സമസ്ത:
എണ്‍പത്തിഒമ്പതിന്റെ ദുരന്തം
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേരളീയ മുസ്‌ലിം സമൂഹത്തിന് അല്ലാഹു കനിഞ്ഞനല്‍കിയ വരദാനമാണ്. മലയാളക്കരയില്‍ ഇന്നു കാണുന്ന ഇസ്‌ലാമിക ചൈതന്യത്തിന്റെ പ്രധാന ചാലകശക്തിയായി വര്‍ത്തിച്ചത് സമസ്‌തയുടെ സാന്നിദ്ധ്യമാണെന്നതില്‍ തര്‍ക്കമില്ല. സാങ്കേതികമായി സമസ്‌ത എന്നതിന്റെ ആദര്‍ശപരവും ആശയപരവുമായ പഴക്കം പതിനാല് നൂറ്റാണ്ടിന്റെതാണ്. പ്രവാചക കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള സുദീര്‍ഘ ഗതകാലത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ തനിമ ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നത് സമസ്‌തയുടെ പ്ലാറ്റ്‌ഫോമില്‍ മാത്രമാണെന്നതുകൊണ്ട് തന്നെ ഈ ദീര്‍ഘകാല പാരമ്പര്യത്തിന്റെ അവകാശികള്‍ സമസ്‌തക്കാരല്ലാതെ മറ്റാരുമല്ല. വിജ്ഞാനം പകര്‍ന്നു നല്‍കിയും സംഘബോധത്തിലൂടെ ഉമ്മത്തിനെ വളര്‍ത്തിയെടുത്തുമാണ് ഈ മുന്നേറ്റത്തിന്റെ ഗാഥ നാം രചിച്ചത്.
പൂര്‍വ്വീക മഹത്തുക്കളെ ആദരിച്ചും അനുധാവനം ചെയ്‌തും ചിട്ടയുള്ള ഒരു ഇസ്‌ലാമിക സമൂഹത്തെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഒരു സുപ്രഭാതത്തില്‍ ഉണ്ടായ ഒരു `നവോത്ഥാന'മായിരുന്നില്ല ഇത്. അങ്ങനെ ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ കടന്നുവരവാണ് മുന്നേറ്റത്തിന്റെ നിദാനമെന്ന എട്ടുകാലി മമ്മൂഞ്ഞിയുടെ വീരവാദം വസ്‌തുതാപരമായി പഠിച്ചാല്‍ പമ്പരവിഡ്‌ഢിത്തമാണ്. മുജാഹിദ്, ജമാഅത്ത് തുടങ്ങിയ ഈ വാദക്കാര്‍ക്ക് ഇന്നും മലയാളി സമൂഹത്തിനിടയില്‍ കാര്യമായി കടന്നുചെല്ലാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എല്ലാവിധ കുത്സിത ശ്രമങ്ങളെയും അഭ്യന്തര-ബാഹ്യ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ടാണ് കേരള മുസ്‌ലിംകള്‍ ലോക ഇസ്‌ലാമിക സമൂഹത്തിന് മോഡലാവുന്ന വിധത്തില്‍ വളര്‍ന്നു വികാസം പ്രാപിച്ചത്. ഒരു നിലക്കുമുള്ള അനുകൂല സാഹചര്യങ്ങളായിരുന്നില്ല ഇന്നലെകളില്‍ ഉണ്ടായിരുന്നത്. സാമ്പത്തിക രംഗത്തെ പരിതാപകരവും ജന്മിനാടുവാഴി വിഭാഗങ്ങളുടെ അധീശത്വവും സര്‍വ്വോപരി കുരുട്ടുബുദ്ധിയുമായി കടന്നുവന്ന വൈദേശിക ശക്തികളുടെ ശത്രുതയും എല്ലാം ഈ സമുദായത്തിന്റെ മുമ്പിലെ പ്രതിബന്ധങ്ങളായിരുന്നു. ഇസ്‌ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കിയ ഈമാനിന്റെ കരുത്തും ഒത്തൊരുമയും ഇപ്പറഞ്ഞ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നപ്പോള്‍ തീച്ചൂളയില്‍നിന്ന് പാകപ്പെട്ട് വരികയായിരുന്നു ഈ സമുദായം. ജീവിതകാലത്ത് ഭൗതിക സുഖമെന്തെന്ന് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുമ്പേ നടന്നുപോയവര്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ കാരിരുമ്പിന്റെ കരുത്തുള്ള ഒരു തലമുറയെ സൃഷ്‌ടിച്ചുകൊണ്ടാണ് കടന്നുപോയത്. അവരുടെ സമര്‍പ്പണത്തിന്റെ സുഖമാണ് ഇന്ന് കേരള മുസ്‌ലിംകള്‍ അനുഭവിക്കുന്നത്.
സമീപകാലത്ത് സംജാതമായ സാമ്പത്തിക പുരോഗതിക്കും നൂറ്റാണ്ടുകളായി ഊതിക്കാച്ചി മിനുക്കിയെടുത്ത വിശ്വാസ ദൃഢതയും ഒത്തൊരുമിച്ചപ്പോള്‍ ആത്മീയമായും ഭൗതികപരമായും ഒരു വലിയ കുതിച്ചുചാട്ടത്തിന്റെ സാധ്യതകള്‍ തെളിയുകയായിരുന്നു. കഷ്‌ടപ്പാടിന്റെയും കണ്ണീരിന്റെയും നാളുകള്‍ക്ക് പകരം സുഖവും സൗകര്യവും കടന്നുവന്നതോടെ എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു ജീവിതമാണ് പ്രത്യേകിച്ച് തൊള്ളായിരത്തി എഴുപതുകള്‍ക്ക് ശേഷം നമ്മുടെ നാട്ടിലുണ്ടായത്. ഉലമാക്കളുടെയും ഉമറാക്കളുടെയും നേതൃത്വത്തിലുള്ള സംഘടിത പ്രസ്ഥാനങ്ങളുടെ മുന്നേറ്റം കൂടുതല്‍ സാധ്യതകള്‍ തുറന്നതോടെ വലിയ പ്രതിഫലനങ്ങള്‍ സമുദായ പുരോഗതിയില്‍ കണ്ടു തുടങ്ങി. സമസ്‌ത കേരളജംഇയ്യത്തുല്‍ ഉലമാ 1925-ല്‍ സംഘടിത പ്രസ്ഥാനമെന്ന നിലക്ക് രൂപം നല്‍കുന്നതാണ് ഈ മുന്നേറ്റത്തിലെ നിര്‍ണ്ണായക സംഭവം. പഴമയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പുതുലോകത്തിന്റെ സാധ്യതകളെ വെട്ടിപ്പിടിക്കുന്ന അനന്യമായ രീതി ശാസ്‌ത്രം മുന്നേറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. ഈ പ്രയാണത്തില്‍ വിദ്യാഭ്യാസ- സാമൂഹ്യ- രാഷ്‌ട്രീയ മേഖലകളുള്‍പ്പെടെ തളിര്‍ത്തുവന്നു. അധ്വാനത്തിന്റെ റിസല്‍ട്ടുകള്‍ ലഭിച്ചുതുടങ്ങി. കണ്ടില്ലെന്നു നടിച്ചവര്‍ക്ക് കാണേണ്ടി വന്നു. അകറ്റിനിര്‍ത്തിയവര്‍ക്ക് കൂടെ കൂട്ടേണ്ടിവന്നു.
ശത്രു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഏതൊരു നല്ല അവസ്ഥയും പിശാചിനെ അലോസരപ്പെടുത്തും. എപ്പോഴൊക്കെ ഗതിവേഗം കൂടിയോ അപ്പോഴെല്ലാം കഴുകകണ്ണുകള്‍ വട്ടമിട്ട് ശരിപ്പെടുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കേരളീയ ഇസ്‌ലാമിക സമൂഹത്തിന്റെ ജീവന്റെ സ്‌പന്ദനം എവിടെയാണുള്ളത് എന്നറിയുവാന്‍ ജാഗരൂകരായി ബാഹ്യശക്തികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് `കുഞ്ഞിരാമന്‍'മാര്‍ കളിക്കാന്‍ റെഡിയായിട്ടുണ്ടാവണമെന്നറിയുന്നവര്‍ക്ക് അല്‍പം അപ്പവും പബ്ലിസിറ്റിയും മാത്രമേ മുടക്കു മുതലായി ചെലവഴിക്കേണ്ടിയിരുന്നുള്ളൂ.
തൊള്ളായിരത്തി എണ്‍പത്തി ഒമ്പതിന്റെ ദുരന്തം അവിടെയാണ് ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ശിഥിലീകരണ പ്രവര്‍ത്തനവുമായി കടന്നുവന്ന് ബിദഇകള്‍ക്ക് ശേഷം സമുദായം നേരിട്ട ഗുരുതര പ്രതിസന്ധിയായിരുന്നു അത്. അന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വിഘടന വാദവുമായി ഒരുപറ്റം ഇറങ്ങിത്തിരിച്ചപ്പോള്‍ നടേ സൂചിപ്പിച്ച പ്രകാരം വളര്‍ത്തിക്കൊണ്ടുവന്ന ഇസ്‌ലാമിക സമാജത്തിന്റെ ഇന്നലെകളുടെ സുകൃതങ്ങളുടെ നല്ല ഓര്‍മ്മകള്‍ക്ക് ഓരോന്നോരോന്നായി ക്ഷതമേല്‍ക്കുകയായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാക്കെതിരെ പലപ്പോഴായി പടപ്പുറപ്പാടിന് ചിലരൊക്കെ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവയെല്ലാം വിഷയാധിഷ്‌ഠിതമായിരുന്നത് കൊണ്ട് സമുദായത്തിന് കാര്യമായ പരിക്കേല്‍ക്കുകയുണ്ടായിരുന്നില്ല. എന്നാല്‍ ഈ സമുദായത്തിന്റെ പൂര്‍ണനാശം എന്നതില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല കാന്തപുരം മുസ്‌ലിയാരുടെ അജണ്ട എന്നതിന് തല്‍സമയ സംഭവങ്ങളും പില്‍ക്കാലത്തെ വ്യാജമുടി വരെയുള്ള നാടകീയതകളും സാക്ഷ്യമാണ്.
സമസ്‌തയെന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം പൊതുസമൂഹത്തിനിടയില്‍ സജീവ ചര്‍ച്ചക്കു വഴിമരുന്നിട്ട കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ളവരുടെ പ്രവര്‍ത്തനം നൂറ്റാണ്ടുകളായി വളര്‍ത്തിക്കൊണ്ടുവന്ന സുകൃതങ്ങളെ മുഴുവന്‍ തകര്‍ത്തെറിയും വിധത്തിലായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് വിശേഷിച്ച് സമസ്‌തയെന്ന പ്രസ്ഥാനത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങളാണ് ഇവര്‍ നടത്തിയത്. താടിയും തലപ്പാവുമായി ധരിച്ച വസ്‌ത്രത്തിന്റെ തൂവെണ്‍മ പോലുള്ള പരിശുദ്ധമായ ജീവിതം നയിച്ചിരുന്ന പണ്ഡിത സമൂഹത്തിനെക്കുറിച്ചുള്ള സകല വിധ ആദരവും ഇല്ലാതാക്കാന്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനം വലിയതോതില്‍ കാരണമാവുകയായിരുന്നു. സാമ്പത്തിക അഴിമതി മുതല്‍ വ്യക്തിജീവിതത്തിലെ വിശുദ്ധി ഇല്ലായ്‌മവരെ പണ്ഡിത്യവേഷധാരികളില്‍ നിന്നുണ്ടാവുമ്പോള്‍ ഇസ്‌ലാമിനെ തന്നെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. സമസ്‌തയില്‍നിന്ന് ഇവരെ പിടിച്ച് പുറത്താക്കാന്‍ കാരണമായ അരീക്കാട് പള്ളിപ്രശ്‌നം ഉള്‍പ്പടെയുള്ള നിരവധി സംഭവങ്ങള്‍ ഈ കാലയഴളവില്‍ സജീവ ചര്‍ച്ചയായത് മറക്കാറായിട്ടില്ല. പണ്ഡിതന്മാരെക്കുറിച്ചും വിജ്ഞാന കേന്ദ്രങ്ങളെക്കുറിച്ചും സമൂഹത്തിനിടയിലുള്ള ധാരണകള്‍ ഓരോന്നായി കടപുഴകി എറിയാന്‍ അച്ചടക്കമില്ലാത്തവരുടെ പ്രവൃത്തി കാരണമായിരുന്നു. ഗുരുവര്യരോടുള്ള ആദരവ് സുന്നി സമൂഹത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. സ്വന്തം ഗുരുവര്യന്മാരായ കണ്ണിയത്ത് ഉസ്‌താദും ശംസുല്‍ ഉലമയുള്‍പ്പടെയുള്ള ആദരണീയ നേതൃത്വത്തിനെ ചോദ്യം ചെയ്‌തും ധിക്കരിച്ചും അവര്‍ക്കെതിരെ കേസുകൊടുത്തും ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്‌മളതയെ തകര്‍ത്തെറിഞ്ഞവര്‍ ചെയ്‌ത പാപത്തിന് തുല്യമായി മറ്റൊന്നില്ല. മുതഅല്ലിമീങ്ങളെക്കുറിച്ചുണ്ടായിരുന്ന ആദരവും തകര്‍ത്തെറിയാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചു. മുണ്ടുമടക്കികുത്തി മുഷ്‌ടി ചുരുട്ടി തെരുവിലൂടെ മുദ്രാവാക്യം വിളിച്ച് വിളയാട്ടം നടത്തിയ ദീനിന്റെ അഹ്‌ലുകാരുടെ ഭീകരമുഖം സമുദായത്തെ അമ്പരപ്പിക്കുകതന്നെ ചെയ്‌തു. സ്ഥാപനത്തിനകത്ത് സ്വസ്ഥമായി ഇരുന്ന് കിതാബ് ഓതിപ്പഠിച്ചിരുന്ന വിഭാഗത്തിന്റെ മുഖ്യതൊഴില്‍ പോസ്റ്ററൊട്ടിക്കലും ഒട്ടിച്ചവ നശിപ്പിക്കലുമായി. ഈ സംസ്‌കാരം വളര്‍ന്നുവികസിച്ചതോടെ എതിരാളിയെ വകവരുത്തി ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചു. കൂട്ടുകൂടേണ്ടവരാരെന്നുപോലും മറന്നവര്‍ ഒരുവേള നിരീശ്വര പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ.യുടെ മെമ്പര്‍മാരും സജീവ പ്രവര്‍ത്തകരുമായിവരെ മാറി. സമുദായം ഇതുവരെ അന്യമായികണ്ടതും അകറ്റിനിര്‍ത്തിയതുമായ എല്ലാം ഹലാലായി. കളവും സ്വജനപക്ഷപാതവും സാമ്പത്തിക തട്ടിപ്പുകളും ദീനീന്റെ പേരില്‍ നിര്‍ബാധം നടന്നു. എല്ലാവിധ ആദരവുകളും സല്‍ധാരണകളും ചില്ലുകൊട്ടാരംപോലെ തകര്‍ന്നടിയുകയായിരുന്നു. കാന്തപുരം മുസ്‌ലിയാര്‍ ചെയ്‌ത ഏറ്റവും വലിയ സേവനമായിരുന്നു ഇത്.
ജീവിത വിശുദ്ധിയുടെ തങ്കക്കുടങ്ങളായിരുന്നവര്‍ സംശയത്തിന്റെ നിഴലിലേക്ക് മാറ്റപ്പെട്ടതും എണ്‍പത്തിഒമ്പതിന്റെ ദുരന്തമാണ്. വിശ്വാസ്യതയും വിശുദ്ധിയും ദീനീപ്രബോധനത്തിന്റെ അനിവാര്യഘടകമാണ്. പ്രബോധിത സമൂഹത്തിന്റെ മുമ്പില്‍ പ്രബോധകന്‍ ചോദ്യം ചെയ്യപ്പെടുന്നതോടെ അടിത്തറയാണ് തകര്‍ന്ന് തരിപ്പണമാവുക. വിവാദങ്ങളും വിമര്‍ശനങ്ങളും അലങ്കാരമായി കണ്ടവര്‍ക്ക് പ്രബോധിത സമൂഹത്തിനെ പരിഗണിക്കേണ്ടതുണ്ടായിരുന്നില്ല. പണം വാരുന്ന കേന്ദ്രങ്ങളായി ദീനീസ്ഥാപനങ്ങള്‍ വഴിമാറി. ഹലാലും ഹറാമും തമ്മിലുള്ള അകലം നേര്‍ത്തു നേര്‍ത്തു വന്നു. പള്ളികള്‍ വരെ ബാങ്കില്‍ പണയം വെക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെത്തി. ആത്മീയതയുടെ പ്ലാറ്റ്‌ഫോമില്‍ ജോറായ വ്യാപാരങ്ങള്‍ പൊടിപൊടിച്ചു. ലക്ഷങ്ങളും കോടികളും സംഘടനാ വേദികളിലെ മുഖ്യ അജണ്ടകളായി. വ്യാപാരം വളര്‍ന്നു വികസിച്ച് പ്രവാചക തിരുശേഷിപ്പിന്റെ മഹത്വം വരെ മാര്‍ക്കറ്റിങിന് ഉപയോഗപ്പെടുത്തി.
അംഗീകാരത്തിനും പബ്ലിസിറ്റിക്കും ഏതറ്റം വരെ പോകാനും മടി കാണിച്ചില്ല. രാഷ്‌ട്രീയക്കാരന്റെ അരമനകളിലും മന്ത്രി മന്ദിരങ്ങളിലും ഇടതുവലതു വ്യത്യാസമില്ലാതെ മാറിമാറി നിരങ്ങി. യതീമും അഗതിയും വരുമാനമാക്കി തടിച്ചുകൊഴുത്തവര്‍ കിട്ടിയതിലെ ഒരു പങ്ക് അവര്‍ക്കും നല്‍കി. കടപ്പുറത്തെ ഫെസ്റ്റിവലിന് തുണിയുരിഞ്ഞാടിയ നര്‍ത്തകിമാര്‍ക്ക് ഫീസ് കൊടുക്കാന്‍ യതീം മക്കളുടേത് തന്നെയെടുത്ത് സംഭാവന നല്‍കി. കലക്‌ടറെയും അധികാരികളെയും തൃപ്‌തിപ്പെടുത്താന്‍ വേണമെങ്കില്‍ കരളുതന്നെ പറിച്ചുകൊടുക്കാന്‍ തയ്യാറായവര്‍ക്ക് അരലക്ഷം രൂപ വളരെ ചെറിയ സംഖ്യയായിരുന്നു.
എന്തൊക്കെ സംഭവിച്ചാലും ഭൂമി കീഴ്‌മേല്‍ മറിഞ്ഞാലും തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് അകംപള്ളിക്ക് മധ്യത്തില്‍ പുതിയ ചുമര് സൃഷ്‌ടിക്കാനോ മദ്‌റസ രണാങ്കളമാക്കാനോ അശേഷം മടിവന്നില്ല. തലേദിവസം ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന ഒന്നാം ക്ലാസുകാരന്‍ തൊട്ടദിവസം ചൈനയിലെ വന്‍മതില്‍പോലെ ഉയര്‍ന്നുവന്ന തന്റെ മദ്‌റസയിലെ ചുമരുകളിലെ ഇരുഭാഗങ്ങളില്‍ കൊടിയ ശത്രുക്കളായി മാറി. ബാപ്പയും മകനും ഇരുചേരികളിലായി സ്വച്ഛന്ദം ഒഴുകിയിരുന്ന കുടുംബബന്ധങ്ങളില്‍ പകയും വിദ്വേഷവും തളിര്‍ത്തുവന്നു. നിഷ്‌കളങ്കമായ ഗ്രാമീണ അന്തരീക്ഷങ്ങള്‍പോലും ശത്രുതയുടെയും പോര്‍വിളികളുടെയും ശബ്ദത്താല്‍ മുഖരിതമായി. ആഹ്ലാദം നിറഞ്ഞ ആഘോഷദിനങ്ങള്‍ പല ദിവസങ്ങളിലായി. ഒരേ വീട്ടില്‍ ഒരേ സമയത്ത് നോമ്പും പെരുന്നാളും കൊണ്ടാടി. കല്യാണവും മരണവും ഗ്രൂപ്പിന്റെ ശക്തിപ്രകടന വേദികളായി. പ്രതിപക്ഷ ബഹുമാനം പോകട്ടെ സ്വന്തം സഹോദരനെ മുസ്‌ലിമായി അംഗീകരിക്കാന്‍ പോലും കഴിയാത്തവിധം മനസ്സുകള്‍ ചുരുങ്ങി.
നൂറും ഇരുന്നൂറും വീടുകളുള്ളിടത്തുപോലും ഒന്നിന് പകരം രണ്ടു പള്ളികള്‍. അവ തമ്മിലുള്ള അകലം ചാണുകള്‍കൊണ്ട് അളക്കാനാവും വിധത്തില്‍ അടുത്തടുത്തായി. ഇര രണ്ടിലും ആരാധനകളോ ഒരേ വിധം. പലപ്പോഴും ഇവകളുടെ മുറ്റത്ത് ഉളുഹിയ്യത്തിന് പകരമായി മനുഷ്യനെതന്നെ കശാപ്പിന് ഉപയോഗിച്ചു. പള്ളിയിലേക്ക് പോകുമ്പോള്‍പോലും കൈവശം ആയുധങ്ങള്‍ അനിവാര്യമാണെന്ന അവസ്ഥ വരെ സംജാതമായി.
നന്മക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തേണ്ട വിഭവങ്ങള്‍ പാഴായി. അവയൊക്കെയും പോസ്റ്ററുകളും ഫ്‌ളക്‌സുകളുമായി വഴിയോരങ്ങളില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. ആരാധനകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട കേന്ദ്രങ്ങള്‍ മോടിക്കും പ്രൗഢിക്കും വഴിമാറി.
എണ്‍പത്തിഒമ്പതുണ്ടാക്കിയ സാമൂഹ്യപ്രശ്‌നങ്ങളും അളവറ്റതായിരുന്നു. കേസും കോടതിയും അന്യമായിരുന്ന ഒരു സമൂഹം കോടതിവരാന്തകളില്‍ നിത്യസാന്നിധ്യമായി. ലക്ഷങ്ങള്‍ വക്കീല്‍ഫീസായി പലരുടെയും പോക്കറ്റുകളിലെത്തി. പോലീസിനെ സ്വാധീനിക്കാനും കാര്യസാധ്യത്തിനുമായി ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താനും വരെ ചെറിയ കുട്ടികള്‍പോലും പഠിച്ചു.
സമുദായത്തിന്റെ യുവത്വം വൃത്തികേടുകളുടെ കേന്ദ്രമായി മാറി. എന്തു തെമ്മാടിത്തം ചെയ്‌താലും ന്യായീകരിക്കാനും സംരക്ഷിക്കാനും ആളുണ്ടാവുന്ന സാമൂഹ്യ സാഹചര്യം വളര്‍ന്നുവന്നു. മദ്യപാനം പോലുള്ളവ അപകടകരമാംവിധം വര്‍ദ്ധിച്ചുവന്നു. അടിവെച്ച് അടിവെച്ച് മുന്നേറി ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തിനിന്ന കേരളീയ മുസ്‌ലിംകളുടെ പ്രയാണവീഥിയില്‍ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി ഒമ്പത് നടുക്കുന്ന ഓര്‍മ്മകളാണ്. ഏതാനും സ്വാര്‍ത്ഥംഭരികളുടെ താല്‍പര്യത്തിനുവേണ്ടി ഈ ഉമ്മത്തിനെ കുരുതികൊടുക്കാനനുവദിക്കണമോ എന്നതാണ് സമുദായത്തെ സ്‌നേഹിക്കുന്നവര്‍ ഈ അവസരത്തില്‍ ആലോചിക്കേണ്ടത്.

No comments:
Post a Comment