സകാത്ത്: അര്‍ത്ഥവും ലക്ഷ്യവും
അബ്‌ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍
ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രം സകാത്തിനെ പരിചയപ്പെടുത്തുന്നത് രണ്ട് ഇനങ്ങളായിട്ടാണ്. സകാത്തുല്‍ ബദന്‍ (ഫിത്വര്‍ സകാത്ത്). സകാത്തുല്‍മാല്‍ (ധനത്തിന്റെ സകാത്ത്). ഹിജ്‌റ രണ്ടാം വര്‍ഷം പെരുന്നാളിന്റെ രണ്ടുദിവസം മുമ്പായി സകാത്തുല്‍ഫിത്വറും അതേവര്‍ഷം ശവ്വാല്‍ മാസം സകാത്തുല്‍മാലും നിര്‍ബന്ധമാക്കപ്പെട്ടു.
സകാത്തിന്റെ പ്രാധാന്യം പറയുന്നതുപോലെതന്നെ അതിനെ ചിലര്‍ പരിഷ്‌കരിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്‌തിരിക്കുന്നു. ഇബാദത്തുകള്‍ എപ്രകാരം നിര്‍വഹിക്കണമെന്നാണോ അല്ലാഹുവും റസൂലും പഠിപ്പിച്ചത് അപ്രകാരം തന്നെ അവയെ നിര്‍വഹിക്കുക എന്നതാണ് ഇസ്‌ലാമിലെ മൗലിക സിദ്ധാന്തം. അപ്പോള്‍ യുക്തിക്കനുസരിച്ച് ഇബാദത്തുകളെ പരിഷ്‌കരിക്കല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തത്തെ ചോദ്യം ചെയ്യലും ഒരു തരം മതനിരാസവുമാണ്. എല്ലാ മുതലുകള്‍ക്കും സമ്പത്തിനും സകാത്ത്, സകാത്ത് കമ്മിറ്റി തുടങ്ങിയവ ഈ പരിഷ്‌കരണത്തിന്റെ ഭാഗമായി നാം കേട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇസ്‌ലാമിലെ സുന്ദരമായ സാമ്പത്തിക ശാസ്‌ത്രത്തെയും പവിത്രമായ സകാത്തിനെയും കൊച്ചാക്കി കാണിക്കുന്ന പല ധാരണകളെ പ്രചരിപ്പിക്കുക എന്നല്ലാതെ മറ്റൊന്നും ഈ കൂട്ടര്‍ സമൂഹത്തിന് നല്‍കിയിട്ടില്ല. തന്റെ സമ്പത്തിന്റെ രണ്ടരശതമാനം സകാത്തായി നല്‍കിയാല്‍ ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനവും തന്റേതുമാത്രവും അവന്റെ സുഖസൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണെന്നും കോടീശ്വരനാണെങ്കിലും പിന്നെ അവന് പാവങ്ങളോട് യാതൊരു ബാധ്യതയുമില്ലെന്നുമുള്ള സമ്പന്നരെ സുഖിപ്പിക്കുന്ന ധാരണങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിച്ചതും ഈ പിരിഷ്‌കാരികള്‍ തന്നെ. അതുവഴി പരിശുദ്ധ ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ പരിഹസിക്കപ്പെടുന്നുവെന്ന നഗ്ന സത്യം പറയാതെ വയ്യ. സകാത്തിനെക്കുറിച്ച് അവര്‍ നല്‍കിയ തെറ്റായ സന്ദേശങ്ങള്‍ നിരവധിയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് സകാത്തിന്റെ പരമലക്ഷ്യം. സമ്പന്നര്‍ക്ക് മാത്രമേ സകാത്ത് നിര്‍ബന്ധമാകൂ, സകാത്തിന്റെ അവകാശികള്‍ പാവങ്ങള്‍ മാത്രമാണ്, തുടങ്ങിയ അവയില്‍ പെടുന്നു.
എന്താണ് സകാത്ത് എന്നും അതിന്റെ ലക്ഷ്യമെന്തെന്നും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: ``അവരുടെ സമ്പത്തില്‍ നിന്നും നിങ്ങള്‍ നിര്‍ബന്ധദാനം പിടിക്കുക, നിങ്ങള്‍ അവരെ ശുദ്ധീകരിക്കാനും സംസ്‌കരിക്കാനും വേണ്ടി'' (സുറത്തൗബ:103).
സകാത്ത് എന്ന അറബിവാക്കിന് -വളര്‍ച്ച, ശുദ്ധീകരണം, സംസ്‌കരണം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണുള്ളത് `` ചില പ്രത്യേക മുതലുകളില്‍ പ്രത്യേക നിബന്ധനകളോടെ ചില പ്രത്യേക ആളുകള്‍ പ്രത്യേക ആളുകള്‍ക്ക് നല്‍കുന്ന വിഹിതം,, എന്നാണ് സാങ്കേതികമായി സകാത്തിന്റെ വിശദീകരണം. ഇമാം മാവര്‍ദി (റ) തന്റെ `അല്‍ഹാവിയില്‍, പറഞ്ഞ ഈ വിവരണം ഇമാം നവവി (റ) `ശറഹുല്‍ മുഹദ്ദബില്‍, ഉദ്ധരിക്കുന്നുണ്ട്. മറ്റു മദ്‌ഹബിന്റെ ഗ്രന്ഥങ്ങള്‍ പരതിയാലും സകാത്ത് സംബന്ധമായി മറ്റൊരാശയം കാണുക സാധ്യമല്ല.
ഉദ്ധൃത നിര്‍വചനത്തിലെ ഓരോ വാക്കിനെയും വിശകലനം ചെയ്യുമ്പോള്‍ എന്താണ് പരിശുദ്ധ ശരീഅത്ത് കല്‍പ്പിച്ച സകാത്ത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ചില പ്രത്യേക മുതലുകളില്‍ എന്നത് വളരെ പ്രധാനമാണ്. സകാത്ത് നിര്‍ബന്ധമാകുന്ന മുതലുകള്‍ ഏതെല്ലാം എന്നതില്‍ മദ്‌ഹബുകള്‍ക്കിടയില്‍ അഭിപ്രായാന്തരം ഉണ്ടെങ്കിലും എല്ലാ മുതലുകള്‍ക്കും സകാത്ത് നിര്‍ബന്ധമില്ലെന്നതില്‍ ഇമാമുമാര്‍ ഏകാഭിപ്രായക്കാരണെന്ന് പ്രസിദ്ധ മാലികീ പണ്‌ഡിതന്‍ ഇബ്‌നുറുശദ്(റ) തന്റെ `ബിദായത്തുല്‍ മുജ്‌തഹിദ്, എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബഹു അബു ഹുറൈറ, അബൂ സഈദില്‍ ഖുദ്‌രി(റ) എന്നിവരില്‍ നിന്ന് ഇമാം ബുഖാരി, തുര്‍മുദി, മാലിക് (റ) എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു. `അടിമകളിലും കുതിരകളിലും സകാത്ത് ഇല്ല, ഈ ഹദീസ് സ്വഹിഹാണെന്ന് ആധുനിക വഹാബി പണ്‌ഡിതന്‍ അല്‍ബാനിപോലും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ധാരാളം നബി വചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
എട്ട് ഇനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്: സ്വര്‍ണ്ണം, വെള്ളി (ആധുനിക കറന്‍സികള്‍ ഈ ഇനത്തിലാണ് ഉള്‍പ്പെടുക) മൃഗങ്ങളില്‍ നിന്ന് ആട്, മാട്, ഒട്ടകം, ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങളില്‍ നിന്ന ഈത്തപ്പഴം, മുന്തിരി. ഇവയില്‍ ശറഅ് നിശ്ചയിച്ച തോത് എത്തിയാല്‍ നിശ്ചിത ആവകാശികള്‍ക്ക് നിശ്ചിത വിഹിതം നല്‍കണം. അത് അല്ലാഹു തീരുമാനിച്ച നിര്‍ബന്ധ ബാധ്യതയാണ്. പക്ഷെ സമ്പന്നന്റെ മേല്‍ ഉദ്ധരിക്കപ്പെട്ട സമ്പത്തിന്റെ ഉടമയോ മറ്റു സമ്പത്തുക്കളുടെ ഉടമയോ ആകാം- ബാധ്യത അതുകൊണ്ട് തീരുന്നില്ല. സമ്പത്തിന്റെ ശുദ്ധീകരണമാണ് സകാത്തകൊണ്ടുദ്ദേശിക്കുന്നത്. സകാത്തുല്‍മാല്‍ (നിശ്ചിത മുതലുകളെ ശുദ്ധീകരിക്കല്‍) എന്ന പേര് ഇവിടെയാണ് പ്രസക്തമാകുന്നത്.
ചില പ്രത്യേക വ്യക്തികള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. അഥവ സകാത്ത് നല്‍കാന്‍ അര്‍ഹനാകുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അത് നിര്‍ബന്ധമാകും. മുസ്‌ലിമാകുക, സ്വതന്ത്രനാകുക, സമ്പത്തില്‍ നിന്നും സകാത്ത് നിര്‍ബന്ധമാകുന്ന തോതിനെ എത്തിക്കുക, വര്‍ഷം പൂര്‍ത്തിയാകേണ്ട സമ്പത്തില്‍ വര്‍ഷം പൂര്‍ത്തിയാകുക എന്നിവയാണ് സകാത്ത് നിര്‍ബന്ധമാകാന്‍ കര്‍മശാസ്‌ത്രം പറയുന്ന നിബന്ധനകള്‍. ഇങ്ങനെ നിബന്ധന പൂര്‍ത്തിയായവര്‍ സമ്പന്നരാവണമെന്നില്ല. അപ്പോള്‍ സകാത്ത് സമ്പന്നരുടെ നിര്‍ബന്ധ ബാധ്യതയാണെന്ന ധാരണ മിഥ്യയാണെന്നു മനസ്സിലാക്കാം.
ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകാന്‍ കര്‍മ്മശാസ്‌ത്ര പണ്‌ഡിതര്‍ പറഞ്ഞ നിബന്ധന പൂര്‍ത്തീകരിച്ചവര്‍ക്ക് അത് നിര്‍ബന്ധമാകും. അഥവാ പെരുന്നാള്‍ ദിവസത്തിലേയും തൊട്ടുശേഷം വരുന്ന രാത്രിയിലേയും തന്റെയും താന്‍ ചിലവുകൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ഭക്ഷണം, താമസ സൗകര്യം എന്നിവക്ക് ശേഷം മിച്ചം കൈവശമുള്ളവരാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത.് താമസ സൗകര്യം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് താമസിക്കാനുള്ള ഇടം എന്നാണ്. അത് വാടക വീടും ആകാവുന്നതാണ് അങ്ങനെയാകുമ്പോള്‍ സ്വന്തമായി വീടില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകും. ഫിത്വര്‍ സകാത്തും മറ്റു സകാത്തുകളെപ്പോലെ സമ്പന്നരുടെ ബാധ്യതയാണെന്ന ധാരണ അടിസ്ഥാന രഹിതവും ശറഇന്ന് വിരുദ്ധവുമാണ്.
നിസ്‌കാരവും നോമ്പും പ്രായ പൂര്‍ത്തിയും ബുദ്ധിയും ഉള്ളവര്‍ക്കുമാത്രമാണ് നിര്‍ബന്ധമാകുന്നതെങ്കില്‍ സകാത്തിന്റെ കാര്യം ഇതില്‍നിന്നും വ്യത്യസ്‌തമാണ്. അത് നിര്‍ബന്ധമാകാന്‍ പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയായി ശരീഅത്ത് പറയുന്നില്ല. സകാത്ത് നിര്‍ബന്ധമാകും വിധം സമ്പത്ത് നിബന്ധപ്രകാരം കുട്ടിയോ ഭ്രാന്തനോ ഉടമപ്പെടുത്തിയാല്‍ അവരുടെ സമ്പത്തിലും സകാത്ത് നിര്‍ബന്ധമാകും. പക്ഷെ ഇവരുടെ സംരക്ഷണാധികാരം ആര്‍ക്കാണോ അവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നുമാത്രം ആയതുകൊണ്ട് യതീമിന്റെയും വിധവകളുടെയും സമ്പത്തില്‍ സകാത്ത് നിര്‍ബന്ധമില്ലെന്ന ധാരണയും ശരിയല്ലെന്നു മനസ്സിലാക്കാമല്ലോ.
കടബാധ്യത സകാത്ത് നിര്‍ബന്ധമാകുന്നതിന് തടസ്സമല്ല. കൃഷി, കച്ചവടം എന്നിവയില്‍ ധാരാളം കടങ്ങള്‍ ഉണ്ടായോക്കാം. പക്ഷെ കൃഷിയില്‍ ലഭിക്കുന്ന ധാന്യം സകാത്തിന്റെ തോത് എത്തിക്കുന്നെങ്കില്‍ അവന് സകാത്തില്‍നിന്നും ഒഴിഞ്ഞു മാറുക സാധ്യമല്ല. കച്ചവടക്കാരന്റെ അവസ്ഥയും അതുപോലെതന്നെ. കച്ചവടം തുടങ്ങി ഹിജ്‌റ വര്‍ഷപ്രകാരം വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം സകാത്തിന്റെ തോതെത്തിച്ചവനും സകാത്ത് നിര്‍ബന്ധമാണ് കടമുള്ളവനാണെങ്കിലും. എന്നാല്‍ കടമുള്ളവന് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമില്ലെന്നാണ് ഇബ്‌നുഹജറുല്‍ ഹൈതമി (റ)യുടെ അഭിപ്രായം. ധാരാളം സമ്പത്ത് ഉണ്ടാകുകയും ബാധ്യതകളില്‍ നിന്നും മുക്തമാകുകയും ചെയ്‌താല്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാകൂ എന്ന് കൊട്ടിഘോഷിക്കുന്ന നവീന പരിഷ്‌കര്‍ത്താക്കള്‍ പരിശുദ്ധ ദീനിനിന്റെ അടിത്തറയാണ് ഇളക്കി മറിക്കുന്നത്.
സകാത്ത് പാവങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണയും തെറ്റാണ്. പാവങ്ങളുടെ അവകാശമായി പൊതുവെ അതിനെ പറയപ്പെടാമെങ്കിലും സകാത്തിന്റ അവകാശികളായി ഖുര്‍ആന്‍ പറഞ്ഞ എട്ട് വിഭഗത്തില്‍ ദരിദ്രര്‍ അല്ലാത്തവരും ഉള്‍പ്പെടുന്നുണ്ട്. ഉദാഹരണമായി, ഓരാള്‍ രണ്ട് മുസ്ലിം സഹോദരങ്ങള്‍ക്കിടയിലോ കുടുംബത്തിനിടയിലോ വല്ല പ്രശ്‌നവും പരിഹരിക്കുന്നതുപോലെയുള്ള പൊതുകാര്യങ്ങള്‍ക്കായി പണം കടംവാങ്ങുകയും തിരിച്ചു നല്‍കേണ്ട അവധി എത്തുകയും ചെയ്‌താല്‍ കടും വാങ്ങിയവന്‍ സമ്പന്നനാണെങ്കിലും അവന്‍ സകാത്തിന്റെ അവകാശിയാണെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്‌തുത ഇങ്ങനെയാണെന്നിരിക്കെ ദരിദ്ര നിര്‍മാര്‍ജ്ജനത്തിനായി മാത്രം സമ്പന്നരുടെ മേല്‍ ശറഅ് കല്‍പിച്ച കര്‍മ്മമാണ് സകാത്തെന്നും അതോടെ അവര്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്നും മനസ്സിലാക്കുന്നത് ഭീമാബദ്ധമാണ്. അലി(റ) ല്‍ നിന്നും ത്വബ്‌റാനി (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇവിടെ പ്രത്യേകം പ്രസ്‌താവ്യമാണ്. നബി(സ) പറയുന്നു. ` മുസ്‌ലിം ദരിദ്രര്‍ക്ക് വിശാലത ലഭിക്കുന്ന തോതില്‍ സമ്പന്നരുടെ സമ്പത്തില്‍നിന്നും സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു, ദരിദ്രര്‍ക്ക് ഭക്ഷണവും, വസ്‌ത്രവും ലഭിക്കാതിരിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സമൂഹത്തിലെ സമ്പന്നര്‍ക്കാണ്. സക്കാത്തിനുപുറമെയുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ് ഈ ഹദീസ് വ്യക്തമാക്കിയത്. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുദാരിയാത്ത് 19-ാം ആയത്തിലൂടെ അല്ലാഹു ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
തനിക്കും ആശ്രിതര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞുകൂടാനുള്ളതിലധികം സമ്പത്തുള്ളവര്‍ ഇസ്‌ലാമിക ദൃഷ്‌ട്യാ സമ്പന്നനാണ്. ഭക്ഷണം,വസ്‌ത്രം, പഠനം, ചികില്‍സ തുടങ്ങിയ ആവശ്യങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രസ്‌തുത സമ്പന്നന്‍മാര്‍ക്ക് നിര്‍ബന്ധമാണ്. ഇങ്ങനെ വിശാലമായ ഇസ്‌ലാമിലെ സാമ്പത്തിക ശാസ്‌ത്രത്തെയും ബാധ്യതകളെയും സകാത്തില്‍ പരിമിതപ്പെടുത്തി പവിത്ര ഇബാദത്തായ സകാത്തിനെ വിചിത്രമായി അവതരിപ്പിക്കുന്നത് പരിശുദ്ധ ദീനിനോട് കാണിക്കുന്ന ധിക്കാരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട്‌തന്നെ നിസ്‌കാരം, നോമ്പ്, ഹജ്ജ് ഇവയില്‍ വീഴ്‌ച വരുത്തുന്നവന്റെ ഇസ്‌ലാം അപൂര്‍ണ്ണമായത്‌പോലെ സകാത്ത് കൊടുക്കാത്തവന്റെ ഇസ്‌ലാമും പൂര്‍ണ്ണമല്ല.

(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
No comments:
Post a Comment