പ്രഭാഷകര്‍ക്കൊരു മാര്‍ഗരേഖ
പിണങ്ങോട് അബൂബക്ര്‍
കേരളത്തില്‍ ഏകദേശം 7000ത്തോളം ജുമുഅത്ത് പള്ളികള്‍ ഉണ്ട്. ഏകദേശം ഏഴായിരത്തോളം മുസ്‌ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളും ഉണ്ട്. പ്രഭാഷണ കഴിവുള്ള ആയിരക്കണക്കായ മതപണ്ഡിതന്മാരാല്‍ സമ്പന്നമാണ് കേരളം. അറിവുകള്‍ ശേഖരിക്കാന്‍ ആയിരക്കണക്കിന് ലൈബ്രറികള്‍ നിലവിലുണ്ട്. ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാണ്. EBooks പരന്നുകിടക്കുന്ന വിജ്ഞാനശേഖരത്തിന്റെ കലവറ തന്നെ. ഇപ്പോള്‍ പരക്കെ പറയപ്പെടുന്ന സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെ ആനുകാലിക വിഷയങ്ങളുടെ മതപരിഹാരം സാധാരണ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഡോളിന്‍ എന്ന ആട്ടിന്‍കുട്ടിയെ ക്ലോണ്‍ ചെയ്തു നിര്‍മ്മിച്ചപ്പോള്‍ ലോകത്തുണ്ടായ ചിന്താവിപ്ലവം ഓര്‍ക്കുക. 23+23=46 ക്രോമസോമുകള്‍ സംയോജിപ്പിച്ചാല്‍ മനുഷ്യനിര്‍മ്മാണം സാധ്യമാണെന്ന പാഠം ഉയര്‍ത്തിവിട്ട ചിന്തകളും ജീനോംമാപ്പ് വായിച്ചു മനസ്സിലാക്കാനുള്ള ശാസ്ത്രലോകത്തിന്റെ അവകാശവാദവും കോലാഹലങ്ങളല്ല ഉയര്‍ത്തിയത്. സ്രഷ്ടാവിന്റെ ആസ്തിക്യത്തിന്റെ സാക്ഷ്യങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ വീക്ഷണസമ്പന്നതയും ചര്‍ച്ചക്കിടയായ പലതില്‍ ചിലതായിരുന്നു. അതെല്ലാം മനുഷ്യരെന്ന സമൂഹജീവിയുടെ ആവശ്യങ്ങള്‍ക്കും മറ്റിതര ജീവജാലങ്ങളുടെ വാസത്തിനും വര്‍ദ്ധനവിനും നിലനില്‍പ്പിന്നുമായി അല്ലാഹു നിശ്ചയിച്ച നിയമനിര്‍മ്മാണങ്ങള്‍ വിശദീകരിച്ചുകൊടുക്കാന്‍ മതപണ്ഡിതരെന്തിന് മടിക്കണം. വിശ്വാസ കാര്യങ്ങളും കര്‍മ്മവിഷയങ്ങളും ബന്ധിപ്പിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതോടൊപ്പം അതിന്റെ ആത്മീയ മാനം പ്രകാശിപ്പിക്കണം. സാമ്പത്തിക മാന്ദ്യം തന്നെ മനുഷ്യരുടെ കരുതലുകളില്‍ വന്ന വീഴ്ച ആയിരുന്നുവല്ലോ. ഭൗതിക ഗവണ്‍മെന്റുകളും അന്താരാഷ്ട്ര സംഘടനകളും നിരവധി ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പലപ്പോഴും അതാരും അറിയാതെ കടന്നുപോകുന്നു. അതുപോലെ നിരവധി പുണ്യദിനങ്ങള്‍ മതം പറഞ്ഞുതന്നിട്ടുണ്ട്. അധികവും അനുസ്മരിക്കാതെ പോകുന്നു. എന്നാല്‍, കേരളത്തില്‍ ഓരോ ദിവസവും ധാരാളം ഇസ്‌ലാമിക പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ട്. മിക്ക മദ്‌റസകളിലും ആഴ്ചയില്‍ സാഹിത്യ സമാജവും നടന്നുവരുന്നു. പ്രഭാഷകര്‍ അവരുടെ വിഷയങ്ങള്‍ക്കിടയില്‍ ഇത്തരം കാലിക വിഷയങ്ങളും അതിന്റെ മതവീക്ഷണവും ഉണര്‍ത്തുന്നത് എത്രമാത്രം ഗുണം ചെയ്യും. ഒന്നാം മാറാട് കലാപം എന്ന് മാധ്യമങ്ങള്‍ പേരിട്ട് പരിചയപ്പെടുത്തുന്ന കൊലകള്‍ നടന്നത് ഒരു പുതുവത്സരാഘോഷത്തിന്റെ നിറവില്‍ കുടിച്ചു പൂസായി സമനില തെറ്റി സംഘട്ടനത്തിലേര്‍പ്പെട്ടതായിരുന്നില്ലേ? എന്തൊക്കെ ദുരന്തങ്ങള്‍ അതേതുടര്‍ന്നുണ്ടായി. അപ്പോള്‍ നമുക്ക് സ്മരണീയ ദിനങ്ങള്‍ തെറ്റും ശരിയും ചര്‍ച്ചകള്‍ നടക്കേണ്ടതില്ലേ. വാലന്റൈന്‍ ദിനം എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തിക്കൂടാ. ഓരോ വര്‍ഷവും കടന്നുപോകുന്ന ഏതാനും ചില ദിനങ്ങളുടെ പേരുകളാണിതൊന്നിച്ച്. അവയെ പഠിച്ചും പരിശോധിച്ചും ഗുണവശവും ചീത്ത വശവും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇസ്‌ലാമിക പ്രബോധകര്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും.
ദേശീയ / അന്തര്‍ദേശീയ പ്രധാന ദിനങ്ങള്‍
ജനുവരി
1. പുതുവത്സര ദിനം
15. കരസേന ദിനം
25. ദേശീയ ടൂറിസം ദിനം
26. റിപ്പബ്ലിക് ദിനം, കസ്റ്റംസ് ദിനം
30. രക്തസാക്ഷി ദിനം
കുഷ്ഠ രോഗ നിര്‍മാര്‍ജ്ജന ദിനം
ശുചിത്വ ദിനം
ഫെബ്രുവരി
2. ലോക തണ്ണീര്‍തട ദിനം, ലോക കാന്‍സര്‍ വിരുദ്ധ ദിനം
14. വാലന്റൈന്‍സ് ദിനം (പ്രണയ ദിനം)
15. സാമ്രാജ്യത്വ വിരുദ്ധ ദിനം
19. പഞ്ചായത്ത് ദിനം
21. ലോക മാതൃഭാഷാ ദിനം
28. ദേശീയ ശാസ്ത്ര ദിനം
മാര്‍ച്ച്
4. ദേശീയ സുരക്ഷാ ദിനം
8. അന്താരാഷ്ട്രാ വനിതാ ദിനം
10. സംഘടനാ ദിനം
13. ലോക വൃക്കദിനം
15. ലോക ഉപഭോക്തൃദിനം
21. വനസംരക്ഷണ ദിനം
22. ലോക ജലദിനം
23. ലോക കാലാവസ്ഥാ ദിനം
24. ലോക ക്ഷയരോഗ ദിനം
27. ലോക നാടക ദിനം
ഏപ്രില്‍
1. ഏപ്രില്‍ ഫൂള്‍ ദിനം
5. ദേശീയ കപ്പലോട്ട ദിനം (ജലഗതാഗതം)
7. ലോകാരോഗ്യ ദിനം
12. വ്യോമയാന ദിനം
13. ജാലിയന്‍ വാലാബാഗ് ദിനം (കൂട്ടക്കൊല 1919)
15. ഗ്രന്ഥശാലാധികാരി ദിനം
17. ഹീമോഫീലിയ ദിനം
18. പൈതൃക ദിനം
22. ഭൗമ ദിനം
23. പുസ്തക ദിനം
29. നൃത്തദിനം
മെയ്
ആദ്യ ഞായര്‍: ലോക ചിരിദിനം
1. മെയ്ദിനം, ലോക തൊഴിലാളി ദിനം
2. ഊര്‍ജ്ജദിനം, പത്രസ്വാതന്ത്ര്യദിനം
4. ലോക അഗ്നിശമനസേനാ ദിനം
8. റെഡ്‌ക്രോസ് ദിനം
12. നേഴ്‌സസ് ദിനം
13. ദേശീയ ഐക്യ ദിനം
14. മാതൃ ദിനം
രണ്ടാം ഞായറാഴ്ച ലോക കുടുംബ ദിനം
17. ലോക വിദൂര വാര്‍ത്താ വിനിമയ ദിനം
21. തീവ്രവാദ വിരുദ്ധ ദിനം
24. മനോരോഗ ദിനം, കോണ്‍വെല്‍ത്ത് ദിനം
31. ലോക പുകവലി വിരുദ്ധ ദിനം
ജൂണ്‍
1. വിദ്യാലയ പ്രവേശന ദിനം
4. കുടിയേറ്റ കുട്ടികളുടെ ദിനം
19. വായനാ ദിനം
20 ലോക പിതൃദിനം
26. ലോക മയക്കു മരുന്ന് വിരുദ്ധ ദിനം
27. പ്രമേഹ ദിനം
28. ദാരിദ്ര്യ ദിനം
ജൂലൈ
1. ദേശീയ ഡോക്‌ടേഴ്‌സ് ദിനം
11. ലോക ജനസംഖ്യാ ദിനം
26. കാര്‍ഗില്‍ വിജയ ദിനം
ഓഗസ്റ്റ്
1. കൗമാര ദിനം
1-8 മുലകുടി വാരം
3. ലോക സൗഹൃദ ദിനം
6. ഹിരോഷിമ ദിനം
9. ക്വിറ്റ് ഇന്ത്യാ ദിനം, നാഗസാക്കി ദിനം
12. ലോക യുവജന ദിനം
15. സ്വാതന്ത്ര്യ ദിനം
17. കര്‍ഷക ദിനം
18. ലോക ഫോട്ടോഗ്രാഫി ദിനം
29. ദേശീയ കായിക ദിനം
സെപ്തംബര്‍
2. ലോക നാളികേര ദിനം
5. അധ്യാപക ദിനം
8. ലോക സാക്ഷരതാ ദിനം
16. അന്താരാഷ്ട്ര ഓസോണ്‍ ദിനം
20. യു.എന്‍. സമാധാന ദിനം
21. അല്‍ഷിമേഴ്‌സ് ദിനം
26. ലോക ബധിര ദിനം
27. ലോക വിനോദസഞ്ചാര ദിനം
29. ഹൃദയ ദിനം
ഒക്‌ടോബര്‍
1. ലോക വൃദ്ധ ദിനം
ദേശീയ രക്തദാന ദിനം
ലോക സംഗീത ദിനം
അന്താരാഷ്ട്ര അഹിംസാ ദിനം
3. ലോക പാര്‍പ്പിട ദിനം
4. ലോക ജന്തു ക്ഷേമ ദിനം
രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനം
8. ഇന്ത്യന്‍ വായുസേനാ ദിനം
ലോക മാനസികാരോഗ്യ ദിനം
9. ലോക പോസ്റ്റല്‍ ദിനം
10. ദേശീയ പോസ്റ്റല്‍ ദിനം
14. സൗഖ്യ ദിനം
15. അന്ധ ദിനം
16. ലോക ഭക്ഷ്യ ദിനം
24. ഐക്യരാഷ്ട്ര ദിനം
30. ലോക മിതവ്യയ ദിനം (സമ്പാദ്യശീലം)
31. പുനരര്‍പ്പണ ദിനം (ദേശീയ)
നവംബര്‍
1. മലയാള ദിനം, കേരളപ്പിറവി ദിനം
9. ലീഗല്‍ സര്‍വ്വീസ് ദിനം
11. ദേശീയ വിദ്യാഭ്യാസ ദിനം
(ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം 2008 മുതല്‍ ദേശീയ വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചു.)
12. ദേശീയ പൊതു പ്രക്ഷേപണ ദിനം
14. ശിശുദിനം, ലോക പ്രമേഹദിനം
16. ദേശീയ പത്രദിനം
21. ആശംസാദിനം, മീന്‍പിടുത്ത ദിനം
25. പരിസ്ഥിതി സംരക്ഷ ദിനം
26. ദേശീയ നിയമ ദിനം
ഡിസംബര്‍
1. ലോക എയ്ഡ്‌സ് ദിനം
3. ലോക വികലാംഗ ദിനം
4. ദേശീയ നാവിക സേനാ ദിനം
5. ലോക സമ്പന്ന സേവക ദിനം
6. സായുധ സേനാ ദിനം
7. സായുധ സേനാ പതാക ദിനം
8. ലോക ബുദ്ധിമാന്ദ്യ ദിനം
10. ലോക മനുഷ്യാവകാശ ദിനം
11. ലോക ആസ്തമാ ദിനം
23. ദേശീയ കര്‍ഷക ദിനം
24. ദേശീയ ഉപഭോക്തൃ ദിനം
ഇസ്‌ലാമിലെ വനിതയും പ്രവാചക വീക്ഷണവും, ഉപഭോക്താവിന്റെ അവകാശം ഇസ്‌ലാമില്‍, ജലദുര്‍വിനിയോഗവും ഇസ്‌ലാമിക വിധിയും, ഏപ്രില്‍ ഫൂള്‍, വിശുദ്ധാത്മാക്കളും അമാനുഷിക സിദ്ധികളും, ദുഃഖവെള്ളി സത്യവും മിഥ്യയും, ആത്മീയ രംഗത്തെ വ്യാജന്മാരും ചതിക്കുഴികളും, പഠനത്തിന്റെ വഴി നിര്‍ണ്ണയം, ഹജ്ജ് തയ്യാറെടുപ്പ്, കുടുംബദിനം, തീവ്രവാദം തെറ്റും ശരിയും, പുകവലിയും ദുരന്തങ്ങളും, ഹിജ്‌റാ ദിനം, മിഅ്‌റാജ് ദിനം, റബീഉല്‍ അവ്വല്‍, ജീലാനി ദിനം, ബറാഅത്ത്, വൃതം, ബദ്ര്‍ ദിനം, പെരുന്നാളുകള്‍, വിശുദ്ധാത്മാക്കളുടെ അനുസ്മരണങ്ങള്‍, വ്യാജസിദ്ധന്മാര്‍, വ്യാജ ത്വരീഖത്തുകള്‍, മഹല്ലുഭരണം, മദ്‌റസ ദര്‍സ് പരിപാലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവാഹം, മാമൂലുകള്‍, സന്താനപരിപാലനങ്ങള്‍, കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സാമൂഹിക ബന്ധങ്ങള്‍, ലഹരി ഉപയോഗം, പലിശ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സകാത്ത്, ധര്‍മ്മം, ദാനം... തുടങ്ങിയ അതത് സമയങ്ങള്‍ക്കനുസരിച്ച് വിഷയനിര്‍ണ്ണയങ്ങള്‍ നടത്തി കൂടുതല്‍ ഫലപ്രദമായ വിധം പ്രബോധന മേഖല വികസിപ്പിക്കണം. ദര്‍സീ കാലയളവില്‍ പഴയ കാലത്ത് ഇത്തരം പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുന്‍കാല പണ്ഡിതന്മാര്‍ കാലിക വിഷയങ്ങള്‍ ഗൗരവപൂര്‍വ്വം സമീപിച്ചിരുന്നു. സമൂഹസമ്പത്ത് സംരക്ഷിക്കുന്നതില്‍ ഉലമാക്കള്‍ വന്‍ വിജയം വരിച്ചത് അതുകൊണ്ടുകൂടിയാണല്ലോ.

No comments:
Post a Comment