായി. നിലവിലെ ഓത്തുപള്ളി സമ്പ്രദായത്തിന്റെ കുറവുകള്‍ പരിഹരിച്ചും, ബ്രിട്ടീഷ് ഗവണ്‍മെന്റ് വഴി പരിചിതമായ ആധുനികവിദ്യാഭ്യാസ രീതികളില്‍ നിന്ന് കടമെടുത്തും മദ്‌റസാ സംവിധാനം അങ്ങനെയാണ് നിലവില്‍ വരുന്നത്. കേരള ഇസ്‌ലാമിന്റെ പിന്നീടുള്ള ചരിത്രത്തില്‍ കാതലായ ഇടം കണ്ടെത്തിയ ഈ സമ്പ്രദായം ശരിക്കൊമൊരു നവോത്ഥാനാത്മകമായ ചുവടുവെയ്പായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ്, ഉന്നത മതവിദ്യാഭ്യാസത്തിന് വഴിയൊരുക്കിക്കൊണ്ട് പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്. മദ്‌റസാപഠനത്തിന് ശേഷം ദര്‍സുകളില്‍ മതപഠനം തുടരുന്നവര്‍ക്ക് ഉന്നത പഠനം നടത്താന്‍ അന്ന് കേരളത്തില്‍ മതസ്ഥാപനങ്ങളുണ്ടായിരുന്നില്ല. ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം മുന്‍കൈ എടുത്താണ് ഈ മഹിതമായ സ്ഥാപനത്തിനും ശില പാകുന്നത്. മൊത്തത്തില്‍ ഈ ഘട്ടത്തെ, നിര്‍മാണാത്മകം എന്നു വിശേഷിപ്പിക്കാം.
1978-80 കാലയളവില്‍ തുടക്കം കുറിക്കുന്നു കേരള ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ മൂന്നാം ഘട്ടം. നിലവിലെ മതവിദ്യാഭ്യാസരീതികളിലും ഭൗതിക വിദ്യാഭ്യാസ രീതികളിലുമുള്ള മതപരവും മതേതരവുമായ കുറവുകള്‍ നികത്തുക എന്നതായിരുന്നു ഈ ഘട്ടത്തിന്റെ തിരിച്ചറിവും പ്രത്യേകതയും. പ്രധാനമായും ഉന്നത മതപഠന രംഗത്തെ അപാകതകളെ ലക്ഷ്യം വെച്ചായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും. ഈ ഘട്ടത്തിന്റെ പ്രാധാന്യം, ‘സമന്വയ വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെയും അതിന്റെ സാക്ഷാല്‍ക്കാരത്തിന്റെയും നാളറിവുകള്‍ മനസ്സിലാകണമെങ്കില്‍, ‘ഭൗതിക’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ അത്യാവശ്യമാണ്. ഈ ലേഖനത്തിന്റെ അടുത്ത ഉപതലക്കെട്ടില്‍ ചര്‍ച്ച ചെയ്യുന്നത് അതാണ്. ഏതായിരുന്നാലും, കടമേരി റഹ്മാനിയ്യ അറബിക് കോളെജില്‍ തുടങ്ങിയ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി എന്ന പ്രസ്ഥാനപരമായ ചുവടുവെയ്പിലൂടെയായിരുന്നു, രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന ഇക്കാലയളവിലെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍. അതേസമയം, മതരംഗത്ത് മാത്രം ശ്രദ്ധയൂന്നിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടര്‍ച്ചയും നവസംസ്ഥാപനങ്ങളും ഇക്കാലത്തും വളരെ പ്രാധാന്യത്തോടെത്തന്നെ തുടര്‍ന്നുകൊണ്ടിരുന്നു.
കഴിഞ്ഞ പത്തുപതിനഞ്ചോളം വര്‍ഷത്തെ മതവിദ്യാഭ്യാസ മേഖലയെ മുന്‍നിര്‍ത്തിയുള്ളതാണ്, നാലാം ഘട്ടം. സമന്വയവിദ്യാഭ്യാസമെന്ന മൂന്നാം ഘട്ടത്തിലെ പ്രധാനമാറ്റത്തെ നെഞ്ചേറ്റി മതവിദ്യാഭ്യാസരംഗം മുന്നോട്ട് പോകുന്നതാണ് ഇവിടെ നാം കാണുന്ന കാതലായ മാറ്റം. മതരംഗത്ത് മാത്രം ശ്രദ്ധയൂന്നിയുള്ള സ്ഥാപനങ്ങള്‍ക്ക് സാമുദായിക പരിഗണനകളില്‍ പ്രാധാന്യം നഷ്ടപ്പെടുകയും, ‘രണ്ട് വിദ്യാഭ്യാസവും ഒരുമിച്ച് കിട്ടുന്ന’ കേന്ദ്രങ്ങളുടെ ഇടം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ രീതിയില്‍ പരസ്പരം സഹകരിച്ചുള്ള ‘വിദ്യാഭ്യാസ സ്ഥാപനച്ചങ്ങലകള്‍’ തീര്‍ക്കാന്‍ സമന്വയവിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കള്‍ ശ്രദ്ധ വെച്ചത്, പുതിയ പഠനക്രമങ്ങള്‍ക്ക് കൂടുതല്‍ ജനാംഗീകാരം നേടിക്കൊടുക്കാന്‍ കാരണമായി. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ചരിത്രപരമായ ഒരു മാറ്റം, മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധയൂന്നി രണ്ടും മൂന്നും ഘട്ടങ്ങളില്‍ സ്ഥാപിതമായ സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനവും മൂന്നാംഘട്ടത്തിലെ സമന്വയത്തിന്റെ പാതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. അതിലേറെ ശ്രദ്ധേയം, മതവിജ്ഞാനീയങ്ങളിലെ ഉന്നത പഠനത്തിന് പാരമ്പര്യവാദികളാല്‍ സ്ഥാപിതമായ പ്രഥമസ്ഥാപനം പോലും ഈ മാറ്റത്തിന്റെ പാതയില്‍ അണിചേരുന്നു/നേതൃപരമായ വഹിക്കുന്ന പങ്കാണ്. ഏറെ സാമൂദായികാംഗീകാരവും മതവിദ്യാഭ്യാസാടിത്തറയുമുള്ള ജാമിഅ നൂരിയ്യയുടെ ഈ നിലപാടുമാറ്റം മൂലം ചുരുങ്ങിയ കാലയളവില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ഒറ്റയടിക്ക് സമന്വയവിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് എത്തുകയുണ്ടായി. കേരളഇസ്‌ലാമില്‍ മുമ്പൊരു സ്ഥാപനശൃംഖലക്കും കഴിയാത്ത ഒന്നാണ് ജാമിഅ ഇതിലൂടെ സാധ്യമാക്കിയതും, മറ്റുപലതിലുമെന്ന പോലെ ചരിത്രപരമായ വഴിയടയാളങ്ങള്‍ കുറിച്ചുവെച്ചതും.
നാല് ഘട്ടങ്ങളായി തരംതിരിച്ചുള്ള കേരള ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനം മൊത്തത്തില്‍ നമ്മോട് പറയുന്നത് സമന്വയ വിദ്യാഭ്യാസം എന്ന വിപ്ലവപരമായ ആശയത്തിന് പാരമ്പര്യ-പാരമ്പര്യേതര മതവിഭാഗങ്ങള്‍ക്കിടയില്‍ ലഭിച്ച വന്‍തോതിലുള്ള സ്വീകാര്യതയാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസ രീതികളില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ചില വിദ്യാഭ്യാസ നവോത്ഥാനനായകര്‍ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നെങ്കിലും കാര്യക്ഷമമായ മാറ്റങ്ങള്‍ എല്ലായിടത്തുമെത്തിയിരുന്നില്ല. ചില പ്രത്യേക സ്ഥലങ്ങളിലൊ സ്ഥാപനങ്ങളിലോ ഒതുങ്ങി നിന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പാരമ്പര്യവാദികളുടെ കഠിനശ്രമങ്ങളിലൂടെ വളരെ ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗം സാക്ഷിയായി. സമന്വയവിദ്യാഭ്യാസമെന്ന ആശയസംഹിതയുടെ സാക്ഷാല്‍ക്കാരത്തോടെ വിപ്ലവാത്മകവും നവോത്ഥാനാത്മകവുമായ രൂപപ്പെടലുകള്‍ക്കാണ് വൈജ്ഞാനിക ലോകത്ത് അരങ്ങൊരുങ്ങിയത്.
‘ഭൗതികത’ സമന്വയത്തിലേക്ക് വഴിതെളയിക്കുന്നു.
‘ഇസ്‌ലാമിക വിദ്യാഭ്യാസ’വും ‘മുസ്‌ലിം വിദ്യാഭ്യാസ’വും വഴി തിരിയുന്നത്, പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളെക്കൂടി മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ വരികളില്‍ ചര്‍ച്ച ചെയ്തതൊക്കെയും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ കേരളീയ പരിസരങ്ങളെക്കുറിച്ചായിരുന്നു; മതം എങ്ങനെ പഠിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ച്. എന്നാല്‍, ‘മുസ്‌ലിം വിദ്യാഭ്യാസം’ സമുദായം എങ്ങനെ പഠിച്ചു എന്ന പ്രശ്‌നഭാഗമാണ് അഭിമുഖീകരിക്കുന്നത്. അവര്‍ എന്ത് പഠിച്ചു എന്നതിനെക്കാളേറെ, അവര്‍ പഠിച്ചു എന്നതാണ് അതില്‍ പ്രധാനം. മറ്റു സമുദായ-മതവിഭാഗങ്ങളെപ്പോലെ, ശാസ്ത്ര-സാമൂഹ്യവിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കും വിദ്യാഭ്യാസം നേടാനായോ, ആയെങ്കില്‍ എങ്ങനെ എന്നൊക്കെ പ്രശ്‌നവല്‍ക്കരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക വിദ്യാഭ്യാസം മതത്തെ കേന്ദ്രബിന്ദുവാക്കുമ്പോള്‍, മുസ്‌ലിം വിദ്യാഭ്യാസം സമുദായത്തെ കേന്ദ്രമാക്കുന്നു.
‘ഭൗതിക വിദ്യാഭ്യാസം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതേതരമായ വിദ്യാഭ്യാസ സംഹിതകള്‍ നേരെചൊ വ്വേ പറഞ്ഞാല്‍ പാശ്ചാത്യന്റെ വെച്ചുനീട്ടമാണ്. ആധുനികകാലത്തിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ച യുക്തിയിലധിഷ്ഠിതമായ ശാസ്ത്ര വിജ്ഞാനീയങ്ങളുടെ വളര്‍ച്ച, വിദ്യാഭ്യാസത്തെ പൂര്‍ണമായും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നകറ്റി നിര്‍ത്തുകയും ‘ബൗദ്ധികത’, ‘യുക്തി’ തുടങ്ങിയ ‘മാഹാത്മ്യങ്ങളെ’ വാഴ്ത്തുകയും ചെയ്തു. കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയില്‍ പോലും നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പൂര്‍ണമായും മതത്തിന്റെ പരിസരങ്ങളിലധിഷ്ഠിതമായിരുന്നു. എന്നാല്‍, ബ്രിട്ടീഷുകാരനിലൂടെ പരിചയപ്പെടുത്തപ്പെട്ട ‘ആധുനിക ശാസ്ത്രീയവിദ്യാഭ്യാസം’ മതേതരവും മതരഹിതവുമായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതികള്‍ക്കോ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ ഉള്‍ക്കൊള്ളാനാകുന്നതിനപ്പുറത്തായിരുന്നു അതിന്റെ പരിചയവൃത്തങ്ങള്‍. സ്വാഭാവികമായും ആ വിദ്യാഭ്യാസരീതി ഘട്ടംഘട്ടമായി നമ്മുടെ മുഖ്യധാര കൈയടക്കുകയും, നിത്യവൃത്തിക്കും സാമൂഹികമായ ഔന്നത്യത്തിനും ആധാരശിലകളായി മാറുകയും ചെയ്തു. ഇവിടെ പൂര്‍ണമായും പിന്തള്ളപ്പെട്ടത്/പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് പരമ്പരാഗതമായ മതവിദ്യാഭ്യാസ രീതികളായിരുന്നു.
ഏതായിരുന്നാലും, കേരളീയ പരിസരത്തില്‍ മുസ്‌ലിം സമൂഹത്തിനിടക്ക് ‘ആധുനിക ശാസ്ത്രീയ ഭൗതികവിദ്യാഭ്യാസം’ വേരൂറക്കുന്നത് 1920കള്‍ക്ക് ശേഷമുണ്ടായ ഭൗതികമായ സാമൂദായിക പരിഷ്‌കരണപ്രക്രിയകളിലൂടെയാണ്. പ്രധാനമായും മതപരിഷ്‌കരണവാദികള്‍ വഴി പ്രചരണം ചെയ്യപ്പെട്ട ഭൗതിക വിദ്യാഭ്യാസത്തിന്റെ ആശയ സംഹിതകള്‍ കാലങ്ങളെടുത്താണെങ്കിലും മുസ്‌ലിം സമുദയാത്തില്‍ വേരുകള്‍ കണ്ടെത്തി. ഫാറുഖ് കോളെജ്, പി.എസ്.എം.ഒ. കോളെജ് എന്നീ സ്ഥാപനങ്ങളിലൂടെയും, മുസ്‌ലിം എജുക്കേഷന്‍ അസോസിയേഷന്‍, ലജ്‌നത്തുല്‍ മുഹമ്മദിയ്യ, സമസ്ത കേരള മുസ്‌ലിം എജുക്കേഷന്‍ ബോര്‍ഡ്, മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയും മതേതര വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിംകള്‍ സാന്നിധ്യമറിയിച്ചു. ഇതര സാമുദായിക മുന്നേറ്റങ്ങളോളം ഈ സംരംഭങ്ങള്‍ വഴിയൊന്നും മുസ്‌ലിംകള്‍ക്ക് തിളങ്ങാനായില്ലെങ്കിലും, തങ്ങളുടേതായ ഒരിടം സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയുണ്ടായി.
ഭൗതിക വിദ്യാഭ്യാസം മുന്‍ പറഞ്ഞതുപോലെ പ്രധാനമായും മതേതരമോ മതരഹിതമോ ആയിരുന്നതിനാല്‍, അതിതരം സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നവര്‍ പലപ്പോഴും മതത്തിന്നകത്തെ മതരാഹിത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരവസ്ഥയാണ് പിന്നീടുള്ള കേരള ഇസ്‌ലാം കണ്ടത്. മതരാഹിത്യമോ മതപരിഷ്‌കരണമോ ലക്ഷ്യം വെച്ചുള്ള അവരുടെ വെമ്പല്‍കൊള്ളലുകളില്‍, പാരമ്പര്യത്തിന്റെ ആശയസ്രോതസ്സുകള്‍ അവരോട് സംവദിക്കാനാകാതെ വിറങ്ങലിച്ചു നിന്നു. സാമാന്യയുക്തിയും സാമാന്യവിദ്യാഭ്യാസ മേന്മയും മുന്‍നിര്‍ത്തി സമുദായാംഗങ്ങളെ പരമ്പരാഗത വിശ്വാസാചാര സംഹിതകളില്‍ നിന്ന് അകറ്റാന്‍ അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. ഭൗതിക വിദ്യാഭ്യാസം കിട്ടിയ നല്ലൊരു ശതമാനം മുസ്‌ലിംകള്‍ ഇങ്ങനെയാണ് പാരമ്പര്യത്തോട് പ്രതികരിച്ചതെങ്കില്‍, മറ്റൊരു വിഭാഗം ഒന്നുകില്‍ പൂര്‍ണമായും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് അകലുകയോ അഭേദ്യമായ മൗനവാല്‍മീകങ്ങളില്‍ അഭയം കണ്ടെത്തുകയോ ചെയ്തു. സാമാന്യമായി അവരും ഭൗതികവിദ്യസ്തരുടെ ‘സാമുദായിക പരിഷ്‌കരണ’ പ്രവര്‍ത്തനങ്ങള്‍ക്ക് നെരേ ചൊവ്വയോ അല്ലാതെയോ പിന്തുണ നല്‍കുന്നുമുണ്ടായിരുന്നു. ഏതായിരുന്നാലും, ഇവര്‍ നടത്തുന്ന വികലമായ ആശയ പ്രചരണങ്ങള്‍ക്ക് അവരുടെ അതേ ഭാഷയില്‍ മറുപടി പറയാനും സമുദായത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ‘കാലഘട്ടത്തിന്റെ ഭാഷ’ മനസ്സിലാക്കാനുതകുന്ന പണ്ഡിത വൃന്ദത്തെ വാര്‍ത്തെടുക്കുക എന്നത് പാരമ്പര്യവാദലോകത്തെ ചിന്തിക്കുന്നവരുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു.
പുറമെ, മതവിദ്യാഭ്യാസം എന്ന പേരില്‍ നൂറ്റാണ്ടുകളായി പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പല ഗ്രന്ഥങ്ങളും കാലാനുചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും, കാലത്തിന്റെ അറിവുകളില്‍ ആംഗലേയ ലോകത്ത് സജീവമായി നിലനില്‍ക്കുന്നവ അവര്‍ ഉപയോഗിക്കുന്ന അതേ വിദ്യാഭ്യാസരീതികള്‍ ഉപയോഗിച്ച് പഠിപ്പിക്കപ്പെടണമെന്നും ‘പാരമ്പര്യ ബുദ്ധിജീവികള്‍’ (പ്രയോഗത്തോട് അന്റോണിയോ ഗ്രാംഷിയോട് കടപ്പാട്) ശക്തമായി ആഗ്രഹിച്ചു. നിലവിലെ മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സമുചിതമായി പരിഷ്‌കരണവിധേയമാക്കുക എന്നതായിരുന്നു അവരുടെ മുമ്പിലെ ഏക പോംവഴി. അത്തരം ഇടങ്ങളില്‍ തീര്‍ത്തും അപരിചിതമായിരുന്ന വിജ്ഞാനീയ വൈവിധ്യങ്ങളെ പാരമ്പര്യ സംവിധാനങ്ങളില്‍ ആവുംവിധം സന്നിവേശിപ്പെച്ചടുക്കുക എന്നതായിരുന്നു അവരുടെ ഉദ്യമം. ഈ പോംവഴിയും ഉദ്യമവും തമ്മിലുള്ള കൂടിച്ചേരലിനെയാണ് ‘മത-ഭൗതിക സമന്വയവിദ്യാഭ്യാസ സമ്പ്രദായം’ എന്ന് നാമവിധേയമാക്കിയത്. അതാണ് പിന്നീടുള്ള കേരളത്തിലെ ഇസ്‌ലാമിക/മുസ്‌ലിം വിദ്യാഭ്യാസ രീതികളുടെ ദിശ നിര്‍ണയിച്ചത്; ഇസ്‌ലാമിക വിദ്യാഭ്യാസം, മുസ്‌ലിം വിദ്യാഭ്യാസം എന്നീ വേര്‍തിരിവുകളിലെ മതപരവും സാമുദായികവുമായ ആഴങ്ങള്‍ ഇല്ലാതാക്കിയത്..
ദാറുല്‍ ഹുദാ സാധ്യമാക്കിയ പ്രാസ്ഥാനികത
മുമ്പ് സൂചിപിച്ചത് പോലെ, മത-ഭൗതിക സമന്വയവിദ്യാഭ്യാസമെന്ന ആശയത്തിന്റെ ഉറവിടകേന്ദ്രം, പാരമ്പര്യവാദികള്‍ക്കിടയില്‍ ഒരര്‍ഥത്തില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളെജ് ആയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, റഹ്മാനിയ്യയുടെ തലപ്പത്തുണ്ടായിരുന്ന എം.എം. ബശീര്‍ മുസ്‌ലിയാരായിരുന്നു ഇത്തരം വിപ്ലവാത്മക ചിന്തയുടെ സ്രോതസ്സ്. തദനുസൃതമായി പല പരിഷ്‌കരണങ്ങളും റഹ്മാനിയ്യയുടെ പാഠ്യപദ്ധതിക്കകത്ത് അദ്ദേഹം നടത്തിയെങ്കിലും, നല്ലൊരു പിന്തുണ നല്‍കാനോ വേണ്ട പോലെ പദ്ധതികള്‍ ഏറ്റെടുക്കാനോ കടമേരിയുടെ മണ്ണ് പാകമായില്ലായിരുന്നതിനാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല.
മഹല്ലുകളുടെ ഫലപ്രദമായ നടത്തിപ്പും സംഘടിതമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യംവെച്ച് സ്ഥാപിതമായ സുന്നി മഹല്ല് ഫെഡറേഷന്റെ പ്രസക്തി ഇവിടെയാണ് എഴുന്ന് നില്‍ക്കുന്നത്. മഹല്ലുകളിലെ പള്ളികള്‍ വഴി വ്യവസ്ഥാപിതമായി നടത്തപ്പെട്ടിരുന്ന പരമ്പരാഗത ദര്‍സ് സമ്പ്രദായത്തെ സമന്വയവിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കി, ‘മാതൃകാദര്‍സുകള്‍’ എന്ന പേരില്‍ തിരൂരങ്ങാടി മണ്ഡലം കേന്ദ്രീകരിച്ച് ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, യു. ബാപ്പുട്ടി ഹാജി തുടങ്ങിയ പണ്ഡിത-കര്‍മവര്യര്‍ ഒരു പീക്ഷണക്കളരിയൊരുക്കി. ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ മുന്നോട്ടുപോയെങ്കിലും, പല കാരണങ്ങള്‍ മൂലം ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവ തികഞ്ഞ പരാജയമായി ഭവിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പാരമ്പര്യസമ്പ്രദായങ്ങളുടെ കല്ലച്ചില്‍ വൈചാത്യങ്ങളുടെ തരിമ്പുപോലുമില്ലാതെ വാര്‍ത്തെടുപ്പെട്ട ദര്‍സ് പോലുള്ള ഒരു സംവിധാനത്തെ, ഒരു സുപ്രഭാതത്തില്‍ സമൂലമായ മാറ്റത്തിനുള്ള പരീക്ഷണവേദിയാക്കാന്‍ കഴിയില്ലെന്ന് സ്ഥാപകകര്‍മവര്യര്‍ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവില്‍ നിന്നാണ്, ദാറുല്‍ ഹുദാ എന്ന പരീക്ഷണാലയം പിറവി കൊള്ളുന്നത് (ദാറുല്‍ ഹുദാ ഒരു പരീക്ഷണമാണ് എന്ന് സ്ഥാപകനേതാവ് ബാപ്പുട്ടി ഹാജി ഇടക്കിടെ വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കാറുള്ളത് അക്ഷരാര്‍ഥത്തില്‍ ഇവിടെ അനുസ്മരിക്കുന്നു). ആശയപരമായി പാരമ്പര്യത്തിന്റെ എല്ലാ അടിത്തറകളും ഉള്‍ക്കൊള്ളുകയും, എന്നാല്‍ പ്രയോഗപരമായി പരിഷ്‌കരണത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യുന്നതായിരുന്നു ദാറുല്‍ ഹുദാ എന്ന ‘ഇസ്‌ലാമിക് അക്കാഡമി’യുടെ സാക്ഷാല്‍ക്കാരത്തിനു പിന്നില്‍ വര്‍ത്തിച്ച സ്വപ്ന രസതന്ത്രം. എം.എം. ബശീര്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു സ്വപ്നകലാലായത്തിന് വേണ്ട ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളും ഗുണനഹരണങ്ങളും നടത്തിയിരുന്നത്. സ്ഥാപനം സാക്ഷാല്‍ക്കരിക്കപ്പെട്ട ശേഷം അധികനാള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹം ഭൗതികമായി കൂടെയില്ലായിരുന്നുവെങ്കിലും, ബൗദ്ധികമായി അദ്ദേഹം ഒരുക്കിയ അടിത്തറയാണ് എന്നും ദാറുല്‍ ഹുദായുടെ ലോകവീക്ഷണം നിശ്ചയിച്ചുകൊണ്ടിരുന്നത്. ആ മഹിത വീക്ഷണങ്ങളില്‍ നല്ലൊരു ശതമാനം ഇപ്പോഴും അസാക്ഷാല്‍കൃതമായി ശേഷിക്കുന്നുവെന്നത്, കാലത്തിന് എത്രത്തോളം മുമ്പിലാണ് എം.എം. ബശീര്‍ മുസ്‌ലിയാര്‍ എന്ന മനീഷി നടന്നതെന്ന് അനുമാനിക്കാനെങ്കിലും നമുക്ക് വക നല്‍കും.
ഏതായിരുന്നാലും, ദാറുല്‍ ഹുദാ എന്ന പരീക്ഷാണലയം വര്‍ഷങ്ങളിലൂടെ പുറത്തുവിട്ട ഫലങ്ങള്‍ ദീര്‍ഘ ദൃക്കുകളുടെ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നതായിരുന്നു. ബഹുഭാഷകളും സാമാന്യമായ ഭൗതിക വിജ്ഞാനീയങ്ങളും ‘കാലോചിതമായ ഭാഷയും’ (ദാറുല്‍ ഹുദാ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച സംസാര ഭാഷയല്ല, അവര്‍ സൃഷ്ടിക്കാനും സംവദിക്കാനും ശ്രമിച്ച കാലാനുസൃതമായ ചിന്താപരിസരങ്ങളാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം) മുസ്‌ലിം സാമുദായിക പരിസരങ്ങളില്‍ ദാറുല്‍ ഹുദാ എന്ന വേറിട്ട സ്ഥാപനത്തിന്റെ വ്യത്യസ്തമായ സാധ്യതയും അത് നികത്തിയ വിടവും ബോധ്യമാക്കപ്പെട്ടു. പാരമ്പര്യ മതപണ്ഡിതര്‍ മതവൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയും, മതകീയമായ അവാന്തരവിഭാഗീയതകളില്‍ ഊര്‍ജം ചെലവഴിക്കുകയും ചെയ്യുമ്പോള്‍, പൊതുസമൂഹവുമായ സംവദിക്കാനോ ഇസ്‌ലാമിന്റെ ആത്യന്തികദൗത്യമായ പ്രബോധനമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദാറുല്‍ ഹുദാ അതിനുള്ള പ്രായോഗികമായ ഉത്തരമായിരുന്നു. ഭൗതികവിദ്യാഭ്യാസം നേടിയവര്‍ മതപരിഷ്‌കരണത്തിന്റെ തെറ്റായ വഴികളില്‍ കേവലയുക്തിയുടെ പിന്‍ബലത്തില്‍ മതകീയരതി കണ്ടെത്തുകയോ, ഭൗതികവിദ്യാഭ്യാസം പ്രദാനം ചെയ്ത മതേതരത്വത്തിന്റെ ‘വിശാലതകളില്‍’ അഭിരമിക്കുകയോ ചെയ്യുമ്പോള്‍ നഷ്ടമായിക്കൊണ്ടിരുന്ന പാരമ്പര്യത്തിന്റെയും മതബോധത്തിന്റെയും അടിസ്ഥാനബോധ്യങ്ങള്‍ അതീവ ഗുരുതരവും അത്യപകടകരവുമായിരുന്നു. ദാറുല്‍ ഹുദാ അതിനുമൊരു ഉത്തരമായിരുന്നു. രണ്ട് ഉത്തരങ്ങളും രണ്ട് ധ്രുവങ്ങളില്‍ നിന്നായിരുന്നില്ല. രണ്ടും ഒരേ ബിന്ദുവില്‍ സമന്വിതമായിരുന്നു. അതിനാല്‍, ‘സമന്വയ വിദ്യഭ്യാസം’ എന്ന ആശയം ലക്ഷ്യം വെച്ചതെന്തോ, അത് മാതൃകാപരമായി സാക്ഷാല്‍ക്കരിക്കുന്നതില്‍ ദാറുല്‍ ഹുദാ എടുത്തുപറയത്തക്ക പങ്ക് വഹിച്ചിട്ടുണ്ട്.
മതവൈജ്ഞാനിക രംഗത്ത് സ്വന്തവും സ്വതന്ത്രവുമായ ഇടം സൃഷ്ടിച്ച ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ഇന്നൊരു ഇസ്‌ലാമിക സര്‍വകലാശാലയുടെ വളര്‍ച്ചയിലേക്ക് അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ ഭൗതിക ചട്ടക്കൂടിലും ബാഹ്യമായ പ്രകടനങ്ങളിലും സര്‍വകലാശാലയുടെ അര്‍ഥാന്തരങ്ങള്‍ക്ക് ദാറുല്‍ ഹുദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിരവധി വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി ഇഷ്ടാനുസരണമുള്ള തിരഞ്ഞെടുപ്പുകള്‍ അക്കാദമികമായി സാധ്യമാക്കുന്ന പുതിയ പാഠ്യക്രമങ്ങള്‍ മതവിദ്യാഭ്യാസമേഖലയില്‍ നവ്യാനുഭവമാണ്. ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒരു കോളെജ് നല്‍കുന്ന വ്യാപ്തിയാണ് അതെന്ന തിരിച്ചറിവുണ്ടെങ്കിലും, ഘട്ടംഘട്ടമായുള്ള മാറ്റങ്ങള്‍ക്ക് ദാറുല്‍ ഹുദാ വിധേയമാകുമെന്ന് പ്രത്യാശിക്കാം. ഭൗതികതയിലും ബാഹ്യഘടനയിലും മാത്രം സര്‍വകലാശാല എന്ന സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ വെമ്പല്‍ പ്രകടമായാല്‍ പോരാ, മാനസികമായിട്ടുകൂടി അത്തരം ഒരു വികാസപ്പെടലിനെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഴയ സംവിധാനങ്ങളുടെ മേന്മകള്‍ വിടാതിരിക്കുമ്പോള്‍ തന്നെ, അവയുടെ കുറവുകള്‍ കൂടെക്കൂട്ടാതിരിക്കാനും ശ്രമിക്കണം. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ തുടരുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അധികാരവൃത്തങ്ങളുടെയും ചുമതലയാണത്.
