Wednesday, November 23, 2011

ഫിത്വ്‌ര്‍ സകാത്ത്‌; വിതരണം, ബാധ്യത

ഫിത്വ്ര്സകാത്ത്‌; വിതരണം, ബാധ്യത
എം. ജലീല്സഖാഫി പുല്ലാര


ഹിജ് രണ്ടാം വര്ഷമാണ്ഫിത്വര്സകാത്ത്നിര്ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്ക്ക്വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്വേണ്ടി നല്കപ്പെടുന്ന വസ്തു എന്നാണ്ഫിത്വ്ര്സകാത്തിന്റെ ശര് അര്ത്ഥം. ഇസ്ലാമിലെ ഖണ്ഡിത പ്രമാണമായ ഇജ്മാഅ്മുഖേന സ്ഥിരപ്പെടുത്താണ് സകാത്തിനു ഇബ്നുമുന്ദിര്‍ () ഉദ്ധരിച്ചിട്ടുണ്ട്‌. (തുഹ് : 3/305)
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്ദ്ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്ക്ക്വിധേയമായി എല്ലാ ശരീരത്തിനും ഇത്ബാധകമാണ്‌. ഇത്ബാധ്യതപ്പെട്ടവര്തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ () യുടെ ഗുരുവര്യര്ഇമാം വകീഅ്‌ () പ്രസ്താവിച്ചു: നിസ്കാരത്തില്വരുന്ന ന്യൂനതകള്ക്ക്സഹ്വിന്റെ സുജൂദ്പരിഹാരമാകുന്നത്പോലെ റമളാന്നോമ്പില്സംഭവിക്കുന്ന ന്യൂനതകള്ക്ക്പരിഹാരമാണ്ഫിത്വ്ര്സകാത്ത്‌.നോമ്പുകാരനു ശുദ്ധീപരണമാണ്ഫിത്വ്ര്സക്കാത്തെന്ന നബി വചനം ഇതിനു ബലം നല്കുന്നു. (തുഹ് : 3/305,ഫത്ഹുല്മു ഈന്പേജ്‌:171).
നോമ്പില്വരുന്ന വീഴ്ചകള്പരിഹരിക്കുന്നതിനു വേണ്ടിയാണ്ഫിത്വ്ര്സകാത്ത്നിര്ബന്ധമാക്കിയത്എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്ര്സകാത്തു നല്കുന്നതിലൂടെ കാര്യം നടക്കുമെന്നു മാത്രം. നോമ്പില്ലാത്ത കുട്ടികള്ക്ക്വരെ ഫിത്വ്ര്സകാത്ത്നിര്ബന്ധമാണല്ലോ.

ഉദ്ദേശ്യമെന്ത്‌?
ഒരു മാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയില്അല്ലാഹു മുസ്ലിംകള്ക്കു നല്കിയ ചെറിയ പെരുന്നാള്ദിനത്തിലും അതിനോട്ബന്ധപ്പെട്ട്ഒന്നു രണ്ടു ദിവസവും ജനങ്ങള്തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്കുകയെന്നത്സ്വാഭാവികമാണ്‌. ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധി ദിനങ്ങളില്നാട്ടില്പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്ഒരു തൊഴിലാളിയും ബുദ്ധിമുട്ടെരുതെന്ന ലക്ഷ്യമാണ് സകാത്തിന്റെ പിന്നിലുള്ളത്‌. ഇതു സാക്ഷാല്കരിക്കാനാണ്ഫിത്വ്ര്സകാത്ത്ശര്അ്നിര്ബന്ധമാക്കിയത്‌ (തുഹ് : 3/319). ഉദ്ദേശ്യം ഗ്രഹിക്കാതെ സകാത്തിനെ ഇസ്ലാമിന്റെ ഒരു ദാരിദ്ര്യ നിര്മാര്ജന പദ്ധതിയായി എടുത്ത്കാണിക്കുന്നത്അബദ്ധമാണ്‌. മതവൈരികള്പരിഹസിക്കാന്ഇത്വഴിവെക്കും.

ബാധ്യത ആര്ക്ക്‌?
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുക എന്ന രീതിയിലാണ്ഇതിന്റെ ക്രമീകരണം. നിര്ബന്ധമാക്കുന്ന വേളയില്താന്ചെലവ്കൊടുക്കാന്ശര്ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്എത്രയുണ്ടോ അവരുടെ സകാത്തും നല്കണം.
റമളാന്മാസത്തിന്റെ പരിസമാപ്തിയുടെ സെക്കന്റും പെരുന്നാള്രാവ്ആരംഭിക്കുന്ന സെക്കന്റും ചേര്ന്നതാണ്ഇത്നിര്ബന്ധമാക്കുന്ന വേള. സമയത്ത്തന്റെ മേല്ചെലവ്ബാധ്യതപ്പെട്ടവരായി മുസ്ലിംകള്ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത്നല്കണം. അപ്പോള്റമളാന്അവസാന നാളിലെ സൂര്യാസ്തമയത്തിന്തൊട്ടു മുമ്പും തൊട്ടു പിറകെയും ഒന്നിച്ച്ജീവിക്കുന്നവര്ക്കേ ബാധ്യത വരൂ. പെരുന്നാള്രാവ്പ്രവേശിച്ച ശേഷം ജനിച്ച കുഞ്ഞിന്വേണ്ടി സകാത്ത്നല്കേണ്ടതില്ല. എന്നാല്പെരുന്നാള്രാവില്മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്നിര്ബന്ധമാവുന്നു.
തന്റെ ശരീരം, ഭാര്യ, ചെറിയ മക്കള്‍, പിതാവ്‌, മാതാവ്‌, വലിയ മക്കള്‍, എന്നീ ക്രമത്തിലാണ്ചെലവ്ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്‌. എല്ലാവരുടേയും കൂടി നല്കാന്കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട് ക്രമത്തില്മുന്ഗണന നല്കി കൊടുക്കണം. ജോലിക്ക്കഴിവോ ധനമോ ഉള്ള വലിയ മക്കള്ഒരു കുടുംബ നാഥന്റെ കീഴില്വരില്ല. പിതാവിന്റെ മേല്അവരുടെ ചെലവും നിര്ബന്ധമില്ല. പിതാവ്അവരുടേത്നല്കിയാല്തന്നെ അവരുടെ സമ്മദമില്ലെങ്കില്മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്എല്ലാവരുടേയും നല്കണം. അതിന്വകയില്ലെങ്കില്വകയുള്ളത്ര ഭാര്യമാരുടേത്നല്കണം. ഇതില്ആദ്യ ഭാര്യ, രണ്ടാം ഭാര്യ എന്ന ക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ് പ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിന്വേണ്ടി വീട്ടില്നിര്ത്തിയ ഭര്തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്കണം. ചെലവില്ലാതെ കൃത്യമായ വേദനം നിശ്ചയിച്ചു നിറുത്തിയതെങ്കില്അവളുടെ സകാത്ത്നല്കേണ്ടതില്ല. ചെലവ്കൂടി കഴിച്ചാണ്വേദനം പറഞ്ഞതെങ്കില്അവളുടേത്കൊടുക്കണം.

എന്തു കൊണ്ട്പിതാവിനെ മുന്തിച്ചു?
ചെലവ്നല്കല്നിര്ബന്ധമാകുന്ന ക്രമത്തില്മാതാവിനെ പിതാവിനെക്കാളും, ഫിത്വ്ര്സകാത്തിന്റെ നിര്ബന്ധ ക്രമത്തില്പിതാവിനെ മാതാവിനെക്കാളും മുന്തിക്കുകയാണ്കര്മ്മശാസ്ത്ര പണ്ഡിതര്ചെയ്തിട്ടുള്ളത്‌. അതിനു കാരണം ചെലവ്കൊടുക്കല്കൊണ്ടുള്ള ഉദ്ദേശം വിശപ്പടക്കുക എന്ന ആവശ്യം തീര്ത്ത്കൊടുക്കുക എന്നതാണ്‌. ഇതിലേക്ക്ഉമ്മയാണ്കൂടുതല്ആവശ്യമായത്‌. ഫിത്വ്ര്സകാത്തു കൊണ്ടുദ്ദേശ്യം ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌. ഇതിലേക്ക്ഏറ്റവും ബന്ധപ്പെട്ടവര്പിതാവാണ്‌.
അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെ ആശ്രയിച്ച്കഴിയുന്ന കോഴി, ആട്‌, പശു പോലുള്ള വളര്ത്തു ജീവികളും ഇതിലുള്പ്പെടും ) ചെലവുകള്കഴിച്ച്മിച്ചമുള്ളതില്നിന്നാണ്സകാത്ത്നല്കേണ്ടത്‌. മിച്ചമെന്നാല്ഭക്ഷ്യ ധാന്യം മാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്പ്പെടും. പക്ഷേ തനിക്ക്ജീവിതത്തിന്ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റു മിച്ചമുണ്ടാക്കി സകാത്തു നല്കല്ബാധ്യതയില്ല. പറമ്പ്‌, തോട്ടം പോലുള്ളവ മിച്ചമുള്ളതില്പെടും. ആവശ്യത്തില്കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്പ്പെടുത്തും. മറ്റു പലരില്നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തു കൊടുക്കണം. പക്ഷേ, പെരുന്നാള്രാത്രി ആരംഭിക്കും മുമ്പ്ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്മിക്ക കുടുംബങ്ങളും ഫിത്വ്ര്സകാത്ത്നല്കാന്ബാധ്യതപ്പെട്ടവര്തന്നെ. എന്നാല്മിച്ചമുള്ള സ്വത്തു വഹകളുടെ അത്ര തന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില്‍ ( കടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ച്മിച്ചം വേണം. എങ്കിലേ സകാത്ത്കൊടുക്കേണ്ടതൊള്ളൂ.

എന്തു കൊടുക്കണം?
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്കേണ്ടത്‌. പല ധാന്യങ്ങള്ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യ ധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്കിയാലും വാങ്ങുന്നവര്ഇഷ്ടപ്പെട്ടാലെ സാധുവാകുകയുളളൂ.
നമ്മുടെ നാട്ടില്പുഴുകുത്തില്ലാത്ത അരികള്ഏതുമാകാം. പച്ചരി പക്ഷേ ഉരപ്പുള്ള തരം പറ്റില്ല. ധാന്യത്തിന്പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്കണം. (തുഹ് 3/324) ശാഫിഈ മദ്ഹബില്ധാന്യത്തിനു പകരം വിലകൊടുത്താല്മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്‌(നിഹായ 3/123, മുഗ്നി 1/407).
ഗള്ഫിലുള്ളവര്അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത്നാട്ടിലെ മുഖ്യാഹാരവും നല്കണം. നാട്ടിലുള്ള താന്ചെലവ്നല്കല്നിര്ബന്ധമുള്ള ഭാര്യ, മക്കള്എന്നിവരുടെ സകാത്ത്നല്കാന്അവന്ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത്എന്ന നിലക്ക്അവന്റെ അരി വിതരണം ചെയ്താല്മതിയാവില്ല. ഇക്കാര്യം ഗള്ഫിലുള്ളവര്പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത്മുഖേനയോ വക്കാലത്താക്കാം.
ഭര്ത്താവ്ഭാര്യയുടെ സകാത്തു നല്കുന്നില്ലെങ്കില്ഭാര്യക്ക്തന്റെ സകാത്ത്നല്കല്നിര്ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്ത്താവിനു നിര്ബന്ധമില്ല. അവള്ക്കാണു നിര്ബന്ധം. നിക്കാഹ്കഴിഞ്ഞു പക്ഷെ ഒരുമിച്ച്ജീവിക്കാന്തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്അവള്തടസ്സം നില്ക്കുന്നില്ലെങ്കില്അവളുടെ സകാത്ത്അവളുടെ നാട്ടില്അവന്നല്കണം. താന്ചെലവ്കൊടുക്കല്നിര്ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്കണം.
ആരുടെ സകാത്താണോ നല്കുന്നത്അയാള്സൂര്യാസ്തമയ സമയം എവിടെയാണോ, നാട്ടിലെ അവകാശികള്ക്കാണ്നല്കേണ്ടത്‌. തല്സമയം യാത്രയിലാണെങ്കില്യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്ക്ക്നല്കണം. ഇതാണ്ശാഫിഈ മദ്ഹബ്‌. എന്നാല്ഒരു സ്ഥലത്ത്അവകാശപ്പെട്ട സകാത്ത്മറ്റൊരു സ്ഥലത്തേക്ക്നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കുമെന്ന്ഇമാമുകള്പ്രസ്താവിച്ചതായി ഫതാവാ ഇബ്നി സിയാദില്‍ (പേജ്‌ 234) ഉദ്ധരിച്ചിട്ടുണ്ട്‌.
ഒരാളെതൊട്ട്ഒരു സ്വാഅ്വീതമാണ്നല്കേണ്ടത്‌. ഒരു അളവു പാത്രമാണിത്‌. നബി () യുടെ കാലത്തുള്ള സ്വാഅ്ആണ്പരിഗണിക്കുക. അതിനാല്നബിയുടെ സ്വാഇനേക്കാള്കുറവില്ലെന്നുറപ്പു വരുന്ന തോതു നല്കണം. 3.200 ലിറ്ററാണ്ഒരു സ്വാഅ്‌. തൂക്കമനുസരിച്ച്കത്യം പറയാന്കഴിയില്ല.അരിയുടെ ഭാര വ്യത്യാസമനുസരിച്ച്തൂക്കത്തില്അന്തരം വരും. ചിലര്ഒരു സ്വാഅ്രണ്ടര കി.ഗ്രാം വരുമെന്നും മറ്റു ചിലര്മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
പെരുന്നാള്നിസ്കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ്നല്ലത്‌. പിന്തിക്കല്കറാഹത്താണ്‌. പക്ഷേ ബന്ധുക്കള്‍, അയല്ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച്പിന്തിക്കല്സുന്നത്തുണ്ട്‌. എന്നാല്സൂര്യാസതമയം വിട്ട്പിന്തിക്കരുത്‌. അത്കാരണമില്ലെങ്കില്നിശിദ്ധമാണ്‌.

രണ്ടു നിബന്ധനകള്
സകാത്ത്നല്കുന്നവന്രണ്ടു നിബന്ധനകള്നിര്ബന്ധമായും പാലിച്ചിരിക്കണം. ഒന്ന, നിയ്യത്ത്‌. തന്റെയും ആശ്രിതരുടേയും ഫിത്വ്ര്സകാത്ത്നല്കുന്നു എന്ന്കരുതല്‍. സകാത്ത്നല്കുമ്പോഴോ അരി അളന്ന്വക്കുമ്പോഴോ നിയ്യത്ത്ചെയ്യാം.

രണ്ട്‌, അവകാശികള്ക്ക്നല്കല്‍.
നിര്ണ്ണിതമായ അവകാശികള്ക്കു നല്കാന്വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്സകാത്ത്നിര്ബന്ധമായവന്തന്നെ നിയ്യത്ത്ചെയ്യണം. എന്നാല്പ്രായ പൂര്ത്തിയും ബുദ്ധിയുമുള്ള മുസ്ലിമിനെ സക്കാത്ത്നല്കാന്വക്കാലത്താക്കുകയാണെങ്കില്നിയ്യത്തും വക്കാലത്താക്കാവുന്നതാണ്‌. പ്രസ്തുത വേളയില്അവകാശിയെ നിര്ണ്ണയിച്ച്കൊടുക്കല്സകാത്ത്നിര്ബന്ധമായവന്നിര്ബന്ധമില്ല(ഇആനത്ത്‌:2/180).

സകാത്ത്മുന്തിക്കാമോ ?
ശവ്വാല്മാസപ്പിറവിയോടെയാണ്ഫിത്വര്സകാത്ത്നിര്ബന്ധമാകുന്നതെങ്കിലും റമളാന്ആഗതമായതുമുതല്നല്കാവുന്നതാണ്‌. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്ശവ്വാല്മാസത്തിന്റെ ആദ്യ നിമിഷത്തില്വാങ്ങിയവന്വാങ്ങാനും നല്കിയവന്നല്കാനും അര്ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌.
അപ്പോള്റമളാന്മാസത്തില്ഫിത്വര്സകാത്ത്വാങ്ങിയവന്ശവ്വാലാകുമ്പോഴേക്ക്മരിക്കുകയോ മുര്ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത്കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്താല്നേരത്തെ നല്കിയത്സകാത്തായി പരിഗണിക്കില്ല.

അവകാശികള്
എട്ട്വിഭാഗത്തെയാണ്ഇസ്ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്‌. വിശുദ്ധഖുര്ആന്തന്നെ ഇക്കാര്യം വ്യക്ത്തമാക്കിയിട്ടുണ്ട്‌. ഫഖീറുമാര്‍, മിസ്കീന്മാര്‍, സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതു വിശ്വാസികള്‍, മോചന പത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട്വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്എന്നിവരാണ്അവകാശികള്‍.
ഇവരില്സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചന പത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ്എന്നീമൂന്ന്വിഭാഗത്തെ ഇന്ന്കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്പേര്ക്ക്നല്കിയാലും ബാദ്ധ്യത വീടുന്നതാണ്‌.അവകാശികള്മുസ്ലിംകളും ഹാശിം, മുത്തലിബ്എന്നീ നബികുടുംബത്തില്പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്അവകാശികളുണ്ടായിരിക്കെ മറ്റു നാട്ടിലേക്ക്സകാത്ത്നീക്കം ചെയ്യാവതല്ലെന്നാണ്പ്രബലം.
അയല്വാസികള്പരസ്പരം അവരുടെ സക്കാത്തുകള്കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന്ചിലയിടത്തു കണ്ടുവരുന്നുണ്ട്‌.അത്രണ്ട്കൂട്ടരും അവകാശികളില്പെടുമെങ്കില്അനുവദനീയവും കുടുതല്പുണ്യവുമാണ്‌.അതേസമയം ഒരുത്തന്ധനികനാണെങ്കില്അവനു സക്കാത്ത്നല്കലും ആരെങ്കിലും നല്കിയാല്അവന്സ്വീകരിക്കലും അനുവദനീയമല്ല.സകാത്ത്വാങ്ങുന്നവന്ഞാനിത്വാങ്ങാന്അര്ഹനാണോയെന്ന്ആലോചിക്കണം.
സ്വന്തം ആവശ്യങ്ങള്ക്കും താന്ചെലവ്കൊടുക്കല്ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ്ഫഖീര്‍.ദിനേനെ തന്റെ ആവശ്യങ്ങള്മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്കേവലം 20 രൂപ മാത്രം ധനത്തില്നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്ഫഖീറുമാരാണ്‌.സാധാരണ ജീവിതാവശ്യങ്ങള്ക്ക്വരുമാനം ഇപ്രകാരമാണോ എന്ന്നോക്കുക.
ഉദാഹരണമായി ഒരാള്ക്ക്അര ഏക്കര്റബ്ബര്എസ്റ്റേറ്റുണ്ട്‌.അതില്നിന്നു ദിനേന 20 രൂപ ലഭിക്കുന്നു ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു.വേറെ ഒരു വരുനാനവും ഇല്ല ഇവന്ഫഖീറാണ്‌.
ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്ഞെരുങ്ങി ജീവിക്കാന്ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്മേല്ചൊന്ന അത്യാവശ്യങ്ങള്ക്ക്മതിയാകാതെ വരുന്നവനാണ്മിസ്കീന്‍. ദിനം പ്രതി 80 രൂപ ആവശ്യമുള്ളവന്അറുപതോ എഴുപതോ ആണ്നിത്യവരുമാനമെങ്കില്അവന്മിസ്കീന്മാരില്പ്പെടുന്നു.
ഫഖീര്‍, മിസ്കീന്അല്ലാത്തവരാണ്ഗനിയ്യ്‌ (ധനികന്‍) സകാത്ത്വാങ്ങല്നിഷിദ്ധമായ ധനികന്‍. ഇമാം ഇബ്നുഹജര്‍() പറയുന്നു. സാധാരണ ആയുസ്സില്തനിക്കും ആശ്രിതര്ക്കും മിതമായി കഴിഞ്ഞുകൂടാന്വകയുള്ളവനാണ്ധനികന്‍ (തുഹ് : 7/182, ഫത്ഹുല്മുഈന്‍,പേജ്‌ : 186). ശരാശരി വയസ്സ്എന്നത്കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന്കണക്കാക്കപ്പെട്ടിരിക്കുന്നു(തുഹ് :7/194).
അപ്പോള്ഒരാള്പിന്നിട്ട വയസ്സ്കഴിഞ്ഞ്അറുപത്അല്ലെങ്കില്എഴുപത്വയസ്സാകാന്ഇനി അയാള്ക്കെത്ര വര്ഷം വേണമോ അത്രയും വര്ഷം തനിക്കും തന്റെ ആശ്രിതര്ക്കും അപ്രകാരം എത്ര വയസ്സ്ബാക്കിയുണ്ടോ അത്രയും കാലം അവര്ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്കഴിഞ്ഞ്കൂടാനുള്ള ധനം തോട്ടമായോ ബില്ഡിംഗായോ മറ്റോ ഉള്ളയാള്നിരുപാധികം ധനികനാണ്‌..
സ്ഥലം ബില്ഡിംഗ്പോലുള്ള സ്ഥാവര സ്വത്തുക്കളില്നിന്ന്ലഭിക്കുന്ന വരുമാനം അല്ലെങ്കില്വ്യാപാര വ്യവസായ സ്ഥാപനങ്ങളില്നിന്ന്ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട്ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്‌ (തുഹ് : ശര്വാനി : 7/182 )
ഇത്തരം മുതലാളിമാര്ക്ക്സകാത്ത്നല്കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചു വെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത്പോലും ഇവര്ക്ക്വിലക്കപ്പെട്ടതാണ്
പിതാവ്‌, മക്കള്‍, ഭര്ത്താവ്എന്നിവരില്നിന്നു ലഭിക്കുന്ന നിര്ബന്ധ ചെലവ്വിഹിതം കൊണ്ട്മതിയാകുന്നവര്ക്ക്സകാത്തിന്റെ ഉടമ സകാത്ത്നല്കിയാല്സകാത്ത്വീടുകയില്ല. നിര്ബന്ധ ചെലവ്കൊണ്ട്തികയുന്നില്ലെങ്കില്അവര്ക്ക്സകാത്ത്നല്കാവുന്നതാണ്‌.പിതാവിന്തന്റെ ഫിത്വര്സകാത്ത്തന്റെ ജോലിക്ക്കഴിവുള്ള വലിയ മകന്നല്കാവുന്നതാണ്‌. അതു പോലെ പ്രസ്തുത മകന്റെ സകാത്തും താന്ചെലവു കൊടുക്കല്നിര്ബന്ധമില്ലാത്ത പിതാവിന്നല്കാം.
നിര്ബന്ധ ചെലവു കൊണ്ട്തികയുന്നവര്ക്ക്ഫഖീര്‍, മിസ്കീന്എന്ന നിലക്ക്സകാത്ത്വാങ്ങാന്പറ്റില്ല. കാരണം അവര്ഫഖീറോ, മിസ്കീനോ അല്ല. എന്നാല്സകാത്തിന്അര്ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്അവര്ക്ക്സകാത്ത്വാങ്ങാം.ഭര്ത്താവ്ദരിദ്രനായത്കൊണ്ട്അവന്സകാത്ത്നിര്ബന്ധമില്ല. എന്നാല്ഭാര്യ സകാത്ത്നല്കാന്കഴിവുള്ളവളാണെങ്കില്അവളുടെ സകാത്ത്അവള്നല്കല്സുന്നത്തുണ്ടല്ലോ. അത്ഭര്ത്താവിന്തന്നെ നല്കാവുന്നതാണ്‌.അങ്ങനെ നല്കല്സുന്നത്തുണ്ട്‌. അവനത്അവളുടെ ചെലവിലേക്ക്വിനിയോഗിക്കുകയും ചെയ്യാം.
മൂന്ന്ത്വലാഖ്ചൊല്ലപ്പെട്ട ഗര്ഭിണികളുടെയും മടക്കി എടുക്കാന്പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്വര്സകാത്ത്ഭര്ത്താവ്നല്കണം. വ്യഭിചാരി കുട്ടിയുടെ സകാത്ത്ഉമ്മ നല്കണം.(ഇആനത്ത്‌ : 2/165)

വിതരണവും കമ്മിറ്റിയും
സകാത്ത്വിതരണത്തിന്മൂന്ന്രൂപങ്ങളാണ്ഇസ്ലാമിക ശരീഅത്ത്വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. ഒന്ന്‌, സകാത്ത്വിഹിതം അവകാശികള്ക്ക്ദായകന്നേരിട്ട്എത്തിക്കുക.രണ്ട്‌,അവകാശികള്ക്ക്എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക. മൂന്ന്‌, ഇസ്ലാമിക ഭരണാധികാരിയെ ഏല്പ്പിക്കുക. രൂപമല്ലാതെ ഒരു സംഘം ആളുകള്സ്വയം സംഘടിച്ച്സകാത്ത്ധനം പിരിച്ചെടുക്കുന്ന രീതി ഇസ്ലാമിലില്ല. അവര്ക്ക്സകാത്ത്നല്കിയാല്ബാദ്ധ്യത ഒഴിവാകുകയില്ല.
ഇസ്ലാമിക ഭരണാധികാരി ഇന്ന്നമ്മുടെ നാടുകളിലില്ല.ആപദവി അലങ്കരിക്കാന്പള്ളിയിലെ ഇമാമുകള്ക്കോ, കമ്മറ്റികള്ക്കോ, സംയുക്ത ഖാസിമാര്ക്കോ ഇസ്ലാം അനുവാദം നല്കുന്നില്ല. ഇസ്ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത്പിരിച്ചെടുക്കല്അനുവദനീയമല്ല.ഫിത്വര്സകാത്ത്ആന്തരിക സകാത്താണ്‌.(തുഹ് : 3/344)
ഇന്ന്ബിദഇകള്നടത്തുന്ന സംഘടിത സകാത്തിന്യാതൊരു അടിസ്ഥാനവുമില്ല.വിശുദ്ധ ഖുര്ആനിലെ അവരുടെ സ്വത്തില്നിന്ന്നിങ്ങള്സ്വദഖ പിടിക്കുക എന്ന സൂക്തം ബിദഇകള്തെളിവാക്കുന്നത്വിവരക്കേടാണ്‌. കാരണം ഈപറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്‌. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃഛിക കാരണത്തിന്വേണ്ടിയായിരുന്നു. ജനങ്ങള്അത്വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട്അവര്ക്കുള്ള വിയോജിപ്പുമായിരുന്നു അത്‌(സകാത്ത്നിര്ബന്ധമാക്കിയ ആഗ്യ ഘട്ടത്തില്‍). ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്സമയത്ത്പരിപൂര്ണമായി ഉറക്കാത്തതാണിതിനു കാരണം. ന്യായമെല്ലാം പിന്നീട്നീങ്ങിയിട്ടുണ്ട്‌(തുഹ്:3/344).
സംഘടിതമായി സകാത്ത്വിതരണം നടത്താന്അംഗീകൃതമായ രീതികളുണ്ട്‌. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെ കാര്യത്തില്കൂടി പ്രതേകം അധികാരം നല്കിയോ അഥവാ അതും കൂടി ഉള്ക്കൊള്ളുന്ന പൊതു അധികാരം നല്കിയോ നിയമിക്കപ്പെട്ടാല്ആഖാസിക്ക്സകാത്ത്മുതല്ഏല്പ്പിച്ച്ഉടമകള്ക്ക്ഉത്തരവാദിത്വം ഒഴിയാം. ഖാളി പ്രദേശത്തെ അവകാശികള്ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വെച്ചോ വിതരണം നടത്തുകയും ആവാം.(കൂടുതല്പഠനത്തിന്തുഹ് : 7/155,നിഹായ: 6/155 എന്നിവ നോക്കുക).
ബാദ്ധ്യതപ്പെട്ട മുതലുടമകള്ഒന്നിച്ച്സംഘടിച്ച്സകാത്ത്മുതലുകള്സംഭരിച്ച്അവരുടേത്പ്രതേകം കരുതി വിതരണം ചെയ്താലും സാധുവാകും.ഉംദയിലും മറ്റും ഇത്കാണാം. അംഗീകൃത രീതിയിലുള്ള സംഘടിത സകാത്ത്അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത്അവനവന്സ്വയം വിതരണം ചെയ്യലാണ്‌.
സകാത്ത്വാങ്ങാനര്ഹരായവര്സമ്പന്നരുടെ വീട്ടു പടിക്കല്യാജകരെ പോലെ പാത്രവും ചുമന്നു നില്ക്കുന്ന ദയനീയ രംഗം ഇല്ലായ് ചെയ്യുകയാണ്സകാത്ത്കമ്മറ്റിക്കാരുടെ ലക്ഷ്യമെന്നവരുടെ വാദം ശരിയല്ല.വാസ്തവത്തില്ഒറ്റപ്പെട്ട യാജന ഒഴിവാക്കുന്നതിന്ന്വേണ്ടി സംഘടിത യാജന ഏര്പ്പെടുത്തുകയാണവര്ചെയ്യുന്നത്‌. സ്വയം നിര്മ്മിക്കുന്ന ന്യായത്തിന്ഇസ്ലാമില്സ്ഥാനമില്ല.
ഫിത്വര്സകാത്തിന്റെ മഹത്വം നബി () പഠിപ്പിക്കുന്നത്കാണക.നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഫിത്വര്സകാത്ത്വഴിയാണത്ഉയര്ത്ത പെടുന്നത്‌ (തുഹ് : 3/305) 
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment