ഫത്‌വ
? രണ്ടാം പെരുന്നാളിന് ളുഹര്‍ നിസ്‌കരിച്ചതിനു ശേഷം തക്ബീര്‍ ചൊല്ലാന്‍ ഞങ്ങളുടെ ഇമാം മറന്നു. അദ്ദേഹം ചൊല്ലാത്തതിനാല്‍ മഉ്മൂമീങ്ങളും ചൊല്ലിയില്ല. മറന്ന തക്ബീര്‍ പിന്നീട് ഖളാ വീട്ടാമോ?
= നിസ്‌കാരങ്ങള്‍ക്കു ശേഷമുള്ള തക്ബീര്‍ ഒഴിവാക്കിയാല്‍ അയ്യാ മുത്തശ്‌രീഖ് കഴിയുന്നതു വരെ ഖളാഅ് വീട്ടാവുന്നതാണ്. സമയം വൈകിയാലും പ്രശ്‌നമില്ല. (തുഹ്ഫ 3/54)
? പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയപ്പോഴേക്കും നിസ്‌കാരം കഴിഞ്ഞു ഖുത്വ്ബ തുടങ്ങിയിരുന്നു. പെരുന്നാള്‍ നിസ്‌കരിക്കയാണോ ഖുത്വ്ബ കേള്‍ക്കയാണോ ഞാന്‍ ചെയ്യേണ്ടത്?
= നിസ്‌കാരവും ഖുത്വ്ബയും നടക്കുന്നത് പള്ളിയിലാണെങ്കില്‍ വൈകി നിസ്‌കാര ശേഷം എത്തിയ താങ്കള്‍ പെരുന്നാള്‍ നിസ്‌കരിക്കുകയാണ് വേണ്ടത്. തഹിയ്യത്തും അതോടൊപ്പം ലഭിക്കും. നിസ്‌കാരം നടക്കുന്നത് ഗ്രൗണ്ടിലാണെങ്കില്‍ താങ്കള്‍ ഖുത്വ്ബ കേള്‍ക്കണം. നിസ്‌കാരം പിന്നീടാവാം. ഗ്രൗണ്ടില്‍ തഹിയ്യത്തില്ലല്ലോ. ഖുത്വ്ബ ശ്രവിച്ചാല്‍ നിസ്‌കാരം നഷ്ടപ്പെടുമെന്ന് കണ്ടാല്‍ നിസ്‌കരിക്കുകയാണ് വേണ്ടത്. (തുഹ്ഫ 3/50)
? അറഫാ ദിനത്തിലെ സുബ്ഹ് മുതല്‍ അയ്യാമുത്തശ്‌രീഖിലെ അവസാനത്തെ അസ്വര്‍ വരെയാണല്ലോ ബലിപെരുന്നാളിലെ തക്ബീറിന്റെ സമയം. ഈ സമയത്ത് നിര്‍വഹിക്കുന്ന ഫര്‍ള്, സുന്നത്ത്, അദാഉ്, ഖളാഉ് തുടങ്ങിയ എല്ലാ നിസ്‌കാരങ്ങളുടെ ശേഷവും തക്ബീര്‍ വേണമെന്നുമാണല്ലോ നിയമം. ഇവിടെ സുബ്ഹ്, അസ്വര്‍ എന്നിവ കൊണ്ടുദ്ദേശിക്കുന്നത് പ്രസ്തുത നിസ്‌കാരങ്ങള്‍ എന്നാണല്ലോ? അതോ അവയുടെ സമയങ്ങള്‍ എന്നാണോ? നിസ്‌കാരം എന്നാണെങ്കില്‍ സുബ്ഹ് നിസ്‌കരിച്ചതു മുതല്‍ക്കാണ് തക്ബീര്‍ ചൊല്ലേണ്ടത്. മുമ്പുള്ള സുന്നത്തു നിസ്‌കാര ശേഷം തക്ബീര്‍ വേണ്ടതില്ല. അതുപോലെ അസ്വര്‍ നിസ്‌കരിച്ച് തക്ബീര്‍ ചൊല്ലിയാല്‍ അതോടെ അവസാനിപ്പിക്കാം. ഇനി മഗ്‌രിബിന് മുമ്പ് എന്തെങ്കിലും നിസ്‌കരിക്കുകയാണെങ്കില്‍ തക്ബീര്‍ സുന്നത്തില്ല. സമയം എന്നാണുദ്ദേശമെങ്കില്‍ സുബ്ഹിന്റെ മുമ്പുള്ള സുന്നത്തിനും ആ സമയത്ത് വേറെ വല്ലതും നിസ്‌കരിച്ചാല്‍ അതിനും തക്ബീര്‍ വേണ്ടിവരും. ഇതില്‍ ഏതാണ് ഫുഖഹാഉ് ഉദ്ദേശിച്ചിട്ടുള്ളത്?
= ഇമാം ഇബ്‌നു ഹജര്‍(റ)വും ഇമാം റംലി(റ)വും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള മസ്അലകളില്‍ പെട്ടതാണിത്. ഇബ്‌നു ഹജറിന്റെ അഭിപ്രായത്തില്‍ അറഫ ദിവസം സുബ്ഹ് നിസ്‌കരിച്ചതു മുതലാണ് തക്ബീര്‍ ചൊല്ലേണ്ടത്. സുബ്ഹ് നിസ്‌കരിക്കുന്നതിന് മുമ്പ് വല്ലതും നിസ്‌കരിച്ചാല്‍ അതിന്റെ ശേഷം തക്ബീര്‍ സുന്നത്തില്ല. അതുപോലെ അയ്യാമുത്തശ്‌രീഖിലെ അവസാനത്തെ അസ്വര്‍ നിസ്‌കരിച്ചാല്‍ ഉടനെ തക്ബീര്‍ ചൊല്ലണം. പിന്നീട് എന്തെങ്കിലും നിസ്‌കരിച്ചാല്‍ തക്ബീര്‍ സുന്നത്തില്ല. എന്നാല്‍, ഇമാം റംലി പറയുന്നത് അറഫാ ദിവസം സുബ്ഹിന്റെ വഖ്തായാല്‍ എന്തു നിസ്‌കരിച്ചാലും തക്ബീര്‍ വേണമെന്നാണ്. ഫര്‍ളിന്റെ മുമ്പുള്ള സുന്നത്തു നിസ്‌കാരത്തിനും തക്ബീര്‍ വേണം. അതുപോലെ അയ്യാമുത്തശ്‌രീഖ് അവസാനിച്ച് സൂര്യന്‍ അസ്തമിക്കുന്നത് വരെ നിസ്‌കാരശേഷം തക്ബീര്‍ ചൊല്ലണം. അസ്വര്‍ നിസ്‌കരിച്ച ശേഷം എന്തെങ്കിലും നിസ്‌കരിക്കയാണെങ്കില്‍ അതിനു ശേഷവും തക്ബീര്‍ വേണം എന്നാണ്. (തുഹ്ഫ 3/53, ബുശറല്‍ കരീം 2/21.) ഇമാം ഇബ്‌നു ഹജര്‍ (റ)വിന്റെ അഭിപ്രായങ്ങളാണ് നാം സ്വീകരിച്ചുവരുന്നത്.
? ബലിപെരുന്നാളിലെ മുഖയ്യദായ തക്ബീര്‍ ജനാസ നിസ്‌കാരം, തിലാവത്തിന്റെ സുജൂദ്, ശുക്‌റിന്റെ സുജ്ജൂദ് എന്നിവയുടെ ശേഷം സുന്നത്തുണ്ടോ?
= ബലിപെരുന്നാളിലെ മുഖയ്യദായ തക്ബീര്‍ സുന്നത്തുള്ളത് നിസ്‌കാരങ്ങള്‍ക്ക് ശേഷമാണ്. ജനാസ നിസ്‌കാരവും നിസ്‌കാരമാണല്ലോ. അതിനാല്‍ അതിന്റെ ശേഷം തക്ബീര്‍ സുന്നത്താകുന്നു. തിലാവത്തിന്റെയും ശുക്‌റിന്റെയും സുജ്ജൂദ് നിസ്‌കാരമല്ല. അതിനാല്‍ അവയുടെ ശേഷം തക്ബീര്‍ സുന്നത്തില്ല. (തുഹ്ഫ 3/54)
? ജുമുഅ ഖുത്വ്ബക്കുള്ള എല്ലാ നിബന്ധനകളും പെരുന്നാള്‍
ഖുത്വ്ബക്കുമുണ്ടോ?
= ഫര്‍ളുകളിലും സുന്നത്തുകളിലും ജുമുഅ ഖുത്വ്ബയും പെരുന്നാള്‍ ഖുത്വ്ബയും ഒരുപോലെയാണ്. എന്നാല്‍, ശര്‍ത്വുകളില്‍ വ്യത്യാസമുണ്ട്. ജുമുഅ ഖുത്വ്ബയുടെ ശര്‍ത്വുകളായ നിറുത്തം, ഇടയില്‍ ഇരിക്കല്‍, ഔറത്ത് മറക്കല്‍, ശുദ്ധി എന്നിവ പെരുന്നാള്‍ ഖുത്വ്ബയില്‍ സുന്നത്തേയുള്ളൂ; നിബന്ധനയില്ല. ഖുത്വ്ബയുടെ സുന്നത്ത് വീടണമെങ്കില്‍ അറബിയിലായിരിക്കല്‍ നിര്‍ബന്ധമാണെന്നാണ് നിഹായയും മുഗ്‌നിയും പറയുന്നത്. എന്നാല്‍, പെരുന്നാള്‍ ഖുത്വ്ബ അറബിയിലായിരിക്കല്‍ ഖുത്വ്ബയുടെ അസ്വ്‌ല് സുന്നത്ത് വീടാനുള്ള നിബന്ധനയല്ലെന്നും ഖുത്വ്ബയുടെ പരിപൂര്‍ണതക്കുള്ള നിബന്ധനയാണെന്നുമാണ് ഇമാം ഇബ്‌നുഹജറിന്റെ പക്ഷം. (തുഹ്ഫ 3/45, 46, ശര്‍വാനി 3/46)
? ടൂറിലായതിനാല്‍ രണ്ടാം പെരുന്നാളിനും മൂന്നാം പെരുന്നാളിനും കുറച്ചു നിസ്‌കാരങ്ങള്‍ നഷ്ടപ്പെട്ടു. പെരുന്നാള്‍ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ ഖളാ വീട്ടിയത്. പെരുന്നാളില്‍ നഷ്ടപ്പെട്ട നിസ്‌കാരം പിന്നീട് ഖളാ വീട്ടുമ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണെന്ന് എന്റെ ഒരു കൂട്ടുകാരന്‍ പറയുന്നു. ഇത് ശരിയാണോ?
= ശരിയല്ല. ബലിപെരുന്നാളിലോ, അയ്യാമുത്തശ്‌രീഖിലോ നഷ്ടപ്പെട്ട നിസ്‌കാരം പിന്നീട് ഖളാ വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തില്ല. (തുഹ്ഫ 3/54)
? ആറ്‌നോമ്പിന് പെരുന്നാള്‍ കഴിക്കാമോ?
= ഇസ്‌ലാമില്‍ രണ്ട് പെരുന്നാളാണുള്ളത്. ചെറിയ പെരുന്നാളും വലിയ പെരുന്നാളും. അവ യഥാക്രമം ശവ്വാല്‍ ഒന്നിനും ദുല്‍ഹജ്ജ് പത്തിനുമാണ്. ആറ്‌നോമ്പിന് പെരുന്നാള്‍ കഴിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് പെരുന്നാള്‍ നിസ്‌കാരവും ഖുത്വ്ബയും നടത്തുക എന്നാണെങ്കില്‍ അത് ശരിയല്ല. നടത്തിയാല്‍ സാധുവാകുന്നതുമല്ല. ഫാസിദായ ഇബാദത്തിനോട് ബന്ധപ്പെടലാണത്. ആറ്‌നോമ്പു നോറ്റ ശേഷം സന്തോഷം പ്രകടിപ്പിക്കാനും നോല്‍ക്കാന്‍ തൗഫീഖ് ലഭിച്ചതിന് അല്ലാഹുവിന് ശുക്‌റായിട്ടും ഒരു സദ്യയുണ്ടാക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും സല്‍ക്കരിക്കുകയാണെങ്കില്‍ അതിന് യാതൊരു വിരോധവുമില്ല. അതിഥി സല്‍ക്കാരം സുന്നത്തായ കാര്യമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യേണ്ടതുമാണല്ലോ. ഇനി ഒന്നും ഉദ്ദേശിക്കാതെ സദ്യയുണ്ടാക്കിയാല്‍ അതിനും വിരോധമൊന്നുമില്ല.
? ഞങ്ങള്‍ പത്ത് പേരടങ്ങുന്ന ഒരു സംഘം യാത്രയിലായിരുന്നു. പെരുന്നാള്‍ നിസ്‌കാരം ഞങ്ങള്‍ നിര്‍വഹിച്ചത് ലോഡ്ജിലെ റൂമില്‍ വെച്ചാണ്. അന്യനാട്ടില്‍, നാല്‍പതില്‍ കുറഞ്ഞ വിദേശികള്‍ നടത്തുന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഖുത്വ്ബ സുന്നത്തുണ്ടോ? അതുപോലെ സ്ത്രീകള്‍ ജമാഅത്തായി പെരുന്നാള്‍ നിസ്‌കരിച്ചാല്‍ ഖുത്വ്ബ സുന്നത്തുണ്ടോ?
= യാത്രക്കാര്‍ സ്വന്തമായി പെരുന്നാള്‍ നിസ്‌കരിക്കുമ്പോഴും ഖുത്വ്ബ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ 3/40). ഫര്‍ളുകളിലും സുന്നത്തുകളിലും പെരുന്നാള്‍ ഖുത്വ്ബ ജുമുഅ ഖുത്വ്ബ പോലെയാണെങ്കിലും ശര്‍ത്വുകളില്‍ വ്യത്യാസമുണ്ട്. നാട്ടില്‍വെച്ചായിരിക്കണമെന്നോ തദ്ദേശവാസികളായിരിക്കണമെന്നോ 40 പേര്‍ വേണമെന്നോ ഉള്ള നിബന്ധന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വ്ബക്കുമില്ല. ഒരാള്‍ മുന്‍ഫിദായി പെരുന്നാള്‍ നിസ്‌കരിച്ചാല്‍ ഖുത്വ്ബ സുന്നത്തില്ല. ഒന്നിലധികം പേര്‍ ജമാഅത്തായി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഖുത്വ്ബ സുന്നത്തുണ്ട്.
സ്ത്രീകളുടെ ജമാഅത്തിന് പുരുഷന്‍ ഇമാം നിന്നാല്‍ അയാള്‍ ഖുത്വ്ബ നിര്‍വഹിക്കല്‍ സുന്നത്താകുന്നു. സ്ത്രീകള്‍ മാത്രമായി ജമാഅത്തായി പെരുന്നാള്‍ നിസ്‌കരിച്ചാല്‍ അവര്‍ക്ക് ഖുത്വ്ബയില്ല. ഒരു സ്ത്രീ പ്രസംഗിക്കുകയാണെങ്കില്‍ അതിന് വിരോധമില്ല. (ശര്‍വാനി)
? ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിനാണോ വലിയ പെരുന്നാള്‍ നിസ്‌കാരത്തിനാണോ കൂടുതല്‍ ശ്രേഷ്ഠതയുള്ളത്?
= വലിയ പെരുന്നാള്‍ നിസ്‌കാരമാണ് ശ്രേഷ്ഠമേറിയത്. എന്നാല്‍, മുര്‍സലായ തക്ബീറുകളില്‍ വലിയ പെരുന്നാളിലേതിനെക്കാള്‍ ചെറിയ പെരുന്നാളിലേതിനാണ് കൂടുതല്‍ ശ്രേഷ്ഠതയുള്ളത്. വലിയ പെരുന്നാള്‍ നിസ്‌കാരവും ചെറിയ പെരുന്നാളിലെ തക്ബീറും ഖുര്‍ആന്‍ പരാമര്‍ശിച്ചതാണല്ലോ.
? പെരുന്നാള്‍ ദിവസം പ്രസംഗിക്കുമ്പോള്‍ ഖത്വീബ് എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസിക്കുന്നതായി കേള്‍ക്കാം. ഇങ്ങനെ ഒരു ആചാരം ഇസ്‌ലാമിലുണ്ടോ? ഉണ്ടെങ്കില്‍ ശ്രോതാക്കള്‍ എന്തെങ്കിലും മറുപടി പറയേണ്ടതുണ്ടോ?
= പെരുന്നാള്‍ നിസ്‌കാരം, മാസാരംഭം, വര്‍ഷാരംഭം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കള്‍ക്കും മറ്റും ആശംസയര്‍പ്പിക്കല്‍ സുന്നത്താകുന്നു. ചെറിയ പെരുന്നാളിന് മഗ്‌രിബ് മുതലും വലിയ പെരുന്നാളിന് അറഫാ ദിവസം സുബ്ഹ് മുതലും ആശംസയര്‍പ്പിക്കണം. ആശംസയര്‍പ്പിക്കുന്നതോടുകൂടി കൈ കൊടുക്കുന്നതും സുന്നത്തുണ്ട്. ഖത്വീബ് പ്രസംഗത്തില്‍ ആശംസ നേരുന്നത് ഈ അടിസ്ഥാനത്തിലാണ്.
നിങ്ങള്‍ക്ക് സന്തോഷമുണ്ടാവട്ടെ, ആനന്ദമുണ്ടാവട്ടെ, സൗഖ്യമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കലാണല്ലോ ആശംസയര്‍പ്പിക്കുന്നതിന്റെ സാരം. ആശംസയര്‍പ്പിക്കപ്പെടുന്നവന്‍ 'തഖബ്ബലല്ലാഹു മിന്‍ക്കും അഹ്‌യാകുമുല്ലാഹു ലിഅംസാലിഹി കുല്ല ആമിന്‍ വഅന്‍തും ബി ഖൈര്‍ മുതലായ വാചകങ്ങള്‍ കൊണ്ട് മറുപടി പറയല്‍ സുന്നത്താകുന്നു.
? പെരുന്നാള്‍ നിസ്‌കാരത്തില്‍ ജഹ്‌റാക്കിയാണല്ലോ ഓതേണ്ടത്. ഒറ്റക്ക് നിസ്‌കരിക്കുന്നവനും ജഹ്‌റാക്കിയാണോ ഓതേണ്ടത്? ഖാഫ്, ഇഖ്തറബത്, സബ്ബിഹിസ്മ, ഗാശിയ എന്നീ നാലു സൂറത്തുകളും എനിക്ക് മനഃപാഠമില്ല. ഈ നാലു സൂറത്തുകള്‍ ഓതുന്നില്ലെങ്കില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് മറ്റുവല്ല സൂറത്തുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ?
= ഇമാമിനെ പോലെ ഒറ്റക്കു നിസ്‌കരിക്കുന്നവനും ജഹ്‌റാക്കി ഓതല്‍ സുന്നത്താണ്. ചോദ്യത്തില്‍ പറഞ്ഞ നാലു സൂറത്തുകള്‍ ഓതുന്നില്ലെങ്കില്‍ ഒന്നാം റക്അത്തില്‍ കാഫിറൂന്‍ സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്‌ലാസ്വ് സൂറത്തും ഓതണം. (ജമല്‍ 2/104)

No comments:
Post a Comment