ഇരുപത്തഞ്ച് വര്‍ഷം ഒന്നിനെയും ചരിത്രാത്മകമായി വിലയിരുത്താന്‍ പോന്ന കാലപരിധിയല്ലെങ്കിലും, ചെറിയ ചില ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചെറിയ പ്രയോഗങ്ങളിലൂടെ ദൂരവ്യാപകമായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. വിപ്ലവങ്ങളുടെ പാത എന്നും അതാണ്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്താറില്‍ തുടക്കം കുറിച്ച ഏതാനും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടുക്കും പടരുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരിക്കിക്കൊണ്ടിരിക്കുന്നുവെങ്കില്‍, അത് മഹിതമായ ഒരു വിപ്ലവ വിദ്യാഭ്യാസ പ്രസ്ഥാനമല്ലാതെ മറ്റെന്താണ്. കേരളമെന്ന ചെറുഭൂതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് അതിശക്തമായ സ്വാധീനവൃത്തങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞെങ്കില്‍, കഴിഞ്ഞകാലത്തെ വിലയിരുത്തലോടെ പകര്‍ത്തുന്ന ചരിത്രമെഴുത്ത് ഒരു മതവിദ്യാഭ്യാസ പ്രസ്ഥാനമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കും ഇതിനെ.
ദാറുല്‍ഹുദയേതര സമന്വയവിദ്യാഭ്യാസ സംരംഭങ്ങള്‍
മത വിദ്യാഭ്യാസത്തെ ഭൗതികമായ നവപാഠ്യക്രമങ്ങളോടൊപ്പം സമരസപ്പെടുത്തി കൊണ്ടുപോകുക എന്ന ദാറുല്‍ഹുദാ സാധ്യമാക്കിയ ആശയം, കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. നിലവിലുള്ളവയും പുതുതായി സ്ഥാപിതമായവുമെല്ലാം ഒരുപോലെ സമന്വയവിദ്യാഭ്യാസം എന്ന ചുരുക്കവിശേഷണത്തിലൊതുക്കാവുന്ന ദാറുല്‍ഹുദാ പാഠ്യരീതിയെ തങ്ങളിലേക്കാവാഹിച്ചു. ഒറ്റയും തെറ്റയുമായുള്ള സ്ഥാപനങ്ങളും നിരവധി സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന സ്ഥാപനച്ചങ്ങലകളും ഒരുപോലെ, കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷത്തിനിടക്ക് ഈ ആവാഹനത്തിന്റെ പ്രയോക്താക്കളായിട്ടുണ്ട്.
ഇവക്കിടയില്‍ ഏറെ എടുത്ത് പറയാവുന്ന രണ്ട് വിപ്ലവാത്മക പ്രതിപ്രവര്‍ത്തനങ്ങളാണ് വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യ അല്‍ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തിലുള്ള കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളെജസും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളെജിന്റെ നേതൃത്വത്തിലുള്ള അറബിക് കോളെജസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും. രണ്ട് സംരംഭങ്ങളുടെയും കീഴില്‍ ഇന്ന് മുപ്പതിലധികം വീതം സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദാറുല്‍ ഹുദാ സാക്ഷാല്‍ക്കരിച്ച ഒരു വിദ്യാഭ്യാസ ക്രമത്തിന് സാമുദായികവിദ്യാഭ്യാസ ചിന്തകളില്‍ ലഭിച്ച സ്വീകാര്യതയുടെ വ്യാപ്തി വ്യക്തമാക്കുന്നു ഈ സാപനങ്ങളത്രയും. രണ്ട് ചുവടുവെയ്പുകളും, തീര്‍ത്തും ഭിന്നമായ ഉദ്ദേശ്യലക്ഷ്യങ്ങളും പരിഹാരക്രിയകളും തേടുന്നുവെങ്കിലും, ആത്യന്തികമായി സമന്വയവിദ്യാഭ്യാസമെന്ന മഹിതരീതിയുടെ പ്രയോഗമാണ് ലക്ഷീകരിക്കുന്നത്.
മര്‍കസ് നേതൃത്വം നല്‍കുന്ന സ്ഥാപനശൃംഖലകള്‍ പ്രായോഗികതലത്തില്‍ വ്യത്യസ്തമായതും ആകുന്നതും, ദാറുല്‍ ഹുദാ പോലും വികസിച്ചിട്ടില്ലാത്തത്ര നൂതനമായ പാഠ്യപദ്ധതിയുടെയും പാഠ്യക്രമങ്ങളുടെയും പരിചയപ്പെടുത്തലിലൂടെയാണ്. എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത്, എട്ട് വര്‍ഷം നീളുന്ന കോഴ്‌സ് കാലയളവില്‍ വളരെ വ്യത്യസ്തമായ വിഷയങ്ങള്‍ തുടക്കം മുതലേ സെമസ്റ്റര്‍, ക്രഡിറ്റ് സിസ്റ്റങ്ങളിലൂടെ പരിചയപ്പെടുത്താന്‍ ‘വാഫി’ പാഠ്യക്രമങ്ങള്‍ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ നിലപാടുകളിലും സംവിധാനക്രമങ്ങളിലും മര്‍കസ് എന്നും സ്വന്തമായ ഇടം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇരുപതോളം വര്‍ഷങ്ങളായി തുടരുന്ന വാഫി സിലബസിന്റെ ഉത്ഥാനാത്മകമായ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, കാലാനുസൃതമായി കാര്യക്ഷമമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നില്ല എന്നതാണ് പുറത്തുനിന്ന് നോക്കുമ്പോഴുള്ള ഒരു നിരൂപണം. അതിന് കൂടി ശ്രദ്ധ നല്‍കിയാല്‍, അവര്‍ നടത്തുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളോട് കിട പിടിക്കാന്‍ മറ്റേതൊരു സംരംഭത്തിനും ഒരല്‍പം വിയര്‍ക്കേണ്ടി തന്നെ വരും.
ജാമിഅ നൂരിയ്യ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനശൃംഖലകളുടെ സംസ്ഥാപനത്തില്‍ പ്രധാനമായും വര്‍ത്തിച്ച ലക്ഷ്യം, ജാമിഅക്ക് അനുയുക്തമായ വിദ്യാര്‍ഥികളെ കണ്ടെത്തുക എന്നതായിരുന്നു. പ്രഥമഘട്ടത്തില്‍ തന്നെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ജാമിഅ വിപ്ലവാത്മകമായ ചുവടുവെയ്പുകള്‍ നടത്തിയത്. സ്‌കൂള്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലാത്തവര്‍ക്കും വെവ്വേറെ സ്ഥാപനങ്ങള്‍ തുടങ്ങി ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ നടപ്പുരീതികള്‍ പിന്തുടരാന്‍ ഈ സ്ഥാപനങ്ങളത്രയും ശ്രമിക്കുന്നു. പട്ടിക്കാട്ടുനിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കാലങ്ങളായി ഇല്ലാതിരുന്ന പല വിദ്യാഭ്യാസ മേന്മകളും, ഈയൊരു സംരംഭത്തിന്റെ സാക്ഷാല്‍ക്കാരത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിരൂപണത്തിന്റെ ചിട്ടവട്ടങ്ങള്‍
രണ്ട് തലങ്ങളില്‍ നിന്നുള്ള വിമര്‍ശനാത്മകമായ നിരൂപണങ്ങളാണ് സമന്വയവിദ്യാഭ്യാസമെന്ന ആശയത്തിന്റെ ഫലപ്രദമായ സാക്ഷാല്‍ക്കാരത്തിന് ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഒന്ന് പാരമ്പര്യവിദ്യാഭ്യാസത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവരുടേതാണെങ്കില്‍ മറ്റേത് ഭൗതിക വിദ്യാഭ്യാസരീതികളുടെ ഉല്‍പന്നങ്ങളുടെ ഭാഗത്തുനിന്നുമുള്ളതാണ്. ആദ്യത്തേത് ആപേക്ഷികമായി ഒരല്‍പം ക്രൂരമാണെങ്കില്‍, രണ്ടാമത്തേത് ‘ഇങ്ങനെ കൂടി ചെയ്താല്‍ ഒന്നുകൂടി നന്നാകുമായിരുന്നു’ എന്ന ഗുണകാംക്ഷയുടെ മാര്‍ദവമുള്ളതാണ്.
ആദ്യമായി, പരമ്പരാഗത മതവിദ്യാഭ്യാസ വക്താക്കളുടെ നിരൂപണങ്ങള്‍ നോക്കാം. സമന്വയവിദ്യാഭ്യാസത്തിന്റെ ആഗമനത്തോടെ ആഴത്തിലുള്ള മതപഠനരീതി ഇല്ലാതാകുന്നു എന്നതാണ് പ്രധാനവിമര്‍ശനം. മതഗ്രന്ഥങ്ങള്‍ ഇഴകീറി പരിശോധിച്ച്, ഓരോ വാക്യങ്ങളും വാചകങ്ങളും മനസ്സിലുറപ്പിച്ച് സംശയലേശമന്യേ ഹൃദിസ്ഥമാക്കുകയും, അവയില്‍ ‘ആര് സംശയം ചോദിച്ചാലും ഉടനടി മറുപടി പറയാന്‍’ സന്നദ്ധമാക്കുകയും ചെയ്യുന്നതാണ് കേരളത്തില്‍ നിലനിന്നിരുന്ന/ നിലനില്‍ക്കുന്ന(?) പാരമ്പര്യമതവിദ്യാഭ്യാസ രീതി. പ്രധാനമായും ദര്‍സുകളായിരുന്നു ഇത്തരം ‘അഗാധ പഠന’ത്തിന്റെ കേന്ദ്രങ്ങള്‍. ദാറുല്‍ ഹുദാ പോലുള്ള സമന്വയവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ദര്‍സ് എന്ന സംവിധാനത്തിന്റെ തന്നെ ആവശ്യകതയെ നിരാകരിച്ചപ്പോള്‍, സ്വാഭാവികമായും നഷ്ടപ്പെട്ടത് ഇത്തരം പാഠ്യക്രമങ്ങള്‍ കൂടിയായിരുന്നു. നേര്‍ക്കുനേരെയല്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍ പലപ്പോഴും ‘കുറ്റം പറയുക’ എന്ന തരത്തിലുള്ളവയായിരുന്നു. ഈ വിമര്‍ശനത്തെ നേരിടുക എന്നുള്ളത്, ഈ ലേഖനത്തിന്റെ ചരിത്രാത്മകമായ സമീപനത്തില്‍ നിന്നകലെയാണ്. ഏതായിരുന്നാലും, ഇത്തരം വിമര്‍ശനങ്ങളുന്നയിച്ചവരില്‍ നല്ലൊരു ശതമാനവും, ജാമിഅ നൂരിയ്യ പോലുള്ള കേന്ദ്രങ്ങള്‍ കൂടി ദര്‍സുകളിലേക്കും മറ്റും സമന്വയവിദ്യാഭ്യാസത്തിന്റെ രീതിക്രമങ്ങള്‍ പകര്‍ത്തിത്തുടങ്ങിയതോടെ, ഈ സംവിധാനത്തെ അംഗീകരിക്കാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നിരിക്കുന്നു.
ഭൗതികവിദ്യാഭ്യാസ മേഖലയില്‍ നിന്നാണ് വിമര്‍ശനങ്ങളുടെ രണ്ടാം തലം രൂപപ്പെടുന്നത്. സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന്റെ മാസ്മരികത ഉള്‍ക്കൊണ്ടവരും, മതവിദ്യാഭ്യാസത്തോടൊപ്പം കേരള ഇസ്‌ലാമിന് കാലങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൗതികവിദ്യാഭ്യാസത്തിന്റെ പുതിയതരത്തിലുള്ള തിരിച്ചുപിടിക്കലില്‍ ആനന്ദം കണ്ടെത്തുന്നവരുമാണവര്‍. ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങളെ പുറത്ത് നിന്ന് ഏറെ സ്‌നേഹിക്കുന്ന ഇവര്‍ ഉയര്‍ത്തുന്ന പ്രധാന നിരൂപണങ്ങള്‍, ഭൗതികവിദ്യാഭ്യാസത്തിന്റെ വൈവിധ്യങ്ങളുടെ അഭാവവുമായി ബന്ധപ്പെട്ടുള്ളതാണ്. മിക്ക സമന്വയവിദ്യാഭ്യാസ സ്ഥാപനങ്ങളും പേരിന് ഒരു ഡിഗ്രി നല്‍കി വിദ്യാര്‍ഥികളെ ഭൗതികവിദ്യാഭ്യാസത്തില്‍ ഏകതാനകമായി പരിമിതപ്പെടുത്തുന്നത് മാറണം എന്നവര്‍ ആശിക്കുന്നു. വ്യത്യസ്തമായ ഭൗതിക വിദ്യാഭ്യാസ വിഷയങ്ങള്‍, വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരങ്ങളൊരുങ്ങണമെന്ന് അവര്‍ ആവശ്യമുന്നയിക്കുന്നു. സമന്വയവിദ്യാഭ്യാസ രംഗത്തെ പ്രഥമ സാക്ഷാല്‍ക്കാരമായ ദാറുല്‍ ഹുദാ, എസ്.എസ്.എല്‍.സി. പോലുള്ള അത്യന്താപേക്ഷികതകളില്‍ ഇപ്പോഴും തുടരുന്ന പിടിപ്പുനിര്‍ബന്ധങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് ആവശ്യമുണ്ട്.
മതപരവും മതേതരവുമായ വിദ്യാഭ്യാസക്രമങ്ങള്‍ സൂക്ഷിച്ചിരുന്ന അകല്‍ച്ച ഇല്ലാതാക്കി പരസ്പരം അടുത്തെത്തിച്ചു എന്നുള്ളതാണ് സമന്വയവിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ ദൗത്യനിര്‍വഹണം. പല ഇടങ്ങളും ഘട്ടങ്ങളും കടന്നെത്തിയ സമന്വയമെന്ന സ്വപ്നയാഥാര്‍ഥീകരണം, കേരളഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ബൗദ്ധികവും വൈഭവവുമായ പിന്തുണ നല്‍കുന്നതതില്‍ കഴിഞ്ഞ പത്ത് വര്‍ത്തിനിടക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. മുഖ്യധാരകളില്‍ നിന്ന് പലവിധ മുദ്രണങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിമിന്റെ സാമുദായികവും മതപരവുമായ താല്‍പര്യങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ ഇടം നല്‍കുന്നതിന് രണ്ടറ്റങ്ങളെയും കൂട്ടിമുട്ടിക്കാന്‍ കഴിവുള്ള ‘സമന്വിത ഉല്‍പന്നങ്ങള്‍’ ശ്രമം നടത്തുമെന്ന് പ്രത്യാശിക്കാം. വിദ്യഭ്യാസപരമായ ശക്തിപ്പെടലിലൂടെയാണല്ലോ അടിച്ചമര്‍ത്തപ്പെടുകയോ, പിന്തള്ളപ്പെടുകയോ ചെയ്യുന്ന ജനവിഭാഗങ്ങള്‍ എന്നും കരുത്ത് നേടിയിട്ടുള്ളത്.

മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍
പി.പി. മുഹമ്മദ് ഫൈസി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകനേതാക്കളില്‍ പ്രധാനിയും സംഘടനയുടെ വളര്‍ച്ചയില്‍ അതിമഹത്തായ പങ്ക് വഹിച്ച ഉന്നത പണ്ഡിതനുമാണ് മര്‍ഹൂം മൗലാനാ അബ്ദുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി (ന.മ.) 
1385 ജമാദുല്‍ അവ്വല്‍ 2 (1965 ജൂലൈ 29)ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. ജന്മദേശമായ വാളക്കുളം പുതുപ്പറമ്പില്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ച മസ്ജിദുല്‍ ബാരിയുടെ സമീപത്ത് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.
1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാപനാര്‍ത്ഥം കോഴിക്കോട് ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത ഉലമാ സമ്മേളനം വിജയിപ്പിക്കാനായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ഉപദേശപ്രകാരം മര്‍ഹൂം മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മലബാറിന്റെ വിവിധ ഭാഗങ്ങള്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. സമസ്ത രൂപീകരണത്തെ പറ്റി മുശാവറ ചെയ്യാനും ദുആയിരപ്പിക്കാനുമായി ഖാദിരി, റിഫാഈ ത്വരീഖത്തുകളില്‍ തന്റെ ശൈഖും ഉന്നത പണ്ഡിതനും സൂഫിവര്യനുമായിരുന്ന വാളക്കുളം കോയാമുട്ടി മുസ്‌ലിയാരെ (മൗലാനാ അബ്ദുല്‍ ബാരിയുടെ പിതാവ്) പാങ്ങില്‍ അവര്‍കള്‍ സമീപിക്കുകയുണ്ടായി.
ആഗമനോദ്ദേശ്യം വിശദീകരിച്ചപ്പോള്‍ മര്‍ഹൂം കോയാമുട്ടി മുസ്‌ലിയാര്‍ പറഞ്ഞു: ''എന്റെ ദുആയും ആശീര്‍വാദവും എല്ലാവിധ പിന്തുണയും സംഘടനക്കുണ്ടാവും. പ്രവര്‍ത്തനത്തിനായി മകന്‍ മുഹമ്മദിനെയും നല്‍കാം.'' അങ്ങനെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മൗലാനാ അബ്ദുല്‍ ബാരി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സഹപ്രവര്‍ത്തകനായി മാറി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത ഉലമാ സമ്മേളനത്തിന്റെ പ്രധാന സംഘാടകരായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും മൗലാനാ അബ്ദുല്‍ ബാരിയും.
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡണ്ടായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മഹത്തായ പണ്ഡിത സംഘടന രൂപീകൃതമാവുമ്പോള്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും അബ്ദുല്‍ ബാരി മുസ്‌ലിയാരും വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടു.
1932-ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വഫാത്തായതിനു ശേഷം മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ടായി. 1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്കു ശേഷം മൗലാനാ അബ്ദുല്‍ ബാരി സംഘടനയുടെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം 1926 മുതല്‍ 1945 വരെ വൈ. പ്രസിഡണ്ടും 1945 മുതല്‍ 1965-ല്‍ നിര്യാതരാവുന്നത് വരെ പ്രസിഡണ്ടുമായിരുന്നു.
ഹിജ്‌റ 1298 ജമാദുല്‍ ആഖര്‍ 22-നാണ് അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് നിരവധി ത്വരീഖത്തുകളുടെ ശൈഖും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാര്‍ കോട്ടക്കലിനടുത്ത് കുഴിപ്പുറം സ്വദേശിയും പൗരപ്രമുഖനും മതഭക്തനുമായിരുന്ന കൊളമ്പില്‍ പോക്കല്‍ സാഹിബിന്റെ പുത്രനാണ്. ചേറൂര്‍, പറപ്പൂര്‍, പുതുപ്പറമ്പ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം പുതുപ്പറമ്പില്‍ നിന്നു വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. വലിയ ധനികനായിരുന്ന അദ്ദേഹം സ്വത്തിന്റെ നല്ലൊരു ഭാഗം ദീനിന്റെ മാര്‍ഗ്ഗത്തിലേക്കാണ് നീക്കിവെച്ചത്. സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തെ സമീപിച്ച പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് സംഘടനയുടെ പ്രാഥമിക ചെലവിലേക്ക് സംഭാവനയും നല്‍കിയിരുന്നു. പുതുപ്പറമ്പ് ജുമുഅത്തു പള്ളിയോട് ചേര്‍ന്നാണ് കോയാമുട്ടി മുസ്‌ലിയാരുടെ ഖബര്‍.
മഹാനായ പിതാവിന്റെ മകനായി ജനിച്ച അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ചെറുപ്പത്തില്‍ തന്നെ സല്‍ഗുണ സമ്പന്നനായാണ് വളര്‍ന്നത്. വിനയവും ദാനശീലവും ചെറുപ്പം മുതല്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു.
സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും സാധു ജനങ്ങളോടുള്ള സ്‌നേഹം (ഹുബ്ബുല്‍ മസാകീന്‍) അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. പിതാവില്‍ നിന്നാണ് ഈ സല്‍ഗുണങ്ങളെല്ലാം അദ്ദേഹം പകര്‍ത്തിയത്.
മൗലാനാ അബ്ദുല്‍ ബാരിക്ക് എട്ടു വയസ്സായ അവസരം - അദ്ദേഹം തമാശയായി ഒരു കളവ് പറഞ്ഞു. മകന്‍ കളവ് പറഞ്ഞു എന്നറിഞ്ഞ പിതാവ് കോയാമുട്ടി മുസ്‌ലിയാര്‍ക്ക് കോപം അടക്കാനായില്ല. മകനെ വീടിന്റെ ഇരുട്ടറയിലേക്കു വിളിച്ചു. ''എടാ... കളവ് പറയാനാണോ നിനക്ക് ഞാന്‍ മുഹമ്മദ് എന്ന് പേരിട്ടത്?'' പിതാവിന്റെ ഗൗരവമായ സംസാരം കേട്ടു മുഹമ്മദ് അബ്ദുല്‍ ബാരി എന്ന എട്ടു വയസ്സുകാരന്‍ ഭയന്നു വിറച്ചു. മേലില്‍ കളവ് പറയില്ല എന്ന് മനസ്സാ പ്രതിജ്ഞയെടുത്തു. അതിനു ശേഷം മരിക്കുന്നതു വരെ അറിഞ്ഞുകൊണ്ട് ഒരു കളവ് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. തികച്ചും മാതൃകായോഗ്യമായ ജീവിതം.
സ്വന്തം പിതാവില്‍നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നാദാപുരം, തിരൂരങ്ങാടി, പൊന്നാനി ദര്‍സുകളില്‍ പഠിച്ച ശേഷം ഉപരിപഠനത്തിനായി 1898-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. അഞ്ചു വര്‍ഷത്തെ ബാഖിയാത്ത് ജീവിതത്തിനുശേഷം 1903-ല്‍ ബാഖവി ബിരുദധാരിയായി നാട്ടിലെത്തി. കോഴിക്കോട് മദ്രസത്തുല്‍ ജിഫ്‌രിയ്യയിലായിരുന്നു പ്രഥമ ദര്‍സ്. പിന്നീട് അയ്യായ, താനാളൂര്‍, വളവന്നൂര്‍, കാനാഞ്ചേരി എന്നിവിടങ്ങളില്‍ അദ്ദേഹം മുദര്‍രിസായി സേവനമനുഷ്ഠിച്ചു.
വളവന്നൂര്‍ പഴയ ജുമുഅത്തു പള്ളിയില്‍ ദര്‍സു നടത്തിയ കാലത്ത് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാഠ്യപദ്ധതി തയ്യാറാക്കി. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ സമയത്ത് വഖഫ് ആധാരങ്ങളില്‍ പ്രസ്തുത പാഠ്യപദ്ധതി വ്യക്തമായി എഴുതിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടെ ഉദാഹരണമാണ്. കാനാഞ്ചേരി പള്ളിയിലെ ദര്‍സിന് അദ്ദേഹം വളരെയധികം വഖഫ് സ്വത്തുക്കള്‍ ശേഖരിക്കുകയുണ്ടായി. 1910 മുതല്‍ 1921-ല്‍ മലബാര്‍ കലാപം ശക്തിപ്രാപിക്കുന്നതുവരെയുള്ള കാലമാണ് അദ്ദേഹം കാനാഞ്ചേരിയില്‍ ദര്‍സ് നടത്തിയത്. 1921 മുതല്‍ മരിക്കുന്നതു വരെ 45 വര്‍ഷം ജന്മദേശമായ പുതുപ്പറമ്പില്‍ തന്നെയായിരുന്നു സേവനം. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അദ്ദേഹം നാട്ടില്‍ മുദര്‍രിസായത്.
