Wednesday, November 23, 2011

സകാത്ത്: സ്വര്‍ണ്ണത്തിലും വെള്ളിയിലും


സകാത്ത്: സ്വര്‍ണ്ണത്തിലും വെള്ളിയിലും 
എം. അബ്ദുസലാം കൂട്ടാലുങ്ങല്

സ്വര്ണ്ണം, വെള്ളി, അതുമായി ബന്ധപ്പെട്ട വസ്തുക്കള്എന്നിവയുടെ സകാത്തിന്റെ കണക്കുകളും രീതിശാസ്ത്രവുമാണ്ഇവിടെ പ്രതിബാധിക്കുന്നത്‌.
20
മിസ്ഖാല്സ്വര്ണ്ണമോ 200 ദിര്ഹം വെള്ളിയോ ഒരു വര്ഷം പൂര്ണമായും ഒരാളുടെ ഉടമസ്ഥതയില്ഉണ്ടായാല്അതിന്റെ 2.5% സകാത്ത്നല്കണം.
ഒരു മിസ്ഖാല്എന്നുപറയുന്നത്‌ 4.25 ഗ്രാമാണ്‌. 20 മിസ്ഖാല്എന്നുപറയുന്നത്‌ 85 ഗ്രാമും. ഇന്നത്തെ കണക്കനുസരിച്ച്‌ 85 ഗ്രാം സ്വര്ണ്ണം ഒരാളുടെ കൈവശമുണ്ടാവുമ്പോഴാണ്ഒരാള്ക്ക്സകാത്ത്നിര്ബന്ധമാവുന്നത്‌. കണക്കെത്തിയതോ, അതിലധികമോ സ്വര്ണ്ണം ഒരാളുടെ കൈവശം ഒരുവര്ഷം പൂര്ണമായുണ്ടെങ്കില്അവയുടെ 2.5 % സകാത്ത്നല്കണം. 85 ഗ്രാം സ്വര്ണ്ണത്തില്‍, 2 ഗ്രാം 125 മില്ലിഗ്രാം ആണ്സകാത്തായി നല്കേണ്ടിവരിക.
ഈയടിസ്ഥാനത്തില് റമളാന്ഒന്നിന്ഒരാളുടെ അടുത്ത്‌ 85 ഗ്രാം സ്വര്ണ്ണം (20 മിസ്ഖാല്‍) ഉണ്ടെങ്കില്അടുത്ത റമളാന്ഒന്നിന്‌ 2.125 ഗ്രാം സകാത്ത്നല്കല്നിര്ബന്ധമായിവരുന്നു. അങ്ങനെ കൂടുന്നതിനനുസരിച്ച്മൊത്തം സ്വര്ണ്ണത്തിന്റെ രണ്ടര ശതമാനം വര്ഷാവസാനം അര്ഹരായവര്ക്ക്നല്കേണ്ടതുണ്ട്‌.
85
ഗ്രാമെത്തുന്ന സ്വര്ണ്ണം കൂട്ടില്ലാത്ത തനി സ്വര്ണ്ണമാവണം. മറ്റുപല ലോഹ മിശ്രിതങ്ങളും ചേര്ന്ന സ്വര്ണ്ണമാണ്‌ 85 ഗ്രാമെത്തിയതെങ്കില്അതില്സകാത്ത്നിര്ബന്ധമാവുകയില്ല. തുഹ്ഫയില്പറയുന്നത്കാണുക: ?സ്വര്ണ്ണം വെള്ളിയോടും വെള്ളി ചെമ്പ്പോലുള്ളതിനോടും കൂട്ടിയുണ്ടാക്കിയാല്തനി സ്വര്ണ്ണത്തിന്റെയും വെള്ളിയുടെയും നിസാബ്എത്തുന്നത്വരെ സകാത്ത്നല്കേണ്ടതില്ല (3/265) ഇത്തന്നെ മുഹ്നി 1/390, മഹല്ലി 2/22, നിഹായ 3/86ലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌.
