ഫത്‌വ
? നിസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ഇല്ലാത്തയാള്‍ ഏതു വിരലാണ് ഉയര്‍ത്തേണ്ടത്? വലതു കൈപ്പത്തി ഇല്ലാത്ത ആളാണെങ്കില്‍, ഇടതു ചൂണ്ടുവിരല്‍ ഉയര്‍ത്തണോ?
= നിസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ വലത്തെ കയ്യിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തലും മറ്റു വിരലുകള്‍ മടക്കിവെക്കലുമാണ് സുന്നത്ത്. അതിനാല്‍ ചൂണ്ടാണി വിരല്‍ ഇല്ലാത്ത ആള്‍ വേറെ ഏതെങ്കിലും വിരല്‍ ഉയര്‍ത്തേണ്ടതില്ല. മറ്റു വിരല്‍ ഉയര്‍ത്തുമ്പോള്‍ അത് മടക്കിവെക്കണമെന്ന സുന്നത്ത് നഷ്ടപ്പെടും എന്നതുതന്നെ കാരണം. അതുപോലെ, വലതു കൈപ്പത്തി ഇല്ലാത്ത ആള്‍ ഇടതുകയ്യിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ടതില്ല. ഇടതുകയ്യിലെ എല്ലാ വിരലുകളും നിവര്‍ത്തി വിരല്‍ തുമ്പുകള്‍ കാല്‍മുട്ടുകളോട് നേരിടുമാര്‍വിധം വെക്കലാണ് സുന്നത്ത്. ഇടത്തേതിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയാല്‍ ഈ സുന്നത്ത് നഷ്ടപ്പെടുമല്ലോ (തുഹ്ഫ: 2/80).
? ഖുതുബ സമയം ഖത്വീബ് വാള്‍ പിടിക്കുന്നത് നിര്‍ബന്ധമോ സുന്നത്തോ? വാള്‍ പിടിച്ചില്ലെങ്കില്‍ ഖുതുബക്ക് വല്ല ന്യൂനതയും സംഭവിക്കുമോ?
= ഖുതുബ വേളയില്‍ ഖത്വീബ് വാള്‍, വടി, അമ്പ് തുടങ്ങിയ എന്തെങ്കിലും പിടിക്കല്‍ സുന്നത്താണ്. നിര്‍ബന്ധമില്ല. നബി (സ) യോടുള്ള ഇത്തിബാആണ് വാള്‍ പിടിക്കുന്നതിന് തെളിവ്. നബി തിരുമേനി മാതൃക കാണിച്ചുതന്ന ഒരു സുന്നത്ത് ഒഴിവാക്കുക എന്നത് ന്യൂനതയാണെന്ന് പറയാം. വാള്‍ പിടിച്ച് ഖുത്ബ ഓതിയാല്‍ ഖുത്ബക്ക് പുറമെ വാള്‍ പിടിച്ചതിനു കൂടി പ്രതിഫലം ലഭിക്കുമല്ലോ.
? അന്യനാട്ടില്‍ മരിച്ച ഒരാളുടെ മയ്യിത്ത് അവിടെ പോയി കണ്ട് വന്ന ശേഷം സ്വന്തം നാട്ടില്‍ വെച്ച് ഗാഇബിന്റെ നിസ്‌കാരം നിര്‍വഹിക്കാമോ?
= മയ്യിത്ത് കണ്ട ആള്‍ ഗാഇബിന്റെ നിസ്‌കാരം നിര്‍വഹിച്ചാല്‍ അത് സ്വഹീഹാവുമെന്ന് ഫകതാവല്‍ കുബ്‌റാ 2/4ല്‍ നിന്നു മനസിലാകും.
? അപകടം സംഭവിച്ചോ വിദേശത്ത് വെച്ചോ മരണപ്പെട്ടാല്‍ ശഹീദിന്റെ കൂലി ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് ശരിയാണോ?
= അപകട മരണം സംഭവിച്ച ആളും വിദേശത്ത് വെച്ച് മണരണപ്പെട്ട ആളും ആഖിറത്തിലെ ശഹീദുകളില്‍ പെട്ടവരാണെന്ന് ശര്‍വാനി 3/166ല്‍ പ്രസ്താവിച്ചിരിക്കുന്നു.
? വലിയ അശുദ്ധിയോടെ മരണപ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമോ? മയ്യിത്ത് കുളിയോടെ അതും നീങ്ങുമോ?
= വലിയ അശുദ്ധി ഉണ്ടായ ഉടന്‍ കുളിക്കണമെന്നില്ല. നിസ്‌കാരം തുടങ്ങിയവ നിര്‍വഹിക്കണമെങ്കില്‍ കുളിച്ചിരിക്കണമെന്ന് മാത്രം. ഇസ്‌ലാം അനുവദിക്കാത്ത മാര്‍ഗത്തില്‍ വലിയ അശുദ്ധിയുണ്ടാക്കിയാലും ഇപ്രകാരം തന്നെ. അതിനാല്‍, വലിയ അശുദ്ധിയോടെ മരണപ്പെടുന്നതു കൊണ്ട് ശിക്ഷിക്കപ്പെടുകയില്ലെന്ന് മനസിലാക്കാം. എങ്കിലും, റഹ്മത്തിന്റെ മലക്കുകള്‍ വലിയ അശുദ്ധിക്കാരെ സമീപിക്കില്ലെന്നും അവരുടെ മുറിയില്‍ പ്രവേശിക്കുകയില്ലെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ വലിയ അശുദ്ധിയോടെ മരണപ്പെട്ടാല്‍, റഹ്മത്തിന്റെ മലക്കുകള്‍ സമീപമുണ്ടാവുക എന്ന സൗഭാഗ്യം ലഭിക്കില്ലല്ലോ. ജനാബത്തുകാരന്‍ മരണപ്പെട്ടാല്‍ മയ്യിത്തുകുളി മാത്രം മതിയാകുന്നതാണ്.
? മയ്യിത്ത് കുളിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ വെള്ളം ഏതാണ്?
= തണുത്ത ഉപ്പുജലമാണ് മയ്യിത്ത് കുളിപ്പിക്കാന്‍ ഏറ്റവും ഉത്തമം. ഉപ്പുവെള്ളം കിട്ടാത്തിടത്ത് ഉപ്പ് ചേര്‍ത്ത് ഉപ്പുവെള്ളമാക്കേണ്ടതില്ല. കഠിനമായ തണുപ്പ്, അഴുക്ക് തുടങ്ങിയവ മൂലം ആവശ്യമാണെങ്കില്‍ വെള്ളം ചൂടാക്കാവുന്നതാണ് (തുഹ്ഫ: 3/101).
? മയ്യിത്ത് കുളിപ്പിച്ച ആള്‍ കുളിക്കേണ്ടതുണ്ടോ? കുളിക്കാതെ നിസ്‌കരിക്കാമോ?
= മയ്യിത്ത് കുളിപ്പിച്ചാല്‍ കുളിക്കല്‍ സുന്നത്താകുന്നു. നിര്‍ബന്ധമില്ല. മയ്യിത്തിനെ ആരെങ്കിലും കുളിപ്പിച്ചാല്‍ അവന്‍ കുളിച്ചുകൊള്ളട്ടെ എന്ന സ്വഹീഹായ ഹദീസാണ് ഇതിനു തെളിവ്. ഈ കുളി നിര്‍ബന്ധമില്ലെന്ന് വേറെ ഹദീസില്‍ വന്നിരിക്കുന്നു. കുളിക്കാതെ നിസ്‌കരിക്കുന്നതിന് വിരോധമൊന്നുമില്ല.
? ഗുഹ്യരോമങ്ങള്‍ പലരും നീക്കം ചെയ്യുന്നത് കക്കൂസില്‍ വെച്ചാണ്. നീക്കം ചെയ്ത ശേഷം വെള്ളമൊഴിച്ച് ക്ലോസറ്റിലൂടെ കക്കൂസിന്റെ ടാങ്കിലേക്കെത്തിക്കുന്നു. ഇങ്ങനെ ശരീരത്തില്‍ നിന്നും നീക്കിയ മുടിയും നഖവും നജസില്‍ ഇടാമോ?
= ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്ന മുടി, നഖം, രക്തം മുതലായവ മറവ് ചെയ്യല്‍ സുന്നത്താകുന്നു. ഗുഹ്യരോമം മറ്റുള്ളവര്‍ കാണല്‍ ഹറാമായതിനാല്‍ ആരും കാണാത്തവിധം മറക്കല്‍ നിര്‍ബന്ധമാണ്. നജസിലിടുന്നത് ഹറാമില്ലെന്നാണ് മനസിലാവുന്നതെന്ന് ശര്‍വാനി 2/476ല്‍ പ്രസ്താവിച്ചിരിക്കുന്നു. എങ്കിലും ക്ലോസറ്റിലൂടെ വിടുമ്പോള്‍ മറവുചെയ്യുക എന്ന സുന്നത്ത് നഷ്ടപ്പെടുമല്ലോ.
? ഇന്ന് രാത്രി ഭാര്യയെ സംയോഗം ചെയ്യുമെന്ന് ഒരാള്‍ സത്യം ചെയ്തിരുന്നു. ആ രാത്രി അവള്‍ ആര്‍ത്തവക്കാരിയായാല്‍ സത്യം പാലിക്കാന്‍ വേണ്ടി സംയോഗം ചെയ്യാമോ? ചെയ്തില്ലെങ്കില്‍ സത്യം പിഴച്ചവനാകുമോ? കഫ്ഫാറത്ത് കൊടുക്കേണ്ടി വരുമോ?
= എന്താവശ്യത്തിനാണെങ്കിലും ആര്‍ത്തവത്തില്‍ സംയോഗം ചെയ്യാവതല്ല. സംയോഗം ഹറാമും വന്‍ ദോഷവുമായ ആര്‍ത്തവം ഉണ്ടായതിനാലാണല്ലോ അത് ചെയ്യാതിരുന്നത്. അതിനാല്‍ ചെയ്യാതിരിക്കുന്നതുകൊണ്ട് സത്യം പിഴപ്പിച്ചവന്‍ ആകുന്നതല്ല. കഫ്ഫാറത്ത് കൊടുക്കുകയും വേണ്ട (ശര്‍വാനി 31/398).
? മരണസമയത്ത് ജിബ്‌രീല്‍ (അ) ഹാജരാവുമെന്ന് ചിലര്‍ പറയുന്നു. ഇങ്ങനെ ഹദീസില്‍ വന്നിട്ടുണ്ടോ?
= വുളൂവോട്കൂടി മരണപ്പെടുന്നവരുടെ സമീപം ജിബ്‌രീല്‍ (അ) ഹാജരാവുമെന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിഗ്‌യ പേ: 59ല്‍ പ്രസ്താവിച്ചിരിക്കുന്നു.

No comments:
Post a Comment