സമസ്തയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം തുടക്കം മുതല്‍ തന്നെ സജീവമായി കര്‍മ്മരംഗത്തിറങ്ങി. ധനികനായിരുന്ന അദ്ദേഹം സംഘടനക്കുവേണ്ടി വന്‍തുകകള്‍ ചെലവഴിച്ചു. സമസ്ത 1929-ല്‍ അല്‍ ബയാന്‍ മാസിക തുടങ്ങുമ്പോള്‍ പ്രചാരണത്തിനു വേണ്ടി വളരെയധികം ത്യാഗം ചെയ്യുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. സംഘടനാ രംഗത്ത് ഉന്നത പദവികള്‍ അലങ്കരിക്കുകയും എല്ലാവരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്ന അദ്ദേഹം മികവുറ്റ എഴുത്തുകാരന്‍ കൂടിയായിരുന്നു. അല്‍ ബയാന്‍ മാസികയുടെ പ്രഥമ ലക്കം മുതല്‍ പരിശുദ്ധ ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളും യഥാര്‍ത്ഥ വിശ്വാസങ്ങളും വിശദീകരിച്ചുകൊണ്ട് മുസ്‌ലിം ലോകം  എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്റെ തുടര്‍ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഫിഖ്ഹിലും മറ്റും കനപ്പെട്ട ലേഖനങ്ങള്‍ അല്‍ ബയാന്‍ മാസികയുടെ പഴയ താളുകളില്‍ കാണാം. 1929 മുതല്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ ബയാന്‍ പിന്നീട് നിന്നുപോയി. 1945-ലെ കാര്യവട്ടം സമ്മേളന തീരുമാനപ്രകാരം നാല്‍പതുകളുടെ അവസാനത്തില്‍ അല്‍ ബയാന്‍ പുനഃപ്രസിദ്ധീകരിച്ചു തുടങ്ങിയത് തന്നെ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പില്‍ നിന്നായിരുന്നു. പ്രസ്സ് സ്ഥാപിക്കാനായി കൂടുതല്‍ സഹായിച്ചതും അദ്ദേഹം തന്നെ. ഇംഗ്ലീഷ്, ഉറുദു, ഫാര്‍സി തുടങ്ങിയ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നല്ലൊരു വാഗ്മിയും ആ കാലത്ത് നല്ല മലയാളത്തില്‍ പ്രസംഗിക്കുന്ന ചുരുക്കം ചിലരിലൊരാളുമായിരുന്നു.
1951-ല്‍ വടകര വെച്ച് ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. 51 മാര്‍ച്ച് 23,24,25 തിയ്യതികളിലാണ് പ്രസ്തുത സമ്മേളനം. സമ്മേളനം കഴിഞ്ഞ് ആറു മാസത്തിനു ശേഷം 51 സപ്തംബര്‍ 17നു മൗലാനാ അബ്ദുല്‍ ബാരിയുടെ കര്‍മ്മഭൂമിയായിരുന്ന വാളക്കുളത്ത് പുതുപ്പറമ്പ് ജുമുഅഃ പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് മുസ്‌ലിം കേരള ചരിത്രത്തില്‍ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു കളമൊരുക്കിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണം. ഇന്ന് കോടികളുടെ ആസ്തിയുള്ള വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പണ്ഡിതന്മാരില്‍ നിന്ന് 17 പേര്‍ ഒരു ഉറുപ്പിക വീതമെടുത്തു 17 രൂപയും മൗലാനാ അബ്ദുല്‍ ബാരി 25 രൂപയും യോഗം വീക്ഷിക്കാന്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ കോഴിക്കോടന്‍ കുഞ്ഞഹമ്മദ്കുട്ടി സാഹിബ് അഞ്ചുരൂപയും നല്‍കി സ്വരൂപിച്ച നാല്പത്തി ഏഴ് രൂപയാണ് പ്രഥമ മൂലധനം. പ്രസ്തുത സമ്മേളനത്തിനു പ്രതിനിധികളെല്ലാം തലേന്ന് തന്നെ എത്തിയിരുന്നു. സുബ്ഹി നിസ്‌കാരം മുതലായിരുന്നു തുടക്കം. എല്ലാവര്‍ക്കും ആതിഥ്യം നല്‍കിയത് അബ്ദുല്‍ ബാരി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യത്തില്‍ അനവധി മുശാവറ യോഗങ്ങള്‍ പുതുപ്പറമ്പില്‍ ചേര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്രസ അംഗീകരണം തുടങ്ങുന്നത് മൗലാനാ അബ്ദുല്‍ ബാരിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു നടത്തിയിരുന്ന വാളക്കുളം പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്രസ ഒന്നാം നമ്പര്‍ ആയി അംഗീകരിച്ചുകൊണ്ടാണ്. 1952 ആഗസ്റ്റ് 26-ാം തിയ്യതിയാണ് ഈ അംഗീകരണം നടന്നത്.
സമസ്തയുടെ ബഹുജന പ്രസ്ഥാനമായ സുന്നി യുജവനസംഘം രൂപീകരിച്ചു പ്രവര്‍ത്തന രംഗത്തിറങ്ങിയപ്പോഴും മഹാനവര്‍കളുടെ നേതൃത്വത്തില്‍ പുതുപ്പറമ്പ് പ്രദേശം മുന്‍പന്തിയിലായിരുന്നു. 1959-ല്‍ മര്‍ഹൂം ഉസ്താദ് സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രസിഡണ്ടായി രൂപീകൃതമായ പുതുപ്പറമ്പ് ശാഖാ എസ്.വൈ.എസ്. മഹല്ലിനെ നാലു ഭാഗങ്ങളായി തിരിച്ചു വയോജന ക്ലാസ് സംഘടിപ്പിച്ചു കൃത്യമായി നടത്തിയിരുന്നു. മൗലാനാ അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ വെച്ചാണ് ശാഖാ കമ്മിറ്റി രൂപീകൃതമായത്. വയോജന ക്ലാസുകളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതും മൗലാനാ തന്നെയായിരുന്നു.
30.4.62-നു മൗലാനാ അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുശാവറ യോഗമാണ് സമസ്തയുടെ കീഴില്‍ ഉന്നത ബിരുദം നല്‍കുന്ന അറബിക് കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്. 1.11.62നു മഹാനവര്‍കളുടെ അധ്യക്ഷതയില്‍ തന്നെയാണ് കോളേജ് കമ്മിറ്റിയുടെ ഭരണഘടന വായിച്ചു പാസാക്കിയതും. വളരെയധികം സമ്പത്തിന്റെ ഉടമയായിരുന്ന അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം പുതുപ്പറമ്പ് പള്ളിദര്‍സിനും താന്‍ സ്ഥാപിച്ച മൗലവിയ്യ കോളേജിനും മസ്ജിദുല്‍ ബാരിക്കും അതിനോടനുബന്ധിച്ചുള്ള ഉന്നതമായ കുതുബുഖാനക്കും മറ്റു ദീനീ കാര്യങ്ങള്‍ക്കുമായി വഖഫ് ചെയ്ത സന്ദര്‍ഭത്തിലാണ് ജാമിഅ നൂരിയ്യയുടെ തുടക്കം. ജാമിഅക്കു വേണ്ടി നല്‍കാന്‍ തന്റെ വശം സ്വത്തുവകകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ജാമിഅയുടെ സംസ്ഥാപനത്തില്‍ സാമ്പത്തികമായി പങ്കുചേരാനായി താന്‍ രചിച്ച സിഹാഹുശ്ശൈഖൈനിയുടെ അഞ്ഞൂറുകോപ്പി നല്‍കുകയാണുണ്ടായത്. അതു വിറ്റു കിട്ടുന്ന സംഖ്യ ജാമിഅയുടെ നിര്‍മ്മാണ ഫണ്ടിലേക്ക് എടുക്കുകയായിരുന്നു. ബുഖാരി, മുസ്‌ലിം റിവായത്ത് ചെയ്ത 2648 ഹദീസുകളടങ്ങിയതാണ് അദ്ദേഹം രചിച്ച സിഹാഹുശ്ശൈഖൈന്‍. ജംഉല്‍ബാരി, ഫത്ഹുല്‍ബാരി, അല്‍മന്‍കൂസ് തുടങ്ങി പ്രസിദ്ധീകരിച്ചും അല്ലാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
പണ്ഡിതന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സ്‌കൂള്‍ പഠനത്തിനും എതിരായിരുന്നു എന്ന കള്ള പ്രചാരണത്തിനു വായടപ്പന്‍ മറുപടിയായിരുന്നു അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ജീവിതം. പുതുപ്പറമ്പ് ഗവ. ഹൈസ്‌കൂളിന്റെ തുടക്കത്തില്‍ എല്‍.പി. സ്‌കൂള്‍ അദ്ദേഹം സ്വന്തം ചെലവില്‍ സ്ഥാപിച്ചു നടത്തി പോരുകയായിരുന്നു. പിന്നീടത് യു.പിയായി ഉയര്‍ത്തപ്പെട്ടു. പ്രസ്തുത സ്‌കൂള്‍ അദ്ദേഹം ഗവണ്‍മെന്റിനു നല്‍കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഗവ. ഹൈസ്‌കൂളായി ഉയര്‍ന്നത്. വാളക്കുളത്തും പരിസരത്തുമുള്ള അനവധി പേര്‍ അദ്ദേഹത്തിന്റെ പ്രേരണയും ഉപദേശവും കാരണം ഭൗതിക കോളേജുകളില്‍ ചേര്‍ന്നു പഠിച്ചു. ഇപ്രകാരം ഉയര്‍ന്ന പദവിയിലെത്തിയവരിലൊരാളാണ് പ്രൊഫ. ഇ. മുഹമ്മദ് സാഹിബ്. ഈ വിനീതനു മഹാനവര്‍കളെ നേരില്‍ ബന്ധപ്പെടാന്‍ ഒരു അവസരം മാത്രമാണ് ലഭിച്ചത്. ആ രംഗം മായാതെ ഇന്നും മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം വഫാത്താവുന്നതിന്റെ മാസങ്ങള്‍ക്കു മുമ്പ് 1965-ല്‍ ഉസ്താദ് ഹൈദ്രോസ് മുസ്‌ലിയാരുടെ ദര്‍സില്‍ അല്‍ഫിയ്യഃ ഫത്ഹുല്‍ മുഈന്‍ എന്നിവ ഓതുന്ന കാലം. ഉസ്താദിന്റെ ഉപദേശപ്രകാരം ദുആയിരപ്പിക്കാനായി പുതുപ്പറമ്പില്‍ മഹാനവര്‍കളുടെ വസതിയിലെത്തി. ഇല്‍മ് പഠിയാന്‍ ദുആയിരക്കണമെന്ന് പറഞ്ഞു. മഹാനവര്‍കള്‍ ദുആയിരുന്ന ശേഷം പറഞ്ഞു: ''ഇല്‍മ് പഠിച്ചു വലുതായി സമസ്തക്കു വേണ്ടി പ്രവര്‍ത്തിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.''
മഹാനവര്‍കളുടെ ദുആയും ഉപദേശവും ഇന്നും ഓര്‍ക്കുന്നു. സംഘടനയുടെ ഒരു എളിയ പ്രവര്‍ത്തകനാവാന്‍ ഭാഗ്യം ലഭിച്ചത് മഹാനവര്‍കളുടെ ദുആയുടെ ഫലമായിരിക്കുമെന്ന് വിശ്വസിക്കുന്നു. അവരെയും നമ്മെയും സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ, ആമീന്‍.

ഇസ്ലാമും ഒറിയന്റലിസവും (9)

ഇസ്ലാമും ഒറിയന്റലിസവും (9)
ഇ.എം. സുഹൈല്‍ ഹുദവി ചെമ്പുലങ്ങാട്

'സാംസ്‌കാരിക കേന്ദ്ര'ത്തിന്റെ മൂന്നു രീതികള്‍
 
1) സെമിനാറുകള്‍ : യുനെ സെകായുടെയും മറ്റും സഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാറുകളിലൂടെ പാശ്ചാത്യന്‍ സംസ്‌കാരത്തിന് പ്രചാരം നല്‍കാന്‍ ഈ സ്ഥാപനം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. (യുനെസ്‌കോയുടെ തലപ്പത്ത് ജൂതര്‍ക്കുള്ള സ്വാധീനം ഞാന്‍ പറഞ്ഞുതരേണ്ട ആവശ്യമില്ല. ഏവര്‍ക്കും അറിയാവുന്ന കാര്യമാണത്.) സെമിനാറുകളിലൂടെ ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്  പ്രാദേശികഭാഷക്ക് അമിത പ്രാധാന്യം നല്‍കാനാണ്. അറബി ഭാഷയുടെ സാഹിത്യ സമ്പുഷ്ടി തകര്‍ക്കാനും അതുവഴി ഖുര്‍ആനിന്റെ അമാനുഷികതക്ക് പോറലേല്‍പ്പിക്കുകയുമാണ് ഇതിന് പിന്നിലെ ഹിഡന്‍ അജണ്ട. ദേശീയതക്ക് പ്രചാരം നല്‍കുകയെന്ന കുതന്ത്രത്തിന് പിന്നിലും അറബി ഭാഷയെ ക്ഷയിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമുണ്ട്. ഈജിപ്ഷ്യന്‍ അറബി, സഊദി അറബി, ഒമാനി അറബി, സുഡാനി അറബി എന്നൊക്കെ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ അറബിയെ ഖുര്‍ആനിന്റെ ഭാഷ വിഘടിപ്പിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രം തന്നെയാണുള്ളത്. യൂറോപ്പ് അവര്‍ക്കിതിന് മാതൃകയായുണ്ട്. കാരണം, ലാറ്റിന്‍ ഭാഷ വിഘടിച്ചാണല്ലോ സ്പാനിഷും ഫ്രഞ്ചും ഇറ്റാലിയനും പോര്‍ച്ചുഗീസും മറ്റനേകം യൂറോപ്യന്‍ ഭാഷകളുമുണ്ടായത്. അതുപോലെ ക്രിസ്ത്യാനികളിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത ഭാഷകളാണ് പ്രധാനം. ഒരു വിഭാഗത്തിന്റേത് ലാറ്റിനാകുമ്പോള്‍ മറ്റൊരു വിഭാഗം ഗ്രീക്കിനെ മുറുകെപ്പിടിക്കുന്നു. മൂന്നാമതൊരു വിഭാഗം കോപ്റ്റിക് ഭാഷ മതപരമായി കാണുന്നു. നാലാമതൊരു വിഭാഗം സുറിയാനിയെയും കൂട്ടിപ്പിടിക്കുന്നു.
എന്നാല്‍, ഖുര്‍ആനിന്റെ അനുയായികള്‍ക്ക് മുസ്‌ലിംകള്‍ക്ക് ഉള്ളത് ഒരേയൊരു അറബിയാണ്. എന്നു മാത്രമല്ല ഖുര്‍ആനിന്റെ ശൈലിയാണ് അവര്‍ മനോഹരമായി കാണുന്നതും. ഈ ലക്ഷ്യത്തിന് കുടപിടിക്കുന്ന ധാരാളം പാദങ്ങള്‍ ത്വാഹാഹുസൈന്റെ മുസ്തഖ്ബിലു സ്സഖാഫത്തി ഫീ മിസ്വര്‍ എന്ന വിഷലിപ്ത കൃതിയിലുണ്ട്.
2) ലക്ചറുകളും റിസര്‍ച്ചുകളും: പ്രസ്തുത സാംസ്‌കാരിക പഠന കേന്ദ്രം പുറത്തിറക്കുന്ന ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും വിഷം ചീറ്റുന്നവയാണ്. ഇവര്‍ പുറത്തിറക്കിയ അല്‍ ആലമുല്‍ അറബി മഖാലതുന്‍ വബുഹൂസ് (അറബ് ലോകം: പ്രബന്ധങ്ങളും ഗവേഷണങ്ങളും) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലുള്ള രണ്ട് ലേഖനങ്ങള്‍ മാത്രം ഉദാഹരണമായി കൊടുക്കാം.
25-ഓളം പേജ് വരുന്ന ഡോ. കാമില്‍ ഇയാദിന്റെ മുസ്തഖ്ബിലു സ്സഖാഫില്‍ മുജ്തമത്തുല്‍ അറബി പേജ് 143,167 ആണ് അവയിലൊന്ന്. ഡോ. അബ്ദുര്‍റസാഖ് അഹ്മദ് സന്‍ഹൂരിയുടെ അല്‍ ഖാനൂനുല്‍ മദനിനില്‍ അറബി പേജ് 5:29 രണ്ടാമത്തേത്.
ഇസ്‌ലാമിക വിരുദ്ധമായ പല ആശയങ്ങളും ഈ രണ്ട് ലേഖനങ്ങളിലുമുണ്ട്. കാമില്‍ ഇയാദിന്റെ ലേഖനം പാശ്ചാത്യരുടെ വ്യാവസായിക മുന്നേറ്റം ശരിക്ക് നമ്മിലേക്കെത്തണമെങ്കില്‍ അവരുടെ സംസ്‌കാരവും നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്ന് വാദിക്കുന്ന ഒന്നാണ് (പേജ് 165). ആധുനിക കാലഘട്ടത്തിലെ വിജ്ഞാനീയങ്ങളാണ് അദ്ദേഹത്തിന് എല്ലാമെല്ലാം. അതേസമയം, മതങ്ങളെ വെറും കെട്ടുകഥകളുടെയും ഊഹാപോഹങ്ങളുടെയും സമാഹാരമായി തള്ളുകയും ചെയ്യുന്നു. (പേജ് 164 നോക്കുക.) എന്തുമാത്രം അപകടകരമാണീ വാദം!
ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തെ (ഫിഖ്ഹ്) പഴഞ്ചനായി ചിത്രീകരിക്കുന്ന ഒന്നാണ് സന്‍ഹൂരിയുടെ സൃഷ്ടി. ഇസ്‌ലാമിക ശരീഅത്തില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തപ്പെട്ട ഒരു നിയമമാണ് അറബ് രാഷ്ട്രങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അദ്ദേഹം വാദിക്കുന്നു. ക്രിസ്തുമതത്തില്‍നിന്നും നിര്‍മത വാദത്തില്‍ നിന്നും ഉത്ഭൂതമായ പാശ്ചാത്യന്‍ നിയമാവലിയാണ് അദ്ദേഹത്തിന് വേണ്ടത്. ഗുരുതര സ്വഭാവമുള്ളതാണീ വാദവും. അല്ലാഹു ഇറക്കിത്തന്ന ഇസ്‌ലാമിക ശരീഅത്തും മനുഷ്യനിര്‍മിതമായ പാശ്ചാത്യന്‍ നിയമാവലിയും തമ്മില്‍ എങ്ങനെയാണ് താരതമ്യം ചെയ്യാനാവുക.
യൂറോപ്യന്‍ നിയമാവലിയുടെ പിന്നണി പ്രവര്‍ത്തകര്‍ സയണിസ്റ്റുകളാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഈ വാദത്തിന് പിന്നിലെ ഗൗരവം ബോധ്യപ്പെടുക. ഫ്രഞ്ച് വിപ്ലവമാണല്ലോ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പ്രധാന പ്രചോദകം. ക്രിസ്തുമത്തിന്റെ മേധാവിത്വം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സയണിസ്റ്റുകളാണ് ഈ വിപ്ലവത്തിന് തിരികൊളുത്തിയത് എന്നതും വിപ്ലവാനന്തരം രൂപീകരിച്ച ഭരണഘടന സയണിസത്തിന്റെ ശക്തമായ ഇടപെടല്‍ നടന്ന ഒന്നാണെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. (സയണിസ്റ്റ് പ്രോട്ടോക്കോളില്‍ ഇതിന് വേണ്ടുവോളം തെളിവുകളുണ്ട്.) ഹുസ്വൂനുനാ മുഹദ്ദദതുന്‍ മിന്‍ ദാവിലിഹാ, പേജ് 160, 161)
3) വിവര്‍ത്തിത ഗ്രന്ഥങ്ങള്‍: പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ അറബി ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്കും മറ്റും വിവര്‍ത്തനം ചെയ്യുന്ന സ്ഥിതിയാണുണ്ടായിരുന്നതെങ്കില്‍ ഇരുപതാം നൂറ്റാണ്ടായതോടെ അവരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട ദുര്‍ഗതി മുസ്‌ലിം ലോകത്തുണ്ടായി. എത്രത്തോളമെന്നുവെച്ചാല്‍ ഏത് ഗ്രന്ഥം വിവര്‍ത്തനം ചെയ്യണം എന്ന ഉപദേശം തേടി ഈ സാംസ്‌കാരിക കേന്ദ്രം അമേരിക്കന്‍ എംബസിയെ സമീപിക്കുക  പോലുമുണ്ടായി. അനന്തരം നമ്മള്‍ ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചതും. 'എമേഴ്‌സന്റെ തിരഞ്ഞെടുത്ത കൃതികളും' വില്യം ഡ്യൂറാന്റിന്റെ നാഗരികതയുടെ ചരിത്രവും വിവര്‍ത്തനം ചെയ്യാനാണ് എംബസി ആവശ്യപ്പെട്ടത്. ഈ പരിഷ്‌കാരികള്‍ താമസംവിനാ ആജ്ഞ അംഗീകരിക്കുകയും ചെയ്തു. ഇവയിലൊരു പുസ്തകം നിര്‍ദ്ദേശിച്ചത് യുനസ്‌കോയാണ്. മറ്റേത് അമേരിക്കന്‍ എംബസിയും. യുനെസ്‌കോയുടെയും അമേരിക്കന്‍ എംബസിയുടെയും തലപ്പത്തിരുന്നവരാകട്ടെ സയണിസ്റ്റ് ചിന്താഗതിയുള്ളവരും. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് തുരങ്കം വെയ്ക്കാനും അറബിക് അസ്ഥിത്വത്തെ തകര്‍ക്കാനും മാത്രം കരുത്തുള്ള ഏറ്റവുമധികം വിഷം ചീറ്റുന്ന ഒരു പുസ്തകം നിര്‍ദ്ദേശിച്ച് തരാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് വരുന്നു. വെറും അനുമാനമല്ല ഈ പറയുന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം. ഇസ്‌ലാമിനെയും ക്രിസ്തു മതത്തെയും അടിച്ചാക്ഷേപിക്കുകയാണിവരും.
11-ാം ഭാഗത്തില്‍ ജൂതമതത്തെയും ജൂതചരിത്രത്തെയും അനുതാപപൂര്‍വ്വം വിവരിക്കുന്ന ഡ്യൂറാന്റ് പതിനൊന്നും പതിമൂന്നും ഭാഗങ്ങളില്‍ മുഹമ്മദ് നബി(സ)യെയും ഈസാനബി(അ)യെയും വിലകുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പ്രമുഖ ജൂത ചരിത്രകാരന്‍ യൂസോവോസാണ് ഡ്യൂറാന്റിന്റെ പ്രധാന അവലംബം. ജൂത ഹിബ്രുക്കളുടെ കാലം തിരിച്ചുവരാന്‍ അതീവ താത്പര്യമുള്ളയാളാണ് എമേഴ്‌സണ്‍. വഹ്‌യിനെ അദ്ദേഹം നിഷേധിക്കുകയും ചെയ്യുന്നു. (എമേഴ്‌സന്റെ തിരഞ്ഞെടുത്ത കൃതികള്‍- പേജ് 71, 74, 75, 83) മക്കയില്‍ നിന്ന് ഇരുന്നൂറോളം കുടുംബങ്ങള്‍ ഹിജ്‌റ പോയത് മൂലം പട്ടിണിയിലായ മദീനയുടെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനാണ് നബി(സ) യുദ്ധം ചെയ്തത് എന്നാണ് ഡ്യൂറാന്‍ പറയുന്നത്. (നാഗരികതയുടെ ചരിത്രം, പേജ് 34) ഇത്തരം വികല ചിന്താഗതികള്‍ വേണ്ടുവോളമുണ്ട് ഇരു കൃതികളിലും. സ്ഥലപരിമിതിമൂലം ചുരുക്കുന്നു.
(തുടരും)

അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം

എം.എ. ജലീല്‍ സഖാഫി പുല്ലാര

സുല്‍താനുല്‍ ആരിഫീന്‍ അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ജനിച്ചു. ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍. പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.
ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹിയുടെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ''അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.''
രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു.
താജുല്‍ ആരിഫീന്റെ ശറഫുസ്സാഹിദീന്‍ അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ഇമാം റാഫിഈ(റ)യുടെ 'സവാദുല്‍ ഐനയ്ന്‍', ഇമാം കാസറൂനി(റ)യുടെ 'ശിഫാഉല്‍ അസ്ഖാം', ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ 'റബീഉല്‍ ആശികീന്‍' എന്നിവ അവയില്‍ ചിലതുമാത്രം.
പരീക്ഷണം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക. ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ''ഇതു ഭാര്യക്കു കൊടുക്കൂ.''
ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ''ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?''
കറാമത്തുകള്‍
ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ''ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.''
ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.
മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.
ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ''ഉഹൈമിദുമിന്‍ഹും'' (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ''മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുല്‍ കബീര്‍ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.''
പാണ്ഡിത്യം
ശൈഖുരിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ 'തന്‍ബീഹ്' എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി. ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.
വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.
രിഫാഈ ത്വരീഖത്ത്
ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂരില്‍ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.
അന്ത്യയാത്ര
നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദുല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു അന്ത്യം.