ഇന്ന്വിപണിയില്ലഭ്യമായ സ്വര്ണ്ണത്തില്‍ (22 കാരറ്റ്‌, 916 ഏതായാലും) മറ്റു പല ലോഹങ്ങളുടെയും മിശ്രിതമുള്ളതുകൊണ്ട്അവകഴിച്ച്ബാക്കിഭാഗം 85 % എത്തിയെങ്കില്മാത്രമേ സകാത്ത്കൊടുക്കേണ്ടതുള്ളു.
ഇനി വെള്ളിയുടെ കണക്ക്പരിശോധിക്കാം. 200 ദിര്ഹം വെള്ളി ഒരുവര്ഷം മുഴുവന്ഒരാളുടെ അടുത്തുണ്ടെങ്കില്‍ 2.50% സകാത്ത്നല്കേണ്ടതുണ്ട്‌. 200 ദിര്ഹം വെള്ളിയെന്നാല്ഇന്നത്തെ കണക്കനുസരിച്ച്‌ 595 ഗ്രാമാണ്‌. ഇങ്ങനെ 595ഗ്രാം വെള്ളി ഒരാളുടെ അടുത്തുണ്ടെങ്കില്ഒരുവര്ഷമാവുമ്പോള്‍ 14ഗ്രാം 875മില്ലിഗ്രാം വര്ഷാവസാനം സകാത്തായി നല്കണം. ഒരു ദിര്ഹമെന്നാല്‍ 2 ഗ്രാം 975 മില്ലിഗ്രാം ആണ്‌. അപ്പോള്‍ 200 ദിര്ഹമെന്നാല്‍ 595 ഗ്രാമാവും. വെള്ളിയാണെങ്കിലും മറ്റു മിശ്രിതമൊന്നുമില്ലാതെ 595 ഗ്രാമെത്തുമ്പോള്മാത്രമെ സകാത്ത്നിര്ബന്ധമാവുകയുള്ളു.
സമകാലിക സമൂഹമിന്ന്ആഭരണ ഭ്രമത്തിന്റെ പിടിയിലാണ്‌. ചിലഭാഗങ്ങളില്മുസ്ലിംകളാണതില്മുന്നിട്ട്നില്ക്കുന്നത്‌. സ്വര്ണ്ണത്തിന്റെ വിലകയറ്റമൊന്നും ഇത്തരുണത്തില്ഒരു പ്രശ്നം സൃഷ്ടിക്കുന്നതേയില്ല. ഇസ്ലാം മിതത്വത്തെയാണ്പ്രോത്സാഹിപ്പിക്കുന്നത്‌. അമിതമാക്കുന്നത്ഏത്സാഹചര്യത്തിലും ഇസ്ലാമിക ശരീഅത്ത്തള്ളിപ്പറഞ്ഞ കാര്യമാണ്‌.
ആഭരണങ്ങളില്‍, സാധാരണ ഗതിയില്ധരിക്കുന്നതിന്സകാത്ത്നല്കേണ്ടതില്ല. അംറുബ്നുശുഅൈബ്‌ () ഉദ്ധരിച്ച ഹദീസില്ഇപ്രകാരം കാണാം:??ഒരു സ്ത്രീ തന്റെ മകളുമായി പ്രവാചക സന്നിധിയില്വന്നു. അവളുടെ കയ്യില്കട്ടികൂടിയ രണ്ട്സ്വര്ണ്ണ വളകളുണ്ടായിരുന്നു നബി() അവളോട്ചോദിച്ചു:? നീ ഇതിന്സകാത്ത്കൊടുക്കാറുണ്ടോ? അവള്പറഞ്ഞു: ?ഇല്ല? അപ്പോള്നബി() ചോദിച്ചു: ?അവകൊണ്ട്അന്ത്യനാളില്അല്ലാഹു രണ്ട്തീ വളകള്അണിയിക്കുന്നത്നീ ഇഷ്ടപ്പെടുന്നുണ്ടോ?? ഇത്കേട്ട സ്ത്രീ വള അഴിച്ച്നബി()ക്ക്നല്കിക്കൊണ്ട്പറഞ്ഞു: അവ അല്ലാഹുവിനും റസൂലിനുമാണ്‌ (അബൂദാവൂദ്‌ 1563). സാധാരണ ഗതിയില്ധരിക്കുന്നതിനേക്കാള്അമിതമായാല്അതിന്സകാത്ത്നല്കേണ്ടെന്നാണ്ഇതിലൂടെ വ്യക്തമാവുന്നത്‌.
ആഭരണത്തിലെ സകാത്തിനെകുറിച്ചുള്ള കര്മ്മ ശാസ്ത്രവീക്ഷണം കാണുക: ?ഭഗിയായെന്ന്എണ്ണപ്പെടുന്ന പതിവ്വരെ ആഭരണത്തിന്സകാത്ത്കൂടാതെ ധരിക്കാം.ഇസ്റാഫിന്റെ (അമിതത്വം) പരിധി നാട്ടിലെ പതിവാണ്‌. അത്ചുരുങ്ങുകയും കൂടുകയും ചെയ്യാം. അല്ലാതെ ദരിദ്ര കുടുംബത്തിലെ സ്ത്രീ എന്ന പരിഗണന ഇല്ല? (ശര്വാനി 3/280)
ഹലാലായ ഉപയോഗത്തിന്വേണ്ടി സൂക്ഷിച്ച്വെച്ച ഹലാലായ ആഭരണങ്ങള്ക്കും സകാത്ത്വേണ്ട. ഇവിടെ ഹലാലായ ഉപയോഗത്തിന്വേണ്ടിയാണ്എന്ന ഉദ്ദേശവും നിര്ബന്ധമാണ്‌. ഇല്ലെങ്കില്സകാത്ത്നിര്ബന്ധമാവും. അനുവദനീയമായ ആഭരണം കൈവശമുള്ള ഒരാള്മരണപ്പെടുകയും പ്രസ്തുത വിവരം അനന്തരവകാശികള്അറിയാതെ ഒന്നോ അധിലധികമോ വര്ഷം കഴിഞ്ഞ്പോവുകയും ചെയ്താല്സകാത്ത്നിര്ബന്ധമാണ്‌ (തുഹ് 3/271). എത്രവര്ഷമാണോ കഴിഞ്ഞ്പോയത് വര്ഷങ്ങളുടെ മുഴുവന്സകാത്ത്നലല്കണം. ഇത്രയും കാലം ഹലാലായ ഉപയോഗത്തിന്സൂക്ഷിച്ച്വെക്കുക എന്ന കരുത്ത്ഇല്ലാത്തത്കൊണ്ടാണത്‌.
ഇന്ന്പല പുരുഷന്മാരും സ്റ്റാറ്റസ്സിന്വേണ്ടി മാലപോലത്തെ സ്വര്ണ്ണാഭരണങ്ങള്ധരിക്കാറുണ്ട്‌. പുരുഷന്ഇവ ധരിക്കല്ഹറാമാണെന്നത്വ്യക്തമാണ്‌. അതോടൊപ്പം അവ നിസാബെത്തിയാല്‍ (85 ഗ്രാമിന്റെ കണക്ക്‌) സകാത്ത്നല്കല്നിര്ബന്ധമാണ്‌. അവിടെ മിതം, അമിതം എന്നതിനെ പരിഗണിക്കുകയില്ല.
എന്നാല്ഇന്നുപലരും സ്വര്ണ്ണത്തിന്റെ പല്ലുകള്വെക്കാറുണ്ട്ഇത്ഹലാലായ സംഗതി ആയതുകൊണ്ടുതന്നെ പല്ലുകള്‍ 85 ഗ്രാമോ അതിലധികമോ ഉണ്ടായാലും സകാത്ത്നല്കേണ്ടതില്ല. പല്ല്പറിഞ്ഞ്പോയവര്സ്വര്ണ്ണ പല്ല്പിടിപ്പിക്കുകയും ഇളകുന്ന പല്ലുകള്സ്വര്ണ്ണ നൂലുകള്കൊണ്ട്ബന്ധിക്കുകയും ചെയ്യല്അനുവദനീയമാണ്‌. ഇത്ഊരിയെടുക്കാന്കഴിയുമെങ്കില്പോലും സകാത്ത്നല്കേണ്ടതില്ല (മുഹ്നി 1/391-92) ഇവിടെ പരിഗണിക്കുന്നത്ഉപയോഗിക്കല്ഹലാലാണ്എന്നതിനെയാണ്‌.
ആഭരണങ്ങളുടെ സകാത്തിന്റെ വിഷയത്തില്കേടായ ആഭരണങ്ങളെ ഏത്വിധത്തിലാണ്കര്മ്മശാസ്ത്ര ഗ്രന്ഥങ്ങള്പരിഗണിക്കുന്നതെന്ന്നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്‌. ധരിക്കല്അനുവദനീയമായ ഒരു സാധനം ധരിക്കാന്സാധിക്കാത്ത വിധത്തില്കേടുപാടുകള്സംഭവിച്ചാല്അത്നന്നാക്കണമെന്ന ഉദ്ദേശത്തോടെ വര്ഷങ്ങളോളം സൂക്ഷിച്ചാലും സകാത്ത്നല്കേണ്ടതില്ല. കാരണം ആഭരണാകൃതിയും നന്നാക്കിയെടുക്കണമെന്ന ഉദ്ദേശവുമുണ്ട്‌ (തുഹ് 3/273).
ശര്വാനി പറയുന്നു: സകാത്തിന്നിര്ബന്ധമാക്കുന്ന ഉപയോഗം, ഹലാലായ ആഭരണം കൊണ്ട്ഉദ്ദേശിക്കുന്നത്മുതല്സകാത്തിന്റെ വര്ഷം ആരംഭിക്കുകയും, ഹലാലായ ഉദ്ദേശത്തിലേക്ക്അവന്റെ നിയ്യത്ത്മാറുമ്പോള്സകാത്ത്വര്ഷം മുറിയുകയും ചെയ്യും (3/273)
ഹലാലായ ആഭരണങ്ങള്കേടുവരുകയും ഉരുക്കി നന്നാക്കാന്കഴിയാതെ വരികയും, ആഭരണത്തിന്റെ ആകൃതി നഷ്ടപ്പെടുകയും ചെയ്താല്കേടുവന്ന നിലയില്സൂക്ഷിക്കുന്ന ഓരോ വര്ഷത്തിനും സകാത്ത്നല്കല്നിര്ബന്ധമാണ്‌? (തുഹ് 3/273). സകാത്തിന്റെ നിസാബെത്തിയ ഒരു ആഭരണം നന്നാക്കണമെന്ന കരുത്തോടെ എടുത്ത്വെക്കുകയും ഒരു വര്ഷത്തിന്ശേഷം അത്നന്നാക്കുന്ന സന്ദര്ഭത്തില്ഉരുക്കേണ്ടി വരികയും ചെയ്താല്ആവര്ഷത്തെ സകാത്ത്നല്കല്നിര്ബന്ധമായി. ഉരുക്കി വാര്ക്കേണ്ടി വന്നു എന്നതാണ്കാരണം. ഇല്ലെങ്കില്സകാത്ത്നിര്ബന്ധമാകുമായിരുന്നില്ല. അപ്രകാരം തന്നെ നന്നാക്കണമെന്ന ഉദ്ദേശമില്ലാതെ നിസാബെത്തിയ ആഭരണം സൂക്ഷിച്ചാല്എത്ര വര്ഷം സൂക്ഷിച്ചോ അത്രയും വര്ഷത്തെ സകാത്ത്നല്കണം. കാരണം ഇവിടെ നന്നാക്കണമെന്ന ഉദ്ദശമില്ലാത്തത്കൊണ്ടാണ്‌. നന്നാക്കണമെന്ന്ഉദ്ദേശമില്ലാത്തത്സാദാനിക്ഷേപമായിട്ടാണ്പരിഗണിക്കപെടുക. കേടായ ആഭരണങ്ങളില്അത്ആഭരണമായി പിന്നീട്സൂക്ഷിക്കുന്നുണ്ടോ, ഇല്ലേ എന്ന ഉദ്ദേശത്തോടെയാണ്പരിഗണിക്കുന്നത്‌. ആഭരണ കച്ചവടക്കാരുടെ സകാത്ത്കച്ചവടത്തിനുള്ള സകാത്തായാണ്നല്കേണ്ടത്‌.
സ്വര്ണ്ണം വെള്ളി എന്നിവയേക്കാള്മൂല്യമുള്ള മറ്റുപല വസ്തുക്കളുമുണ്ട്‌. എന്നാല്അവയിലൊന്നുംതന്നെ സകാത്ത്നല്കേണ്ടതില്ല. അവ അപൂര്വങ്ങളായതുകൊണ്ടുതന്നെ സാമൂഹിക സാമ്പത്തിക മേഖലയില്വലിയ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളല്ല എന്നത്തന്നെയാണ്കാരണം. സ്വര്ണ്ണവും വെള്ളിയും ഏത്കാലത്തും സാമൂഹിക സമ്പത്ഘടനയുടെ അടിസ്ഥാനഘടകമാണ്താനും. അപ്രകാരം തന്നെ സൂചിപ്പിക്കപ്പെട്ട എട്ടിനങ്ങളിലല്ലാതെ സകാത്ത്നിര്ബന്ധമാകുന്ന വസ്തുക്കളില്വാരിദായി വന്നിട്ടുമില്ല. ഇബ്നുഹജര്തങ്ങള്പറയുന്നത്കാണുക: സ്വര്ണ്ണം വെള്ളി ഒഴികെയുള്ള മുത്ത്‌,മാണിക്യം, രത്നം പോലുള്ള ആഭരണങ്ങളിലൊന്നും സകാത്തില്ല (തുഹ് 3/2820) നിഹായയിലും ഇപ്രകാരം കാണാം (3/96). എന്നാല്ഇവയുടെ വ്യാപാരികള്കച്ചവടച്ചരക്ക്എന്ന നിലയില്വര്ഷം തികഞ്ഞാല്സകാത്ത്നല്കല്നിര്ബന്ധമാവും.
നിധികളിലാണെങ്കിലും സ്വര്ണ്ണത്തിനും വെളളിക്കും മാത്രമാണ്സകാത്ത്‌. ഭൂമിയില്നിന്നും ലഭിച്ച നിധി ഇവയെക്കാള്വിലകൂടിയതാണെങ്കിലും സകാത്ത്നല്കേണ്ടതില്ല. നിധി ലഭിച്ച ഉടനെതന്നെ സകാത്ത്നിര്ബന്ധമാവും വര്ഷം പൂര്ണമാവണമെന്ന ശര്ത്ത്ഇവിടെ ബാധകമല്ല. 20% മാണ്സകാത്ത്നല്കേണ്ടത്‌. സ്വന്തം ഭൂമിയില്നിന്നോ ഭവനവാസമില്ലാത്ത മറ്റു കേന്ദ്രങ്ങളില്നിന്നോ ലഭിച്ച നിധികള്അവന്സ്വന്തമാക്കാവുന്നതാണ്‌.എന്നാല്പള്ളി, അങ്ങാടി, റോഡ്തുടങ്ങയ പൊതുസ്ഥലങ്ങളില്നിന്നും ലഭിക്കുന്ന നിധിയുടെ ഹുക്മ്അപ്രകാരമല്ല. ഇവ വീണ്കിട്ടിയ വസ്തുവിന്റെ വിധിയിലാണ്പെടുക. അഥവാ ഒരു വര്ഷം വരെ ഉടമയെകുറിച്ച്പരസ്യമായി അന്വേഷിക്കുകയും ഉടമയെത്തുനില്ലെങ്കില്സ്വന്തമാക്കിയെന്ന പ്രഖ്യാപനത്തോടെ ഉടമയാക്കാവുന്നതാണ്‌ (തുഹ് 2/288)
ഇതേ വസ്തു ഇസ്ലാമിക രാഷ്ട്രങ്ങളില്നിന്നോ മുസ്ലിംകള്അധീനപ്പെടുത്തിയ മറ്റു സ്ഥലങ്ങളില്നിന്നോ ലഭിച്ചാല്ഉടമ എത്തുന്നത്വരെ സൂക്ഷിക്കേണ്ടതും ഇല്ലെങ്കില്പൊതു ഖജനാവിലേക്ക്നീക്കേണ്ടതുമാണ്‌. ലഭിച്ച നിധികള്മുസ്ലിംമിന്റെതാണെന്ന്തോന്നിക്കും വിധം ഖുര്ആന്‍, ഹദീസ്വചനങ്ങളോ, മറ്റു അടയാളങ്ങളോ ഉള്ളതാണെങ്കില്അതു വീണുകിട്ടിയ വസ്തുവിന്റെ ഹുക്മിലാണ്പെടുക. അവ മുസ്ലിംകളുടെ പൊതു ഖജനാവിലേക്ക്നീക്കാന്പാടുള്ളതല്ല.
സകാത്തിന്റെ വിഷയത്തില്നിധികളെ പോലെ തന്നെയാണ്ഖനിജങ്ങളും. ഭൂമിക്കടിയില്മനുഷ്യര്ക്കുവേണ്ടി വിവധ ലോഹങ്ങളും ഖനിജങ്ങളും അല്ലാഹു സൃഷ്ടിച്ച്സംവിധാനിച്ചിട്ടുണ്ട്‌. ഇവിടെയും സ്വര്ണ്ണത്തിലും വെള്ളിയിലും മാത്രമെ സകാത്ത്നിര്ബന്ധമാവുകയുള്ളു. ഇവകണ്ടെത്തുന്നതോടെതന്നെ സകാത്ത്നിര്ബന്ധമാവും. വര്ഷം തികയാന്കാത്തിരിക്കേണ്ടതില്ല. കണ്ടെത്തിയ ഖനി വര്ഷങ്ങള്ക്ക്ശേഷമാണ്കുഴിച്ചെടുക്കുന്നതെങ്കില്പോലും കണ്ടെത്തിയത്മുതല്ക്കുള്ള സകാത്ത്നല്കണം. 20% ആണ്സകാത്തായി നല്കേണ്ടത്‌. പുറത്തെടുത്ത്സംസ്കരിച്ചെടുത്തതിന്റെ ശേഷം മാത്രം സകാത്ത്നല്കിയാല്മതിയാവും. അവ കുഴിച്ചെടുക്കുന്നതിനും സംസ്കരിച്ച്ശുദ്ധീകരിക്കുന്നതിനുമുള്ള ചെലവുകള്ഉടമതന്നെ വഹിക്കേണ്ടതുണ്ട്‌ (തുഹ് 3/282, മുഗ്നി 1/394).
ചുരുക്കത്തില്സകാത്തിനെക്കുറിച്ച്സമൂഹം ബോധവാന്മാരാണെങ്കിലും അത്കൊടുത്ത്വീട്ടുന്നതില്പലപ്പോഴും അലംഭാവം പ്രകടിപ്പിക്കുന്ന സാഹചര്യമാണ്നിലനില്ക്കുന്നത്‌. സകാത്ത്നല്കാതെ മറ്റു ഇബാദത്തുകളില്ശ്രദ്ധ പുലര്ത്തുന്നവരെയും നമുക്കിടയില്കാണാവുന്നതാണ്‌. സ്വര്ണ്ണത്തിലും വെള്ളിയിലും പാവപ്പെട്ടവരുടെ അവകാശമായ സകാത്ത്നല്കാതെ പിടിച്ചുവെക്കുന്നവര്ക്ക്നാളെ ആഖിറത്തില്കഠിന ശിക്ഷയാണ്ഖുര്ആന്താക്കീത്ചെയ്തിരിക്കുന്നത്‌. അല്ലാഹുവിന്റെ മാര്ഗത്തില്ചെലവഴിക്കാതെ സ്വര്ണ്ണവും വെള്ളിയും സൂക്ഷിച്ച്വെക്കുന്നവര്ക്ക്കഠിനശിക്ഷ ലഭിക്കുമെന്ന്വിശേഷമറിയുക. നരകത്തില്വച്ച് സമ്പത്തിമ്മേല്അവര്ചൂടാക്കപ്പെടും. അങ്ങനെ അവരുടെ ശരീരഭാഗങ്ങളും മുഖങ്ങളും പുറങ്ങളുമൊക്കെ പതപ്പിക്കപ്പെടും. ഇതാ ഇതൊക്കെ നിങ്ങള്ക്ക്വേണ്ടി നിങ്ങള്തന്നെ സൂക്ഷിച്ചു വെച്ചതാണ്‌. നിങ്ങള്സൂക്ഷിച്ച്വെച്ചത്നിങ്ങള്തന്നെ ആസ്വദിക്കുക എന്ന്അവരോട്പറയപ്പെടുകയും ചെയ്യും
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment