അഹ്മദ് ദീദാത്ത്: ജീവിതം ദര്‍ശനം
ഡോ. സാകിര്‍ നായിക്
ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ചിന്തകനും പ്രബോധകനുമായിരുന്നു ശൈഖ് അഹ്മദ് ഹുസൈന്‍ ദീദാത്ത്. ഇസ്‌ലാം-ക്രിസ്തു മത താരതമ്യ പഠനത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഉജ്ജ്വല വ്യക്തിയായിരുന്നു അദ്ദേഹം. നാലുപതിറ്റാണ്ടിലേറെക്കാലം ഇസ്‌ലാമിക ദഅവാ രംഗത്ത് അഹോരാത്രം പ്രയത്‌നിച്ച ദീദാത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ പണ്ഡിതരുമായി സംവാദം നടത്തി വിജയിക്കുകയും തദ്വാരാ നൂറുക്കണക്കിന് ആളുകള്‍ ഇസ്‌ലാമിന്റെ തീരത്ത് അണയുകയും ചെയ്തിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ദീദാത്ത് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രസിദ്ധ ദഅവാ സംഘടന ഐ.പി.സി.ഐ യുടെ പ്രസിഡന്റായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വംശജനായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ പൗരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
1918 ല്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് ദീദാത്തിന്റെ ജനനം. 1926 വരെ അദ്ദേഹത്തിന് പിതാവിനെക്കുറിച്ച് യാതൊരോര്‍മയുമില്ല. ജനിച്ചയുടനെത്തന്നെ തയ്യല്‍ തൊഴിലാളിയായ പിതാവ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാതെ പട്ടിണിയുടെ പ്രാണവേദനയുമായേറ്റുമുട്ടി പിതാവിന്റെ കൂടെനില്‍ക്കാന്‍ 1927 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു പോയി. ആ യാത്രയയപ്പുവേളയിലായിരുന്നു അവസാനമായി തന്റെ മാതാവിനെ കാണുന്നത്. കാരണം, അതുകഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവര്‍ അന്ത്യയാത്രയായിരുന്നു.
പഠന രംഗത്ത് സ്വയമേവ ചുണയും ചുറുക്കും കാണിച്ച ആ പിഞ്ചുബാലന്‍ ഭാഷാ തടസ്സം തരണം ചെയ്തുവെന്നു മാത്രമല്ല, സ്‌കൂളിലെ ഒന്നാമനായി മികച്ചുനില്‍ക്കുകയും ചെയ്തു. വായനയിലുള്ള ആര്‍ത്തിയും അത്യുല്‍സാഹവും ആറാം തരം പൂര്‍ത്തിയാക്കുന്നതുവരെ ഉന്ന സ്ഥാനം നേടാന്‍ അവന് സഹായകമായി. അതിനു ശേഷം സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും ഉദ്ദേശം പതിനാറാം വയസ്സില്‍തന്നെ ചെറിയ ജോലിയെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
1936 സുപ്രധാനമായൊരു വര്‍ഷമായിരുന്നു. നൈറ്റാളിയിലെ ഒരു ക്രൈസ്തവ മത പാഠ ശാലക്ക് സമീപം മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു കടയിലായിരുന്നു അന്ന് അദ്ദേഹത്തിനു ജോലി. അവിടത്തെ പരിചയ സമ്പന്നരായ ക്രിസ്തീയ പ്രചാരകര്‍ കട സന്ദര്‍ശിക്കുക പതിവായിരുന്നു. തല്‍സമയം ഇസ്‌ലാമിനെതിരെ അവര്‍ വീശിയെറിയാറുള്ള അവിവേക പൂര്‍ണമായ ആരോപണങ്ങള്‍ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു പ്രതിക്രിയ നടത്താനുള്ള ആവേശം ആ യുവമനസ്സില്‍ ആളിക്കത്തിച്ചു.
ഒരു ദൈവ നിയോഗം പോലെ 'ഇള്ഹാറുല്‍ ഹഖ്'(സത്യപ്രകാശനം) എന്നൊരു ഗ്രന്ഥം (ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് നടന്ന ചരിത്ര പ്രസിദ്ധമായ മുസ്‌ലിം-ക്രൈസ്തവ സംവാദത്തില്‍ (10/4/1854 ആഗ്ര) ക്രിസ്ത്യാനികളുടെ വിതണ്ഡ വാദങ്ങളുടെ മുനയൊടിച്ച് അവരെ മലര്‍ത്തിയടിച്ച പ്രതിഭാധനന്‍ മൗലാനാ റഹ്മതുല്ലാഹില്‍ ഹിന്ദി (കിരാന, മുസഫ്ഫര്‍, യു.പി)യുടെ രചനകളിലെ മാസ്റ്റര്‍പീസ് ആണ് ഈ ഗ്രന്ഥം. ഇന്ന് നാലു വോള്യങ്ങളില്‍ ഇത് ലഭ്യമാണ്.) ദീദാത്ത് കാണാനിടയായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മഷനറി പ്രവര്‍ത്തനത്തിനെതിരെ കരുക്കള്‍ നീക്കുന്നതില്‍ മുസ്‌ലിംകളുടെ വിജയകരമായ പ്രയത്‌നങ്ങളെ കുറിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പ്രസ്തുത പുസ്തകം.
ആശയ സംവാദം എന്ന ആശയം ദീദാത്തില്‍ ഏറെ സ്വാധീനിച്ചിരുന്നു. ഈ നവോന്മേഷത്തിന്റെ പടച്ചട്ടയണിഞ്ഞ അഹ്മദ് ദീദാത്ത് ബൈബിള്‍ വിലക്കുവാങ്ങി പരിചയ സമ്പന്നരായ മിഷനറി പ്രവര്‍ത്തകരോട് സംവാദങ്ങളും ചര്‍ച്ചകളും നടത്താന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രതിവാദങ്ങള്‍ക്കു മുമ്പില്‍ ദ്രുതഗതിയില്‍ അവര്‍ പിന്‍വാങ്ങിയപ്പോള്‍ അവരുടെ അധ്യാപകരെയും ചുറ്റുവട്ടത്തുള്ള പുരോഹിതരെയും അദ്ദേഹം വ്യക്തിപരമായി സന്ദര്‍ശിച്ചു.
തുടര്‍ച്ചയായുള്ള ഈ വിജയങ്ങള്‍ പ്രബോധന രംഗത്ത് ദീദാത്തിന് പ്രചോദനമേകി. വിവാഹമോ സന്താന സാഫല്യമോ പാകിസ്താന്‍ സ്വതന്ത്രമായതിനു ശേഷം അവിടെക്കുള്ള മൂന്നുവര്‍ഷത്തെ താമസമാറ്റമോ അദ്ദേഹത്തിന്റെ ഉല്‍സാഹത്തിന് ഭംഗം വരുത്തിയില്ല. പ്രത്യുത ക്രിസ്ത്യന്‍ മിഷനറികളുടെ വ്യാജമായ വളച്ചൊടിക്കലിനെ പ്രതിരോധിക്കാനുള്ള തന്റെ ആവേശം പൂര്‍വോപരി ശക്തമാവുകമായിയരുന്നു.
ഇസ്‌ലാമിന്റെ സത്യവും സൗന്ദര്യവും പ്രചരിപ്പിക്കാനുള്ള ആവേശവുമായി അടുത്ത മൂന്നു പതിറ്റാണ്ടുകള്‍ ദീദാത്ത് തന്റെ ജീവിതം തിരക്കു പിടിച്ച കര്‍മ രംഗത്ത് തളച്ചിടുകയായിരുന്നു. ബൈബിളിന്റെ അധ്യാപനങ്ങളെക്കുറിച്ച് ഒരുപാട് ക്ലാസെടുക്കുകയും പ്രസംഗം നടത്തുകയും ചെയ്തു. അസ്സലാം എന്ന പേരില്‍ ഒരു ഇസ്‌ലാമിക പ്രബോധന പരിശീലന കേന്ദ്രം സ്ഥാപിച്ചു. അദ്ദേഹവും കുടുംബവും മസ്ജിദുകളുള്‍പടെ നിരവധി കെട്ടിടങ്ങള്‍ സ്വന്തമായി നിര്‍മിച്ചിട്ടുണ്ട്. അവയൊക്കെയും ഇന്നും നാഴികക്കല്ലുകളായി നിലനില്‍ക്കുന്നു.
ഡര്‍ബനിലെ ഐ.പി.സി.ഐ (ഇസ്‌ലാമിക് പ്രോപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷ്‌നല്‍) യുടെ സ്ഥാപക മെമ്പറായിരുന്ന ദീദാത്ത് പിന്നീട് അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സ്വന്തമായി ഗ്രന്ഥങ്ങള്‍ രചിച്ച് പ്രസിദ്ധീകരിക്കുകയും ദശലക്ഷക്കണക്കിന് കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ലോകത്താകമാനം ആയിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തുകയും കഴിവുറ്റ ക്രിസ്ത്യന്‍ സുവിശേഷ പ്രഭാഷകരെ വിജയകരമായി എതിരിടുകയും ചെയ്തു.
ഈ ബൃഹത്തായ നേട്ടത്തിന്റെ ആദര സൂചകമായി 1986 ല്‍ അദ്ദേഹത്തിന് കിംഗ് ഫൈസ്വല്‍ ഇന്റര്‍നാഷ്‌നല്‍ അവാര്‍ഡ് നല്‍കപ്പെട്ടു. ഇസ്‌ലാമിക ലോകത്തെ ഏറ്റവും അമൂല്യവും അന്തസ്സുറ്റതുമായ ബഹുമതിയാണിത്. എന്നാല്‍, ബഹുമതികളുടെയോ അംഗീകാരങ്ങളുടെയോ ബാഹുല്യത്തിന് ശൈഖ് അഹ്മദ് ദീദാത്തിന്റെ ഇസ്‌ലാമികാവേശത്തോടൊപ്പമെത്താന്‍ കഴിഞ്ഞില്ലെന്നതാണ് പരമാര്‍ത്ഥം.
ശൈഖ് അഹ്മദ് ദീദാത്ത് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ പ്രബോധകരിലൊരാളായിരുന്നു. സ്വയം വളര്‍ന്നു വികസിച്ച അദ്ദേഹം ആയിരക്കണക്കിന് ലോകമുസ്‌ലിംകള്‍ക്ക് ഒരു പ്രചോദന വെട്ടമായി പരിലസിച്ചു. അവസാന കാലങ്ങളില്‍ രോഗശയ്യയില്‍ കിടന്ന അദ്ദേഹം 2005 ല്‍ ലോകത്തോട് വിടപറഞ്ഞു.
(തെളിച്ചം മാസിക, ഒക്‌ടോബര്‍, 1998, ദാറുല്‍ ഹുദാ, ചെമ്മാട്, മലപ്പുറം)

No comments:
Post a Comment