എം.എം. ബശീര്‍ മുസ്‌ലിയാര്‍

എം.എം. ബശീര്‍ മുസ്‌ലിയാര്‍
പി.പി. മുഹമ്മദ് ഫൈസി

സമസ്തയുടെ പ്രവര്‍ത്തനരംഗത്ത് ബഹുജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച രണ്ടു ഉയര്‍ന്ന സംഘാടകരാണ് എം.എം. ബശീര്‍ മുസ്‌ലിയാരും ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരും. ഈ രണ്ടു നാമങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് എപ്പോഴും ഉപയോഗിക്കാറുള്ളത്. വിദ്യാര്‍ത്ഥി ജീവിതത്തില്‍ കൂട്ടുകാരായി വളര്‍ന്ന് സംഘടനാ പ്രവര്‍ത്തനരംഗത്തും സഹപ്രവര്‍ത്തകരായി സമുദായത്തിനും സംഘടനക്കും സര്‍വ്വോപരി പരിശുദ്ധ ദീനിനും അളവറ്റ നേട്ടങ്ങള്‍ നല്‍കി ഈ ലോകത്തോട് വിടപറഞ്ഞവരാണ് ഇവര്‍ രണ്ടു പേരും.
ഒരു പ്രത്യേക ശൈലിയില്‍ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ക്ക് വിശദീകരിക്കുകയും എതിരാളികളുടെ വാദങ്ങള്‍ യുക്തിയുക്തം മറുപടി പറയുകയും ചെയ്തുകൊണ്ട് പരിശുദ്ധ സുന്നത്തു ജമാഅത്തിന്റെ ആദര്‍ശം ഊട്ടിയുറപ്പിക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ചിവരാണ് എം.എം. ബശീര്‍ മുസ്‌ലിയാര്‍. കൂര്‍മ്മബുദ്ധിയുടെയും ആകര്‍ഷക ശൈലിയുടെയും ഉടമയായിരുന്ന ബശീര്‍ മുസ്‌ലിയാരെ സമസ്തയിലെ ബുദ്ധിരാക്ഷസന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ടായിരുന്നു. യുവപ്രായത്തില്‍തന്നെ ബശീര്‍ മുസ്‌ലിയാര്‍ സമസ്തയുടെ നേതൃരംഗത്തെത്തി. അദ്ദേഹത്തിന്റെ ബുദ്ധിയും അറിവും സംഘാടക കഴിവും സമസ്തുയടെ നേതൃത്വം അംഗീകരിക്കുകയായിരുന്നു. സംഘടനാരംഗത്ത് പല നൂതന പദ്ധതികളും ബശീര്‍ മുസ്‌ലിയാര്‍ ആവിഷ്‌കരിക്കുകയും സമസ്തയിലൂടെയും പോഷക ഘടകങ്ങളിലൂടെയും നടപ്പാക്കുകയും ചെയ്തു. യുക്തിപൂര്‍വ്വകമായ അഭിപ്രായങ്ങളിലൂടെ ബശീര്‍ മുസ്‌ലിയാര്‍ മറ്റുള്ളവരില്‍നിന്നും വേര്‍തിരിഞ്ഞുനിന്നു. സുന്നികളെ പഴഞ്ചന്മാരെന്നു വിശേഷിപ്പിച്ച പുത്തന്‍ പ്രസ്ഥാനക്കാരെ അദ്ദേഹം നാവടക്കി. പഴമയിലൂടെ തന്നെ പുതുമയുടെ മുഖങ്ങള്‍ അദ്ദേഹം വരച്ചുകാട്ടി. സംഘടനക്കും പ്രസ്ഥാനത്തിനും വേണ്ടി ആരോഗ്യം കണക്കിലെടുക്കാതെ അദ്ദേഹം നാടുചുറ്റി. ബിദഈ പ്രസ്ഥാനക്കാര്‍ക്കും യുക്തിവാദികള്‍ക്കും അദ്ദേഹം വായടപ്പന്‍ മറുപടി നല്‍കി. അനവധി യുവപ്രവര്‍ത്തകരെ അദ്ദേഹം വളര്‍ത്തിയെടുത്തു. 1958-ല്‍ തിരൂരങ്ങാടി താലൂക്ക് സുന്നി യുവജനസംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സംഘടനയുടെ നേതൃരംഗത്തേക്ക് ഉയരുന്നത്. 24-12-60-ന് ചേര്‍ന്ന മുശാവറ യോഗം അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് എടുക്കുമ്പോള്‍ മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. 1961-ലെ കക്കാട് സമ്മേളനത്തിന്റെ സൂത്രധാരകരില്‍ ഒരാളായിരുന്നു ബശീര്‍ മുസ്‌ലിയാര്‍. കക്കാട് സമ്മേളന സോവനീര്‍ കഴമ്പുറ്റതാക്കുന്നതില്‍ അദ്ദേഹത്തിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. 1976-ല്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിലര്‍പ്പിതമാവുകയായിരുന്നു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പല മാതൃകാ പ്രവര്‍ത്തനങ്ങളും നടപ്പില്‍ വന്നു. 1977-ലെയും 83-ലെയും 87-ലെയും ജില്ലാ സമ്മേളനങ്ങള്‍ നടത്തപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1977 ഏപ്രില്‍ 16,17 തിയ്യതികളില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ സജ്ജമാക്കിയ പാണക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ നടന്ന സമസ്ത ജില്ലാ സമ്മേളനം സംഘടനാ പ്രവര്‍ത്തനരംഗത്ത് പുതിയ ഒരാവേശത്തിന്റെ വാതായനമാണ് തുറന്നത്. സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ഉലമാ കോണ്‍ഫറന്‍സില്‍ വെച്ചാണ് സമസ്ത മലപ്പുറം ജില്ലാ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് രൂപം നല്‍കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരിപാടിയാണ് അതു മുഖേന നടപ്പിലാക്കപ്പെട്ടത്. ജാമിഅ നൂരിയ്യയിലെ മുഖ്തസര്‍, മുതവ്വല്‍ ക്ലാസുകൡ പഠിക്കുന്ന മലപ്പുറം ജില്ലക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. 43 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് ആരംഭിച്ച പ്രസ്തുത പദ്ധതിയിലൂടെ മാസംതോറും മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവന്നിരുന്നു. '85 വരെ പ്രസ്തുത പദ്ധതി നിര്‍വ്വിഘ്‌നം തുടര്‍ന്നുവരികയുണ്ടായി. ബശീര്‍ മുസ്‌ലിയാര്‍ ആയിരുന്നു സ്‌കോളര്‍ഷിപ്പ് ഫണ്ട് ചെയര്‍മാന്‍. മഹല്ലുകളില്‍ നിന്ന് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍ മുഖേന പിരിച്ചെടുക്കുന്ന സംഭാവനകളും പ്രസിഡണ്ട് കെ.കെ. ഹസ്രത്തിന്റെ ഗള്‍ഫ് പര്യടനങ്ങളും ആയിരുന്നു സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ മുതല്‍ക്കൂട്ട്. 77-ലെ സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന യുവജന കണ്‍വന്‍ഷന്‍ ജില്ലയിലെ എസ്.വൈ.എസ്. പ്രവര്‍ത്തനം സജീവമാക്കാന്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഉലമാ-ഉമറാ കണ്‍വന്‍ഷനില്‍വെച്ചാണ് ജില്ലയിലെ ദീനീ പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റി ജില്ലാ സുന്നി മഹല്ല് ഫെഡറേഷനു രൂപം നല്‍കിയത്.
1983 മാര്‍ച്ച് 3,4,5,6 തിയ്യതികളില്‍ മലപ്പുറം പൂളക്കമണ്ണ വയലില്‍ നടന്ന ജില്ലാ സമ്മേളനം സമ്മേളന ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായമായിരുന്നു. 87-ല്‍ കുറ്റിപ്പുറത്ത് നടന്ന ജില്ലാ സമ്മേളനം ബശീര്‍ മുസ്‌ലിയാര്‍ മരിക്കുന്നതിന് നാലു ദിവസം മുമ്പായിരുന്നു. സമ്മേളനം തീരുമാനിക്കപ്പെട്ടതിനു ശേഷം അദ്ദേഹം രോഗബാധിതനായി കിടപ്പിലായി. ആശുപത്രികളിലും വീട്ടിലുമായി വിശ്രമിച്ചിരുന്ന അദ്ദേഹം സമ്മേളനത്തിനു ബുദ്ധിപരമായി നേതൃത്വം നല്‍കി. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഓരോ പരിപാടികളും ആസൂത്രണം ചെയ്തിരുന്നത് അദ്ദേഹത്തെ നേരില്‍ കണ്ടു അഭിപ്രായം ആരാഞ്ഞുകൊണ്ടായിരുന്നു. സമ്മേളനത്തിന്റെ ഏതാനും ദിവസം മുമ്പ് കുറ്റിപ്പുറത്ത് വന്നു കാറില്‍ നിന്നിറങ്ങാന്‍ കഴിയാതെ റോഡിലൂടെ സഞ്ചരിച്ച്  സമ്മേളനനഗരി സജ്ജമാക്കുന്ന നിളാതീരം കണ്ടു മടങ്ങി. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളും പ്രമേയങ്ങളും സമ്മേളത്തിന്റെ തലേന്ന് ഈ വിനീതനും പ്രിയസുഹൃത്ത് ജലീല്‍ ഫൈസിയും ചേറൂരില്‍ പോയി അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. 87 ജനുവരി 16,17,18 തിയ്യതികളിലായിരുന്നു സമ്മേളനം. പല പുതിയ പദ്ധതികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ബശീര്‍ മുസ്‌ലിയാര്‍ കണ്‍വീനറും കെ.ടി. മാനു മുസ്‌ലിയാരും ഈ വിനീതനും അംഗങ്ങളും ആയി പ്ലാനിംഗ് സെല്‍ രൂപീകരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ് സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നത്.
സമ്മേളനം കഴിഞ്ഞു നാലു ദിവസത്തിനു ശേഷം 87 ജനുവരി 22ന് (ജമാദുല്‍ ഊലാ 21) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 1930-ലാണ് ജനനം. മരിക്കുമ്പോള്‍ 57 വയസ്സ് പ്രായം. ചേറൂര്‍ വലിയ ജുമുഅ പള്ളിക്കു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
ഒരു അത്താണി നഷ്ടപ്പെട്ടു എന്നാണ് ദീര്‍ഘകാലം തന്റെ ഉസ്താദും നേതാവുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന യോഗത്തില്‍ പറഞ്ഞത്. അതെ, ബശീര്‍ മുസ്‌ലിയാര്‍ എല്ലാ പ്രയാസങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയായിരുന്നു.
കോട്ടുമല ജുമുഅ പള്ളിയില്‍ കോട്ടുമല ഉസ്താദിന്റെ കീഴില്‍ പത്തു വര്‍ഷം ഓതിപ്പഠിച്ചു. 1955-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. അച്ചനമ്പലം, മറ്റത്തൂര്‍, വെളിമുക്ക്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. പാഠ്യപദ്ധതി, മാസാന്ത സിലബസ്, പാഠക്കുറിപ്പുകള്‍, ഹാജര്‍ പട്ടിക, അര്‍ദ്ധ വാര്‍ഷിക- വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ദര്‍സുകള്‍. ദര്‍സ് ഏകീകരണത്തിനും പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും അദ്ദേഹവും സഹപ്രവര്‍ത്തകരും ചിന്തിച്ചു. സമസ്തയുടെ കാസര്‍കോഡ് സമ്മേളനത്തിലും കിണാശ്ശേരിയില്‍ നടന്ന എസ്.വൈ.എസ്. ജില്ലാ സമ്മേളനത്തിലും ദര്‍സ് പുരോഗമന മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹം ദര്‍സ് നടത്തിയിരുന്ന കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ അതിനു വേണ്ടി പ്രത്യേക മുദരിസ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തു പരിപാടികള്‍ നടപ്പിലാക്കുന്നതിനു ശ്രമം തുടങ്ങി. പക്ഷേ വിജയിച്ചില്ല. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്റെയും സമസ്ത ജില്ലാ കമ്മിറ്റിയുടെയും കീഴില്‍ ദര്‍സ് പരീക്ഷകള്‍ നടപ്പിലാക്കി. വര്‍ഷങ്ങളോളം നല്ലനിലയില്‍ നടന്നുവന്നു. പിന്നീട് ഇതും ഇല്ലാതായി. സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ മാതൃകാ ദര്‍സുകള്‍ സ്ഥാപിച്ചു. പഴമ നിലനിര്‍ത്തിക്കൊണ്ട് പുതിയ പാഠ്യപദ്ധതിയുമായി കടമേരി റഹ്മാനിയ്യയില്‍ അദ്ദേഹം പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുത്തു. പദ്ധതിയുടെ വിജയം സമുദായം അനുഭവിച്ചറിഞ്ഞു. കൂടുതല്‍ പുരോഗതിയോടെ മത-ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് ബശീര്‍ മുസ്‌ലിയാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ചെമ്മാട് ദാറുല്‍ഹുദാ അക്കാദമി. ദാറുല്‍ ഹുദായുടെ സ്ഥാപക പ്രസിഡണ്ടും പ്രിന്‍സിപ്പാളും ബശീര്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു.
കോട്ടുമല ഉസ്താദ് ജാമിഅ മുദരിസായ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് കോളേജ് കമ്മിറ്റി പ്രവര്‍ത്തന സമിതി അംഗമായി മരിക്കുന്നതു വരെ തുടര്‍ന്നു. വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി എന്നിവയിലും അംഗമായിട്ടുണ്ട്. സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ വൈ. പ്രസിഡണ്ട്, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ ബശീര്‍ മുസ്‌ലിയാര്‍ വഹിച്ചു. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക യതീംഖാനയുടെ സംസ്ഥാപനത്തില്‍ മുക്യപങ്ക് വഹിച്ചു.

ഇസ്ലാമും ഒറിയന്റലിസവും (8)

