ഇബാറത്തുകളെ കൂട്ടുപിടിച്ച ജാമിഅ കാലം
ശൈഖുനാ അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍/
സലാം എം കുട്ടാലുങ്ങല്‍, മുജീബ് റഹ്മാന്‍ മോങ്ങം
കേരളത്തിലെ മതവിദ്യാഭ്യാസ രംഗത്തെ സക്രിയമായ ചരിത്രങ്ങള്‍ക്കായിരുന്നു ജാമിഅഃ നൂരിയ്യയുടെ രൂപീകരണത്തോടെ തിരികൊളുത്തപ്പെട്ടത്. ദര്‍സ് പഠനശേഷം തഹ്‌സീലിന് വേണ്ടി പുറംനാടുകള്‍ മാത്രമായിരുന്നു 1963 വരെ ആശ്രയം. അവിടങ്ങളിലെ പഠനം പ്രയാസവും പ്രതിസന്ധികളും നിറഞ്ഞതായി മുതഅല്ലിമുകള്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമായി ഇസ്‌ലാമിക വിജ്ഞാനത്തിന്റെ തെളിനീരൊഴുക്കിന് ഊടും പാവും നല്‍കിയ, കേരള മണ്ണില്‍ ബിരുദം നല്‍കുന്ന സ്ഥാപനമുണ്ടാവണമെന്ന ആലോചന സമുദായനേതൃ തലങ്ങളില്‍ സജീവമായതിന്റെ പരിണതിയായാണ് കോളേജ് പിറവിയെടുക്കുന്നത്. ഒരുകാലത്ത് മുസ്‌ലിം കേരളത്തിന്റെ രണ്ടു കണ്ണുകളായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും മനസ്സാവാചാകര്‍മ്മണാ രംഗത്തിറങ്ങിയപ്പോള്‍ സമുദായം പിന്തുണയുമായി ഒപ്പം കൂടി. മര്‍ഹൂം ബാപ്പു ഹാജിയുടെ ദൈവിക വഴിയിലെ കൈനീട്ടവും ചേര്‍ന്നപ്പോള്‍ 1963 ഫെബ്രുവരി മൂന്നോടെ കേരളത്തിന്റെ മണ്ണില്‍ ബിരുദം നല്‍കുന്ന കോളേജെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഇവിടന്നങ്ങോട്ടാണ് കേരളമണ്ണില്‍ ഫൈസിമാരുടെ നേതൃത്വത്തില്‍ പരമ്പരാഗത മൂല്ല്യാദര്‍ശങ്ങളുടെ സംരക്ഷണവും അര്‍ത്ഥം നഷ്ടപ്പെട്ട പരിഷ്‌കരണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും ശക്തിപ്പെടുന്നത്.
എന്റെ കുടുംബ പശ്ചാത്തലം പാണ്ഡിത്യത്തിലൂടെ നെയ്‌തെടുത്തതായതിനാല്‍ മതവിദ്യാഭ്യാസമെന്നതിനപ്പുറം മറ്റൊരു വഴിയെ പറ്റി ആലോചിച്ചിരുന്നില്ല. വീട്ടില്‍ വെച്ച് പിതാവ് അരീക്കല്‍ അഹ്മദ് മുസ്‌ലിയാരില്‍ നിന്ന് തന്നെ കിതാബോത്ത് തുടങ്ങിയിരുന്നു. 'മീസാന'ടക്കമുള്ള കിതാബുകള്‍ പിതാവില്‍ നിന്നാണ് ഓതിയത്. ശേഷം കാരണോര്‍(അമ്മാവന്‍) ഒതിയോത്ത് ഇബ്രാഹീം മുസ്‌ലിയാരുടെ അടുക്കല്‍ ചെറുവണ്ണൂരിലെ ദര്‍സില്‍ ചേരുകയും അല്‍ഫിയ്യ വരെയുള്ള കിതാബുകള്‍ ഓതിത്തീര്‍ക്കുകയും ചെയ്തു. ജ്യേഷ്ടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരും (പില്‍ക്കാലത്ത് അറബികവിക്ക് മലയാളച്ചാര്‍ത്ത് നല്‍കിയ അരീക്കന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍) ചെറുവണ്ണൂരില്‍ കൂടെ ഓതാനുണ്ടായിരുന്നു. തുടര്‍ന്ന് നാദാപുരം, പാറക്കടവ്, തളിപ്പറമ്പ്, ചേരാപുരം, വള്ള്യാട്, കല്ലുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തി. വിജ്ഞാനവഴിയിലെ വിളക്കുമാടങ്ങളായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, പാനൂര്‍ തങ്ങള്‍, കോളോത്ത്കണ്ടി മുസ്‌ലിയാര്‍, ചെറിയ മുഹമ്മദ് മുസ്‌ലിയാര്‍, കിഴക്കയില്‍ അഹ്മദ് മുസ്‌ലിയാര്‍ (കടമേരി റഹ്മാനിയ്യയുടെ സാരഥി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അമ്മോശന്‍) എന്നിവരില്‍ നിന്നും ഇക്കാലയളവില്‍ ജ്ഞാനസമ്പാദനം നടത്തുകയുണ്ടായി. കല്ലുങ്ങലില്‍ വെച്ച് കിഴക്കയില്‍ അമ്മദ് മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് പട്ടിക്കാട് ജാമിഅയിലെത്തുന്നത്. ഈ സമയത്ത് വിവിധ ഫന്നുകളിലെ ഏകദേശ കിതാബുകളെല്ലാം ഓതിക്കഴിഞ്ഞിരുന്നു.
അറബിക് കോളേജില്‍ ഉപരിപഠനം നടത്തുകയെന്നത് ഉല്‍ക്കടമായ ആഗ്രഹമായിരുന്നു. കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന ദര്‍സീജീവിതം മാറി പുതിയ സാഹചര്യങ്ങളെ അറിയണമെന്ന ചിന്തയായിരുന്നു അക്കാലത്തെ ഓരോ മുതഅല്ലിമിനുമുണ്ടായിരുന്നത്. അതുവരെ പുറം ലോകത്തെ ബിരുദം മാത്രം സ്വപ്നം കണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ മനസാന്തരങ്ങളില്‍ സന്തോഷത്തിന്റെ തെന്നലായിരുന്നു പട്ടിക്കാട്ടെ ജാമിഅഃയുടെ രൂപീകരണം. പിന്നീടങ്ങോട്ട് മതവിദ്യകളുടെ ആധികാരിക പ്രവാഹം ജാമിഅഃ നൂരിയ്യയെന്ന വിളക്കുമാടത്തിലൂടെയായിരുന്നു.
ഏകദേശം കിതാബുകളോതിത്തീര്‍ന്ന മുതഅല്ലിമുകളെല്ലാം ഉപരിപഠനത്തിന് പട്ടിക്കാട് കോളേജിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ പ്രത്യേക സാമൂഹിക പശ്ചാത്തലമായിരുന്നു അന്നുണ്ടായിരുന്നത്. കിതാബുകളോടൊപ്പം ഭാഷാപഠനവും മറ്റു സാഹിതീയ മേഖലകളിലെ ഇടപെടലിനുള്ള താല്‍പര്യവുമെല്ലാം കോളേജിനെ കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഘടകമായിരുന്നു.
ഉന്നത പണ്ഡിതര്‍ക്ക് കീഴില്‍ തഹ്‌സീല്‍ നേടുകയെന്നതോടൊപ്പം ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ കഴിവ് നേടണമെന്ന അതിയായ താല്‍പര്യവും മനസ്സില്‍ നാമ്പിട്ടിരുന്നു. ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പോവണമെന്ന് ജ്യേഷ്ഠന്‍ മര്‍ഹൂം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കേരളത്തില്‍ തുടക്കംകുറിച്ച ബിരുദ കോളേജിലേക്ക് പോവാനാണ് താല്‍പര്യം തോന്നിയത്.
മനസ്സിലൊരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ദര്‍സീജീവിതത്തില്‍ നിന്നും മാറി കോളേജ് ജീവിതം അനുഭവിക്കാന്‍ പ്രത്യേകിച്ച് വലിയ തയ്യാറെടുപ്പുകളൊന്നും അന്നു നടത്തിയിരുന്നില്ല.
ആദ്യബാച്ചില്‍ മുതവ്വലിലേക്കും മുഖ്തസറിലേക്കുമായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. കോളേജ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു നടത്തിയത് അയനിക്കാട് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (ഖുതുബിയുടെ മരുമകന്‍) ആയിരുന്നു. ഞാന്‍ മുതവ്വലിലേക്കാണ് അപേക്ഷ നല്‍കിയത്. എന്നോട് 'മുതവ്വല്‍' വായിക്കാന്‍ പറഞ്ഞു.
വായിക്കുന്നതിനിടയില്‍ 'സിയാഖ്' എന്നതിന്റെ അര്‍ത്ഥം ചോദിച്ചു. മുഖ്തസറോതിയിരുന്ന സമയത്ത് ഇത് മനസ്സിലാക്കിവെച്ചിരുന്നതിനാല്‍ ഉടന്‍തന്നെ 'ആഖിറുല്‍ കലാമി ഔ ലാഹിഖുഹു' എന്നാണ് സിയാഖ് കൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്നു മറുപടി നല്‍കി. അതോടൊപ്പം തന്നെ 'സിബാഖ്' എന്നാല്‍ 'സാബിഖുല്‍ കലാം' എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ചോദിക്കാതെ തന്നെ മറുപടി നല്‍കി. ഇതു കേട്ട ഉടനെ തൊട്ടരികിലുണ്ടായിരുന്ന മര്‍ഹൂം കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ പറഞ്ഞു: ''ആ കുട്ടിയെ വിട്ടോളൂ, ആ കുട്ടിക്കെല്ലാമറിയാം.'' പട്ടിക്കാട്ടെ ഓര്‍മകള്‍ ഓടിയെത്തുമ്പോള്‍ ഇന്നും കോട്ടുമല ഉസ്താദിന്റെ ആ വാക്കുകള്‍ ആവേശം പകരാറുണ്ട്.
നാലു പേരായിരുന്നു പട്ടിക്കാട്ടെ ആദ്യമുതവ്വല്‍ ബാച്ചിലുണ്ടായിരുന്നത്. കാസര്‍ക്കോട്ട് യൂസുഫ് മുസ്‌ലിയാര്‍, വാളക്കുളം അലവിക്കുട്ടി, മുഹമ്മദ്കുട്ടി എന്നിവരായിരുന്നു മറ്റുള്ളവര്‍. ഇതില്‍ യൂസുഫ് ഹാജി എന്നറിയപ്പെട്ടിരുന്ന യൂസുഫ് മുസ്‌ലിയാര്‍ പിന്നീട് കുറച്ചുകാലം പട്ടിക്കാട് മുദര്‍രിസായി അധ്യാപനം നടത്തിയിരുന്നു. ഇതേസമയം മുഖ്തസര്‍ ബാച്ചില്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സൈതലവി ബാഫഖി തങ്ങള്‍, മുക്കം മുഹമ്മദ് തുടങ്ങിയവരുണ്ടായിരുന്നു.
താഴെക്കോട്ടെ കുഞ്ഞലവി മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബൂബ്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു പട്ടിക്കാട്ടെ ആദ്യത്തെ മുദര്‍രിസുമാര്‍. കോളേജ് തുടങ്ങി ആറുമാസത്തോളം കഴിഞ്ഞാണ് ശൈഖുന ശംസുല്‍ ഉലമ ഇ.കെ.അബൂബക്ര്‍ മുസ്‌ലിയാര്‍ ചാര്‍ജ്ജെടുക്കുന്നത്.
ഉസ്താദുമാരുടെ ഓരോ ക്ലാസുകളും അറിവിന്റെ പുതിയ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുന്നതായിരുന്നു. ഓര്‍മയിലെ സുഗന്ധസൂനമായി ഇന്നും ആ ക്ലാസുകള്‍ മനസ്സുകളില്‍ വിടര്‍ന്നു നില്‍ക്കുന്നു.
തുടക്കം പട്ടിക്കാട്ടെ പള്ളിയില്‍ വെച്ചായിരുന്നു. ഇന്നത്തെ പോലെ സൗകര്യങ്ങളുടെ ആധിക്യമുണ്ടായിരുന്നില്ല. ഉള്ള സൗകര്യങ്ങളില്‍ ആനന്ദം കണ്ടെത്തി അറിവുകളെ അന്വേഷിക്കുകയെന്ന റോള്‍ മാത്രമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ഇന്ന് അതിനൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുളിക്കാനും മറ്റു പ്രാഥമിക കര്‍മ്മങ്ങള്‍ക്കുമെല്ലാം ഉള്ളത് ഉപയോഗപ്പെടുത്തി ക്ഷമിച്ചും സഹിച്ചുമാണ് ആദ്യകാലങ്ങള്‍ കഴിച്ചുകൂട്ടിയത്. പ്രയാസങ്ങളും പ്രതിന്ധികളുമെല്ലാം കിതാബുകളുടെ ഇബാറത്തുകള്‍ക്കിടയില്‍ ഇല്ലാതായിരുന്നു. അവിടെ സൗകര്യങ്ങള്‍ പോരാ എന്ന ചെറുചിന്തപോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഈ രീതിയിലുള്ള പഠനം ഭാവിജീവിതത്തില്‍ വെളിച്ചമായി മാറിയിട്ടുണ്ടെന്നത് അനുഭവയാഥാര്‍ത്ഥ്യമാണ്. അല്ലെങ്കിലും പ്രയാസങ്ങളും പ്രതിസന്ധികളും സഹിക്കാതെ എന്തെങ്കിലും നേടാനാവുമോ?
ഉറക്കം പള്ളിയുടെ രണ്ടാം നിലയിലായിരുന്നു. പലകവിരിച്ച നിലമായിരുന്നു അന്നത്തെ രണ്ടാം നില. എല്ലാവരും ഉള്ള സൗകര്യത്തില്‍ അവിടെ കിടന്നുറങ്ങും. തലയിണപോലുമുപയോഗിക്കാതെയാണ് അന്നവിടെ രണ്ടു വര്‍ഷം ഞാന്‍ കഴിച്ചുകൂട്ടിയത്. കിടക്കാന്‍ എല്ലാ സൗകര്യങ്ങളും വേണമെന്ന ബോധമൊന്നും അന്നുണ്ടായിരുന്നില്ല. അന്നത്തെ മുതഅല്ലിംകളുടെ ഇത്തരം ത്യാഗമനോഭാവങ്ങളാണ് ഇല്‍മിന്റെ മഹത്വവും ശ്രേഷ്ഠതയും സമൂഹത്തില്‍ ഇത്രമേല്‍ പരക്കാനിടയാക്കിയത്.
ഭക്ഷണവും ഇന്നത്തെ പോലെ സമൃദ്ധമായിരുന്നില്ല. കാന്റീനിലെ 'നീട്ടി' വെക്കുന്ന കറിയും ചോറും ഇന്നും നല്ല അനുഭവമാണ് നല്‍കുന്നത്. ഉണക്കമാന്തളും കുമ്പളങ്ങയുമായിരുന്നു പ്രധാന വിഭവങ്ങള്‍. രാവിലത്തെ ചായ പള്ളിക്കടുത്ത ചായപ്പീടികയില്‍ നിന്നായിരുന്നു. അതിന് 15 പൈസ കോളേജ് തരുമായിരുന്നു. ഭക്ഷണ കാര്യങ്ങളില്‍ യാതൊരുവിധ താല്‍പര്യവും കാണിക്കാതെ ജീവിതം ഇല്‍മിനു വേണ്ടി മാറ്റിവെക്കുകയെന്ന മഹത്തായ ചിന്ത മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഭക്ഷണം അത്രയൊക്കെ മതിയെന്ന രീതിയിലായിരുന്നു കുട്ടികളുടെ ഇടപെടല്‍.
ഉസ്താദുമാര്‍ക്ക് ബാപ്പു ഹാജിയുടെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം. സുഖസൗകര്യങ്ങള്‍ പരിഗണിക്കാതെ ദീനിന്റെ വഴിയില്‍ സേവനം ചെയ്യുന്ന ആ ഗുരുവര്യരുടെ ത്യാഗമനസ്ഥിതി പട്ടിക്കാട് കോളേജിന്റെ ആദ്യകാലത്തെ കുറിച്ചാലോചിക്കുമ്പോള്‍ ഇന്നും തികട്ടിവരാറുണ്ട്.
ഒരിക്കല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പള്ളിയിലെത്തിയത് കയ്യിലൊരു പുതപ്പുമായാണ്. ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതായിരുന്നു അത്. ഇതിനെപ്പറ്റി ശംസുല്‍ ഉലമ പിന്നീട് പറഞ്ഞത്, ഇവിടത്തെ സൗകര്യക്കുറവുകളില്‍ മടുപ്പ് തോന്നാതെ ഞാന്‍ എന്നും ഇവിടെത്തന്നെ നില്‍ക്കാന്‍ ബാഫഖി തങ്ങള്‍ ചെയ്ത പണിയായിരുന്നു അതെന്നാണ്.
ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുഹ്ഫ ഓതിക്കൊടുത്തു കൊണ്ടായിരുന്നു ക്ലാസുകള്‍ക്ക് പ്രാരംഭം കുറിച്ചത്. പക്ഷേ, എന്തോ കാരണത്താല്‍ ഉദ്ഘാടന സദസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പിന്നെയാണ് കോളേജിലെത്താന്‍ കഴിഞ്ഞത്.
കോട്ടുമല ഉസ്താദ് അകത്തെ പള്ളിയില്‍ നിന്നും കുഞ്ഞലവി ഉസ്താദും ഇ.കെ. ഉസ്താദും അവരുടെ റൂമുകളില്‍ നിന്നുമായിരുന്നു സബ്ഖ് നടത്തിയിരുന്നത്. മുതവ്വല്‍ ക്ലാസില്‍ കുഞ്ഞലവി മുസ്‌ലിയാര്‍ തുഹ്ഫയായിരുന്നു ഓതിത്തന്നത്. മുസ്‌ലിമും തുര്‍മുദിയും കോട്ടുമല ഉസ്താദും മുവത്വ, ഹംദുല്ല, നസാഇ തുടങ്ങിയവ ശംസുല്‍ ഉലമയുമാണ് പഠിപ്പിച്ചിരുന്നത്. മുഖ്തസര്‍ ക്ലാസുകളിലും ഇവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
വിവിധ ശൈലികളിലുള്ള അവരുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദ്യമായ അനുഭവമാണ്. കോട്ടുമല ഉസ്താദിന്റേത് സാവധാനത്തില്‍ പറഞ്ഞു മനസ്സിലാക്കി തരുന്നതായിരുന്നു. ശംസുല്‍ ഉലമയുടെ ക്ലാസുകള്‍ ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലേക്ക് വഴി നടത്തിയിരുന്നു ഓരോ നിമിഷങ്ങളും.
ഓരോ വിഷയത്തിലും ശാഫിഈ മദ്ഹബിനെ റാജിഹാക്കി കൊണ്ടുള്ള ഹദീസ് ക്ലാസുകള്‍ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ക്ലാസുകള്‍ക്കിടയില്‍ ശാഫിഈ മദ്ഹബിനെ സ്ഥിരപ്പെടുത്തിയ ശേഷം ശംസുല്‍ ഉലമ പറയും: ''ലം തലിദ് ഉമ്മുന്‍ മിസ്‌ലശ്ശാഫിഇയ്യി'' (ഒരു ഉമ്മയും ശാഫിഈ(റ)യെ പോലെ ഒരാളെയും പ്രസവിച്ചിട്ടില്ല.) ശാഫിഈ മദ്ഹബിലുള്ള ഗഹനമായ അറിവിന്റെ പ്രതിഫലനമായിരുന്നു ഈ വാക്കുകള്‍.
ഞങ്ങളുടെ കൂട്ടത്തിലുള്ള അലവി നല്ലവണ്ണം സംശയങ്ങള്‍ ചോദിക്കുമായിരുന്നു. സംശയങ്ങള്‍ക്ക് അസ്‌ല് മസ്അല തന്നെ വീണ്ടും മടക്കിപ്പറഞ്ഞ് എല്ലാവരെയും തിരിയിക്കുന്ന രീതിയായിരുന്നു ശംസുല്‍ ഉലമയുടേത്.
ഇങ്ങനെ സംശയങ്ങള്‍ ഉണ്ടാക്കിയും ചോദ്യങ്ങള്‍ ചോദിപ്പിച്ചും അറിവിന്റെ വിശാലതയിലേക്ക് മുതഅല്ലിംകളെ കൂടെ കൊണ്ടുപോകുന്ന അധ്യാപന ശൈലി ഓര്‍ത്തെടുക്കുമ്പോള്‍ സായൂര്‍ജ്യമനുഭവപ്പെടാറുണ്ട്. പണ്ഡിതലോകത്തെ സൂര്യന്‍ തന്നെയാണ് ശംസുല്‍ ഉലമയെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങളായിരുന്നു അത്.
ഒരിക്കല്‍ ക്ലാസെടുക്കുന്നതിനിടയില്‍ ഹനഫീ മദ്ഹബിന് അനുകൂലമായി ഹദീസ് വന്നു. അവസാനം തമാശയായി ശംസുല്‍ ഉലമ പറഞ്ഞു: ''ഹനഫീ(റ)യും ഒരു മദ്ഹബിന്റെ ഇമാമല്ലേ.. അവര്‍ക്കും വേണ്ടേ ഒരു തെളിവ്!'' അറിവിന്റെ ശക്തികൊണ്ട് എല്ലാം തുറന്നുപറയുന്ന ശൈലി ഇ.കെ. ഉസ്താദിന് ബാഖിയാത്തില്‍ വെച്ച് തന്നെയുണ്ടായിരുന്നു. ആ ശീലം ജീവിതാവസാനം വരെ കൂടെ കൂട്ടിയിരുന്നു.
ഉസ്താദുമാരും ശിഷ്യന്‍മാരും തമ്മില്‍ നല്ല ആത്മബന്ധം നിലനിന്നിരുന്നു. ശംസുല്‍ ഉലമ പുറമേക്ക് ഗൗരവ പ്രകൃതിയായിരുന്നുവെങ്കിലും അടുത്തുകഴിഞ്ഞാല്‍ സൗഹൃദമനോഭാവത്തോടെ പെരുമാറിയിരുന്നു.
പത്ര പ്രസിദ്ധീകരണങ്ങളടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ സാഹിത്യസമാജങ്ങള്‍ നടക്കാറുണ്ടായിരുന്നു. മലയാള പ്രസംഗങ്ങള്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.
കിതാബിന്റെ ഇബാറത്തുകളില്‍ തന്നെയായിരുന്നു അധിക സമയവും. പരീക്ഷാക്കാലങ്ങളിലൊക്കെ രാത്രിയെ പകലാക്കി പഠിക്കാനിരിക്കാറുണ്ട്.
ഒരു പരീക്ഷാ കാലത്തെ ഓര്‍മ ഇപ്പോഴും മനസ്സിലുണ്ട്.
സ്വഹീഹു മുസ്‌ലിമിന്റെ പരീക്ഷ നടക്കുകയാണ്. ഒരു ചോദ്യം ഇപ്രകാരമായിരുന്നു: സഹ്‌വിന്റെ സുജൂദ് സലാമിന്റെ മുമ്പോ സലാമിന് ശേഷമോ എന്ന വിഷയത്തില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെ മദ്ഹബില്‍ സലാമിന് തൊട്ടുമുമ്പാണ് സുജൂദിന്റെ സ്ഥലം. ഇത് സംബന്ധിയായിരുന്നു ചോദ്യം. മുതാലഅയുടെ സമയത്ത് ഈ വിഷയങ്ങളൊക്കെ നോക്കി തഹ്ഖീഖാക്കിയിരുന്നു. ഈ വിഷയത്തില്‍ ശറഹുമുസ്‌ലിമില്‍ ഇമാം നവവി(റ) ഷാഫിഈ മദ്ഹബ് സ്ഥിരപ്പെടുത്തുന്ന ഭാഗം മുഴുവന്‍ ശ്രദ്ധയോടെ പഠിച്ചിരുന്നതിനാല്‍ കിതാബിലെ ഇബാറത്ത് ഉദ്ധരിച്ച് തന്നെ ചോദ്യത്തിന് മറുപടിയെഴുതി. പക്ഷേ, ഉത്തരപേപ്പര്‍ നോക്കിയ ഉസ്താദ് പരീക്ഷക്കിടയില്‍ കിതാബ് നോക്കിയെഴുതിയതാണോ എന്ന് സംശയം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും അവസാനം, പഠിച്ചെഴുതിയതാണെന്ന് അംഗീകരിക്കപ്പെടുകയായിരുന്നു. ആ ഓര്‍മ ഇന്നും ഒരു കുളിര്‍മഴ പോലെ മനസ്സിലുണ്ട്.
ആദ്യവര്‍ഷം കിതാബെടുത്ത് വായിപ്പിക്കുന്ന രീതിയിലായിരുന്നു പരീക്ഷ (തഖ്‌രീര്‍). രണ്ടാം വര്‍ഷം എഴുത്ത് പരീക്ഷയിലേക്ക് മാറി. കണ്ണിയത്ത് ഉസ്താദ്, കാടേരി, സദഖത്തുല്ല മുസ്‌ലിയാര്‍, അയനിക്കാട് ഉസ്താദ് തുടങ്ങിയവര്‍ വിവിധ സമയങ്ങളില്‍ പരീക്ഷക്ക് വേണ്ടി വന്നിരുന്നു.
അറബിക് കോളേജിലേക്ക് സ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയത് തന്നെ ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടാം എന്നതുകൊണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആദ്യവര്‍ഷങ്ങളില്‍ ഭാഷാപഠനങ്ങള്‍ നടന്നിരുന്നില്ല. പിന്നീട് കാലങ്ങള്‍ക്ക് ശേഷം കെ.പി. ഉസ്മാന്‍ സാഹിബിന്റെയൊക്കെ വരവോടെയാണ് കോളേജില്‍ ഇതര ഭാഷകള്‍ പഠിപ്പിക്കപ്പെടാന്‍ തുടങ്ങിയത്.
അന്ന് നൂരിഷ ഇടക്കിടെ കോളേജില്‍ വരാറുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ത്വരീഖത്തിന്റെ രീതിശാസ്ത്രം ശരിയല്ലെന്ന് ശംസുല്‍ ഉലമക്ക് അന്നേ ബോധ്യപ്പെട്ടിരുന്നു. പട്ടിക്കാട് കോളേജിന്റെ ബോര്‍ഡില്‍ 'നൂറുന്‍ വ ഹുദന്‍' എന്ന ആയത്ത് എല്ലാവരും കാണുന്ന രീതിയില്‍ എഴുതിവെക്കാന്‍ ശംസുല്‍ ഉലമ നിര്‍ദേശിച്ചിരുന്നു. ഇത് കാലാന്തരത്തില്‍ 'ജാമിഅ നൂരിയ്യ' എന്നത് നൂരിഷയിലേക്ക് ചേര്‍ക്കപ്പെട്ടതാണെന്നു ആരും തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. ഇ.കെ.ഉസ്താദിന്റെ ദീര്‍ഘവീക്ഷണമാണ് ഇതിലൂടെ അനുഭവവേദ്യമായത്.
അക്കാലത്ത് ഇടക്കിടെ കോളേജിലേക്ക് പൂക്കോയ തങ്ങളും ബാഫഖി തങ്ങളും വന്നിരുന്നു. യോഗത്തിനോ പിരിവാവശ്യത്തിനോ വേണ്ടിയായിരിക്കും മിക്കപ്പോഴും ആ സന്ദര്‍ശനങ്ങള്‍. പിരിക്കാനിറങ്ങുമ്പോള്‍ സമുദായം ആവേശകരമായ രീതിയില്‍ സ്വീകരിക്കാറുണ്ടെന്ന കാര്യം അവര്‍ പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. ബാപ്പു ഹാജി ഓരോ സ്ഥലങ്ങള്‍ സ്ഥാപനത്തിന് വേണ്ടി വഖ്ഫ് ചെയ്യുമ്പോഴൊക്കെ ശംസുല്‍ ഉലമ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലി സന്തോഷം പ്രകടിപ്പിച്ചിരുന്നു.
പള്ളിയില്‍ ആദ്യവര്‍ഷം ജമാഅത്തിന് നേതൃത്വം നല്‍കിയിരുന്നത് മുതഅല്ലിമുകള്‍ തന്നെയായിരുന്നു. രണ്ടാം വര്‍ഷം മുതല്‍ മുത്തുതങ്ങളെ ഇമാമത്തിന് ചുമതലയേല്‍പ്പിക്കുകയുണ്ടായി. ബാങ്കിന്റെ മുമ്പ് സമയമറിയിക്കാനായി ചെണ്ടമുട്ടുന്ന ആചാരം പട്ടിക്കാട് പള്ളിയിലുണ്ടായിരുന്നു. നാട്ടുകാരുമായി കുട്ടികള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച ജുമുഅ നടന്നിരുന്നത് തൊട്ടപ്പുറത്തുള്ള ഒരു പള്ളിയിലായിരുന്നു. കോളേജിന് പുറത്ത് അന്ന് ഇന്നത്തെ പോലെ അങ്ങാടികളോ തിരക്കുകളോ സജീവമായിരുന്നില്ല. രണ്ടു വര്‍ഷത്തിനിടയില്‍ പുറമേക്ക് ആകെ രണ്ട് കല്ല്യാണത്തിന് മാത്രമേ പോയിട്ടുള്ളൂ. ഒന്ന് മണ്ണാര്‍ക്കാട്ടേക്കായിരുന്നു.
ബാപ്പു ഹാജി എന്ന സാത്വികനായ സമ്പന്നന്‍ തന്റെ കാലശേഷം സമ്പത്ത് അന്യാധീനപ്പെട്ട് പോവരുതെന്ന ചിന്ത കാരണം സമ്പത്തിന്റെ ഭൂരിഭാഗവും കോളേജിനുവേണ്ടി നീക്കിവെച്ചു. കുടുംബത്തില്‍ നിന്നും പല എതിര്‍പ്പുകളും നേരിട്ടിട്ടുണ്ടെങ്കിലും മഹാന്‍ പിന്‍മാറിയിരുന്നില്ല. ''ഇതെല്ലാം കൊടുത്താല്‍ അവസാനം കോളേജിന്റെ അടുത്ത് ഒരു ഖബറിനുള്ള സ്ഥലമല്ലേ പകരം കിട്ടൂ'' എന്ന് പറഞ്ഞ് ബന്ധുക്കളില്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു.
കോളേജില്‍ നിന്ന് പോന്നശേഷം നാടിനടുത്തുള്ള തിരുവള്ളൂരില്‍ മുദര്‍രിസായി ജോലിനോക്കുമ്പോഴാണ് ആദ്യ സനദ്ദാന സമ്മേളനം നടക്കുന്നത്. മഹല്ലിലെയും കുടുംബത്തിലെയും ഒട്ടനവധിയാളുകള്‍ സമ്മേളനത്തിനെത്തിയിരുന്നു. കേവല വര്‍ഷങ്ങള്‍ കൊണ്ട് സമുദായമനസ്സില്‍ ഇടം നേടിയതിന്റെ തെളിവായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം. വെല്ലൂരിലെ അബൂബക്ര്‍ ഹസ്‌റത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു പ്രഥമ സമ്മേളനത്തില്‍. പൂക്കോയ തങ്ങളാണ് സനദ് തന്നത്.
പട്ടിക്കാട് കോളേജില്‍ നിന്നും ഫൈസിയായി പൂക്കോയ തങ്ങളുടെ തൃക്കരങ്ങളില്‍ നിന്നും ലഭിച്ച ആ സനദ് ഇന്നു കയ്യിലില്ലെന്നത് എക്കാലത്തെയും എന്റെ സ്വകാര്യ വിഷമമാണ്. അത് ആര്‍.എസ്.എസുകാര്‍ കത്തിച്ചുകളഞ്ഞു. തലശ്ശേരി മമ്മാകുന്നില്‍ മുദര്‍രിസായി ജോലിനോക്കിയ ശേഷം തലശ്ശേരി കേന്ദ്രീകരിച്ച് ആര്‍.എസ്.എസുകാര്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞ കാലമായിരുന്നു അത്. ഭക്ഷണത്തിന് പോയിരുന്ന മുതഅല്ലിംകള്‍ക്ക് ഭീഷണിനേരിട്ടിരുന്നു. റമളാന്‍ അവധിക്ക് ശേഷം തിരിച്ചുവരാമെന്ന ഉദ്ദേശ്യത്തില്‍ കയ്യിലുണ്ടായിരുന്ന ഇരുമ്പ് പെട്ടിയില്‍ കിതാബിന്റെ കൂടെ സനദ് സര്‍ട്ടിഫിക്കറ്റും ഭദ്രമായി അടുക്കിവെക്കുകയും അകത്തെ പള്ളിയിലെ അലമാരക്ക് മുകളില്‍ വെക്കുകയും ചെയ്തു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വൈരംമൂത്ത ആര്‍.എസ്.എസുകാര്‍ പള്ളി ആക്രമിക്കുകയും സകലതിനും തീവെക്കുകയും ചെയ്തു. പഴയമരത്തിന്റേതായിരുന്നതു കൊണ്ട് തന്നെ പള്ളി നിലംപൊത്തി വീണു. ഇതില്‍ പെട്ടിയും സകലതും നശിക്കുകയുണ്ടായി. വളരെയധികം വേദന തോന്നിയ നിമിഷങ്ങളായിരുന്നു അത്. വടകര മുഹമ്മദ് ഹാജി(നഃമ) ബര്‍ക്കത്തിനു വേണ്ടി ഒരിക്കല്‍ നല്‍കിയ കാലണ ഒരു ശീലയില്‍ ചുറ്റി ഭദ്രമായി പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. അതും നഷ്ടപ്പെടുകയുണ്ടായി. നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അന്ന് തലശ്ശേരി കേയി സാഹിബിന്റെ നേതൃത്വത്തില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. കൃത്യമായ സമയത്ത് അപേക്ഷിക്കാതിരുന്നതിനാല്‍ നഷ്ടപരിഹാരം ലഭിച്ചില്ല.
അറബി കവിതാ രചനയില്‍ മുമ്പേ താല്‍പര്യമുണ്ടായിരുന്നു. ജ്യേഷ്ടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരും പിതാവും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു. അതുകൊണ്ട് തന്നെ ആ കഴിവ് എനിക്കും പകര്‍ന്നുകിട്ടി. വിവിധ മഹാന്‍മാരുടെ മര്‍സിയ്യത്തുകള്‍ എഴുതിയിട്ടുണ്ട്. അല്‍ബല്‍ജ (റഹ്മാനിയ്യ കോളേജ് വിദ്യാര്‍ത്ഥി സംഘടന ബഹ്ജത്ത് പുറത്തിറക്കുന്ന അറബി പ്രസിദ്ധീകരണം), അന്നൂര്‍ (പട്ടിക്കാട് ജാമിഅ നൂരിയ്യ) തുടങ്ങിവകളില്‍ മര്‍സിയ്യത്തുകള്‍ എഴുതിയിട്ടുണ്ട്.
ജ്യേഷ്ഠന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സമസ്തയെയും അതിന്റെ സാത്വികരായ നേതൃത്വത്തെയും അംഗീകരിച്ച വ്യക്തി തന്നെയായിരുന്നു. സമസ്ത നേതാക്കളുടെ പേരില്‍ മര്‍സിയ്യത്തെഴുതിയത് ഇതിന് വ്യക്തമായ തെളിവാണ്.
ബിരുദം നേടിയ ശേഷം വിവിധ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവള്ളൂര്‍, കായണ്ണ, തെരുവംപറമ്പ്, കൈപ്രം, എടച്ചേരി, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അത്. 1983 മുതല്‍ തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ സേവനമനുഷ്ഠിച്ചുവരുന്നു. അതോടൊപ്പം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഖാളിസ്ഥാനവും വഹിക്കുന്നു.

No comments:
Post a Comment