ഇന്‍ഡോ-അറബ് ആദാനപ്രദാനങ്ങള്‍
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഇന്‍ഡോ-അറബ് പാരസ്പര്യം ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പമാണ്. കാലഘട്ടങ്ങളുടെയും മണ്ണിലമര്‍ന്നുപോയ ചരിത്രവസ്തുതകളുടെയും ഇടുങ്ങിയ വഴിത്താരകളിലൂടെ ഏറെ സഞ്ചരിക്കണം അതിന്റെ പ്രഭവബിന്ദുവിനെയും പ്രത്യേകതയെയും അറിയാന്‍. അതിപ്രാചീനമായ കാലഘട്ടങ്ങളില്‍ നിന്നും തുടങ്ങിയ ഈ ബന്ധം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഞ്ചാരങ്ങളിലൂടെയും അതുവഴി രൂപപ്പെട്ട ഇടപെടലുകളിലൂടെയും നിലനിന്നുപോരുകയും പില്‍ക്കാലങ്ങളില്‍ ഈ സമ്പര്‍ക്കം രൂഢമൂലമാവുകയും ചെയ്തു. പിന്നീട് വിശ്വാസം, ശാസ്ത്രം, സാഹിത്യം, കല, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഇന്‍ഡോ-അറബ് സൗഹൃദത്തിന്റെയും സ്വാധീനത്തിന്റെയും കൊടിയടയാളം കണ്ടുതുടങ്ങു.
പ്രവാചകന്‍ സുലൈമാന്‍ നബി(അ)ന്റെ കാലത്ത് മൂന്നു വര്‍ഷങ്ങളിടവിട്ട് കേരള തീരങ്ങളില്‍ നിന്നും സ്വര്‍ണം, വെള്ളി, ആനക്കൊമ്പ് തുടങ്ങിയ വിഭവങ്ങള്‍ കൊണ്ടു പോവാറുണ്ടായിരുന്നുവെന്ന് അറിയപ്പെട്ട ചരിത്രവസ്തുതയാണ്. ഈ ചരിത്ര പരാമര്‍ശം വെച്ച് അറബിക്കടലിനപ്പുറത്തുള്ളവരുമായി നമ്മുടെ സമ്പര്‍ക്കവും വാണിജ്യ ഇടപെടലുകളും നടന്നിട്ടുണ്ടാകുമെന്ന അനുമാനങ്ങളെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ശരിവെക്കുന്നുണ്ട്. മനുഷ്യന്‍ ഏക്കാലത്തും സഞ്ചാരപ്രിയനാണ്. സഞ്ചാരങ്ങളാകട്ടെ നാഗരികതകളെ നിര്‍മിക്കുകയും കൈമാറ്റംചെയ്യപ്പെടുകയും ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ ഈ കൃത്യം അതിമനോഹരമായി ചെയ്തുപോന്നവരാണ് അറബ് സമൂഹം. ബഹുമുഖ ആവശ്യങ്ങള്‍ക്കായി ഭൂഗോളം കറങ്ങിയ അറബികള്‍ സഞ്ചാര രംഗത്തെ പിതാക്കളാണ്. പലപ്പോഴും വാണിജ്യപരമായിരുന്നു അവരുടെ യാത്രോദ്ദേശ്യങ്ങളെങ്കിലും ചെല്ലുന്നിടങ്ങളിലെല്ലാം വിശ്വാസവും സംസ്‌കാരവും ആദര്‍ശനിഷ്ടമായ ജീവിതവും നല്‍കുകയും മറ്റുള്ളവരില്‍ നിന്നും സ്വാംശീകരിക്കപ്പെടേണ്ട മൂല്യങ്ങളെ ഹൃദയവിശാലതയോടെ ഉള്‍കൊണ്ടും ഭൂഖണ്ഡങ്ങള്‍ താണ്ടി അവര്‍. അറബികളുടെ കച്ചവടയാത്രകളെ പുരസ്‌ക്കരിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശങ്ങളുണ്ട്. ബദ്ധവൈരികളായ ഖുറൈശികളെ ഒരുമയോടെ പരസ്പരം ചേര്‍ത്തുനിര്‍ത്തിയത് ശൈത്യകാലത്തും ഉഷ്ണകാലത്തുമുള്ള അവരുടെ കച്ചവടയാത്രകളാണെന്ന് ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത് അറബികളുടെ സഞ്ചാര സ്‌നേഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു കൂടിയാണ്. അറബികളുടെ ദേശാന്തരഗമനങ്ങളില്‍ ഇന്ത്യയും ചൈനയും ലക്ഷ്യകേന്ദ്രങ്ങളായിരുന്നു. ചിരപുരാതനമായ ഈ ഇന്ത്യ-അറബ് ബന്ധത്തിന് അമൂല്യമായ പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും അതുവഴി സമ്പന്നമായിത്തീര്‍ന്ന വാണിജ്യരംഗവും കാരണമായിക്കിടക്കുന്നു.
നബിതിരുമേനി(സ)യുടെ കാലത്തോടെ ഈ മേഖലയിലെ സുഹൃദ്ബന്ധം അതിന്റെ വ്യാപാര താല്‍പര്യങ്ങളെ കവിഞ്ഞ് മതത്തിലും അതിന്റെ ആത്മീയ-ബൗദ്ധിക ആദാനപ്രദാനങ്ങളെ കൂടി കണക്കിലെടുത്ത് കൊണ്ടുളള തുറന്ന ഇടപെടലായി മാറി. ജീവിതത്തിനും ഭൗതികതക്കുമിടയില്‍ ആത്മീയതയുടെ പ്രകാശം പരക്കണമെന്ന ഇസ്‌ലാമിക തത്വത്തെ അറബികള്‍ ജീവിതം കൊണ്ട് പരിചയപ്പെടുത്തുമായിരുന്നു.
നബി(സ)യുടെ കാലത്ത് അറബികളായ സ്വഹാബികള്‍ പ്രവാചകത്വത്തില്‍ നിന്നും കൊളുത്തിയെടുത്ത ദൗത്യവുമായി ഭൂഖണ്ഡങ്ങളിലെല്ലാം എത്തിയിട്ടുണ്ട്. മുആദുബ്‌നു ജബല്‍(റ) യമനിലേക്കെന്നപോലെ മാലിക്ക്ബ്‌നു ദീനാര്‍(റ) കേരളത്തിന്റെ തീരങ്ങളില്‍ വന്നുകയറി. അറബിക്കടല്‍ മാര്‍ഗമുള്ള മാലിക്ബിന്‍ ദീനാര്‍(റ)ന്റെ ഈ വരവ് ഇസ്‌ലാമിന്റെ പരിചയപ്പെടുത്തലിനൊപ്പം പൂര്‍വ്വീകരിലൂടെ നിലനിന്നുപോന്ന പാരസ്പര്യബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ സംബന്ധിച്ചും പ്രകൃതിവിഭവങ്ങളെ സംബന്ധിച്ചും അറിയാമായിരുന്ന അറബികള്‍ പ്രവാചകന്‍(സ)യുടെ കാലത്തിനു മുമ്പും പിമ്പും അറബിക്കടല്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്. മതപ്രബോധനങ്ങള്‍ക്കായാലും വ്യാപാരാവശ്യങ്ങള്‍ക്കായാലും അറബിക്കടല്‍ മാര്‍ഗേണയുള്ള ഇന്‍ഡോ-അറബ് സൗഹൃദത്തിനും ചരിത്രപാഠങ്ങള്‍ പിന്‍ബലം നല്‍കുന്നു. അറബിക്കടല്‍ വഴിയുള്ള ഈ സുഹൃദ്ബന്ധം രൂപപ്പെട്ടത് ഇസ്‌ലാമിനെ കൊണ്ടല്ലെന്നും രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് കേരള തീരങ്ങളിലെത്തിയ അറബികള്‍ വിഗ്രഹാരാധകരായിരുന്നുവെന്നും ചിലര്‍ വരുത്തിതീര്‍ക്കുന്നു. അറബിക്കടല്‍ വഴിയുള്ള ഇന്‍ഡോ-അറബ് സൗഹൃദത്തിനു മുസ്‌ലിംകളെ മാറ്റിവെച്ചു കൊണ്ടൊരു ചരിത്രമോ സംഭാവനയൊ ഇല്ലതന്നെ. കടന്നുവന്നവരില്‍ മുസ്‌ലിംകള്‍ അല്ലാത്തവരും ഉണ്ടാകാം. എങ്കില്‍പോലും മുസ്‌ലിം വിരോധത്തിലുറഞ്ഞ ചരിത്രമെഴുത്തിന്റെ പക്ഷപാതപരവും വികലവുമായ ചേര്‍ത്തുവെപ്പാണിതെല്ലാം. അറബികള്‍ അഭംഗുരം തുടര്‍ന്ന വ്യാപാരയാത്രകളാണ് ദക്ഷിണേന്ത്യന്‍ ഭാഗങ്ങളില്‍ അന്യോന്യമുള്ള നയതന്ത്രബന്ധങ്ങളെ പിന്നീട് പ്രോജ്വലമാക്കിയത്. ഹിജ്‌റാബ്ദം ഏഴും എട്ടും കാലങ്ങളില്‍ പ്രചാരം നേടിയ പ്രവാചക തിരുമേനി(സ)യുടെ കത്തുകള്‍ ഈ രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ചു. കേരളത്തിലെ ചേരമാന്‍ പെരുമാളിനും അത്തരം കത്തുകള്‍ ലഭ്യമായിട്ടുണ്ട്. പെരുമാള്‍ മക്കയിലെത്തിയതോടെ ഇന്ത്യയും-മലയാളവും അറേബ്യന്‍ ജീവിതവുമായി കൂടുതല്‍ പരിചയം തീര്‍ത്തു. രണ്ടാം ഖലീഫ ഹസ്‌റത്ത് ഉമര്‍(റ)ന്റെ ഭരണകാലത്ത് ഇസ്‌ലാമിക പടയോട്ടം 'താന' വരെ എത്തിയിട്ടുണ്ട്. 'താന'യാണ് പിന്നീട് ഇന്ത്യയുടെ വാണിജ്യസിരാകേന്ദ്രമായ ബോംബെ നഗരമായി നാഗരിക വികാസം കൊണ്ടത്. അപ്പോള്‍ ബോംബെയുടെ ആധുനിക നഗര നിര്‍മാണങ്ങളിലും വാണിജ്യതന്ത്രപ്രധാന സംവിധാനങ്ങളിലും അറബ് മുസ്‌ലിംകളുടെ കൈയ്യൊപ്പുകാണാം. പിന്നീട് നവാബ്മാരും രാജാക്കന്‍മാരും ആധുനിക ബോംബെ നഗരത്തെ വളര്‍ത്തിയിട്ടുണ്ടാകാം. ഇന്ത്യയുടെ വടക്ക് ഭാഗങ്ങളിലെ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക കലയുടെയും സംസ്‌കൃതിയുടെയും അതിമനോഹരമായ സ്തൂപങ്ങളും രൂപങ്ങളും മറ്റു ആവിഷ്‌കാരങ്ങളും മുഗുള ഭരണകൂടങ്ങളിലൂടെ കടന്നുവന്നത് അറബ്-പേര്‍ഷ്യന്‍ സംസ്‌കാരങ്ങള്‍ വഴിയാണ്. കലയിലെ ഈ സ്വാധീനം ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയുടെ ദക്ഷിണ ഭാഗങ്ങളിലേക്ക് അറബിക്കടല്‍ വഴി അറബികള്‍ കടന്നുവന്നപ്പോള്‍ വടക്ക് ഭാഗങ്ങളിലും അറബ്-ഇന്ത്യന്‍ സൗഹൃദത്തിന്റെ പ്രകാശം പരന്നു. അമവീ ഭരണകാലത്ത് ഹജ്ജാജുബ്‌നു യൂസുഫ്, ഇമാമുദ്ദീന്‍ മുഹമ്മദ്ബ്‌നു ഖാസിമിസ്സഖഫിയുടെ നേതൃത്വത്തില്‍ സിന്ധ് ജയിച്ചടക്കാന്‍ സൈന്യത്തെ അയച്ചതോടെ വടക്കേ ഇന്ത്യന്‍ ഭാഗങ്ങളില്‍ അറബ് സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ നാമ്പുകള്‍ കണ്ടു തുടങ്ങി.
സൗഹൃദബന്ധത്തിന്റെ ആത്മീയ-വൈജ്ഞാനിക തലങ്ങള്‍
ഇന്‍ഡോ-അറബ് സൗഹൃദത്തിലൂടെ ചരിത്രം, സാഹിത്യം, ശാസ്ത്രം, കല തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ചിന്താപരമായ നവജാഗരണം സാധ്യമായി. അറബ് ഇസ്‌ലാമിക സമൂഹത്തെ മതത്തോടും വിജ്ഞാനത്തോടും പ്രതിബദ്ധതയുള്ള സമൂഹമാക്കി മാറ്റിത്തീര്‍ത്തത് പ്രവാചകതിരുമേനി(സ)യാണ്. പൗരസ്ത്യ ചിന്താമണ്ഡലത്തെ ശ്രേഷ്ഠകരമാക്കിയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് ആശയപരമായ കരുത്ത് നല്‍കുകയും ചെയ്ത മിസിസ് ആനിബസന്റ് അറബ് സമൂഹത്തിന്റെ ഈ ജ്ഞാനസ്‌നേഹത്തെയും ലോകത്തിനു നല്‍കിയ സംഭാവനകളെയും കുറിച്ചെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക സമൂഹം സ്വായത്തമാക്കിയ അറിവിന്റെ ഭാണ്ഡങ്ങള്‍ എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെ അവരവിടെ ചെല്ലുമ്പോഴും കൂടെ ചുമന്നിരുന്നു. ചരിത്രരംഗത്തെ അറബികള്‍ക്കുള്ള വൈദഗ്ധ്യം മികച്ചതാണ്. തങ്ങളുടെ തറവാടും വംശാവലിയും ഓര്‍ത്തിരിക്കലും അതിലഭിമാനം കാണലും നബി(സ)യുടെ കാലത്തെ ഖുറൈശികളുടെ പ്രത്യേകതയായിരുന്നല്ലോ. ചരിത്രത്തോടുള്ള അറബികളുടെ താല്‍പര്യം ഇതില്‍ നിന്നും മനസ്സിലാക്കാം. പിന്നീടങ്ങോട്ട് ചരിത്രാന്വേഷികളായ അറബികള്‍ കടലും കരയും താണ്ടി ജ്ഞാനപകര്‍പ്പുകളന്വേഷിച്ച് നടന്നിട്ടുണ്ട്. അല്‍-ഇദ്‌രീസി, റശീദുദ്ദീന്‍, അബുല്‍ഫിദ, ഇബ്‌നുബത്തൂത്ത, സുലൈമാന്‍ ഫിരിഷ്, തദിമിശ്ഖി, മമ്പഊദി, അബ്ദുറസാഖ്, ഇബ്‌നു റുശ്ദ് തുടങ്ങിയവര്‍ ഇന്ത്യയുടെ ചരിത്രത്തെ അതിസൂക്ഷ്മമായി പഠിക്കുകയും ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്ത അറബ് ചരിത്ര പണ്ഡിതന്‍മാരാണ്. പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യയെ 'അല്‍ബിറൂനി' തന്റെ പ്രസിദ്ധമായ 'കിതാബുല്‍ ഹിന്ദില്‍' പ്രതിപാദിക്കുന്നുണ്ട്. ഇബ്‌നുല്‍ അസീറിന്റെ 'അല്‍ കാമിലിലും' ദഹബിയുടെ 'താരീഖുല്‍ ഇസ്‌ലാം വ മസാലിയ്യുല്‍ അബ്‌സ്വാറി'ലും ഇന്ത്യയെ സംബന്ധിച്ച ആധികാരിക ചരിത്ര വിവരണങ്ങളുണ്ട്. 1293-ല്‍ സിറിയയിലെ ദമസ്‌ക്കസില്‍ ജനിച്ച അബുല്‍ഫിദ ഇസ്മാഈലുബ്‌നു അലി പതിമൂന്നും പതിനാലും നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച വിവരണങ്ങള്‍ നല്‍കുന്നു. പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ഇബ്‌നുബത്തൂത്ത ഇന്ത്യയെയും കേരളത്തെയും ഇവിടങ്ങളിലെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെയും ആപാദചൂഢം പഠിച്ചറിയുകയും ചരിത്ര ഗ്രന്ഥരചന നടത്തി ഇന്ത്യയുടെ നാനാത്വപൂര്‍ണമായ സംസ്‌കൃതിയുടെ മുഖത്തെ പുറം ലോകത്തിന് തുറന്നുകാണിക്കുകയും ചയ്തു. അറബ് സമൂഹത്തിന്റെ ഈ വൈജ്ഞാനിക സംഭാവനകളാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വെളിച്ചത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ജനത ചരിത്രരചന പഠിച്ചതും അറബികളില്‍ നിന്നു തന്നെ!
ശാസ്ത്ര വൈജ്ഞാനിക മണ്ഡലങ്ങളില്‍ അറബികള്‍ ഇന്ത്യയെ പഠനഗവേഷണങ്ങള്‍ക്കുള്ള ശാദ്വല ഭൂമികയാക്കി. അതിലൂടെ തിളങ്ങിയതാവട്ടെ അറബ്-ഇന്ത്യന്‍ ബന്ധത്തിന്റെ മനോഹാരിതയും സംസ്‌കാരവും സൗഹൃദവും അതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. യൂറോപ്പിലെ രാക്ഷസന്‍മാരെ പോലെ അറബികള്‍ ഇന്ത്യയുടെ മണ്ണും മനസ്സും ചൂഷണം ചെയ്തില്ല എന്നാണ് ചരിത്രം.
മതപ്രബോധനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ സൂഫികളും സയ്യിദന്‍മാരും വലിയൊരളവോളം അറബ് ദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. യമനില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് വംശാവലിയിലും തമിഴ്‌നാട്ടിലെ മഅ്ബര്‍ പ്രദേശങ്ങളിലൂടെ മലബാറിലെത്തിയ മഖ്ദൂമി പൈതൃകത്തിലും അറബ്-ഇന്ത്യന്‍ സങ്കലനത്തിന്റെ വലിയ പൊരുത്തമുണ്ട്. 'മഖ്ദൂം' കേരളത്തിന്റെ മതവൈജ്ഞാനിക രംഗത്തെ പുഷ്‌ക്കലമാക്കിത്തീര്‍ത്ത മഹദ് നാമമാണ്. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദാണ് മഖ്ദൂം പരമ്പരയില്‍ കേരളത്തിലെത്തിയ ഒന്നാമന്‍. മഖ്ദൂം രണ്ടാമന്‍ മലയാള മണ്ണിനെ മതജ്ഞാന വൈപുല്യം കൊണ്ട് അനുഗ്രഹിച്ചത് അറബ് പണ്ഡിതനും കര്‍മ്മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവുമായ ഇമാം ശിഹാബുദ്ദീന്‍ അഹ്മദുബ്‌നു ഹജര്‍ അല്‍-ഹൈതമിയില്‍ നിന്നും ജ്ഞാനം നുകര്‍ന്നുകൊണ്ടാണ്. ജ്ഞാന തീര്‍ത്ഥകനായി മക്കയില്‍ കഴിഞ്ഞുകൂടിയതിലൂടെ തന്നെയാണ് ആത്മജ്ഞാനത്തിന്റെ വിശുദ്ധിയെ ഏറ്റെടുക്കാനും മലയാളിയുടെ ജീവിതത്തിനു ആത്മീയ കരുത്ത് പകരാനും ശൈഖ് സൈനുദ്ദീന്‍(റ)വിനു കഴിഞ്ഞത്.
ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ തേടിയുള്ള യാത്രകള്‍ മഖ്ദൂമീ പാരമ്പര്യത്തെ പിന്തുടര്‍ന്നു കേരളീയ മുസ്‌ലിംകളില്‍ പ്രൊജ്വലിച്ചു നിന്നിട്ടുണ്ട്. വിശ്വപ്രസിദ്ധനായിരുന്ന കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍ തന്റെ പുരുഷായുസിന്റെ വലിയൊരു ഭാഗം പുണ്യനാട്ടില്‍ മുതഅല്ലിമും മുദര്‍രിസുമായി ചെലവഴിക്കുകയും യൂസുഫുന്നബ്ഹാനിയെ പോലോത്ത ജ്ഞാനകുതുകികള്‍ക്ക് മലയാളമണ്ണിലേ പണ്ഡിതര്‍ക്കു കീഴിലെ ശിഷ്യത്വത്തിന് അവസരങ്ങള്‍ നല്‍കുകയും ചെയ്തു.
സൂഫികളുടെ കടന്നുവരവും നമ്മുടെ പാരസ്പര്യങ്ങള്‍ക്ക് മുതല്‍ കൂട്ടായത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമെത്തിയ സൂഫികളില്‍ പലരും ഇന്ത്യയുടെ ആത്മാവ് കണ്ടറിഞ്ഞവരായിരുന്നു. ബീജാപൂരിലെ ജൈനമതക്കാരുടെ ഇടയിലേക്കാണ് പീര്‍മഹാബിര്‍' എന്ന അറബി പ്രബോധകന്‍ കടന്നു വന്നത്. ബീജാപൂരിലെ മതസാമൂഹിക രംഗത്തെ അസ്വസ്ഥതകളും അന്ധവിശ്വാസങ്ങളും പഠിച്ചറിഞ്ഞ അദ്ദേഹം ഇസ്‌ലാമിക പ്രബോധനങ്ങളിലൂടെ ധാരാളം ആളുകളെ ഇസ്‌ലാമിലേക്ക് വഴിനടത്തി. അബൂ അലി ഖലന്ദര്‍ ഇറാഖില്‍ നിന്നും മുഹമ്മദ് സ്വാദിഖ് സര്‍മസ്ത് മദീനയില്‍ നിന്നും അബൂബക്കര്‍(റ)വിന്റെ കുടുംബത്തില്‍ പെട്ട ഉബൈദുല്ല ജിദ്ദയില്‍ നിന്നും ഇന്ത്യയിലെത്തിച്ചേര്‍ന്ന അറബ് സൂഫികളില്‍ പെടുന്നു.
ഇന്ത്യയുമായുള്ള അറബികളുടെ സുഹൃദ്ബന്ധത്തിന്റെ ചരിത്ര പരിണാമത്തില്‍ ഭാഷ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. 177 മില്ല്യണ്‍ ജനത സംസാരിക്കുന്ന അറബ് ഭാഷയുടെ സൗന്ദര്യവും ദാര്‍ശനിക സവിശേഷതയും കാരണം ലോകത്തെ സുപ്രധാന ഭാഷകളിലൊന്നാണ് അറബി. ഇന്ത്യന്‍ ജനത അതിനെയും ഹൃദയപൂര്‍വ്വം സ്വീകരിച്ചുപോന്നു. അതിന്റെ ഫലമായാണ് അറബി മലയാളം, അറബി തമിഴ്, അറബി ബംഗാളി, അറബി സിന്ധി തുടങ്ങിയ സങ്കര ഭാഷാ സമ്പ്രദായം ഉരുവംകൊണ്ടത്. കേരളത്തില്‍ അറബി മലയാളം ചെലുത്തിയ സ്വാധീനം കനപ്പെട്ടതാണ്. വിവിധ കാലങ്ങളില്‍ നടന്ന പരിഷ്‌ക്കരണങ്ങളും കേരള മുസ്‌ലിംകളുടെ പ്രാഥമിക മതപഠന പാഠ്യക്രമങ്ങളില്‍ അറബി മലയാളത്തിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ പ്രാധാന്യവും ഈ ഭാഷയെ പ്രോജ്വലമാക്കി പോന്നിട്ടുണ്ട്.
ഈ അര്‍ത്ഥത്തില്‍ നമ്മുടെ ഇന്ത്യ-അറബ് സ്‌നേഹബന്ധത്തിന്റെ ചരിത്രം ഒരളവോളം പണ്ഡിത-വൈജ്ഞാനിക-ആത്മീയ തലങ്ങളിലൂടെ വേരൂന്നിപ്പിടിച്ച പ്രതിഭാസമാണെന്നു തന്നെ പറയാം.
ആധുനിക ഇന്ത്യയും അറബ് ദേശങ്ങളും പുലര്‍ത്തിപ്പോരുന്നതും കഴിഞ്ഞകാല സുദൃഢബന്ധങ്ങളുടെ നൈരന്തര്യത്തെയാണ്. ഇന്ത്യയും സിറിയയും തമ്മില്‍ 1960 കള്‍ക്കുശേഷം വാണിജ്യരംഗത്ത് കൈകോര്‍ത്ത് നിരവധി കരാറുകളുണ്ടാക്കിയത് ശ്രദ്ധേയമാണ്. 1978-ലെ Trade agreement, 1989-ലെ Sceintfic and technical Co-operation, 1991-ലെ Tourism Co-operation agreement ഇങ്ങനെ ഇന്ത്യ-സിറിയ ബന്ധം വാണിജ്യമേഖലയാകെ പരന്നുകിടക്കുന്നു. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സുപ്രധാനമായി നിന്നിട്ടുണ്ട്. ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ കഴിഞ്ഞകാലങ്ങളിലേതിലുപരി ലോകശക്തി എന്ന നിലയില്‍ ഇന്ത്യയുടെ സഹായങ്ങളും സുദൃഢമായ ബന്ധങ്ങളും അഭിനന്ദിക്കപ്പെടും. ലോക ജനതയുടെ മനഃസാക്ഷി തേടുന്നതും മര്‍ദ്ദിത സമൂഹത്തോടുള്ള ഇത്തരം ഐക്യദാര്‍ഢ്യങ്ങളെയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയും-സഊദിയും തമ്മിലുള്ള ബന്ധത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടായി. 1955 നവംബറില്‍ സഊദി രാജാവ് ഇന്ത്യ സന്ദര്‍ശിച്ചത് നല്ല ബന്ധത്തിന്റെ നാന്ദിയായി കാണേണ്ടതാണ്. പിന്നീട് നീണ്ടു അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജനുവരി 14ന് സഊദിയിലെ അബ്ദുല്ലാ രാജാവിന്റെ ഇന്ത്യ സന്ദര്‍ശനവും കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഇന്ത്യന്‍ പ്രധാനമന്ത്രി സഊദി അറേബ്യയിലെത്തി 'മജ്‌ലിസു ശൂറയെ' അഭിസംബോധന ചെയ്തതുമെല്ലാം ഇന്തോ-അറബ് സൗഹൃദസമീപനത്തിന്റെ വെള്ളിരേഖയാണ്.
ഇന്തോ-അറബ് ബന്ധത്തിന്റെ ശക്തിസ്രോതസായി ധാരാളം പ്രവാസികള്‍ അറബ് നാടുകളില്‍ സേവനങ്ങളര്‍പ്പിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു പങ്ക് പ്രവാസി സമൂഹത്തിന്റേതാണ്. 2006 നവംബറില്‍ ഇന്ത്യ-അറബ് ബന്ധത്തെ ശക്തിപ്പെടുത്താനെന്നോണം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ ഇന്തോ-അറബ് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് സമകാലിക ഇന്ത്യ-അറബ് സൗഹൃദസന്ദേശത്തിന്റെ പുത്തന്‍ പ്രതീക്ഷകളിലൊന്നായിരുന്നു. കാലങ്ങള്‍ക്കപ്പുറത്തു നിന്ന് നമ്മുടെ പ്രപിതാക്കള്‍ കോര്‍ത്ത അറബ്-ഇന്ത്യന്‍ സമൂഹബന്ധത്തിന്റെ കൈവിരലുകള്‍ പൂര്‍വ്വാധികം ശക്തിയോടെ ചേര്‍ത്തുപിടിക്കാന്‍ നമുക്കാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

No comments:
Post a Comment