ളിഹാര്‍: അതിന്റെ നിയമങ്ങള്‍
അസ്ഗറലി ഫൈസി പട്ടിക്കാട്
അസ്ഗറലി ഫൈസി പട്ടിക്കാട്
ഇസ്‌ലാമിനു മുമ്പ് സ്ത്രീകളോട് പല അനീതികളും കാണിച്ചിരുന്നു. അതിന് ഒരു ഉദാരഹണമാണ് ളിഹാര്‍. പുരുഷന്‍ തന്റെ ഭാര്യയോട് 'നീ എന്റെ മാതാവിന്റെ മുതുക് പോലെയാണ്' എന്നു പറയുന്നുവെങ്കില്‍ അവള്‍ മാതാവിനെപ്പോലെയായി. പിന്നെ അവര്‍ തമ്മില്‍ ഭാര്യഭര്‍തൃ ബന്ധമില്ല. അവളെ സ്വതന്ത്ര്യയാക്കി വിടുകയുമില്ല. ഈ അനീതി ഇസ്‌ലാം അവസാനിപ്പിച്ചു. ഭാര്യയെ ഒന്നുകില്‍ മാന്യയായി കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ നല്ല നിലക്ക് വിട്ടയക്കുക. ഇതാണ് ഇസ്‌ലാമിന്റെ നിലപാട്.
അജ്ഞാത കാലത്തെ മടക്കമില്ലാത്ത ത്വലാഖായി ഗണിച്ചിരുന്ന മറ്റൊരു വാക്കാണ് 'ളിഹാര്‍' എന്ന് മുമ്പ് പറഞ്ഞുവല്ലോ. ഈ ളിഹാര്‍ ഹറാമും വന്‍ദോഷങ്ങളില്‍ പെട്ടതുമത്രെ. 'അവര്‍ പറയുന്നത് തെറ്റായ വാക്കും അസത്യവും തന്നെയാണ്.'' (2:58) ''നിങ്ങള്‍ ളിഹാര്‍ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവര്‍ നിങ്ങളുടെ മാതാക്കളായിട്ടുമില്ല.'' (4:33) എന്നാണ് ളിഹാര്‍ ചെയ്യുന്നവരെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്. തന്നെയുമല്ല, അല്ലാഹുവിന്റെ നിയമം മാറ്റി മറിക്കുന്നതിന് ധൈര്യപ്പെടുക കൂടി ചെയ്യുന്നുണ്ടിവിടെ. അധിക വന്‍ദോഷങ്ങളേക്കാളും ഭീകരമാണിത്. ചിന്തയുടെ കുറവാണിതിന് കാരണം.
ഭാര്യയോട് ഭര്‍ത്താവ് 'അന്‍തി അലെയ്യ ക ളഹ്‌രി ഉമ്മീ' (നീ എന്റെ മേല്‍ എന്റെ മാതാവിന്റെ മുതുക് പോലെയാണ്) എന്നു പറയുന്നതിനാണ് ശറഇല്‍ ളിഹാര്‍ എന്നു പറയുന്നത്. ളഹ്‌റ് (മുതുക്) എന്ന അറബിപദത്തില്‍നിന്നാണ് ളിഹാര്‍ എന്ന വാക്ക് ഉണ്ടായത്. ളിഹാറിന്റെ പ്രധാന ഘടകങ്ങള്‍ നാലാകുന്നു. ഒന്ന്, മുളാഹിര്‍(ളിഹാര്‍ ചെയ്യുന്നവന്‍), രണ്ട്,മുളാഹര്‍ മിന്‍ഹാ(ളിഹാര്‍ ചെയ്യപ്പെടുന്നവള്‍) മൂന്ന്, മുശബ്ബഹ് ബിഹീ(തുല്യമാക്കപ്പെടുന്ന വസ്തു) നാല്, സ്വീഗ (ളിഹാറിന്റെ വാചകം)
ഓരോ ്യുഘടകത്തിനും നിബന്ധനകളുണ്ട്. 1. മുളാഹിര്‍ ത്വലാഖ് സ്വഹീഹാകുന്ന ഭര്‍ത്താവായിരിക്കണം. അപ്പോള്‍ ഭര്‍ത്താവല്ലാത്ത അന്യരില്‍നിന്ന് ളിഹാര്‍ സ്വഹീഹല്ല. ളിഹാര്‍ ചെയ്യപ്പെട്ട പെണ്ണിനെ പിന്നീട് അവന്‍ വിവാഹം ചെയ്താലും ശരി. സയ്യിദ് അടിമസ്ത്രീയെ ളിഹാര്‍ ചെയ്താലും സ്വഹീഹല്ല. കുട്ടി, ഭ്രാന്തന്‍, നിര്‍ബന്ധിക്കപ്പെട്ടവന്‍ എന്നിവരുടെ ത്വലാഖ് സ്വഹീഹാവാത്തതു കൊണ്ട് അവരുടെ ളിഹാറും സ്വഹീഹല്ല.
2. മുളാഹീര്‍ മിന്‍ഹായുടെ നിബന്ധന. അവള്‍ ഭാര്യയായിരിക്കണം. അന്യസ്ത്രീയെത്തൊട്ട് ളിഹാര്‍ സ്വഹീഹാവുകയില്ല. ഉടമസ്ഥതയിലുള്ള അടിമസ്ത്രീയെയും ളിഹാര്‍ ചെയ്യാവതല്ല. എന്നാല്‍ ഭാര്യയായ അടിമസ്ത്രീയെ ഭര്‍ത്താവിന് ളിഹാര്‍ ചെയ്യാവുന്നതാണ്.
3. മുശബ്ബഹ് ബിഹിയുടെ നിബന്ധന തറവാട് ബന്ധം, മുലകുടി ബന്ധം, വിവാഹബന്ധം ഇവയില്‍ ഒന്ന് കാരണം മുമ്പേ ഹറാമാക്കപ്പെട്ട സ്ത്രീയുടെ മുഴുവന്‍ ശരീരമോ ശരീരത്തിന്റെ ഒരു ഭാഗമോ ആയിരിക്കണം. അത്തരം സ്ത്രീകളുടെ ഉദാഹരണം: തറവാട് ബന്ധമുള്ള ഉമ്മ, മകള്‍, സഹോദരി, മാതാവിനോ പിതാവിനോ മുലയൂട്ടിയ സ്ത്രീ, തന്നെ പ്രസവിക്കുന്നതിനു മുമ്പ് പിതാവ് വിവാഹം ചെയ്ത സ്ത്രീ, മുലകുടി ബന്ധമുള്ള സഹോദരി(തന്റെ മുലകുടിക്ക് ശേഷമായിരിക്കണം അവള്‍ പ്രസവിക്കപ്പെടുന്നത്) എന്നിവരാണ്. അപ്പോള്‍ മുശബ്ബഹ് ബിഹീ പുരുഷനോ, നപുംസകനോ ആയിക്കൂടാ. അവരൊന്നും സുഖിക്കാനുള്ള വസ്തുക്കളല്ല. ഭാര്യയുടെ സഹോദരിയോട് ഉപമിച്ചാല്‍ ളിഹാര്‍ സ്വഹീഹാവുകയില്ല. അവള്‍ സ്വമേധയാ ഹറാമല്ല. സഹോദരി ഭാര്യയായേപ്പാള്‍ മാത്രമാണ് അവള്‍ ഹറാമാക്കപ്പെട്ടത്. അതുപോലെ നബി(സ)യുടെ ഭാര്യമാരോട് ഉപമിച്ചാലും ളിഹാറാകില്ല. കാരണം, അവര്‍ ഹറാമായത് മഹ്‌റമിയ്യത്ത് കൊണ്ടല്ല. നബി(സ)യോടുള്ള ബഹുമാനം കാരണമാണ്. താന്‍ ജനിച്ച ശേഷം പിതാവ് വിവാഹം ചെയ്ത സ്ത്രീ, താന്‍ മുലകുടിക്കുന്നതിനു മുമ്പ് പ്രസവിക്കപ്പെട്ട മുലകുടി ബന്ധമുള്ള സഹോദരി എന്നിവരോട് ഉപമിച്ചാലും ളിഹാറാവുകയില്ല. ഉവരൊക്കെ നേരത്തെ തനിക്ക് ഹലാലായിരുന്നു. അവരുടെ തഹ്‌രീം പിന്നീട് പുതുതായതാണ്.
4. സ്വീഗ ളിഹാറിന്റെ മേല്‍ അറിയിക്കുന്ന പദമായിരിക്കണം. എഴുത്തും പൊട്ടനോടുള്ള മനസ്സിലാകുന്ന സൂചനകളും പദത്തിന്റെ സ്ഥാനത്ത് നില്‍ക്കും. ളിഹാറിന്റെ പദം വ്യക്തമായതും അവ്യക്തമായതുമുണ്ട്. ളിഹാറിന് മാത്രം ഉപയോഗിക്കപ്പെടുന്നവ വ്യക്തമായതും ളിഹാറിനും അല്ലാത്തതിനും ഉപയോഗിക്കപ്പെടുന്നവ അവ്യക്തമായതുമാണ്. വ്യക്തമായവയുടെ ഉദാഹരണം. നീ-നിന്റെ തല, നിന്റെ കൈ വെളിവായ മറ്റു അവയവങ്ങള്‍ എന്റെ മാതാവിന്റെ മുതുക്, അവരുടെ കൈ, അവരുടെ കാല്‍ പോലെയാണ് (മാതാവിന്റെ കൈ, കാല്‍, മറ്റു വെളിവായ അവയവങ്ങള്‍ ഇല്ലെങ്കിലും ശരി) ആന്തരീയമായ ഖല്‍ബ്, കരള്, അകത്തിറച്ചി മുതലായവയോട് ഉപമിച്ചാല്‍ പോരാ. അതുപോലെ ശരീരത്തന്റെ ഭാഗമായി എണ്ണപ്പെടാത്ത പാല്‍, ഉമിനീര് പോലോത്തവയോട് ഉപമിച്ചാല്‍ മാതാവാകുകയില്ല.
അവ്യക്തമായവയുടെ ഉദാഹരണം, നീ എന്റെ മാതാവിനെപ്പോലെയാണ്. അല്ലെങ്കില്‍ അവരുടെ കണ്ണ്, തല പോലെ ബഹുമാനമായി പറയപ്പെടുന്ന മറ്റു അവയവങ്ങള്‍ പോലെയാണ്. എന്നു പറയും പോലെയാകുന്നു. ഇത്തരം അവ്യക്തമായ വാക്കുകളുച്ചരിക്കുമ്പോള്‍ ളിഹാറാണെന്ന് കരുതിയാല്‍ അത് ളിഹാറാവും. കരുതിയിെല്ലങ്കില്‍ ളിഹാറാവുകയില്ല. നേരത്തെപ്പറഞ്ഞ വ്യക്തമായ വാക്കുച്ചരിക്കുമ്പോള്‍ ളിഹാറാണെന്ന് കരുതിയാലും ഇല്ലെങ്കിലും ളിഹാറാകുമെന്നാണ് രണ്ടും തമ്മിലുള്ള വ്യത്യാസം.
ഒരാള്‍ തന്റെ ഭാര്യയെ ളിഹാര്‍ ചെയ്താല്‍ 'മടക്കം' കാരണമായി കഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാകുന്നതാണ്. മടക്കം എന്നാല്‍ ഭാര്യയെ ത്വലാഖ് ചൊല്ലി പിരിക്കാന്‍ ആവശ്യമായ അത്രയും സമയം അത് ചെയ്യാതിരിക്കുക എന്നതാണ്. അഥവാ 'ത്വലഖ്ത്തുകി' എന്നോ 'അന്‍തി ത്വാലിഖുന്‍' എന്നോ മറ്റോ പറയാവുന്ന അത്രയും സമയം അതു പറയാതിരുന്നാല്‍ മടക്കമായി. ഈ പറയാതിരിക്കലിന് വേണെമങ്കില്‍ പെണ്ണിനെ പിടിച്ചു വെക്കല്‍ എന്നു പറയാം. ഇതിന് മടക്കം എന്നു പറയാന്‍ കാരണം ഭര്‍ത്താവ് പറഞ്ഞ ഒന്നിലേക്ക് അവന്‍ മടങ്ങി. അഥവാ, അതിന് എതിരു ചെയ്തു, അതിനെ പൊളിച്ചു. ഈ അര്‍ത്ഥത്തിന് മടക്കം എന്നു പറയാറുണ്ട്.
ഒരു പെണ്ണിനെ ളിഹാര്‍ ചെയ്താല്‍ അവള്‍ അന്യയായി. അവളുമായി ഇനി ബന്ധപ്പെടാന്‍ പറ്റുകയില്ല എന്നാണല്ലോ ധ്വനി. അന്യപെണ്ണിനെ വീട്ടില്‍ പിടിച്ചു വെക്കാന്‍ പാടില്ല. വീട്ടില്‍ നിന്ന് ഉടനെ പറഞ്ഞയക്കണം.അതിന് വേണ്ടത് അവളെ ത്വലാഖ് ചൊല്ലുകയാണ്. ത്വലാഖ് ചൊല്ലാന്‍ ആവശ്യമായ സമയം അത് ചൊല്ലാതിരുന്നാല്‍ അവളെ പിടിച്ചു വെച്ചു എന്നര്‍ത്ഥം. ഇത് ളിഹാറിന്റെ ധ്വനിക്കെതിരാണ്. ഇതിനാണ് 'മടക്കം' എന്നു പറയുന്നത്. അപ്പോള്‍ അവന്റെ മേല്‍ കഫാറത്ത് നിര്‍ബന്ധമാവുകയും അവള്‍ ഭാര്യായായി നിലനില്‍ക്കുകയും ചെയ്യും.
ളിഹാറിന്റെ കഫാറത്ത് ഖൗലത്തിന്റെ ചരിത്രത്തില്‍ മുമ്പ് വിവരിച്ചിട്ടുണ്ട്. കുറവുകളൊന്നുമില്ലാത്ത ഒരു അടിമയെ സ്വതന്ത്രനാക്കുക.അതിന് കഴിയാതെ വന്നാല്‍ തുടര്‍ച്ചയായ രണ്ടു മാസം നോമ്പനുഷ്ഠിക്കുക, അതിനും കഴിയാതെ വന്നാല്‍ അറുപത് സാധുക്കള്‍ക്ക് ഒരു മുദ്ദ് വീതം600 ഗ്രാം)ഭക്ഷണം നല്‍കുക എന്നതാണ് ളിഹാറിന്റെ കഫാറത്ത്.
ഈ കഫാറത്ത് ആദ്യവും അവസാനവും ക്രമപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ സത്യത്തിന്റെ കഫാറത്ത് അങ്ങനെയല്ല. അത് തുടക്കം 'ഖിയാര്‍' നല്‍കപ്പെട്ടതും ഒടുക്കം ക്രമപ്പെടുത്തപ്പെട്ടതുമാണ്. കാരണം, അവിടെ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക, വസ്ത്രം നല്‍കുക, അടിമയെ സ്വതന്ത്രനാക്കുക ഇവിടെ ഇഷ്ടമുള്ളത് ചെയ്യാം. ഈ മൂന്നിലൊന്നിനും കഴിയാതെ വന്നാല്‍ മാത്രമാണ് മൂന്നു ദിവസത്തെ നോമ്പനുഷ്ഠിക്കേണ്ടത്.
റമളാനില്‍ പകല്‍ സംയോഗം ചെയ്തതിന്റെ കഫാറത്തും കൊലപാതകത്തിന്റെ കഫാറത്തും ളിഹാറിന്റെ കഫാറത്ത് പോലെയാണ്. പക്ഷെ, കൊലപാതക കഫാറത്തില്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കല്‍ ഇല്ല. അത് ആയത്ത്, ഹദീസുകളില്‍ വന്നിട്ടില്ല.
ളിഹാര്‍ ചെയ്യുകയും മടങ്ങുകയും ചെയ്ത ശേഷം ത്വലാഖ് ചൊല്ലിയതു കൊണ്ട് കഫാറത്ത് ഇല്ലാതാവുകയില്ല. ത്വലാഖ് പൊലെത്തന്നെയാണ് ഇവിടെ വേര്‍പ്പാടിന്റെ മറ്റു ഇനങ്ങളും.
കഫാറത്ത് നിര്‍ബന്ധമാകുന്നത് മടക്കം കൊണ്ടാണെന്നത് പണ്ഡിതരുടെ ഇടയിലെ മൂന്നഭിപ്രായങ്ങളില്‍ ഒന്നാണ്. രണ്ടാമത്തെ അഭിപ്രായം കഫാറത്ത് നിര്‍ബന്ധമാകുന്നത് ളിഹാര്‍ കൊണ്ട്. മടക്കം അതിന് നിബന്ധനയായത് എന്നും മൂന്നാമത്തേത്, ളിഹാര്‍ കൊണ്ടും മടക്കം കൊണ്ടും കൂടിയാണ് കഫാറത്ത് നിര്‍ബന്ധമാകുന്നത് എന്നുമാണ്. പ്രബലമായതും സത്യത്തിന്റെ കഫാറത്ത് നിര്‍ബന്ധമാകുന്നതില്‍ സത്യം കൊണ്ടും സത്യം പിഴക്കല്‍ കൊണ്ടും കൂടിയാണെന്ന ഫുഖഹാഇന്നിടയില്‍ മുന്‍ഗണന നല്‍കപ്പെട്ട അഭിപ്രായത്തോട് യോചിച്ചതും മൂന്നാമത്തെ അഭിപ്രായമാണ്.
അവസാനത്തെ അഭിപ്രായപ്രകാരം മടക്കത്തെക്കാള്‍ കഫാറത്തിനെ മുന്തിക്കാവുന്നതാണ്. ആദ്യത്തെ രണ്ടഭിപ്രായ പ്രകാരം കഫാറത്തിനെ മടക്കത്തെക്കാള്‍ മുന്തിക്കാന്‍ പാടില്ല.
(സുന്നി അഫ്കാര്‍ വാരിക, 2005, ഡിസംബര്‍: 21, സുന്നിമഹല്‍, മലപ്പുറം)
No comments:
Post a Comment