Tuesday, November 1, 2011

സിദ്ധൌഷധം

സിദ്ധൌഷധം

“ എന്റെ് കാല്മുട്ടില്‍ ഒരു വ്രണമുണ്ട്. അതില്‍ നിന്ന് രക്തം ഒലിക്കുന്നു. ഏഴു വര്ഷ മായി തുടങ്ങിയിട്ട്. വിവിധ ചികില്സാടരികളെ ഞാന്‍ സമീപിച്ചു. നിരവധി ചികില്സനകള്‍ നടത്തി നോക്കി, ഒന്നും ഫലിച്ചില്ല. ഇനി ഞാനെന്തു ചെയ്യും? ” മഹാനായ താബിഈ പണ്ഡിതന്മാരില്പെകട്ട ഇബ്നുല്‍ മുബാറക്‌ (റ)നോട് ഒരാള്‍ വന്നു പറഞ്ഞതാണിത്.

നിരവധി നൂറ്റാണ്ടുകള്ക്കു മുമ്പ് നടന്നതാണീ സംഭവം. ഇന്നും ഇത്തരത്തിലുള്ളവ ആവര്ത്തിലക്കുന്നു. ചില രോഗങ്ങള്‍ എത്ര ചികിത്സിച്ചാലും സുഖപ്പെടില്ല. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ട് പോലും ഡോക്ടര്മാടര്ക്ക് രോഗ നിര്ണലയം നടത്താന്‍ കഴിയില്ല. രോഗിയും ബന്ധുക്കളും വിഷമിച്ചതു തന്നെ. തദവസരം ദുര്മ‍ന്ത്രവാദികളെയും ‘സര്വഞരോഗസംഹരിയുമായി’ കാത്തിരിക്കുന്ന ‘മഹാസിദ്ദന്മാരെയും’ ദുര്ബരല വിശ്വാസികള്‍ സമീപിക്കുന്നു. അവര്‍ ഈ രോഗികളെ നന്നായി കൈകാര്യം ചെയ്യുന്നു? മഹാനായ ഇബ്നുല്‍ മുബാറക്‌ (റ) ചെയ്തതെന്ത്? കാലപ്പഴക്കം ചെന്ന ഈ മുറിവുണങ്ങാന്‍ അദ്ദേഹം നിര്ദേ ശിച്ച ചികിത്സയെന്ത്? അദ്ദേഹം പറഞ്ഞു: “ജനങ്ങള്ക്ക്ോ‌ കൂടുതല്‍ വെള്ളം ആവശ്യമുള്ള സ്ഥലം അന്വേഷിക്കുക. അവിടെ ഒരു കിണര്‍ കുഴിക്കുക. കിണറ്റില്‍ ജല പ്രവഹമുണ്ടാകുമെന്നും താങ്ങളുടെ മുറിവിലെ രക്തസ്രാവം നിലയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.”
പറഞ്ഞ പോലെ കിണര്‍ കുഴിച്ചു, രോഗം സുഖപ്പെട്ടു. (തര്ഗീബ് 2:74)

ഇത് പോലൊരു അനുഭവം മഹാനായ ഹാകിം അബുഅബ്ദില്ല(റ)വിനുമുണ്ടായി. അദ്ദേഹത്തിന്റെ മുഖത്ത് ഒരു മുറിവ്. ഒരു വര്ഷം പിന്നിട്ടു, നിരവധി ചികില്സിഗച്ചു; സുഖപ്പെട്ടില്ല. പിന്നീടദ്ധേഹം ഉസ്താദ്‌ ഇമാം അബുഉസ്മാന്‍ അസ്സാബുനി(റ)യോട്‌ തന്റെ മജ്ളിസില്‍ വെച്ചു വെള്ളിയാഴ്ച ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഉസ്താദ്‌ ദുആ ചെയ്തു. സദസ്യര്‍ ആമീന്‍ പറഞ്ഞു. അടുത്ത വെള്ളിയാഴ്ച മജ്ലിസിലേക്ക് ഒരു സ്ത്രീയുടെ എഴുത്ത്‌ വന്നു. എഴുത്തിലെ വിവരം ഇതായിരുന്നു: ആ സ്ത്രീ അന്ന് തന്നെ വീട്ടില്‍ വെച്ച് ഹാകിം(റ)നു വേണ്ടി ഏറെ നേരം ദുആ ചെയ്തു, ഉറക്കത്തില്‍ നബി(സ)യെ ദര്ശി്ച്ചു.

അബുഅബ്ദില്ല (ഹാകിം)യോട് മുസ്ലിംകള്ക്ക്ച വെള്ളം നല്കു‍ന്നതില്‍ വിശാലത കാണിക്കാന്‍ പറയണമെന്ന് നബി(സ) സ്വപ്നത്തില്‍ നിര്ദേംശിച്ചു. വിവരം അറിഞ്ഞു ഹാകിം(റ) വീട്ടിനു മുന്വാശം ഒരു ടാങ്ക് പണിതു, ജനങ്ങള്ക്ക്പ‌ കുടിവെള്ളം തയ്യാറാക്കി. ജനം വെള്ളം കുടിക്കാന്‍ തുടങ്ങി, ഒരാഴ്ച പിന്നിട്ടപ്പോള്‍ മുഖത്തെ മുറിവുണങ്ങി, മുഖം പൂര്വാാധികം സുന്ദരമായി. (തര്ഗീബ് 2:74-75).

കുടി വെള്ളം നല്കുക ഒരു പുണ്യകര്മ്മ്മാണ്. അതിനു സ്ഥാപിക്കുന്ന കിണര്‍, മരിച്ചാലും മുറിഞ്ഞു പോകാത്ത, സദാ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു ധര്മ്മംമാണ്. പൂര്വിംകരില്‍ പലരും പുണ്യ കര്മ്മതത്തിനായി പൊതു കിണര്‍ കുഴിക്കാറുണ്ടായിരുന്നു. നബി(സ)യില്‍ നിന്നാണവര്‍ പ്രചോദനം ഉള്കൊമണ്ടത്.

നബി(സ) മദീനയിലെത്തിയ നാളുകള്‍. മുസ്ലിംകള്ക്ക്മ നല്ല വെള്ളത്തിനു ക്ഷാമം. ‘ബിഅറു റൂമ’ (റൂമകിണര്‍)യില്‍ മാത്രമേ ശുദ്ധ ജല മുണ്ടായിരുന്നുള്ളൂ. അത് വിലക്ക് വാങ്ങി മുസ്ലിമ്കള്ക്ക്അ പൊതുവായി ദാനം നല്കുനന്നവര്ക്ക് പകരം സ്വര്ഗംമ നല്കുനമെന്ന് നബി(സ) വാഗ്ദാനം ചെയ്തു. മഹാനായ ഉസ്മനുബ്നു അഫ്ഫാന്‍(റ) മുന്നോട്ടു വന്നു. മുപ്പത്തയ്യായിരം ദിര്ഹംക വിലയ്ക്കത് വാങ്ങി മുസ്ലിംകള്ക്ക് പൊതുവായി ദാനം ചെയ്തു.

ഒരിക്കല്‍ സഅദുബ്നു ഉബാദ(റ) നബിയോട് ചോദിച്ചു: “എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്ക്ക് വേണ്ടി ധര്മംക ചെയ്യണമെന്നുണ്ട്. ഏതാണ് ഏറ്റവും ശ്രേഷ്ടമായ ധര്മം്?”

നബി(സ) പറഞ്ഞു: “വെള്ളം”

അദ്ദേഹം ഒരു കിണര്‍ കുഴിച്ചു പൊതുവായി ദാനം ചെയ്തു (അബുദാവൂദ്‌).

രോഗശമനത്തിനും ആപത്തുകളില്‍ നിന്നുള്ള മോചനത്തിനും ദാനധര്മം ഏറ്റവും പറ്റിയ മാര്ഗറമാണ്. ധാനധര്മം ആപത്ത്‌ തടുക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിനു സൗകര്യമേര്പ്പെ്ടുത്തല്‍ ഏറ്റവും വലിയ ധര്മ വും. അതായിരിക്കാം മഹാന്മാര്‍ രോഗശമനത്തിനു കിണര്‍ കുഴിക്കല്‍ ഔഷധമായി നിര്ദേംശിച്ചത്.

അബുഹുറൈറ(റ)ല്‍ നിന്ന്‍ നിവേദനം: “കുടിവെള്ളം നല്കുനന്നതിനേക്കാള്‍ ഉത്തമമായ ഒരു ധര്മുവുമില്ല.” (ബൈഹഖി, തര്ഗീബ് 2:73).

എം.കെ.വാക്കോട്
സുന്നി അഫ്കാര്‍; പുസ്തകം 12 ലക്കം 3; 2002 ഒക്ടോബര്‍ 9

No comments:

Post a Comment