ഇസ്ലാമും ഒറിയന്റലിസവും (8)
ഇ.എം. സുഹൈല്‍ ഹുദവി ചെമ്പുലങ്ങാട്

പട്ടില്‍ പൊതിഞ്ഞ പാഷാണം

ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഓറിയന്റലിസ്റ്റുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉചിതം. വെറുതെ പറയുന്നതല്ല, തെളിവിന്റെ വ്യക്തമായ പിന്‍ബലത്തോടെ തന്നെയാണ്. ഡോ. മുസ്തഫ അസ്സിബായുടെ അല്‍ ഇസ്തിശ്‌റാഖു വല്‍ മുസ്തശ്‌രിഖൂന്‍ എന്ന ബൃഹത്തായ കൃതി വായിച്ചാല്‍ ഇക്കാര്യം ശരിക്ക് ബോധ്യപ്പെടും. വിവിധ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക് ചെയറുകളുടെ മേല്‍നോട്ടം വഹിക്കുന്നവരുമായി സംവദിച്ച ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഇവിടങ്ങളിലെ ഇസ്‌ലാമിക് ചെയറുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ജൂതന്മാരും മിഷണറികളുമാണെന്ന് മാത്രമല്ല അവിടങ്ങളില്‍ പി.എച്ച്.സിക്കും മറ്റ് വിദ്യാഭ്യാസ ഡിഗ്രികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന തിസീസുകള്‍ ഓറിയന്റലിസ്റ്റ് നിലപാടിന് അനുസൃതമായിരിക്കണം എന്നും അവര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്. ഡോ. സിബാഇ പറയുന്നു:
ഞാന്‍ ആദ്യമായി ബന്ധപ്പെട്ടത് ലണ്ടന്‍ സര്‍വ്വകലാശാലയിലെ പൗരസ്ത്യ പഠന സ്ഥാപനത്തിലെ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിലെ വ്യക്തിനിയമവിഭാഗം തലവന്‍ പ്രൊഫ. ആന്‍ഡേഴ്‌സണുമായാണ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ (തിയോളജി) ബിരുദം നേടിയ വ്യക്തിയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അദ്ദേഹം ഈജിപ്തിലെ ബ്രിട്ടീഷ് സേനയില്‍ അംഗമായിരുന്നുവെന്ന് എന്നെ അറിയിക്കുകയുണ്ടായി. കൈറോവിലെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ആഴ്ചതോറും സംഘടിപ്പിച്ചിരുന്ന അറബി ഭാഷ പഠന ക്ലാസുകളില്‍ വെച്ചാണ് അദ്ദേഹം അറബി പഠിച്ചത്. ഇസ്‌ലാമിനെതിരെയുള്ള അദ്ദേഹത്തിനുള്ള പക്ഷപാതിത്വത്തിന് ഞാനിവിടെ ഏറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കുന്നില്ല. മര്‍ഹൂം ഡോ. ഹമൂദ് ഗറാബ എന്നോട് അതേപറ്റി വളരെയേറെ സംസാരിച്ചിട്ടുണ്ട്. പ്രഫസര്‍ ആന്‍ഡേഴ്‌സണ്‍ എന്നോട് നേരില്‍ പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഉദ്ധരിക്കാം. അല്‍ അസ്ഹറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ലണ്ടന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന ഒരു വിദ്യാര്‍ത്ഥി ഡോക്ടറേറ്റ് ലഭിക്കാനായി സമര്‍പ്പിച്ച പ്രബന്ധം സ്ത്രീക്ക് ഇസ്‌ലാമിലുള്ള അവകാശങ്ങളെ സംബന്ധിച്ചായിരുന്നു. ഇസ്‌ലാം സ്ത്രീക്ക് സമ്പൂര്‍ണ അവകാശം അനുവദിച്ച് കൊടുത്തിട്ടുണ്ടെന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്ന പ്രബന്ധമായിരുന്നിട്ടും വിഷയം അതായതിനാല്‍ ആ വിദ്യാര്‍ത്ഥിയെ അദ്ദേഹം തോല്പിച്ചുകളഞ്ഞു. ഇതു കേട്ട് ആശ്ചര്യപൂര്‍വ്വം ഞാന്‍ ചോദിച്ചു: ഇക്കാരം കൊണ്ട് താങ്കള്‍ അയാളെ തോല്പിക്കുകയോ? നിങ്ങളുടെ സ്ഥാപനങ്ങൡ ചിന്താസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരല്ലേ നിങ്ങള്‍? ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കാരണമുണ്ട്, ഇസ്‌ലാം സ്ത്രീക്ക് ഇന്ന പദവി നല്‍കിയിരിക്കുന്നുവെന്ന് ഇസ്‌ലാമിന്റെ പേരില്‍ ആധികാരികമായി പറയാന്‍ അര്‍ഹനാണോ അയാള്‍? അവ്വിധം സംസാരിക്കാന്‍ അയാള്‍ ശാഫിഇയോ അബൂ ഹനീഫയോ മറ്റോ ആണോ? സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ അവകാശങ്ങളെ പറ്റി അയാള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍വ്വികരായ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയാത്തവയാണ്. അബൂ ഹനീഫയേക്കാളും ശാഫിഇയേക്കാളും മനസ്സിലാക്കിയ ആളാണ് താനെന്ന് കരുതി സ്വയം വഞ്ചിതനായിരിക്കുകയാണ് അയാള്‍.
സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത് നാഗരിക വേഷധാരിയായ ഒരു പാതിരിയായിരുന്നു. അദ്ദേഹം തന്റെ മതപരമായ സ്ഥാനപ്പേര് വീട്ടിന്റെ വാതിലിന് മുമ്പില്‍ പതിച്ചിരുന്നു. സ്‌കോട്ട് ലാന്റിലെ തന്നെ ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ അറബി പഠനത്തിന് നേതൃത്വം വഹിച്ചിരുന്നത് പാതിരിയായായിരുന്നു. അയാള്‍ ഇരുപത് വര്‍ഷത്തോളം ഖുദ്‌സില്‍ മിഷനറി പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചയാളാണ്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അറബി-ഇസ്‌ലാമിക പഠനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ഒരു ജൂതനായിരുന്നു. വളരെ സാവധാനത്തോടെയും പ്രയാസത്തിലുമാണ് അദ്ദേഹം അറബി സംസാരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ലിബിയയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് അറബി പഠിച്ചത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടില്‍ പോയി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസ്തുത സ്ഥാനം ഏറ്റെടുത്തു. പൗരസ്ത്യ വിജ്ഞാന വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗത്തില്‍ ഇമാം സമഖ്ശരിയുടെ തഫ്‌സീറുല്‍ കശ്ശാഫില്‍ നിന്നുള്ള ചില ഖുര്‍ആന്‍ വാക്യങ്ങളുടെ വ്യാഖ്യാനം അദ്ദേഹം ഉള്‍പ്പെടുത്തിയതു കണ്ട് അത്ഭുതപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് സാധാരണ അറബി പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനായാസമായ വാചകം പോലും മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും ബുഖാരി, മുസ്‌ലിമിലെ ഹദീസുകളും ഹനഫി, ഹമ്പലി മദ്ഹബുകളിലെ ആധികാരിക ഗ്രന്ഥങ്ങളിലെ കര്‍മ്മശാസ്ത്ര അധ്യായങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍കൊള്ളിച്ചിരുന്നു. അതിനാല്‍ അതെല്ലാം എവിടെനിന്ന് ഉദ്ധരിച്ചതാണെന്ന് ഞാന്‍ ചോദിച്ചു. ഗോള്‍ഡ്‌സി ഹര്‍ മാര്‍ഗോലിയോത്ത്, ശാഖെത് തുടങ്ങിയവരുടെ കൃതികളില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ എന്തുമാത്രം വിഷലിപ്തമായ കാര്യങ്ങളായിരിക്കും അതിലുള്‍പ്പെട്ടിരിക്കയെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ റോബ്‌സണ്ടുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിച്ചു. അദ്ദേഹം സുനനു അബൂ ദാവൂദ് ഒരു കയ്യെഴുത്ത് പ്രതിയുമായി ചേര്‍ത്ത് നോക്കുകയായിരുന്നു. ഹദീസ് ചരിത്രത്തില്‍ അദ്ദേഹത്തിന് രണ്ട് കൃതികളുണ്ട്. കല്പിത കഥകള്‍ മെനഞ്ഞുണ്ടാക്കിയ ഓറിയന്റലിസ്റ്റുകളുടെ അധിക അഭിപ്രായങ്ങളോടും അദ്ദേഹത്തിന് യോജിപ്പാണുള്ളത്.
ഹോളണ്ടില്‍ ലെയ്ഡണ്‍ സര്‍വ്വകലാശാലയില്‍ ജര്‍മ്മന്‍ ഓറിയന്റലിസ്റ്റ് ശാഖെതുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിച്ചു. ഇസ്‌ലാമിനെതിരെ കുതന്ത്രം പ്രയോഗിക്കുകയും വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നതില്‍ ഗോള്‍ഡ്‌സിഹറിന്റെ ദൗത്യം ഇപ്പോള്‍ ഏറ്റെടുത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇദ്ദേഹമാണ്.
സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയിലെ ഹേബ്രിവ്വ് എന്ന ഓറിയന്റലിസ്റ്റുമായി ബന്ധപ്പെടാനും എനിക്കവസരം ലഭിച്ചു. ഇവയല്ലാത്ത പല സര്‍വ്വകലാശാലകളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സൈപ്രസ്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നോര്‍വേ, എന്നിവിടങ്ങളില്‍ പോകുകയും അവിടങ്ങളിലെ ഓറിയന്റലിസ്റ്റുകളോട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌കോ തുടങ്ങിയ സര്‍വ്വകലാശാലകളില്‍ ഇന്നും ഓറിയന്റലിസ്റ്റുകള്‍ക്ക് മഹിതമായ സ്ഥാനമുണ്ട്. ജൂതന്മാരും ആംഗ്ലേയന്മാരും മിഷണറികളും സാമ്രാജ്യത്വവാദികളുമാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്. പാശ്ചാത്യരായ ഓറിയന്റലിസ്റ്റ് വിദ്യാര്‍ത്ഥികളും അവിടെനിന്ന് ഡോക്ടറേറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന അറബ് വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠനത്തിന് അവലംബമായി ഗോള്‍ഡ് സിഹറിന്റെയും മാര്‍ഗോലി യോത്തിന്റെയും ശാഖെതിന്റെയും കൃതികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് ഏറെ നിര്‍ബന്ധമുണ്ട്. ഇസ്‌ലാമിനോട് നീതിപുലര്‍ത്തുന്നതും ഓറിയന്റലിസ്റ്റുകളുടെ കൃത്രിമങ്ങള്‍ തുറന്ന് കാണിക്കുന്നതുമായ പ്രബന്ധങ്ങള്‍ ഡോക്ടറേറ്റിന് സമര്‍പ്പിക്കുന്നത് സഹിക്കാനവര്‍ക്ക് തീരെ സാധ്യവുമല്ല.
(അല്‍ ഇസ്തിശ്‌റാഖു വല്‍മുസ്തശ്‌രിഖൂന്‍ -ഡോ. മുസ്തഫാ അസ്സിബാതു :  53-60)
പഠനങ്ങളില്‍ വൈകൃതം ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഓറിയന്റലിസ്റ്റ് ശൈലിക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കൂടി ചേര്‍ക്കാം.
എനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയുന്ന ഡോ. മന്‍സൂര്‍ ഫഹ്മിയുടേതാണ് ഒന്നാമത്തേത്.
''ഫ്രാന്‍സിലേക്ക് അയക്കപ്പെട്ടപ്പോള്‍ ഞാനെന്റെ പഠനം അവിടെ തുടര്‍ന്നു. അങ്ങനെ ഡോക്ടറേറ്റിന് വേണ്ടി ഞാനൊരു പ്രബന്ധം തയ്യാറാക്കി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചു. പഠനം ഡോക്ടറേറ്റിന് യോഗ്യമാണെന്ന് അവര്‍ സമ്മതിച്ചു. എങ്കിലും മുഹമ്മദ് നബി(സ)യെ കുറ്റം പറയുന്ന വല്ലതും ചേര്‍ക്കാതെ ആ പ്രബന്ധത്തിന് അംഗീകാരം നല്‍കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.  അവസാനം യുവത്വത്തിന്റെ എടുത്തുചാട്ടത്തിനും ഡോക്ടറേറ്റ് ലഭിക്കാതെ ഈജിപ്തിലേക്ക് മടങ്ങിയാലുണ്ടാവുന്ന അപമാനത്തിനും മുമ്പില്‍ ഞാന്‍ കീഴടങ്ങി. അന്ന് ചെയ്ത ആ തെറ്റിന് ഞാന്‍ ഖേദിക്കുന്നു. അതിന് പ്രായശ്ചിത്തം ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് ഞാന്‍.  ഇങ്ങനെ പെട്ടുപോയ അനേകം ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മന്‍സൂര്‍ ഫഹ്മി.'' (മജല്ലതുശ്ശരീഅ വദ്ദിറാസാതില്‍ ഇസ്‌ലാമിയ്യ, ലക്കം 38, പേജ് 130)
അടുത്തത് നജീബ് അല്‍ അഖീഖിയുടേതാണ്. ഫഹ്മിയുടെ അനുഭവം അദ്ദേഹത്തിനുമുണ്ടായിരുന്നു. എന്നാല്‍, ഓറിയന്റലിസ്റ്റുകളുടെ നിര്‍ബന്ധത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്ത അദ്ദേഹം ആ ഡോക്ടറേറ്റ് വേണ്ടെന്നുവെച്ചു. കോളേജ് ഡി ഫ്രാന്‍സില്‍ വെച്ച് അനുഭവിക്കേണ്ടിവന്ന ഇത്തരം നിര്‍ബന്ധങ്ങളെ പറ്റി അദ്ദേഹം തന്റെ 'അല്‍ മദ്‌ലഖു ഇലാ ദിറാസാതിത്താരീഖി വല്‍ അദബില്‍ അറബിയ്യീന്‍' എന്ന കൃതിയുടെ ആമുഖത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്.
ഫ്രാന്‍സില്‍ വെച്ച് പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രൊഫസര്‍ മാലികുബ്‌നു നബി പറയുന്നു. (ഫ്രാന്‍സില്‍ മുപ്പത് വര്‍ഷത്തോളം കഴിച്ചുകൂട്ടിയ ആളാണ് ഇദ്ദേഹം.) വൈജ്ഞാനിക മേഖലയില്‍ ഓറിയന്റലിസ്റ്റുകള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ വിവരിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം തെറ്റുകള്‍ വരുത്താന്‍ കൂട്ടാക്കിയതിന് പ്രതിഫലമായി കിട്ടിയ ഡോക്ടറേറ്റുകളുടെ എണ്ണം കാണുമ്പോഴെ ഇതിന്റെ വ്യാപ്തി മനസ്സിലാകൂ. ഉപരിപഠനം തേടി ഫ്രാന്‍സില്‍ പോയ ഒട്ടേറെ ഈജിപ്ഷ്യന്‍, സിറിയന്‍ പണ്ഡിതന്മാര്‍ ഇങ്ങനെ ഓറിയന്റലിസ്റ്റ് ചിന്തകള്‍ക്ക് അടിമപ്പെട്ടിട്ടുണ്ട്. (അല്ലാഹിറതുല്‍ ഖുര്‍ആനിയ്യ -മാലികുബ്‌നു നബി, പേജ് 54, 55)
പാശ്ചാത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക പഠനത്തിനായി പ്രത്യേക വിഭാഗം ഒഴിച്ചിട്ടിട്ടുണ്ടെന്ന് അഭിമാനിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഇത്രയും സൂചിപ്പിച്ചത്.