ഫത്‌വ
? മരണപ്പെട്ടുപോയവരുടെ പേരില്‍ ഉള്ഹിയ്യത്ത് അറക്കാമോ?
= പരേതന്റെ പേരില്‍ ഉള്ഹിയ്യത്തറക്കണമെങ്കില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരിക്കണമെന്നാണ് നിയമം. വസ്വിയ്യത്തില്ലാതെ മരിച്ചവരുടെ പേരില്‍ ഉള്ഹിയ്യത്തറക്കല്‍ അനുവദനീയമല്ല. അറത്താല്‍ അത് ഉള്ഹിയ്യത്തായി സംഭവിക്കുന്നതുമല്ല. അന്യന്‍ അറക്കുന്നതും അവകാശി അറക്കുന്നതും ഒരുപോലെയാണ്. വസ്വിയ്യത്തുണ്ടെങ്കില്‍ അനുവദനീയമാണ്. അലി(റ) നബി(സ)ക്കുവേണ്ടി എല്ലാ കൊല്ലവും ഉള്ഹിയ്യത്ത് അറത്തിരുന്നു. നബി(സ) അതിന് അദ്ദേഹത്തോട് കല്‍പിച്ചതായി അലി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അബൂദാവൂദ്, ബൈഹഖി) വസ്വിയ്യത്തോടു കൂടെ മരിച്ചവര്‍ക്കു വേണ്ടി ഉള്ഹിയ്യത്തറത്താല്‍ അത് മുഴുവനും ഫഖീര്‍ മിസ്‌ക്കീന്‍മാര്‍ക്ക് സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. അറത്ത ആളോ അയാള്‍ ചെലവിനു കൊടുക്കേണ്ടവരോ അതില്‍ നിന്നും എടുക്കാവതല്ല. (തുഹ്ഫ 9:427)
? രണ്ടു ഭാര്യമാരുള്ള ഒരാള്‍ക്ക് ആദ്യഭാര്യയില്‍ ഒരു ആണ്‍കുട്ടിയും രണ്ടാം ഭാര്യയില്‍ ആദ്യ ഭര്‍ത്താവിന്റേതായ ഒരു പെണ്‍കുട്ടിയുമുണ്ട്. ഇവര്‍ തമ്മില്‍ വിവാഹം അനുവദനീയമാണോ?
= അനുവദനീയമാണ്. സ്വന്തം ഭാര്യയുടെ മകളെ വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍, പിതാവിന്റെ ഭാര്യയുടെ മകളെ വിവാഹം ചെയ്യുന്നതിന് വിരോധമില്ല.
? മലയാളികളും ഹിന്ദിക്കാരും ബംഗാളികളും മറ്റുമായി എഴുപത്തഞ്ചോളം പ്രവാസികള്‍ ഇവിടെ ഒരു ഗില്ലിയിലുണ്ട്. ഞങ്ങള്‍ നടത്തുന്ന ജുമുഅ നിസ്‌കാരത്തില്‍ നാട്ടുകാരായ മൂന്നോ നാലോ ആളുകള്‍ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഈ ജുമുഅ സ്വഹീഹാണോ?
= തദ്ദേശീയരായ 40 പേരുണ്ടാവുക, ഫുഖഹാഉ് വിവരിക്കുന്ന കാരണം കൂടാതെ ഒരു സ്ഥലത്ത് ഒന്നിലധികം ജുമുഅ ഉണ്ടാവാതിരിക്കുക തുടങ്ങിയവ ജുമുഅ സ്വഹീഹാവാനുള്ള നിബന്ധനകളാകുന്നു. നാട്ടുകാരായ മൂന്നോ നാലോ പേര്‍ മാത്രമെ പങ്കെടുക്കുന്നുള്ളൂവെങ്കില്‍ ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായ പ്രകാരം ആ ജുമുഅ സ്വഹീഹല്ല. ശാഫിഈ മദ്ഹബിലെ മറ്റ് ഖൗലുകളോ മറ്റു മദ്ഹബുകളോ സ്വീകരിച്ച് ജുമുഅ നടത്തുകയാണെങ്കില്‍ എല്ലാവരും അത് മനസ്സിലാക്കുകയും ശരിയായ രീതിയില്‍ തഖ്‌ലീദ് ചെയ്യുകയും വേണം. സ്വഹീഹാണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു ഇബാദത്ത് നിര്‍വ്വഹിക്കണമെങ്കില്‍ അത് പറഞ്ഞ ഇമാമിനെ തഖ്‌ലീദ് ചെയ്യല്‍ നിര്‍ബന്ധമാണ്.
? ചെരുപ്പ് വാങ്ങുമ്പോള്‍ ഏത് കളറിനാണ് സ്ഥാനം നല്‍കേണ്ടത്? കറുത്ത ചെരുപ്പിന് വല്ല വിരോധവുമുണ്ടോ? വെളുപ്പ് മോശമാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ?
= ഏത് കളറിലുള്ള ചെരിപ്പും ധരിക്കാവുന്നതാണ്. പ്രത്യേകം ഒരു നിറമുള്ള ചെരിപ്പ് ഹറാമോ കറാഹത്തോ ഇല്ല. എങ്കിലും മഞ്ഞ നിറമുള്ള ചെരിപ്പ് ധരിക്കലാണുത്തമം. ഒരാള്‍ മഞ്ഞനിറമുള്ള ചെരിപ്പ് ധരിച്ചാല്‍ മനോവ്യഥ (ഹമ്മ്) കുറയുമെന്ന് അലി(റ) പറഞ്ഞതായി തഫ്‌സീര്‍ നസഫിയില്‍ കാണാം. മഞ്ഞ ചെരിപ്പ് ധരിച്ച ആള്‍ സന്തോഷവാനായിരിക്കുമെന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കറുത്ത ചെരിപ്പ് ധരിക്കുന്നത് മനോവ്യഥ വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന് ഇബ്‌നു സുബൈര്‍, മുഹമ്മദുബ്‌നു കസീര്‍ എന്നിവര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഫറോവ ചക്രവര്‍ത്തി ധരിച്ചിരുന്നത് ചുവന്ന ചെരിപ്പായിരുന്നുവെന്നും അയാളുടെ മന്ത്രി ഹാമാന്‍ ധരിച്ചിരുന്നത് വെളുത്തതായിരുന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്. (ഇക്‌ലീല്‍ 1:227)
? ജനാബത്തുകാരിക്ക് ആര്‍ത്തവം കൂടിയുണ്ടായാല്‍ എങ്ങനെ കുളിക്കണം?
= ജനാബത്തുകാരിക്ക് ആര്‍ത്തവം കൂടിയുണ്ടായാല്‍ ആര്‍ത്തവരക്തം മുറിയുന്നതുവരെ ജനാബത്ത് കുളിക്കാവതല്ല. പെരുന്നാള്‍, ഹജ്ജ്/ഉംറയുടെ കുളികള്‍ തുടങ്ങിയവ അല്ലാതെ ഇബാദത്ത് എന്ന നിലക്ക് ആര്‍ത്തവകാരി കുളിക്കല്‍ ഹറാമാകുന്നു. ആര്‍ത്തവം ശുദ്ധിയായ ശേഷം രണ്ടു കുളി വേണ്ടതില്ല. രണ്ടു അശുദ്ധിക്കും കൂടി ഒരു കുളി മതി. നിയ്യത്തില്‍ രണ്ടും കൂടി വേണമെന്നില്ല. ജനാബത്ത് കരുതിയാല്‍ ആര്‍ത്തവവും ആര്‍ത്തവം കരുതിയാല്‍ ജനാബത്തും ഉയര്‍ന്നുപോവുന്നതാണ്.
ഇനി ഒരാള്‍ ജനാബത്തെന്നോ ആര്‍ത്തവമെന്നോ പ്രത്യേകം കൊണ്ടുവരാതെ 'വലിയ അശുദ്ധി ഉയര്‍ത്തുന്നു' എന്നോ 'നിസ്‌കാരത്തെ ഹലാലാക്കുന്നു' എന്നോ 'കുളിയുടെ ഫര്‍ള് വീട്ടുന്നു' എന്നോ മറ്റോ നിയ്യത്ത് ചെയ്താലും മതിയാകുന്നതാണ്.
? ഒരു സ്ത്രീക്ക് ജനാബത്തുണ്ടായി. ആര്‍ത്തവം ഉണ്ടായിട്ടില്ല. അവള്‍ ജനാബത്ത് കുളിച്ചപ്പോള്‍ ആര്‍ത്തവകുളി എന്നാണ് നിയ്യത്ത് ചെയ്തത്. എങ്കില്‍ കുളി സ്വഹീഹാവുമോ? ജനാബത്ത് ഉയരുമോ?
= ആര്‍ത്തവകാരി ജനാബത്തിനെയോ ജനാബത്തുകാരി ആര്‍ത്തവത്തെയോ നിയ്യത്തു ചെയ്തത് മനഃപൂര്‍വമാണെങ്കില്‍ കുളി സ്വഹീഹാകുന്നതല്ല. പിഴവ് പറ്റിയതാണെങ്കില്‍ സ്വഹീഹാവുന്നതുമാണ്. (തുഹ്ഫ 1:274)
? വെള്ളിയാഴ്ച കാലത്ത് യാത്ര പുറപ്പെടുന്നതില്‍ തെറ്റുണ്ടോ? തെറ്റുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് പുറപ്പെടാമോ?
= വഴിയിലോ ലക്ഷ്യസ്ഥാനത്തോ വെച്ച് ജുമുഅ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് കണ്ടാലല്ലാതെ ജുമുഅ നിര്‍ബന്ധമുള്ള ഒരാള്‍ വെള്ളിയാഴ്ച ഫജ്‌റിന് ശേഷം യാത്രപുറപ്പെടാവതല്ല. എങ്കിലും ചങ്ങാതിമാര്‍ നേരത്തെ പുറപ്പെട്ടതിനാല്‍ ഒറ്റപ്പെട്ട് വിഷമിക്കുന്ന ഭയമുണ്ടാവുക തുടങ്ങിയ നിര്‍ബന്ധസാഹചര്യത്തില്‍ പുറപ്പെടാവുന്നതാണ്. സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലാത്തതിനാല്‍ അവര്‍ യാത്രപോവുന്നതിന് വിരോധമില്ല.

No comments:
Post a Comment