Thursday, November 24, 2011

സകാത്ത്: സാമ്പത്തിക സന്തുലിതത്വത്തിന്‌

സകാത്ത്: സാമ്പത്തിക സന്തുലിതത്വത്തിന്‌
ഹസന്‍. ടി. കരുവാരകുണ്ട്

ഏറ്റവും പുതിയ കണക്ക്പുറത്തുവന്നപ്പോള്ലോകജനസംഖ്യ 689 കോടി കവിഞ്ഞിട്ടുണ്ട്‌. ഇത്രയും കോടി ജനങ്ങളില്‍, അന്താരാഷ്ട്ര ദാരിദ്ര്യരേഖയനുസരിച്ച്‌, 1.25 ഡോളര്വരുമാനമില്ലാത്ത ദിരിദ്രര്‍ 140 കോടിയാണ്‌. വേള്ഡ്ഇന്സ്റ്റിറ്റിയൂട്ട്ഓഫ്ഇക്കണോമിക്സിന്റെ പഠന റിപ്പോര്ട്ട്പ്രകാരം 90കോടി ജനങ്ങല്വിശപ്പടക്കാതെയാണ്അന്തിയുറങ്ങാന്ഒരുങ്ങുന്നത്‌. ആക്ഷന്എയ്ഡ്ഇന്റര്നാഷണലിന്റെ അഭിപ്രായ പ്രകാരം ഓരോ ആറ്സെക്കന്റിലും ഒരു കുഞ്ഞ്എന്ന കണക്കില്പോഷകാഹാരക്കുറവ്മൂലം മരണത്തെ അഭിമുഖീകരിക്കുന്നു. മറ്റൊരു കണക്ക്സൂചിപ്പിക്കുന്നത്ലോകത്തിലെ ആറില്ഒരാള്ആഹാരത്തിന്വകയില്ലാതെ കഷ്ടപ്പെടുന്നുവെന്നാണ്‌. ഡബ്ല്യു.എഫ്‌.പിയുടെ കണക്കനുസരിച്ച്‌ 200 ലക്ഷത്തിലേറെ കുട്ടികള്ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുന്നു.
80
ലക്ഷം മുതല്ഒരു കോടിവരെ ജനങ്ങള്മുഴുപട്ടിണിയില്കഴിയുന്ന സോമാലിയ, എതോപ്യ, എരിത്രിയ തുടങ്ങിയ ആഫ്രിക്കന്രാജ്യങ്ങളിലെ 200 അഭയാര്ത്ഥികള്‍, യാത്രചെയ്തിരുന്ന നാടന്ബോട്ട്കത്തി മരണമടഞ്ഞത്ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ്‌. പട്ടിണിയകറ്റാന്ചെങ്കടലിന്റെ മറുകരയിലെ സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേയാണ്ദുരന്തം സംഭവിച്ചത്‌. വരള്ച്ചയും ക്ഷാമവും മൂലം ഭക്ഷ്യസാധനങ്ങള്ക്ക്ഇരട്ടിയിലധികം വില ഈടാക്കുന്ന രാജ്യങ്ങളില്തീ വിലക്കും ഭക്ഷ്യവസ്തുക്കള്ലഭ്യമല്ലെന്നാണ്അവിടങ്ങളില്നിന്നും ലഭ്യമാവുന്ന വിവരം. ഉത്തര കൊറിയയിലെ അഭയാര്ത്ഥി ദിനംപ്രതി 1200 കുട്ടികളാണത്രെ എത്തിക്കൊണ്ടിരിക്കുന്നത്‌. യു.എന്‍. സഹായത്തോടെ നടന്നുവരുന്ന ക്യാമ്പുകളില്തൊണ്ണൂറായിരം പേരെ സംരക്ഷിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഇതിനകം അവിടെ എത്തിപ്പെട്ടവരാവട്ടെ മുന്നേമുക്കാല്ലക്ഷത്തിലധികവും. 1984-85ല്എതോപ്യയില്മാത്രം പട്ടിണി മൂലം പത്തുലക്ഷം പേരാണ്മരണമടഞ്ഞത്‌. അധിനിവേഷ അഫ്ഗാനില്ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഒരു കോടിയാളുകള്ക്ഷാമ ബാധിതരാണ്‌. ഭക്ഷ്യ സുരക്ഷയില്ലാത്തവരുടെ എണ്ണം എഴുപത്തി മൂന്ന്ലക്ഷവും. വിദൂരമല്ലാത്ത ഭാവിയില്അഴുപത്തി മൂന്ന്ലക്ഷത്തില്നിന്ന് കണക്ക്‌ 30 ലക്ഷം കോടിയിലെത്തുമെന്നാണ്യു.എന്‍. റിപ്പോര്ട്ട്‌.
ലോകത്ത്ദാരിദ്ര്യവും പട്ടിണിയും വര്ദ്ധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്ജനസംഖ്യയുടെ ആധിക്യമാണ്‌. ധാര്മികതയോടും യാഥാര്ത്ഥ്യത്തോടും വാദത്തിന്പുലബന്ധംപോലുമില്ല. ``ഭൂമിയിലുള്ള ഒരു ജീവിക്കെങ്കിലും ആഹാരം നല്കുവാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല''(ഹൂദ്‌ 6) എന്നാണ്ഖുര്ആന്റെ പ്രഖ്യാപനം. ഇതുസംബന്ധമായി ഗവേഷണം നടത്തിയ പലരും ഖുര്ആന്റെ അധ്യാപനത്തെ ശരിപ്പെടുത്തുന്നതായി കാണാം. ഭൂമിയില്ജീവിക്കുന്നവരുടെ എണ്ണം വര്ധിച്ചത്കൊണ്ടോ കാലാവസ്ഥയിലെ താളപ്പിഴകൊണ്ടോ അല്ല ദാരിദ്ര്യം ഉണ്ടാകുന്നത്‌. മറിച്ച്ഭൂലോകത്തെ ഭക്ഷ്യ ശേഖരം മുഴുവന്ഒരു കൂട്ടം ധനികര്ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്കൊണ്ടാണ്പട്ടിണിയും ദാരിദ്ര്യവും നാള്ക്കുനാള്പെരുകുന്നതെന്നാണ്അമേരിക്കന്ശാസ്ത്രജ്ഞനായ ഡോ. സൂസന്ജോര്ജ്അഭിപ്രായപ്പെടുന്നത്‌. ലോകത്ത്ആവശ്യമുള്ളത്ര വിഭവങ്ങള്ഉല്പാദിപ്പിക്കെപ്പെടുന്നുണ്ടെന്നും വിതരണം നീതിപൂര്വവും ശാസ്ത്രീയവുമല്ലാത്തതാണ്പ്രശ്നമെന്നും ബെര്ണഡ്ഗിലന്റെ, റോജര്വൈല്എന്നിവര്വെളിപ്പെടുത്തുന്നുണ്ട്‌.
ലോകത്തിലെ പ്രായപൂര്ത്തിയായ മനഷ്യരുടെ എണ്ണത്തിന്റെ ഒരു ശതമാനം മാത്രമുള്ള കോടീശ്വരന്മാരാണ്ലോക സമ്പത്തിന്റെ 40 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നത്‌. പത്തു ശതമാനത്തിന്റെ കൈയിലാണ്ലോക ആസ്തിയുടെ 85 ശതമാനമുള്ളത്‌. ഇവരില്മൂന്നില്ഒരു ഭാഗം വാഴുന്നത്അമേരിക്ക, ഫ്രാന്സ്‌, ഇംഗ്ലണ്ട്‌, ജപ്പാന്എന്നീ രാജ്യങ്ങളിലാണ്‌. ദരിദ്ര രാജ്യങ്ങളിലെ പ്രായപൂര്ത്തിയായ മനുഷ്യരില്പകുതി പേര്ക്കും ലഭിക്കുന്നത്ലോക സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണത്രെ. വേള്ഡ്ഇന്സ്റ്റിറ്റിയൂട്ട്ഓഫ്ഡവലപ്മെന്റ്ഇക്കണോമിക്സ്നടത്തിയ പഠനമാണ്സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്‌.
40
കോടി പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍ 500 കോടി രൂപയുടെ ഗോതമ്പും പയര്വര്ഗങ്ങളും കന്നുകാലികള്ക്ക്പോലും പറ്റാത്തവിധം നിഷ്ഫലമാക്കിക്കളഞ്ഞതിന്പരമോന്നത നീതിപീഠം ഗവണ്മെന്റിനെ ഈയിടെ ശാസിക്കുകയുണ്ടായി. ഇതുപോലെ അമേരിക്കയില്ഉല്പാദിപ്പിക്കുന്ന ചോളത്തിന്റെ മൂന്നില്ഒരുഭാഗം ജൈവ ഇന്ധനത്തിനാണ്ഉപയോഗിക്കുന്നത്‌. ഹൃസ്വ വിശകലനത്തില്നിന്നും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങള്ഗ്രാഹ്യമാണല്ലോ. ദുരവസ്ഥയില്നിന്ന്ലോകത്തെ സംരക്ഷിക്കാന്പല സാമ്പത്തിക നയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അല്ബേനിയ, റഷ്യ, റുമേനിയ തുടങ്ങിയ പല രാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ തകര്ത്ത പിരമിഡ്സ്കീം ദാരിദ്ര്യവും പട്ടിണിയും നിര്മാര്ജനം ചെയ്യപ്പെടാന്വേണ്ടി ആവിഷ്കരിക്കപ്പെട്ടതായിരുന്നു. നമുക്ക്സുപരിചിതമായ ആര്‍.എം.പി., ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്ത കെയര്‍, കോണിബയോ, ഗുഡ്വേ തുടങ്ങിയ മള്ട്ടിലെവല്മാര്കറ്റിംഗിന്റെ പടിഞ്ഞാറന്രൂപഭേദമാണ്പിരമിഡ്സ്കീം. നെറ്റ്വര്ക്ക്മാര്ക്കറ്റിംഗ്കമ്പനികള്തീര്ത്ത മോഹവലയങ്ങളില്വഞ്ചിതരായതില്അധികവും നിത്യ ജീവിതം തള്ളിനീക്കാന്പാടുപെടുന്നവരാണ്‌. ദാരിദ്ര്യത്തിന്റെ പിടിയില്നിന്ന്എങ്ങനെയങ്കിലും രക്ഷപ്പെടാന്വേണ്ടിയാണ്അവര്ഇത്തരം കമ്പനികളില്അഭയം തേടിയത്‌. സ്വപ് ജീവികളായ ഇത്തരക്കാര്ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, സ്വന്തമെന്ന്പറയപ്പെടാവുന്നതൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്തു.
ദാരിദ്ര്യ നിര്മാര്ജനത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട സോഷ്യലിസത്തിന്ലക്ഷ്യവും മാര്ഗവും ഒരുപോലെ പിഴച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാപിറ്റലിസത്തിന്റെ ചൂഷണങ്ങള്ക്കും കമ്യൂണസിത്തിന്റെ ദുര്വാശിക്കുമിടയില്മറ്റൊരു സാമ്പത്തികബദല്സംവിധാനത്തിനേ ലോകത്തിന്റെ പരാധീനതകള്ഇല്ലാതാക്കാന്സാധിക്കുകയുള്ളൂ. ബദല്സിദ്ധാന്തമാണ്ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥ. സാമ്പത്തിക ചൂഷണമോ അസാധ്യമായ സമത്വമോ ഇസ്ലാം അംഗീകരിക്കുന്നില്ല. രണ്ടിനെയും ഒരുപോലെ നിരാകരിക്കുകയാണ്ചെയ്യുന്നത്‌.
ബനൂ ഖുറൈളയില്നിന്നും സംഘട്ടനമില്ലാതെ പിടിച്ചെടുത്ത സമ്പത്തിന്റെ യഥാര്ത്ഥ ഉടമസ്ഥാവകാശം അല്ലാഹുവിനും അതിന്റെ കൈവശാവകാശം റസൂലിനും അടുത്ത കുടുംബങ്ങള്ക്കും അനാധര്ക്കും അഗതികള്ക്കും വഴിയാത്രക്കാര്ക്കുമാണന്ന്വിശദീകരിച്ച ശേഷം അതിന്റെ കാരണം അല്ലാഹു പറയുന്നത്‌ ``ധനികര്ക്കിടയില്സമ്പത്ത്കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്വേണ്ടിയാണിത്‌'' എന്നാണിത്‌. ഇസ്ലാമിലെ ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാനമായി ഖുര്ആന്വാക്യത്തെ നമുക്കവതരിപ്പിക്കാനാവും. സമ്പത്ത്ഒരാളില്കേന്ദ്രീകരിച്ച്അതുകൊണ്ട്മറ്റുള്ളവര്ക്ക്ഉപകാരം ലഭിക്കാതെ പോവുന്നതിനെ ഇസ്ലാം വിലക്കിയിട്ടുണ്ട്‌. സകാത്ത്‌, സ്വദഖ, ഭക്ഷണില്ലാത്തവര്ക്ക്ഭക്ഷണം നല്കല്‍, വസ്ത്രം നല്കല്ഇതിനെല്ലാം ഇസ്ലാം വലിയ പുണ്യം കല്പിച്ചിട്ടുണ്ട്‌. എണ്ണമറ്റ ഹദീസുകളില്നിര്ബന്ധമായ സകാത്തിനെ സംബന്ധിച്ച്നബി() പരാമര്ശിച്ചിട്ടുണ്ട്‌. ഖുര്ആനില്മുപ്പത്തവണയാണ്സകാത്ത്എന്ന പദം ആവര്ത്തിച്ചിട്ടുള്ളത്‌. നിസ്കാരം, നോമ്പ്‌, ഹജ്ജ്തുടങ്ങിയ ഇബാദത്തുകളില്പുലര്ത്തുന്ന കണിശത പലപ്പോഴും സകാത്തില്നാം കാണിക്കാറില്ല. അവയാവട്ടെ അല്ലാഹുവിനോടുമാത്രം ചെയ്തു തീര്ക്കേണ്ട ബാധ്യതകളാണ്‌. സകാത്ത്ഒരു ഇബാദത്ത്മാത്രമല്ല, അതിന്റെ അവകാശികളുടെ അവകാശം കൂടിയാണ്‌. മനുഷ്യന്റെ ബാധ്യത കൂടി അതിലുണ്ടെന്ന്വ്യക്തം. സകാത്തിലൂടെ മാത്രം ദാരിദ്ര്യ നിര്മാര്ജനവും സുഭിക്ഷതയും സമ്പൂര്ണമാക്കാന്ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല. അതിനാണ്ഐച്ഛിക ദാനങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്‌. ജീവിത വിഭവങ്ങള്പാഴാക്കിക്കളയുന്നതിനെ നബി() പലപ്പോഴും വിലക്കിയതായി ഹദീസുകളില്കാണാം. അതിലുള്ള ധാര്മിക പ്രശ്നങ്ങളെ മാത്രം കണക്കിലെടുത്തല്ല നബി() അങ്ങനെ കല്പിച്ചത്‌. മറിച്ച്സാമൂഹ്യമായി നിരവധി സന്ദേശങ്ങള്അത്തരം ഹദീസുകളില്നമുക്ക്വായിക്കാനാവും.
ജാബിറി()ല്നിന്ന്നിവേദനം: നബി() പറഞ്ഞു. നിങ്ങളില്ഒരാളുടെ പക്കല്നിന്ന്അല്പം ഭക്ഷണം വീണുപോയാല്അവനത്എടുക്കുകയും അഴുക്കുകള്നീക്കി ഭക്ഷിക്കുകയും ചെയ്യട്ടെ. പിശാചിനുവേണ്ടി അതവന്ഉപേക്ഷിക്കരുത്‌. വിരലുകള്നക്കിത്തുടക്കും വരെ ടവ്വല്ഉപയോഗിച്ചു അവകളെ തുടക്കരുത്‌. കാരണം ഭക്ഷണത്തില്എവിടെയാണ്ബര്കത്ത്എന്ന്നിങ്ങള്ക്കറിയില്ല (മുസ്ലിം).
സാമ്പത്തിക രംഗത്ത്ശാസ്ത്രീയവും പ്രായോഗികവുമായ സമാഹരണ നിര്വഹണ സമ്പ്രദായം ഏര്പ്പെടുത്തിയതുകൊണ്ടാണ്രണ്ടാം ഉമര്എന്നറിയപ്പെടുന്ന അമവീ ഭരണാധികാരി ഉമര്ബിന്അബ്ദുല്അസീസിന്റെ കാലത്ത്സമ്പൂര് ദാരിദ്ര്യ നിര്മാര്ജനം സാധ്യമായത്‌. ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം സാര്വത്രികമായി നടപ്പില്വരുത്താന്സാധിക്കുന്ന പക്ഷം ദാരിദ്ര്യ മുക്തരായ ഒരു നവലോകത്തെ നമുക്ക്സ്വപ്നം കാണാം
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment