Sunday, October 30, 2011

സകാത്തിന്റെ അവകാശികള്‍

സകാത്തിന്റെ അവകാശികള്‍
മുജീബ്ഫൈസി പൂലോട്

``ദരിദ്രന്മാര്‍, ബന്ധുക്കള്‍, സകാത്തു പ്രവര്ത്തകര്‍, പുതുമുസ്ലിം, മോചനപത്രം എഴുതിയ അടിമ, കടബാധിതര്‍, യോദ്ധാവ്‌, വഴിയാത്രക്കാര്എന്നിവര്ക്ക്മാത്രമാണു സകാത്ത്‌. ഇത്അല്ലാഹുവിന്റെ നിര്ണയമത്രെ; അല്ലാഹു യുക്തിമാനും ജ്ഞാനിയുമാകുന്നു.'' (അത്തൗബ 60).
സകാത്ത്ആര്ക്കു നല്കണം എന്ന്സ്രഷ്ടാവുതന്നെ നിര്ണയിച്ചു നല്കിയിട്ടുണ്ട്‌. ഇഷ്ടാനുസരണം ഇഷ്ടമുള്ളവരില്ചെലവഴിക്കാന്പഴുതില്ല. സിയാദ്‌() പറയുന്നു: ഞാന്നബിതിരുമേനി(സ്വ)യുടെ സവിധത്തില്ചെന്നു ബൈഅത്തു ചെയ്തു. തദവസരം ഒരാള്വന്നു. `സകാത്തില്നിന്നു വല്ലതും തനിക്കും നല്കണം' എന്ന്നബി(സ്വ)യോട്അഭ്യര്ത്ഥിച്ചു. അപ്പോള്നബി(സ്വ) പറഞ്ഞു: സകാത്തുകളുടെ കാര്യത്തില്നബിയോ മറ്റുള്ളവരോ തീരുമാനമെടുക്കുന്നത്അല്ലാഹു തൃപ്തിപ്പെട്ടിട്ടില്ല. അല്ലാഹു തന്നെ അതില്തീരുമാനമെടുക്കുകയും അങ്ങനെ അത്എട്ടു വകുപ്പാക്കിത്തിരിച്ച്തരികയും ചെയ്തിരിക്കുന്നു. പ്രസ്തുത എട്ടു വകുപ്പുകളില്ഉള്പ്പെടുന്നുവെങ്കില്നിങ്ങള്ക്കും ഞാന്നല്കാം.'' (സുനനു അബീ ദാവൂദ്‌)
പ്രാമാണിക വിശകലനങ്ങളുടെ ഓര്മ്മപെടുത്തലുകള്വിസ്മൃതിയിലാഴ്ത്താന്ചില കുബുദ്ധികള്ശ്രമിക്കുന്നത്ആരാധനകളോടുള്ള അവജ്ഞയും ധിക്കാരവും ആണ്‌. മതത്തിന്റെ നിര്ബന്ധിതങ്ങളായ വകുപ്പുകളെ സംബന്ധിച്ച്ആധികാരികമായി പഠനങ്ങള്നിലനില്ക്കുന്നുണ്ട്എന്ന വസ്തുത അറിഞ്ഞുകൊണ്ട്തന്നെ വന്സാമ്പത്തിക അട്ടിമറികള്സകാത്തില്പോലും നടത്താന്ശ്രമിക്കുന്നത്നീതീകരിക്കാവതല്ല. മേല്ആയത്തില്സൂചിപ്പിച്ച വകുപ്പുകള്അപഗ്രഥന വിധേയമാക്കാം.

ദരിദ്രരും സാധുക്കളും
`
തനിക്കും തന്റെ ആശ്രിതര്ക്കും ആവശ്യമായതിന്റെ ഒരുഭാഗം നിറവേറ്റുന്നതിനുള്ള വരുമാനോ അനുയോജ്യമായ തൊഴിലോ ഇല്ലാത്തവനാണ്ദരിദ്രന്‍- ഫഖീര്‍- എന്ന പരിധിയില്പെടുന്നത്‌ (1). ഒരു പരിധിവരെ പറഞ്ഞാല്മിസ്കീനും ഫഖീറും വ്യത്യാസമില്ല. മിസ്കീന്‍ (പാവങ്ങല്‍) പണ്ഡിതര്നിര്വ്വഹിച്ചത്ഇപ്രകാരമാണ്‌.
``
ജീവിതാവശ്യങ്ങളുടെ ഒരുഭാഗം നിറവേറ്റാന്പര്യാപ്തമായ വരുമാനമോ അനുയോജ്യമായ തൊഴിലോ ഉണ്ടെങ്കിലും അതു തികയാത്തവരാണ്മിസ്കീന്‍ (2). പത്തുരൂപ വേണ്ടിടത്ത്എട്ടുരൂപ ഒക്കുന്നവന്‍.
പ്രത്യക്ഷത്തില്യാചനകളില്നിന്ന്മാറിനിന്ന്പുറംമോടിയില്ദരിദ്രനല്ലെന്നു വരുത്താന്മിസ്കീന്ശ്രമിക്കും. മാന്യതയാണ്അവരെയതിന്പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാരെ വേണ്ടപോലെ പരിഗണിക്കണമെന്ന്പ്രവാചകര്‍(സ്വ) ആവശ്യപ്പെട്ടിട്ടുണ്ട്‌. അബൂഹുറൈറയില്നിന്ന്നിവേദനം: ഒന്നോ രണ്ടോ കാരക്കയോ ഒന്നോ രണ്ടോ പിടി ആഹാരമോ ലഭിച്ചാല്തിരിച്ചുപോകുന്നവനല്ല മിസ്കീന്‍.'' ജനങ്ങളോടവന്കിണഞ്ഞ്ചോദിക്കുകയില്ല എന്നര്ത്ഥം.
വിദ്യാഭ്യാസ യാഗ്യതയോ സമൂഹത്തിലെ ഉന്നത സ്ഥാനമാനങ്ങളോ ഗണങ്ങളില്ഉള്പ്പെടുന്നതിന്തടസ്സമാവുന്നില്ല. ഭംഗിക്ക്വേണ്ടി ആഭരണങ്ങള്ധരിക്കുന്നതും നല്ല വസ്ത്രം അണിയുന്നതും അയോഗ്യതല്ല(3).
ഫഖീറോ മിസ്കീനോ ആണെന്ന്വാദിച്ച്ഒരാള്സകാത്ത്മുതലിന്അവകാശവാദം ഉന്നയിച്ചാല്വാദം അംഗീകരിച്ച്സകാത്ത്അയാള്ക്ക്നല്കാവുന്നതാണ്‌. സത്യം ചെയ്യിക്കേണ്ട ആവശ്യമില്ല(4). സമ്പത്തുള്ളവനായി നേരത്തെ അറിയപ്പെട്ട വ്യക്തി സമ്പത്ത്നശിച്ചുപോയതായി വാദിച്ചാല്തെളിവുസമര്പ്പിക്കുന്നപക്ഷം അദ്ദേഹത്തെ അംഗീകരിക്കാവുന്നതും അയാള്ക്ക്സകാത്ത്നല്കാവുന്നതും ആണ്‌ (5).
ഒരാള്ക്ക്സകാത്ത്നല്കാനാവുന്ന അളവില്സമ്പത്തുണ്ടാവുകയും അത്അയാള്ക്കും ആശ്രിതര്ക്കും ചെലവിന്തികയാതിരിക്കുകയും ചെയ്താല് സമ്പത്തിന്റെ സകാത്ത്കൊടുക്കലോടുകൂടെ മറ്റുള്ളവര്നല്കുന്ന സകാത്ത്കൈപറ്റാവുന്നതും ആണ്‌. അയാളില്നിന്ന്സകാത്ത്വിഹിതമായി ശേഖരിച്ച സമ്പത്ത്‌, അര്ഹനാണ്എന്ന നിലക്ക്അയാള്ക്ക്തന്നെ തിരിച്ചു നല്കാന്പോലും ഇമാമിന്അര്ഹതയുണ്ട്എന്ന്പണ്ഡിതന്മാര്വിവരിച്ചിട്ടുണ്ട്‌(6).
സകാത്ത്കൊടുക്കാന്അര്ഹതയുള്ളവന്എല്ലാം ഗനിയ്യ്‌ (ധനികന്‍) ആണെന്നും അവര്ക്ക്ഒരു നിലക്കും സകാത്ത്വാങ്ങാന്അര്ഹതയില്ലെന്നും സകാത്ത്വാങ്ങാന്മാത്രം അര്ഹതപ്പെട്ടവരാണ്മിസ്കീന്എന്നുമുള്ള ആധുനിക കാലത്തെ ചിലരുടെ അഭിപ്രായം പ്രാമാണിക നിബന്ധനയില്ല.

സകാത്ത്വകുപ്പിലെ ജോലിക്കാര്
ഇമാമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സകാത്ത്പിരിക്കുമ്പോള്നിയമിക്കുന്നവരാണ്സകാത്തിന്റെ ജോലിക്കാര്‍. ഇസ്ലാമിക ഭരണം നിലനില്ക്കുന്നിടത്താണ്ഇത്തരം സംവിധാനം ഉണ്ടാവുക. സകാത്ത്പിരിച്ചെടുക്കാന്വേണ്ടി നിയോഗിക്കപ്പെടുന്ന വിഭാഗത്തിന്സമ്പന്നനാണെങ്കില്പോലും സകാത്തിന്അര്ഹതയുണ്ട്‌.

പുതുമുസ്ലിം
ഹൃദയം ഇണക്കപ്പെട്ടവര്എന്നതിന്റെ വിവക്ഷ മനോവീര്യം കുറഞ്ഞ പുതുവിശ്വാസികള്ക്ക്സകാത്ത്വിഹിതം നല്കാവുന്നതാണെന്നാണ്‌. സകാത്ത്വിതരണത്തിലൂടെ അയാളുമായി ബന്ധപ്പെട്ടവരെയും ഇസ്ലാമിലേക്ക്അടുപ്പിക്കുക എന്ന ലക്ഷ്യമാണ്ഇക്കൂട്ടര്ക്ക്വിഹിതം നിര്ണ്ണയിച്ചതിനു പിന്നില്‍.
അഹ്മദ്‌, മുസ്ലിം എന്നിവര്ഉദ്ധരിച്ച ഒരു ഹദീസില്ഇങ്ങനെ കാണാം: അനസ്‌() പറയുന്നു- ``ഇസ്ലാമിന്റെ പേരില്എന്തു ചോദിച്ചാലും തിരുമേനി അത്നല്കാതിരിക്കുമായിരുന്നില്ല. അങ്ങനെ ഒരാള്വന്നു നബിയോട്ദാനം ചോദിച്ചു. സകാത്തിന്റെ ആടുകളില്നിന്ന്രണ്ട്മലകള്ക്കിടയിലുള്ള ധാരാളം ആടുകള്തിരുമേനി അയാള്ക്കു നല്കി. അനന്തരം അയാള്സ്വജനതയില്ചെന്നു പറഞ്ഞു: `എന്റെ ജനമേ, ഇസ്ലാമില്പ്രവേശിച്ചുകൊള്ളുവിന്‍. ദാരിദ്ര്യം ഭയപ്പെടാത്തവന്റെ ദാനമാണ്മുഹമ്മദ്നല്കിക്കൊണ്ടിരിക്കുന്നത്‌.'
ഇസ്ലാമിലേക്കു ആളുകളെ ആകര്ഷിക്കുവാന്വേണ്ടി സമ്പത്തുകൊണ്ട്സ്വാധീനിക്കുക എന്ന ഒരു നിലപാട്ഇസ്ലാമിനന്യമാണ്‌. ചൂഷണോന്മുഖമായ സംവിധാനങ്ങള്ഒരിക്കലും ഇസ്ലാം അംഗീകരിക്കുന്നില്ല. മതത്തിലേക്ക്കടന്നുവരുമ്പോള്തനിക്കതുവരെയുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചുവരുന്നവര്ക്ക്ഒരു കൈതാങ്ങ്ആയിട്ട്കൂടിയാണ്സകാത്ത്നിര്ണയിക്കപ്പെടുന്നത്‌. അല്ലാതെ അപ്പവും അന്നവും നല്കി വിശ്വാസം വെപ്പിക്കുക എന്ന രീതി ഇസ്ലാമില്ഇല്ലതന്നെ. അമുസ്ലിമിന്സകാത്ത്നല്കിയാല്സ്വീകാര്യമല്ല എന്ന പൊതുതത്വം തീര്ച്ചയായും പാലിക്കപ്പെടണം.

അടിമത്ത മോചനം
നിശ്ചിത സമയത്ത്പ്രതിഫലം കൊടുത്തുവീട്ടാന്കഴിയാത്തതിനാല്പ്രത്യേകം അവധി തീരുമാനിച്ച്ഉടനെ നല്കിയേക്കാം എന്ന കരാറില്മോചനപത്രം തയ്യാറാക്കിയവരാണ്‌ `രിഖാബ്‌' എന്ന പരിധിയില്വരുന്നത്‌.

കടക്കാരന്
വിശുദ്ധ ഖുര്ആന്പരാമര്ശിച്ച കടബാധിതര്എന്നതുകൊണ്ടുള്ള വിവക്ഷ അനുവദനീയ ആവശ്യങ്ങള്ക്കുവേണ്ടി കടം വാങ്ങി വീട്ടാനാവാതെ വലഞ്ഞവനാണ്‌. നിഷിദ്ധമല്ലാത്ത സ്വന്തം ആവശ്യങ്ങള്ക്കുവേണ്ടി കടംവാങ്ങിയവനായാലും കടക്കാരന്തന്നെ. കുടുംബകാര്യങ്ങള്‍, പൊതുനന്മ എന്നിവക്കുവേണ്ടി കടം വാങ്ങുകയും അത്യഥാവിധി നല്കാന്സാധിക്കാതിരിക്കുകയും ചെയ്തവന്നിത്യജീവിതത്തിന്റെ ഭാഗമായി ജോലിയുണ്ടായിരുന്നാല്പോലും സകാത്ത്വിഹിതം സ്വീകരിക്കുന്നതിന്തടസ്സമാകുന്നില്ല. ഒരാള്ക്ക്കടം ഉണ്ടെങ്കിലും അവധിയെത്തിയതല്ലെങ്കില്അവന്സകാത്തിനര്ഹനല്ല. (8)
പൊതു ആവശ്യത്തിന്വേണ്ടി കടംവാങ്ങിയവന്റെ കടം സകാത്ത്വിഹിതം കൈപറ്റി വീട്ടാം. തദാവശ്യാര്ത്ഥം കടംവാങ്ങിയവന്ധനികന്ആയിരുന്നാല്പോലും അവന്സകാത്തിന്റെ വിഹിതത്തില്നിന്ന്അര്ഹതയുണ്ട്‌. മസ്ലഹത്തിനുവേണ്ടി സ്വന്തം കൈയില്നിന്ന്ചെലവഴിച്ചവന്സകാത്തിന്അര്ഹതയില്ല. കടക്കാരുടെ വിഭാഗത്തില്അവന്ഉള്പ്പെടുകയില്ല എന്നതാണ്പണ്ഡിതന്മാര്ഇതിന്കാരണമായി പറഞ്ഞത്‌. കടമുണ്ടെന്ന്വാദിക്കുന്നവരും മോചക്കാരാറില്ഏര്പ്പെട്ടെന്ന്വാദിക്കുന്നവരെയും വിശ്വസ്തനായ സാക്ഷിമുഖേന തെളിയിക്കപ്പെടണം. കടംവാങ്ങിയവന്റെയോ യജമാനന്റെയോ അംഗീകാരമോ പൊതുജനത്തിനിടയില്തെളിവാവശ്യമില്ലാത്തവിധം പ്രചാരം സിദ്ധിക്കുകയോ ചെയ്താലും മതിയാവുന്നതാണ്‌. (9)
അനുവദനീയമായ ആവശ്യങ്ങള്ക്ക്വേണ്ടി കടംവാങ്ങിയവന്എന്ന വിശകലനത്തില്നിന്ന്അനുവദനീയമല്ലാത്ത ആവശ്യങ്ങള്ക്കുവേണ്ടി കടംവാങ്ങിയവന്ഉള്പ്പെടില്ല.
ഖബീസയില്നിന്ന്നിവേദനം: അദ്ദേഹം പറയുന്നു: ``ഞാന്ഒരു ഭാരം ഏറ്റെടുത്തിരിക്കുന്നു. അക്കാര്യത്തില്വല്ല സഹായവും ചെയ്യണമെന്നാവശ്യപ്പെട്ട്നബി(സ്വ)യുടെ അടുത്ത്ചെന്നപ്പോള്അവിടുന്ന്പറഞ്ഞു. സകാത്ത്വരുന്നത്വരെ കാത്തുനില്ക്കുക. അത്വന്നാല്ഞാന്നിനക്ക്തരാന്കല്പിക്കാം''.

വിശുദ്ധയോദ്ധാക്കള്
നിര്ണിത കൂലിയോ ശമ്പളമോ ഇല്ലാതെ അല്ലാഹുവിന്റെ മാര്ഗത്തില്വിശുദ്ധ യുദ്ധം നടത്തുന്നവരാണ്‌ `ഫീ സബീലില്ലാഹി' എന്ന ഗണത്തില്പെടുന്നത്‌. പ്രത്യേകമായ ശമ്പളം നിര്ണയിച്ച്അത്കൈപറ്റി ജോലിചെയ്യുന്ന വര്ത്തമാനകാലത്തെ മുസ്ലിം രാഷ്ട്രങ്ങളിലെ സൈന്യം പരിധിയില്നിന്ന്ഒഴിവാണ്‌.
ഇസ്ലാമിനകത്തെ യുക്തിവാദികള്പരിഷ്കരണവാദത്തിന്റെ മറപിടിച്ച്വിശുദ്ധയോദ്ധാക്കള്എന്ന പട്ടികയില്തങ്ങളുടെ പ്രസ്ഥാനത്തെയും സ്ഥാപനങ്ങളെയും ഉള്പ്പെടുത്താന്ശ്രമിക്കാറുണ്ട്‌. (മുജാഹിദ്പാഠപുസ്തകം ഭാഗം 2 തരം 4)
തങ്ങളുടെ പ്രസിദ്ധീകരമണങ്ങളും (സല്സബീര്‍ 1973 ജൂലൈ) പ്രഭാഷകരും എഴുത്തുകാരും (അല്മനാര്‍ 4 ലക്കം 3) ഇതര രാജ്യങ്ങളിലേക്കുള്ള പ്രബോധനങ്ങളും (സകാത്തും ആധുനിക പ്രശ്നങ്ങളും) എല്ലാം ഇവര് ഇനത്തില്ഉള്പ്പെടുത്തിയിട്ടുണ്ട്‌.
പ്രാമാണികരായ ഖുര്ആന്വ്യാഖ്യാതാക്കള്‍ `അല്ലാഹുവിന്റെ മാര്ഗത്തില്ആയുധമെടുത്ത്പോരാടുന്നവര്എന്ന വിവക്ഷ മാത്രമാണ്നല്കിയത്‌.' മറിച്ച്ഒരു വ്യാഖ്യാനംകൊണ്ടുവരാന്ഒരാള്ക്കും സാധ്യമല്ല.
ഫീ സബീലില്ലാഹി എന്നതില്ആധുനിക വികൃതവാദികള്സ്ഥാപനങ്ങളെ ഉള്പ്പെടുത്താന്ശ്രമം നടത്തുന്നതുപോലെതന്നെ സുന്നത്ത്ജമാഅത്തിന്റെ വക്താക്കള്എന്നവകാശപ്പെടുന്ന കാന്തപുരം വിഭാഗം 1994 സെപ്തംബര്‍ 26-ന്പുറത്തിറക്കിയ ലഘുലേഖയില്മര്കസിന്സകാത്ത്നില്കിയാല്സക്കാത്ത്വീടുമെന്ന്പരാമര്ശിച്ചതായി കാണാം. പുത്തന്വാദികളെ വെല്ലുന്ന നിലയില്ഇസ്ലാമിക ആശയങ്ങളെ വികൃതമാക്കാന്ശ്രമം നടത്തുന്നതില്മുന്പന്തിയില്ഇക്കൂട്ടര്കൂടിയുണ്ട്‌.

വഴിയാത്രക്കാര്
അനുവദനീയമായ യാത്ര ലക്ഷ്യംവെച്ചവനും സകാത്ത്കൊടുത്തുകൊണ്ടിരിക്കുന്ന നാട്ടിലൂടെ യാത്ര ചെയ്യുന്നവനുമാണ്ഇബ്നുസ്സബീല്എന്നതുകൊണ്ട്വിവക്ഷിക്കുന്നത്‌.

നിബന്ധനകള്
മേല്പറയപ്പെട്ട ഏത്ഗണത്തില്പെട്ടവരാണെങ്കിലും മുസ്ലിമായിരിക്കലും അഹ്ലുബൈത്ത്ആവാതാരിക്കലും ശര്ത്വാണ്‌.
പ്രവാചക കുടുംബത്തിലെ അംഗങ്ങള്സകാത്ത്വാങ്ങാന്പാടില്ലെന്നാണ്പ്രവാചകാധ്യാപനം. അനസ്‌ () പറയുന്നു: നബി(സ്വ)ക്ക്ഒരു കാരക്ക കിട്ടിയപ്പോള്നബി(സ്വ) പറഞ്ഞു: ഇത്സകാത്തിന്റെ മുതലാണെന്ന്ഞാന്ഭയപ്പെട്ടില്ലായിരുന്നുവെങ്കില്ഞാന്ഭക്ഷിക്കുമായിരുന്നു.
(1)
ഫത്ഹുല്മുഈന്‍ 178. (2) കയശറ 178 (3) തുഹ് 7/151. (4) ഇആനത്ത്‌ 2/296. (5) ഫത്ഹുല്മുഈന്‍ 179. (6) ഇആനത്ത്‌ 2/295, 296. (7) ഖുര്തുബി 7/177, ഇബ്നുകസീര്‍ 2/364, റാസി 4/462. (8) ഇആനത്ത്‌ 2/298. (9) കയശറ 2/300,301. (10) അബൂദാവൂദ്‌ 1652 
(സത്യധാര ദൈ്വവാരിക, ഓഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment