കച്ചവടത്തിന്റെ സകാത്ത്
ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍
മനുഷ്യരുടെ ജീവിതോപാദികളില് ഏറ്റവും നല്ലത് കച്ചവടമാണ്. അത്കൊണ്ട് തന്നെ മറ്റു ധനസമ്പാധന മാര്ഗ്ഗങ്ങളിലൊന്നുമില്ലാത്ത ഒരു സുപ്രധാന ആരാധന കച്ചവടവുമായി ബന്ധപ്പെട്ട് ഇസ്ലാം നിയമമാക്കിയിട്ടുണ്ട്. അവര്‍ സമ്പാദിച്ച ധനത്തിന് വിശുദ്ധയും വളര്‍ച്ചയും നല്കാന് പര്യപ്തമായ സകാത്താണത്. സമൂഹത്തിലെ ഏകദേശം എല്ലാ മേഖലയിലുള്ളവരും പലതരം കച്ചവടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നത് കൊണ്ട് തന്നെ ഇവ്വിഷയകമായി ഒരു വിശകലനം എന്തുകൊണ്ടും പ്രസക്തമാണ്.
സകാത്ത് നിര്‍ബന്ധമാകുന്ന ഇനങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്വര്‍ണ്ണം വെള്ളി എന്നിവയുടെ ഇനത്തിലാണ് കച്ചവടച്ചരക്കുകള്‍ ഉള്‍പ്പെടുന്നത്. ചരക്കുകളുടെ സകാത്തിനത്തില്‍ ഇവയാണ് വിതരണം ചെയ്യപ്പെടേണ്ടത് എന്നതിനാലാണിത്. കച്ചവടത്തിന് വേണ്ടി തയ്യാര്‍ ചെയ്യപ്പെട്ട വസ്ത്രങ്ങളില്‍ സകാത്തുണ്ട് എന്ന അബൂദാവൂദി(റ)ന്റെ റിപ്പോര്‍ട്ടാണ് കച്ചവടച്ചരക്കുകളില്‍ സകാത്ത് നിര്‍ബന്ധമാകാനുള്ള അടിസ്ഥാനം. അടിമയില്‍ സകാത്തില്ല, ഒട്ടകത്തില്‍ സകാത്തില്ല എന്നിങ്ങനെയുള്ള ഹദീസുകള്‍ അവ കച്ചവട വസ്തുക്കളായി പരിഗണിക്കപ്പെടാത്തപ്പോഴാണെന്ന് പണ്ഡിതര്‍, അബൂദാവൂദിന്റെ ഹദീസിന്റെ വെളിച്ചത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
സകാത്ത് നല്‍കേണ്ട കച്ചവടച്ചരക്ക്
ഒരുവ്യക്തി കച്ചവടത്തിനെന്നുദ്ദേശിച്ച് മറ്റൊരാളില്‍ നിന്ന് പകരത്തിന് കൈപ്പറ്റുന്ന വസ്തുക്കളാണ് കച്ചവടച്ചരക്കുകള്‍. റൊക്കംവില നല്‍കിയോ, കടമായോ, ചരക്കുകള്‍ നല്‍കിയോ സാധനങ്ങള്‍ വാങ്ങലും, കൂലിവേല ചെയ്തോ വസ്തുക്കള്‍ വാടകക്ക് നല്‍കിയോ ചരക്കുകള്‍ കൈപ്പറ്റലും പകരം നല്കുന്നതില് പെടും. അഥവാ കച്ചവടമുദ്ദേശിച്ച് ഇങ്ങനെയൊക്കെ സമ്പാദിക്കുന്ന ചരക്കുകള്‍ സകാത്ത് നിര്‍ബന്ധമാകുന്ന കച്ചവടച്ചരക്കുകളാണെന്നര്ഥം.
അനന്തരമായി ലഭിച്ചതോ വേട്ടയാടിപ്പിടിച്ചതോ കൃഷി ചെയ്തുണ്ടാക്കിയതോ ധാനമായി നേടിയതോ, കച്ചവടമുദ്ദേശിക്കുന്നത് കൊണ്ട് കച്ചവടച്ചരക്കുകളായി മാറുകയില്ല. പകരം നല്‍കാതെ ഉടമപ്പെടുത്തിയ സ്വത്തുക്കളാണിവയെന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ഇതിന് നല്‍കിയിട്ടുള്ള വിശദീകരണം. എന്നാല്‍ അനന്തരസ്വത്തായി കച്ചവടച്ചരക്കുകള്‍ കൈവശപ്പെടുത്തുന്ന വ്യക്തി കച്ചവട ലക്ഷ്യത്തോടെ അവയില്‍ ക്രയവിക്രയങ്ങള്‍ തുടങ്ങുന്നതോടെ അവ കച്ചവടച്ചരക്കുകളായിത്തീരുകയും അതുമുതല്‍ കച്ചവട വര്‍ഷം പരിഗണിക്കപ്പെടുകയും ചെയ്യും. കൃഷിചെയ്ത ഭുമിയും വിതച്ച വിത്തും രണ്ടും കച്ചവട മുതല്‍ കൊണ്ട് വാങ്ങിയതോ കച്ചവടമുദ്ദേശിച്ച് വാങ്ങിയതോ ആണെങ്കില്‍ മാത്രമേ വിളകളില്‍ കച്ചവടത്തിന്റെ സകാത്ത് നിര്ബന്ധമാകുകയുള്ളൂ.
കച്ചവടച്ചരക്കുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി, നിര്‍ബന്ധമാകുന്ന ദിനത്തിലെ മര്‍ക്കറ്റ് വിലയുടെ രണ്ടരശതമാനമാണ് സകാത്ത് നല്‍കേണ്ടത്.
നിബന്ധനകള്‍
കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാകാന്‍ രണ്ട് നിബന്ധനകള്‍ ഒരുമിച്ച് കൂടേണ്ടതുണ്ട്.
1) വര്‍ഷം പൂര്‍ത്തിയാകുക; കച്ചവടമാരംഭിച്ചത് മുതല്‍ ഹിജ്റകലണ്ടറില് ഒരു വര്‍ഷം തികയുക. കച്ചവടസാധനങ്ങള്‍ അനന്തരമായി ലഭിച്ചാല്‍ കച്ചവടലക്ഷ്യത്തോടെയുള്ള ക്രയവിക്രയമാണ് വര്ഷാരംഭമെന്ന് നേരത്തെ സൂചിപ്പിച്ചു. സകാത്തിന്റെ കണക്കെത്തിയ തുക കൊണ്ടാണ് കച്ചവടം തുടങ്ങുന്നതെങ്കില്‍ (35000 രൂപ) ആ സംഖ്യ സൂക്ഷിക്കാന്‍ തുടങ്ങിയത് മുതലും അതില്‍ കുറഞ്ഞതുകൊണ്ടാണെങ്കില് കച്ചവടമുദ്ദേശിച്ച് ചരക്കുകള്‍ വാങ്ങുന്നതുമുതലുമാണ് കച്ചവടവര്ഷം പരിഗണിച്ച് തുടങ്ങേണ്ടത്. ഇങ്ങനെ തുടങ്ങിയ കച്ചവടങ്ങള്‍ക്ക് ഹിജ്റ കലണ്ടറടിസ്ഥാനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത്ത് നിര്‍ബന്ധമാകുക. അഥവാ റമദാന് ഒന്നിനാണ് സകാത്ത് നിര്ബന്ധമാകാനാവശ്യമായ തുക സൂക്ഷിക്കാന്‍ തുടങ്ങുകയോ പണം മുടക്കി കച്ചവട വസ്തുക്കള്‍ കൈപ്പറ്റുകയോ അനന്തരമായി ലഭിച്ച കച്ചവടച്ചരക്കുകളില്‍ കച്ചവട ലക്ഷ്യത്തോടെ ക്രിയവിക്രയങ്ങള്‍ തുടങ്ങുകയോ ചെയ്തതെങ്കില്‍ അടുത്ത റമദാന് ഒന്നിന് സകാത്ത് നിര്ബന്ധമാകുമെന്നര്ഥം.
കച്ചവട വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ ചരക്കുകളെ സൂക്ഷിപ്പ് സ്വത്താക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന് ചരക്കെന്ന പരിഗണന നഷ്ടപ്പെടുന്നതും കച്ചവട വര്‍ഷം മുറിയുന്നതുമാണ്. ചരക്കുകളെ വര്‍ഷത്തിനിട യില്‍ തന്നെ നാണയമാക്കി മാറ്റുകയും ലഭിക്കുന്ന തുക ഉപയോഗിച്ച് വീണ്ടും കച്ചവടച്ചരക്കുകള്‍ വാങ്ങുകയും ചെയ്താല്‍ ആദ്യ കച്ചവടവര്ഷം മുറിയുന്നതും പുതിയ വര്‍ഷം തുടങ്ങുന്നതുമാണ്. സകാത്ത് നിര്ബന്ധമാകാനാവശ്യമായ തുകയെത്താത്ത സാഹചര്യത്തിലാണിത്. വര്‍ഷം പൂര്‍ത്തിയായിട്ടും സകാത്തിനാവശ്യമായ അളവ് ലഭ്യമാകാത്തതോടൊപ്പം അത് പൂര്‍ത്തിയാക്കാനാവശ്യമായ തുകകൈവശമില്ലാത്തിടത്തും ഇതുതന്നെയാണ് നിയമം. അഥവാ നിലവിലെ വര്‍ഷം ഉപേക്ഷിച്ച് പുതിയ വര്‍ഷം പരിഗണിക്കേണ്ടതാണ്. എന്നാല്‍ പൂര്‍ത്തിയാക്കാനാവശ്യമായ തുക കച്ചവടം തുടങ്ങിയത് മുതലേ സൂക്ഷിപ്പുണ്ടെങ്കില് അത്കൂടി ചേര്‍ത്ത് ഇപ്പോള്‍ തന്നെയും പിന്നീടാണ് കൈവശപ്പെടുത്തിയതെങ്കില് ആ തുകക്ക വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഈ കച്ചവടത്തിന് സകാത്ത് നല്‍കേണ്ടതാണ്.
2)വര്‍ഷാന്ത്യത്തില്‍ കണക്ക് ഉണ്ടായിരിക്കുക; അതായത് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം കടയിലെ വില്പന വസ്തുക്കള്‍ അവ വാങ്ങാനുപയോഗിച്ച നാണയം കൊണ്ട് അന്നത്തെ മാര്‍ക്കറ്റ് വിലക്ക് വിലക്കെട്ടി, കിട്ടാനുള്ള കടങ്ങളും ബിസിനസ്സില്‍ നിന്ന് മാറ്റിവെക്കാത്ത ലാഭ വിഹിതവും അതിലേക്ക് ചേര്‍ത്ത് പ്രസ്തുത സംഖ്യ 595 ഗ്രാം വെള്ളിയുടെ തുകക്ക് (35000 ക.)തുല്യമോ അതിലധികമോ ഉണ്ടെങ്കിലാണ് സകാത്ത് നിര്‍ബന്ധമാകുക. കടമിനത്തില്‍ കിട്ടാനുള്ള സംഖ്യക്ക് അവധിയെത്തുന്നതോടൊപ്പം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലാണ് കച്ചവടത്തോടൊപ്പം സകാത്ത് നല്‍കേണ്ടത്. അവധിയെത്താത്തതിനും ലഭിക്കുമെന്ന് പ്രതീക്ഷിയില്ലാത്തതിനും ലഭിച്ചതിന് ശേഷമേ സകാത്ത് നല്‍കേണ്ടതുള്ളൂ. ലഭിച്ചപ്പോഴേക്ക് ഒന്നിലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടുണ്ടെങ്കില്‍ ഒരോ വര്‍ഷത്തെയും സകാത്ത് നല്‍കേണ്ടതാണ്.
കടയുടെ വാടകയിനത്തിലോ ജോലിക്കാരുടെ ശമ്പളമിനത്തിലോ വല്ലതും നല്കാന് ബാക്കിയുണ്ടെങ്കില്‍ വര്‍ഷം തികയുന്നതിന് മുമ്പ് അവ കൊടുത്ത് തീര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം കണക്കെടുപ്പ് ദിവസം അവ കണക്കില്‍ നിന്ന് കുറക്കാന്‍ പാടുള്ളതല്ല. കച്ചവടം തുടങ്ങി കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലെ മാര്‍ക്കറ്റ് വിലക്കേ കണക്കെടുപ്പ് നടത്താവൂ. അത് കൊണ്ട് തന്നെ തുടങ്ങുന്ന തിയ്യതി കൃത്യമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്. കണക്കെടുപ്പില്‍,വര്‍ഷം തികയുന്ന ദിനത്തിലെ മാര്‍ക്കറ്റ് വില തന്നെ പരിഗണിക്കണമെന്നതിനാല്‍ ന്യായമായ കാരണങ്ങളാല്‍ അതിന് സൗകര്യപ്പെടാത്ത പക്ഷം ചരക്കുകള്‍ക്ക് അന്നേ ദിവസത്തെ മാര്‍ക്കറ്റ് വില പ്രത്യകം കുറിച്ചുവെക്കേണ്ടതും തൊട്ടടുത്ത ദിവസം കണക്കെടുപ്പ് നടത്തുമ്പോള്‍ ആദിനത്തിലെ വില തന്നെ കൃത്യമായി പാലിക്കേണ്ടതുമാണ്. പല വസ്തുക്കളുടെയും വിലയില്‍ ദിനം പ്രതി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് സകാത്തില്‍ നിര്ണ്ണായകമാണെന്നതിനാലാണിത്. മാസങ്ങള്‍ക്ക് മുമ്പ് ഉള്ളിക്കും തക്കാളിക്കുമൊക്കെ പൊള്ളുന്ന വിലയായിരുന്നുവല്ലൊ. ആ സീസണില്‍ കച്ചവട വര്‍ഷം പൂര്‍ത്തിയാക്കി കണക്കൊടുപ്പ് നടത്തുന്ന പച്ചക്കറിക്കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം സകാത്ത് നിര്‍ബന്ധമാകാന്‍ എട്ടുപത്ത് ചാക്ക് ഉള്ളി തന്നെ മതിയാകും. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ടുകിലോ പത്തെന്നതോതില് വിലിയിടിവ് സംഭവിച്ചപ്പോഴാണ് കണക്കെടുപ്പെങ്കില്‍ അയാള്‍ ഒരു പക്ഷെ സകാത്തില്‍ നിന്ന് ഒഴിവാകാനും സാധ്യതയുണ്ട്.
കച്ചവടത്തില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്ന ലാഭം പ്രത്യേകമെടുത്ത് സൂക്ഷിക്കുന്നില്ലെങ്കില്‍ വിലകെട്ടുന്ന സമയത്ത് അതും മൂലധനത്തോടൊപ്പം പരിഗണിക്കേണ്ടതാണ്. എന്നാല്‍ അതു നാണയമാക്കിയതിന് ശേഷം സൂക്ഷിച്ച് വെക്കുകയോ പുതിയ ചരക്കുകള്‍ വാങ്ങുകയോ ചെയ്താല്‍ പഴയകച്ചവടത്തിന് അതിന്റേയും ലാഭത്തിന് അതിന്റെയും വര്‍ഷം പ്രത്യേകം പരിഗണിക്കേണ്ടതാണ്.
സ്വര്‍ണ്ണ വെള്ളികളുടെ ഗണത്തിലാണ് കച്ചവടച്ചരക്കുകള്‍ പരിഗണിക്കപ്പെടുന്നത് എന്നത്കൊണ്ട് തന്നെ കച്ചവടത്തിലെ സകാത്ത് നിര്ബന്ധമാകാനാവശ്യമായ നിബന്ധനകളില്‍ ഇവരണ്ടും പരിഗണിക്കപ്പെടുന്നുണ്ട്്. അതായത് ഒരാള്‍ സകാത്ത് നിര്‍ബന്ധമാകുന്ന 595 ഗ്രാം വെള്ളിയുടെ വില (35000 ക.) രണ്ട് മാസക്കാലം കൈവശം വെക്കുകയും ശേഷം ആ സ്വത്തുപയോഗിച്ച് കച്ചവടമാരംഭിക്കുകയും ചെയ്തു. കച്ചവടം പത്ത് മാസം പൂര്‍ത്തിയാകുന്നതോടെ ഇയാള്‍ ചരക്കുകള്‍ വിലക്കെട്ടി സകാത്ത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. കച്ചവടത്തിന് വര്‍ഷം തികഞ്ഞിട്ടില്ലെങ്കിലും രണ്ടിനെയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ വര്‍ഷം പൂര്ത്തിയായിട്ടുണ്ടെന്നതാണ് കാരണം. രണ്ടിലും നിര്‍ബന്ധമാകുന്ന അളവും വസ്തുവും ഒന്ന് തന്നെയാണ് താനും.
അതുപോലെ മറ്റൊരാള്‍ 295 ഗ്രാം വെള്ളിയുടെ വിലക്ക് (16940 രൂപ) കച്ചവട വസ്തുക്കള്‍ വാങ്ങുകയും 100 ഗ്രാം വെള്ളിയുടെ വില (5740 രൂപ) തന്റെ കൈവശം സൂക്ഷിക്കുകയും ചെയ്തു. വര്‍ഷാവസാനം കണക്കെടുപ്പ് നടത്തിയപ്പോള്‍ ചരക്കുകള്‍ 495 ഗ്രാം വെള്ളിയുടെ വിലക്ക് (28420 രൂപ)തുല്യമാണെന്ന് കണ്ടെത്തി. എന്നാല്‍ തന്റെ കൈവശം ഒരു വര്‍ഷമായി സൂക്ഷിച്ചിരിപ്പുള്ള 100 ഗ്രാം വെള്ളിയുടെ തുക (5740 രൂപ) കൂടി ഉള്‍പ്പെടുത്തി അയാള്‍ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതാണ്. ഇതേ ഉദാഹരണത്തില്‍ കച്ചവടം ആരംഭിച്ചതിന് ശേഷമാണ് 100 ഗ്രാമിന് തുല്യമായ തുക ലഭിച്ചതെങ്കില്‍ അതിനെ സകാത്തിന്റ അളവില്‍ മാത്രം പരിഗണിക്കേണ്ടതും തുകക്ക് വര്‍ഷം തികയുന്നതോടെ ഒരുമിച്ച് സകാത്ത് നല്‍കേണ്ടതുമാണ്.
ഒരു വ്യക്തി തന്റെ കച്ചവടത്തിലേക്ക് വ്യത്യസ്ത സമയങ്ങളില്‍ മൂലധനങ്ങള്‍ ഇറക്കിയാല്‍ ഓരോന്നിന്നും അതിന്റെ വര്‍ഷാന്ത്യത്തില്‍ കണക്കെത്തിയിട്ടുണ്ടെങ്കില് സകാത്ത് നല്‍കേണ്ടതും ഇല്ലയെങ്കില്‍ തുടര്‍ന്നു വരുന്ന ചരക്കുകളുടെ കൂടെ കണക്കെത്തുന്നുണ്ടെങ്കില് ഒരുമിച്ച് സകാത്ത് നല്‍കേണ്ടതുമാണ്. അതായത് 2000 രൂപ മുടക്കി ഒരാള്‍ മുഹര്‍റം ആദ്യത്തില്‍ ഒരു കച്ചവടം തുടങ്ങി. സ്വഫറില്‍ വേറെ 2000 രൂപക്ക് അദ്ധേഹം വീണ്ടും ചരക്കിറക്കി. എന്നാല്‍ ഒന്നാമത്തെ ചരക്കുകള്‍ അടുത്ത മുഹര്‍റത്തില്‍ വില കെട്ടുകയും കണക്കെത്തുന്നുണ്ടെങ്കില് സകാത്ത് നല്‍കുകയും വേണം. ഇനി കണക്കെത്താത്ത സാഹചര്യത്തില്‍ സ്വഫറില്‍ രണ്ടാമത്തേതിന്റെ കൂടെ വിലക്കെട്ടി സകാത്തിനുള്ള കണക്കെത്തുന്നുവെങ്കില് ഒരുമിച്ച് സകാത്ത് നല്‍കണം. എന്നിട്ടും കണക്കെത്തുന്നില്ലെങ്കില് സകാത്ത് വര്‍ഷം മുറിയുകയും പുതിയ വര്ഷമാരംഭിക്കുകയും ചെയ്യും.
സകാത്ത് നിര്‍ബന്ധമാകുന്ന രീതി ഒരുദാഹരണത്തിലൂടെ നമുക്ക് വിശദീകരിക്കാം. ഒരു വ്യക്തി പണം മുടക്കി റമദാന് ഒന്നിന്ന് ഒരു പലചരക്ക് കട തുടങ്ങുന്നുവെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ തന്നെ അയാള്‍ തന്റെ കച്ചവടത്തിന്റെ തിയ്യതി കുറിച്ചുവെക്കുന്നു. അടുത്ത റമദാന് ഒന്ന് വരുന്നതോടെ സകാത്ത് നിര്ബന്ധമാകാനാവശ്യമായ ഒന്നാമത്തെ നിബന്ധന (വര്‍ഷം) അയാള്‍ക്ക് യാഥാര്‍ഥ്യമായി. അതോടെ രണ്ടാമത്തെ നിബന്ധന പൂര്‍ത്തിയായിട്ടുണ്ടോ എന്നയാള്‍ പരിശോധിക്കണം. അഥവാ അയാള്‍ തന്റെ കടയില്‍ അന്നേ ദിവസം സൂക്ഷിച്ചിരിപ്പുള്ള മുഴുവന്‍ കച്ചവടച്ചരക്കുകളും അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് വില കെട്ടണം. കിട്ടുന്ന തുകയിലേക്ക് കച്ചവടത്തില്‍ നിന്ന് മാറ്റിവെച്ചിട്ടില്ലാത്ത തുകകളും കടമിനത്തില്‍ ലഭിക്കാനുള്ള തുകയും ഉള്‍പ്പെടുത്തണം. ശേഷം ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിക്ക് തുല്യമോ (35000 ക.) കൂടതലോ ഉണ്ടെങ്കില്‍ അയാളുടെ കച്ചവടത്തില്‍ രണ്ടാമത്തെ നിബന്ധനയും പൂര്‍ണ്ണമായി. അപ്പോള്‍ അയാള്‍ ആകെ തുകയുടെ രണ്ടരശതമാനം സകാത്ത് നല്‍കണം. സ്വര്‍ണ്ണ വെള്ളികളില്‍ നിന്നും വ്യത്യസ്ഥമായി കച്ചവടത്തിന്റെ സകാത്തിന് വര്‍ഷത്തിലുടനീളം അളവുണ്ടായിരിക്കല് നിര്‍ബന്ധമില്ല എന്ന് ഇതുവരെയുള്ള വിവരണത്തില്‍ നിന്നും മനസ്സിലായിക്കാണും.
ചരക്കുകള്‍ കൈവശപ്പെടുത്തിയ അതേ നാണയത്തിനാണ് വര്‍ഷാന്ത്യം വിലകെട്ടേണ്ടത്. വാങ്ങിയ നാണയം മറന്നുപോകുകയോ ചരക്കുകളോ മറ്റോ ഉപയോഗിച്ച് വാങ്ങുകയോ ചെയ്താല്‍ നാട്ടിലെ സാധാരണ നാണയത്തിനാണ് വിലകെട്ടേണ്ടത്. ഒരു നാട്ടില്‍ ഒന്നിലധികം നാണയങ്ങള്‍ പ്രചാരത്തിലുണ്ടാകുകയും ഏതെങ്കിലും ഒന്നനുസരിച്ച് മാത്രം സകാത്തിന്റെ അളവെത്തുകയും ചെയ്താല്‍ അതനുസരിച്ചും രണ്ടിന്റെ അടിസ്ഥാനത്തിലും അളവെത്തുന്നുണ്ടെങ്കില് അവകാശികളുടെ അമിത ആവശ്യത്തിനനുസരിച്ചും വിലകെട്ടേണ്ടതാണ്. ഈ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടിലെ കച്ചവട വസ്തുക്കള്‍ക്ക് വെള്ളിയുടെ വില കണക്കാക്കണമെന്നാണ് പണ്ഡിതര്‍ വിശദീകരിച്ചിട്ടുള്ളത്. അതായത് വെള്ളിയില്‍ സകാത്ത് നിര്ബന്ധമാകാനാവശ്യമായ 595 ഗ്രാമിന്റെ വിലക്ക് തുല്യമായ തുക വര്‍ഷാന്ത്യം വിലക്കെട്ടുമ്പോള് ലഭിച്ചാലാണ് സകാത്ത് ബാധകമാകുക. വെള്ളിയുടെ വില ദിനേനയെന്നോണം മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ വര്‍ഷാന്ത്യത്തിലെ വില പ്രത്യേകം കണക്കിലെടുത്തായിരിക്കണം സകാത്ത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത്. നിലവില്‍ 595 ഗ്രാം വെള്ളിക്ക് ഏകദേശം 3500 രൂപയാണ് വില.
ഭൂമിക്കച്ചവടത്തിലെ സകാത്ത്
കച്ചവട വസ്തുക്കള്‍ക്ക് സകാത്ത് നിര്‍ബന്ധമാകാന്‍ രണ്ട് നിബന്ധനകള്‍ മാത്രം ഒത്ത് വന്നാല്‍ മതിയെന്ന് നാം വിവരിച്ച് കഴിഞ്ഞു. ഇവയുടെ അടിസ്ഥാനത്തല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള റിയല്‍എസ്റ്റേറ്റ് ബിസിനസ്സായാലും കച്ചവടമുദ്ദേശിച്ച് വാങ്ങുന്ന ഭൂമിയെന്ന നിലയില്‍ നിബന്ധനകളുണ്ടായാല് സകാത്ത് നിര്‍ബന്ധമാകും. മുഹര്‍റം ഒന്നിന് കച്ചവടമുദ്ദേശിച്ച് ഒരു ഭൂമി വാങ്ങുന്ന വ്യക്തി അടുത്ത മുഹര്‍റം ഒന്നിന് മുമ്പ് അത് വില്പന നടത്തിയിട്ടില്ലെങ്കില്‍ ഭൂമിയുടെ അന്നത്തെ വിലക്കതിനെ വിലക്കെട്ടി 35000 രൂപയോ അതിലധികമോ വില വരുന്നുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്.
ഇനി ഇതേ വ്യക്തി വര്‍ഷം തികയുന്നതിന് മുമ്പ് ആ സ്ഥലം സകാത്ത് നിര്ബന്ധമാകാനാവശ്യമായ തുകയിലും കവിഞ്ഞതിന് വില്പന നടത്തുകയും സംഖ്യ ഉപയോഗിച്ച് വേറെ ഭൂമി കച്ചവടത്തിനായി വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ ആ ഭൂമി വിലകെട്ടിയാണ് സകാത്ത് നല്‍കേണ്ടത്. ഭൂമിക്കച്ചവടത്തിന് വേണ്ടി മറ്റുള്ളവരെ പണമേല്പ്പിക്കുന്നവരും പണമേല്പ്പിക്കുന്ന ദിവസം ഓര്‍ത്ത് വെക്കേണ്ടതും വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് പങ്കുള്ള ഭൂമിയുടെ മാര്‍ക്കറ്റ് വിലയനുസരിച്ച് തന്റെ വിഹിതം സകാത്ത് നിര്ബന്ധമാകുന്നതാണെന്ന് കണ്ടെത്തിയാല്‍ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതുമാണ്. കച്ചവടത്തിന് വേണ്ടി കാശ് കടം വാങ്ങിയതാണെങ്കിലും സകാത്തില്‍ നിന്ന് മുക്തമാകില്ല. വര്‍ഷം തികയുന്നതിന് മുമ്പ് അവധിക്ക് ഭൂമി വില്പന ചെയ്യപ്പെട്ടിണ്ടെങ്കിലും വര്‍ഷാന്ത്യത്തില്‍ സകാത്ത് നിര്ബന്ധമാകാനാവശ്യമായ തുക ലഭ്യമാകാന്‍ സാധ്യമാകും വിധമുള്ള കടമാണെങ്കില്‍ അവിടെയും സകാത്ത് ബാധകം തന്നെ. അവധിക്കച്ചവടത്തില് കച്ചവടക്കാരന് തനിക്ക് കടമായി ലഭിക്കാനുള്ളതിലും താന്‍ കടമായി വാങ്ങിയതിലും ഒരുപോലെ സകാത്ത് കൊടുക്കേണ്ടതുണ്ടെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭൂമിക്കച്ചവടത്തിലും മറ്റും ഇത് ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. അഥവാ ഒരാള്‍ തന്റെ കൈവശമുള്ള ഭൂമി അവധിക്ക് വില്ക്കുകയൂം അവധി പറഞ്ഞ് മറ്റൊരാളില്‍ നിന്ന് മറ്റൊരു ഭൂമി വാങ്ങുകയും ചെയ്താല്‍ കച്ചവടത്തിന് വര്‍ഷം തികയുമ്പോള്‍ മുന്കച്ചവടത്തില് കിട്ടാനുള്ള തുകയും അവധിക്ക് വാങ്ങിയ ഭൂമിയും സകാത്ത് നിര്‍ബന്ധമാകുന്ന ചരക്കില്‍ ഉള്‍പ്പെടുന്നതും സകാത്ത് നിര്ബന്ധമാകുന്നതുമാണ്.
ഓഹരിക്കച്ചവടം
മുന്‍കാലങ്ങളില്‍ നിന്നും ഭിന്നമായി കച്ചവടോദ്ദേശത്തോടെ വന്‍കിട കമ്പനികളുടെ ഓഹരികള്‍ ഇന്ന് കച്ചവടം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മാര്‍ക്കറ്റ് ന്യൂസുകള്ക്കനുസരിച്ച് ഓഹരിക്ക് വില വര്‍ദ്ധിക്കുമ്പോള്‍ അവ മറിച്ച്വിറ്റ് പണം സമ്പാദിക്കുക എന്നതാണ് ലക്ഷ്യം. ഇവിടെ ഒരാള്‍ വര്‍ഷത്തിലുടനീളം കൈവശം വെക്കുന്നത് ഒരു കമ്പനിയുടെ ഓഹരി തന്നെയാകണമെന്നല്ല. അത് കൊണ്ട്തന്നെ കമ്പനിയുടെ ബിസിനസ്സിലെ പങ്കാളിയെന്ന നിലയില്‍ വര്‍ഷം തികയാത്ത സ്തിഥിക്ക് സകാത്ത് ബാധകമാകുന്നില്ല. എന്നാല്‍ കച്ചവടമുദ്ദേശിച്ച് വാങ്ങിയത് കൊണ്ട് ഓഹരികള്‍ക്ക് വര്‍ഷാന്ത്യത്തില്‍ മാര്‍ക്കറ്റ് വില കണക്കാക്കി അളവെത്തുന്ന പക്ഷം സകാത്ത് നല്‍കേണ്ടതാണ്. എന്നാല്‍ കൂറുകച്ചവടമുദ്ദേശിച്ച് ബിസിനസില്‍ പങ്കാളികളാവുന്നവര്‍ കച്ചവടച്ചരക്കില്‍ തനിക്കുള്ള വിഹിതം വര്‍ഷാന്ത്യത്തില്‍ സകാത്ത് നിര്‍ബന്ധമാകുന്ന തുകയെത്തുന്നുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. കൂറുകച്ചവടത്തിലെ സകാത്ത് ഓരോരുത്തരും സ്വന്തമായി നല്‍കുകയോ ഒരാള്‍ പങ്കുകാരുടെ സമ്മതമില്ലെങ്കില്‍ പോലും ഒരുമിച്ച് നല്‍കുകയോ ചെയ്യേണ്ടതാണ്.
ചുരുക്കത്തില്‍ കച്ചവടമുദ്ദേശിച്ച് വാങ്ങുന്ന സ്വത്തുക്കള്‍ മുഴുവനും മുകളിലുദ്ധരിച്ച രണ്ട് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സകാത്ത് നിര്‍ബന്ധമാകുന്ന ചരക്കുകളിലുള്പ്പെടുന്നത് കൊണ്ട് തന്നെ ഈ ബാധ്യതയില്‍ നിന്ന് അധിക കച്ചവടക്കാരും മുക്തരാവുകയില്ല. ചെറുകിട പെട്ടിക്കടക്കാരും തട്ട് കടക്കാരും മത്സ്യക്കച്ചവടക്കാരുമൊക്കെ ഒഴിവാകുനുള്ള സാധ്യതയുണ്ടെങ്കിലും കിട്ടാനുള്ള കടം കൂടി വര്‍ഷാന്ത്യം വിലക്കെട്ടുമ്പോള് മൂലധനത്തിലേക്ക് കൂട്ടണമെന്നതിനാല് ഈ സാധ്യതയും വളരെ ചെറുതാണ്.

(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്ലാമിക് സെന്റര്‍, കോഴിക്കോട്)
No comments:
Post a Comment