Tuesday, November 1, 2011

സകാത്ത്: എങ്ങനെ വിതരണം ചെയ്യണം?

സകാത്ത്: എങ്ങനെ വിതരണം ചെയ്യണം? 
.പി. മുസ്തഫ ഹുദവി അരൂര്

സകാത്ത്വിതരണത്തിന്മൂന്ന്രീതികളാണ്ഇസ്ലാം മുന്നോട്ടുവെക്കുന്നത്‌.
1.
ഉടമ നേരിട്ടു കൊടുക്കുക.
2.
കൊടുക്കാന്മറ്റൊരാളെ വക്കാലത്താക്കുക.
3.
സകാത്ത്മുതല്ഖലീഫയെ ഏല്പിക്കുക.
ഇവിടെ രണ്ടാമത്തെ രൂപത്തില്പറഞ്ഞ വക്കാലത്താക്കപ്പെട്ട വ്യക്തി അവകാശിക്ക്എത്തിച്ചുകൊടുത്താലേ ഉടമയുടെ ബാധ്യത വീടുകയുള്ളൂ. എന്നാല്ഇസ്ലാമിക ഭരണമുള്ള സ്ഥലത്ത്ഖലീഫയെ ഏല്പിക്കലോടുകൂടി അവന്റെ ബാധ്യത അവസാനിച്ചു. കാരണം അവകാശികളുടെ പ്രതിനിധിയായി ഖലീഫയെ അല്ലാഹു നിയമിച്ചതാണ്‌. ഇക്കാര്യത്തില്ഇമാം നവവി() വിവരിക്കുന്നു:
നമ്മുടെ നാട്ടില്ഇസ്ലാമിക ഭരണമില്ലാത്തതുകൊണ്ട്രണ്ട്രീതികളാണ്പ്രായോഗികം. അതില്തന്നെ സ്വന്തമായി കൊടുക്കലാണ്ഉത്തമം.
സകാത്ത്കമ്മിറ്റി മുകളില്പറഞ്ഞ ഒരിനത്തിലും പെടാത്തതുകൊണ്ട്കമ്മിറ്റിക്കു കൊടുത്താല്ബാധ്യത വീടുകയില്ല. കാരണം കമ്മിറ്റിയെന്നതു ഒരു നിര്ണിത വ്യക്തിയല്ല. ഒരു നിര്ണിത വ്യക്തിയെ മാത്രമേ വകീലാക്കാന്പറ്റുകയുള്ളൂ.
കമ്മിറ്റിയുമായി ബന്ധപ്പെട്ട്ഒരു സുഹൃത്ത്പറഞ്ഞ അനുഭവം ഇവിടെ ചേര്ത്തുവായിക്കണം. നാട്ടിലെ ഉല്പതിഷ്ണുക്കളുടെ സകാത്ത്കമ്മിറ്റിയില്അദ്ദേഹം സകാത്ത്കൊടുക്കാറുണ്ടായിരുന്നുവത്രെ. വര്ഷാവസാനം ജനറല്ബോഡിയില്കണക്കു വായിച്ചപ്പോള്സകാത്ത്ഇനത്തില്പിരിച്ചെടുത്ത സംഖ്യയില്നിന്ന്ഇത്ര സംഖ്യ ബാക്കി എന്നു വായിച്ചുപോല്‍! അന്നുമുതല്അദ്ദേഹം കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടില്ല. അങ്ങനെ എത്രയാളുടെ സകാത്തുകള്ഇന്നും അവകാശികള്ക്ക്ലഭിക്കാതെ പല സ്ഥലങ്ങളിലും കിടക്കുന്നുണ്ടാകും. ഇബാദത്തുകളില്പോലും തോന്നിവാസങ്ങള്കലര്ത്തുന്ന പ്രക്രിയയില്നിന്നു സമുദായത്തെ രക്ഷിക്കേണ്ടത്നമ്മുടെ ബാധ്യതയാണ്‌.
ഇവിടെ ഉടമകള്ക്കു വേണമെങ്കില്താന്താങ്ങളുടെ സകാത്തു വിഹിതം വെവ്വേറെ എടുത്ത്നിയ്യത്ത്ചെയ്തശേഷം ഒരുമിച്ചു കൂട്ടി അവകാശികള്ക്കു വിതരണം ചെയ്യാവുന്നതാണ്‌. ഇതും കമ്മിറ്റിയും തമ്മില്വലിയ വ്യത്യാസമുണ്ട്‌. ഇവിടെ ഓരോ വ്യക്തികള്തന്നെയാണ്സകാത്ത്കൊടുക്കുന്നത്‌. ശാഫിഈ മദ്ഹബില്പ്രചാരത്തിലുള്ള `ഉംദ'യില്കാണാം:
``
ഒരുകൂട്ടം ആളുകള്താന്താങ്ങള്കൊടുക്കുവാന്കടപ്പെട്ട ഫിത്വ്ര്സകാത്ത്വെവ്വേറെ ശേഖരിക്കുകയും എന്നിട്ട്അവര്അത്ഒന്നിച്ചുകൂട്ടുകയും ചെയ്തുകൊണ്ട്ഉടമകളായ അവര്ഓരോരുത്തരും തന്നെ അവകാശികള്ക്കു വിതരണം ചെയ്യുകയോ അവരില്ഒരാള്മറ്റുള്ളവരുടെ സമ്മതപ്രകാരം വിതരണം ചെയ്യുകയോ ചെയ്താല്അതിന്ന്വിരോധമില്ല.''
ഇനി എത്ര കൊടുക്കണമെന്നതാണ്അടുത്ത പ്രശ്നം. എട്ട്വിഭാഗങ്ങളില്നിന്ന്നിലവിലുള്ളവര്ക്ക്മുഴുവനും കൊടുക്കാനുള്ള സകാത്ത്മുതലുണ്ടെങ്കില്അങ്ങനെ ചെയ്യണം. അല്ലെങ്കില്ഓരോ വിഭാഗത്തില്നിന്നും മൂന്നു പേര്ക്കെങ്കിലും കൊടുക്കണം. വിഭാഗങ്ങള്ക്കിടയില്ഏറ്റവ്യത്യാസം ചെയ്യാന്പാടില്ല. എന്നാല്ഒരു വിഭാഗത്തിലെ അംഗങ്ങള്ക്കിടയില്തുല്യത പാലിക്കലും നിര്ബന്ധമില്ല. ഫിത്വ്ര്സകാത്ത്അവകാശികളില്പെട്ട മൂന്നുപേര്ക്കു കൊടുക്കല്കൊണ്ട്വീടുമെന്നു ഒരു വിഭാഗം പണ്ഡിതന്മാര്അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഒരാള്ക്ക്കൊടുത്താലും വീടുമെന്ന അഭിപ്രായമുണ്ട്‌.
ഏതെങ്കിലും ഒരു വിഭാഗത്തിനു കൊടുത്താല്തന്നെ സകാത്ത്വീടുമെന്നു ഇമാം അബൂഹനീഫ() പറയുന്നു. (ഫത്ഹുല്മുഈന്‍)
സമ്പാദിക്കാനോ കച്ചവടം നടത്താനോ കഴിവില്ലാത്ത ഫഖീറിനും മിസ്കീനിനും അവന്റെ ശരാശരി ആയുഷ്കാലത്തിന്ആവശ്യമായ വരുമാന മാര്ഗത്തിനുള്ള വിലയാണ്സകാത്ത്ഇനത്തില്നല്കേണ്ടത്‌. ഭരണ സംവിധാനമുള്ള സ്ഥലങ്ങളില്ഇത്കൃത്യമായി നടത്താം. അല്ലാത്ത സ്ഥലങ്ങളില്ധനികന്മാര്വിചാരിച്ചാല്നടപ്പാക്കാവുന്നതേയുള്ളൂ.
ശരാശരി ആയുഷ്കാലം കൊണ്ടുദ്ദേശിക്കുന്നത്അറുപതിന്റെയും എഴുപതിന്റെയും ഇടയിലാണ്‌. അപ്പോള്ഒരു ഫഖീറിനു ഇനി അറുപത്വയസ്സാകാന്എത്ര വര്ഷമുണ്ടോ അത്രയും വര്ഷത്തേക്കുള്ള വരുമാന മാര്ഗത്തിനുള്ള വില സകാത്ത്വിഹിതത്തില്നിന്നു നല്കണമെന്നര്ത്ഥം (തുഹ് 7/164, 165 നോക്കുക).
ജോലിയെടുക്കാന്കഴിവുള്ളയാളാണെങ്കില്അതിന്റെ ആയുധം വാങ്ങാനുള്ള വിലയും കച്ചവടം നടത്താന്കഴിവുള്ള ആളാണെങ്കില്അതിന്റെ മൂലധനവും നല്കണം.
തൊഴിലുകള്ക്കനുസരിച്ച്കൊടുക്കേണ്ട തോതിലും മാറ്റം വരും. ഇമാം നവവി() രേഖപ്പെടുത്തുന്നു.
ആശാരിപ്പണി, തയ്യല്തുടങ്ങി നാട്ടില്നടക്കുന്ന തൊഴിലുകള്എണ്ണിയെണ്ണി ഇമാമുകള്ഇവിടെ പറഞ്ഞിരിക്കുകയാണ്‌. കഴിവിന്റെ പരമാവധി ദാരിദ്ര്യം നിര്മാര്ജനം സാധ്യമാക്കണമെന്നാണ്കര്മശാസ്ത്ര ഗ്രന്ഥങ്ങള്പഠിപ്പിക്കുന്നത്‌.
സകാത്തിനുപുറമെ ദാരിദ്ര്യനിര്മാര്ജനത്തിന്ഇസ്ലാം വേറെ വഴികളും മുന്നോട്ടുവെക്കുന്നു. ഫര്ള്കിഫാ (സമൂഹബാധ്യത)യെക്കുറിച്ചു പറഞ്ഞ ഭാഗത്ത്നാട്ടിലെ അശരണരുടെയും പാവപ്പെട്ടവരുടെയും പ്രയാസങ്ങള്നീക്കല്ധനികന്റെ ബാധ്യതയാണെന്ന്എല്ലാ ഫിഖ്ഹിന്റെ കിതാബുകളും വിവരിച്ചിട്ടുണ്ട്‌. ഒരു വര്ഷം തനിക്കും ആശ്രിതര്ക്കും ജീവിക്കാനാവശ്യമായ തുക കഴിച്ച്മിച്ചമുള്ളവരാണ്ഇവിടെ ധനികന്എന്നതുകൊണ്ട്വിവക്ഷിക്കപ്പെടുന്നത്‌. ഭക്ഷണം, വസ്ത്രം, പാര്പ്പിടം തുടങ്ങിയ ദരിദ്രരുടെ എല്ലാ മൗലികാവകാശങ്ങളും പൂര്ത്തിയാക്കിക്കൊടുക്കേണ്ടത്ഇത്തരം ധനികന്മാരാണ്‌.
ദാരിദ്ര്യനിര്മാര്ജനത്തിനും സാമ്പത്തിക പരാതീനതകള്ഇല്ലാതാക്കാനും ഇത്രയും കൃത്യമായ മാര്ഗരേഖ ഇസ്ലാം മുന്നോട്ടുവെച്ചിട്ടും നിര്ബന്ധ ബാധ്യതകള്നിറവേറ്റാതെ സമ്പത്ത്ലഭിച്ചതില്അഹങ്കരിക്കുകയാണ്അധിക ധനികരും. ഇതിന്റെ ഭവിഷ്യത്ത്തന്നില്മാത്രമല്ല പിന്തലമുറയിലേക്കും പടര്ന്നു പിടിക്കും എന്ന്ഓര്ക്കുന്നത്നന്ന്‌. 
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment